സൂപ്പർസ്റ്റാറായി അച്ഛൻ; മകന് സമ്മാനിച്ചത് റോൾസ് റോയ്സ് കള്ളിനാൻ

Mail This Article
മക്കൾക്ക് സമ്മാനങ്ങൾ നൽകുമ്പോൾ അതേറെ മൂല്യമേറിയതാകണമെന്നു ചിന്തിക്കാത്ത മാതാപിതാക്കൾ കുറവായിരിക്കും. അത്തരത്തിൽ വിലയേറിയ ഒരു സമ്മാനം മകനായി നൽകിയിരിക്കുകയാണ് ഇന്ത്യൻ ബിസിനസുകാരനായ സതീഷ് സാൻപാൽ. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അനക്സ് ഹോൾഡിങ്ങിന്റെ ഉടമ മകന് സമ്മാനിച്ചത് റോൾസ് റോയ്സ് കള്ളിനാൻ സീരീസ് II. യു എ ഇ യിലെ ഏറ്റവും പ്രായം കുറഞ്ഞ കള്ളിനാൻ ബ്ലാക്ക് ബാഡ്ജിന്റെ ഉടമയാണ് ലക്ഷ്യ സാൻപാൽ. അത്യാഡംബരത്തിന്റെ പര്യായമായ എസ് യു വിയുടെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത് സതീഷ് സാൻപാൽ തന്നെയാണ്. വൈറ്റ് ഷെയ്ഡ് കള്ളിനാന്റെ ഇന്റീരിയർ നിയോൺ ഗ്രീൻ നിറത്തിലുള്ളതാണ്. 12.5 കോടി രൂപയാണ് ഈ വാഹനത്തിനു ഇന്ത്യൻ വിപണിയിൽ വിലവരുന്നത്.
ആഡംബരത്തിലും പെർഫോമൻസിലും സമാനതകളില്ലാത്ത റോൾസ് റോയ്സിന് കള്ളിനാനു കരുത്തു പകരുന്നത് 6.75 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി12 എൻജിനാണ്. 600 എച്ച് പി യാണ് പവർ, 900 എൻ എം ആണ് ടോർക്ക്. എസ് എഫ് സോഴ്സ്ഡ് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ്. വാഹനലോകത്തെ ഈ ആഡംബര രാജന് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.0 സെക്കൻഡുകൾ മാത്രം മതിയാകും. ഉയർന്ന വേഗം 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.