Activate your premium subscription today
കാസർകോട് ∙ കേരളത്തിൽ ആദ്യത്തെ സ്കൈ ഡൈനിങ് അനുഭവം ബേക്കലിൽ ഒരുങ്ങുന്നു. ബേക്കൽ ബീച്ച് പാർക്കിൽ കൂറ്റൻ യന്ത്രക്കയ്യിൽ 120 അടി ഉയരത്തിൽ ആകാശത്തു തൂങ്ങിനിൽക്കുന്ന പേടകത്തിലിരുന്നു ഭക്ഷണം കഴിച്ചു കടലിന്റെയും ബേക്കൽക്കോട്ടയുടെയും സൗന്ദര്യം ആസ്വദിക്കാം. ഭക്ഷണവിഭവങ്ങൾ ആകാശത്തിലേക്ക് ഉയർത്തി നിർത്തിയ
നർക്കിലക്കാട്∙ ഭീമനടി–നർക്കിലക്കാട്–ചിറ്റാരിക്കാൽ മരാമത്ത് റോഡിൽ വരക്കാട് സഹകരണബാങ്കിന് സമീപം പാർശ്വഭിത്തി ഇല്ലാത്തതിനാൽ അപകടഭീഷണി. 10 മീറ്ററോളം നീളത്തിലും 5 മീറ്റർ കുത്തനെയുമുള്ള കുഴിയായതിനാൽ വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപെടുന്നു. കൊടുംവളവും റോഡിന് ആവശ്യത്തിന് വീതിയുമില്ലാത്തതിനാൽ വാഹനങ്ങൾക്ക് സൈഡ്
കാഞ്ഞങ്ങാട് ∙ നിയന്ത്രണം വിട്ട ടാങ്കർ ലോറി വീട്ടിലേക്കു പാഞ്ഞു കയറി. വീടിന്റെ സൺ ഷെയ്ഡ് അടക്കം തകർന്നു. കെ.ടി.തോമസിന്റെ വീട്ടിലേക്കാണു ടാങ്കർ ഇടിച്ചു കയറിയത്. ഇരുനിലയുള്ള വീടിന്റെ മുകളിൽനിന്നു വീട്ടുകാർക്കു താഴേയ്ക്ക് ഇറങ്ങാൻ കഴിയാത്ത വിധമാണ് ലോറി ഇടിച്ചു നിന്നത്. അപകടത്തിൽ കാൽനടയാത്രക്കാരനും
കൂടിക്കാഴ്ച 3ന് ബന്തടുക്ക∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ കന്നഡ വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
നീലേശ്വരം ∙ ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യ പുരസ്കാർ പരീക്ഷയ്ക്കു വേണ്ടി സംഘടിപ്പിച്ച ക്യാംപിൽ ഭക്ഷ്യവിഷബാധ. 75 വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ക്യാംപിൽ പങ്കെടുത്തത് 238 വിദ്യാർഥികളും 15 അധ്യാപകരും. ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ ആരോഗ്യനില
നീലേശ്വരം ∙ വാഹനാപകടത്തിൽ മരിച്ച ലഹക്ക് സൈനബയ്ക്കും സൈനുൽ റുമാനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി നാട്. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച നീലേശ്വരം കണിച്ചിറയിലെ കല്ലായി ലത്തീഫിന്റെ മക്കളായ നീലേശ്വരം രാജാസ് ഹൈസ്കൂളിലെ വിദ്യാർഥി സൈനബയുടെയും നീലേശ്വരം ജിഎൽപി സ്കൂളിലെ വിദ്യാർഥി സൈനുൽ റുമാന്റെയും
രാജീവ് ഗാന്ധി യൂത്ത് അവാർഡിന് അപേക്ഷ ക്ഷണിച്ചു പെരിയ ∙ പുല്ലൂർ പെരിയ പഞ്ചായത്ത് യുവഗ്രാമം പദ്ധതിയുടെ ഭാഗമായി മികച്ച യുവജന ക്ലബ്ബിനുള്ള രാജീവ് ഗാന്ധി യൂത്ത് അവാർഡിന് അപേക്ഷ ക്ഷണിച്ചു. പൊതുവായ പ്രവർത്തനങ്ങൾ, വേറിട്ട ആശയവും കാഴ്ചപ്പാടും, പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിലെ പങ്കാളിത്തം, വയോജന ശിശുക്ഷേമ
പൊയിനാച്ചി ∙ ഇന്നലെ രാവിലെ അച്ഛൻ രതീഷ്കുമാറിനൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകാനിറങ്ങിയതായിരുന്നു ഇരട്ട സഹോദരികളായ നിവേദ്യയും നിവേദിതയും. 9 മണിയോടെ പൊയിനാച്ചി പറമ്പയിലെത്തിയപ്പോഴാണു ബന്തടുക്ക ഭാഗത്തുനിന്നു കാസർകോട്ടേക്കു വരികയായിരുന്ന ശുക്രിയ ബസിൽനിന്നു കണ്ടക്ടറുടെ ബാഗ് റോഡിലേക്കു തെറിച്ചുവീണത്.
കാഞ്ഞങ്ങാട് ∙ ബന്ധുവിന്റെ വിവാഹ ചടങ്ങിലേക്കുള്ള സന്തോഷയാത്ര അവസാനിച്ചത് തീരാസങ്കടത്തിൽ. കാറും, കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് ഐങ്ങോത്തും കണിച്ചിറ ഗ്രാമവും.നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലത്തീഫിന്റെ കുടുംബം സഞ്ചരിച്ച കാറാണ് ദേശീയപാതയിൽ അപകടത്തിൽ പെട്ടത്. സ്കൂൾ
എരിഞ്ഞിപ്പുഴ ∙ ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു വളർന്ന അവർ അന്ത്യയാത്രയിലും ഒന്നിച്ചു. എരിഞ്ഞിപ്പുഴയിൽ മുങ്ങിമരിച്ച വിദ്യാർഥികൾക്കു യാത്രാമൊഴി നൽകാൻ നാടൊന്നാകെ ഒഴുകിയെത്തി.മുഹമ്മദ് യാസിന്റെയും അബ്ദുൽ സമദിന്റെയും മൃതശരീരം എരിഞ്ഞിപ്പുഴ ജുമാ മസ്ജിദിലും റിയാസിന്റെ കബറടക്കം ഉദ്യവാർ ജുമാ മസ്ജിദിലും
രാജപുരം∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ സോഫ്റ്റ് സ്കിൽ ആശയങ്ങള് മാറ്റുരയ്ക്കുന്ന ഓൾ കേരള മാനേജ്മെന്റ് ഫെസ്റ്റ് – 2025 രാജപുരം കോളജിൽ ജനുവരി 3ന് നടക്കും. സ്വിസ് ഗ്ലോബൽ എജുക്കേഷൻ ഹോൾഡിങ്സ്, ജനീവ സ്കൂൾ ഓഫ് ഡിപ്ലോമസി എന്നിവയുടെ ഡയറക്ടറായ ഡോ. ആർ.രാകേഷ് കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. ബെസ്റ്റ് മാനേജർ, ബെസ്റ്റ്
ക ാഞ്ഞങ്ങാട് ∙ ദേശീയപാതയിൽ ഐങ്ങോത്ത് ഉമ്മയും 5 മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് 2 കുട്ടികൾ മരിച്ചു; ഉമ്മയ്ക്കും 3 മക്കൾക്കും പരുക്കേറ്റു. നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലത്തീഫിന്റെയും ഫാത്തിമത്ത് സുഹറാബിയുടെയും മക്കളായ സൈനുൽ റുമാൻ ലത്തീഫ് (9), ലഹക്ക് സൈനബ (12) എന്നിവരാണു
വെള്ളരിക്കുണ്ട്∙ മരാമത്ത് റോഡരികിലും പഞ്ചായത്ത് റോഡരികിലും ദിവസങ്ങളോളം കൂട്ടിയിടുന്ന മരത്തടികൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി. വീതി കുറഞ്ഞ റോഡരികിൽ അലക്ഷ്യമായി മരത്തടികളും വിറകുകളും കൂട്ടിയിടുന്നതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും പറ്റാതെ അപകടങ്ങൾ പതിവായി. രണ്ടാഴ്ചയോളം റോഡരികിൽ മരത്തടികൾ
കുറ്റിക്കോൽ ∙ ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം കുറ്റിക്കോൽ കാഞ്ഞാനടുക്കത്ത് ശ്മശാനം നിർമിക്കുന്നതിനായി ഭൂമി പാട്ടത്തിന് അനുവദിച്ചു. പഞ്ചായത്തിൽ പൊതുശ്മശാനം നിർമിക്കണമെന്നതു വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു. കുറ്റിക്കോൽ പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന സമീപ പഞ്ചായത്തുകളായ കള്ളാർ, ബേഡഡുക്ക
നീലേശ്വരം ∙ ഏതാനും നിമിഷങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു വീട്ടിലേക്ക്. പക്ഷേ, ഒറ്റനിമിഷത്തിൽ..അപകടം നടന്നത് വീട്ടിലേക്ക് എത്തുന്നതിന് തൊട്ടുമുൻപ്. 2 കിലോമീറ്റർ പിന്നിട്ടിരുന്നെങ്കിൽ അവർക്ക് ഒന്നും സംഭവിക്കില്ലായിരുന്നു. പടന്നക്കാട് മേൽപാലത്തിന് സമീപത്തുണ്ടായ വാഹനാപകടം വീട്ടിലേക്ക് രണ്ടു
ഒഴിവ് ഭീമനടി∙ വെസ്റ്റ് എളേരി പഞ്ചായത്തിൽ എൽഐഡി ആൻഡ് ഇഡബ്ല്യു ഓവർസീയർ നിയമനത്തിനുള അഭിമുഖം ജനുവരി 3ന് 11ന് പഞ്ചായത്ത് ഒാഫിസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഗാനാഞ്ജലി വാട്സാപ്കൂട്ടായ്മ പുതുവത്സരാഘോഷംജനുവരി 2ന് ചട്ടഞ്ചാൽ∙ഗാനാഞ്ജലി വാട്സാപ് കൂട്ടായ്മയുടെ പുതുവത്സരാഘോഷവും പ്രഥമ ഗാനാഞ്ജലി പുരസ്കാര
കാഞ്ഞങ്ങാട് ∙ ദേശീയപാതയിൽ ഐങ്ങോത്ത് ഉമ്മയും 5 മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് 2 കുട്ടികൾ മരിച്ചു; മാതാവിനും 3 മക്കൾക്കും പരുക്കേറ്റു. നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലത്തീഫിന്റെയും ഫാത്തിമത്ത് സുഹറാബിയുടെയും മക്കളായ സൈനുൽ റുമാൻ ലത്തീഫ് (9), ലഹക്ക് സൈനബ (12) എന്നിവരാണു മരിച്ചത്.
കൊച്ചി∙ കൊലയാളി പാർട്ടിയാരാണെന്ന് ജനങ്ങൾക്കു വ്യക്തമായി അറിയാമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. കൊലപാതകം നടന്നതു സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ശക്തമായ നിലപാടാണു പൊലീസ് തുടക്കം മുതൽ സ്വീകരിച്ചത്. കേരള പൊലീസിന്റെ അന്വേഷണത്തിന്റെ തുടർച്ചയാണു സിബിഐ നടത്തിയത്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ആണല്ലോ എല്ലാം. നിയമപരമായി കാര്യങ്ങൾ നടക്കും. ഇതിന്റെ ഭാഗമാണു കോടതി വിധിയെന്നും ബാലൻ പറഞ്ഞു.
പെരിയ ∙ ഇന്ത്യൻ സേനാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന വിവിധതരം ആയുധങ്ങൾ എൻസിസി കെഡറ്റുകൾക്കു പരിചയപ്പെടുത്തി സിആർപിഎഫ് സേനാംഗങ്ങൾ. എൻസിസി 32 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ പെരിയ ജവാഹർ നവോദയ വിദ്യാലയത്തിൽ നടക്കുന്ന ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ ദേശീയ ക്യാംപിന്റെ ഭാഗമായാണ് പെരിങ്ങോം സിആർപിഎഫ് റിക്രൂട്സ് സെന്ററിലെ
കാസർകോട് ∙ ജനങ്ങളുമായി മന്ത്രിമാർ നേരിട്ട് സംവദിക്കുന്നതിലൂടെ കൂടുതൽ എളുപ്പത്തിൽ ജനങ്ങളുടെ പരാതികൾക്കു പരിഹാരം കാണാനുള്ള ശ്രമമാണ് ‘കരുതലും കൈത്താങ്ങും’ എന്ന അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ജില്ലയിലെ ആദ്യ താലൂക്ക് തല അദാലത്ത് കാസർകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു
കെഎസ്ആർടിസി ബജറ്റ് ടൂറിസം കാസർകോട് ∙ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കാസർകോട് യൂണിറ്റിൽനിന്നു ജനുവരി 1ന് എറണാകുളം ജില്ലയിലെ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടം, നെഫർടിറ്റി ഉല്ലാസക്കപ്പൽ എന്നിവിടങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തുന്നു. 9446862282. ജില്ലാ വികസനസമിതി യോഗം കാസർകോട് ∙ ജില്ലാ
കാസർകോട് ∙ പയസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ് - ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്റഫിന്റെ സഹോദരന് മജീദിന്റെ മകൻ സമദ് (13), ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിന്റെയും മകൻ റിയാസ് (18) എന്നിവരാണ് മരിച്ചത്. അവധി ആഘോഷിക്കാനായാണ് മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയത്.
കാസർകോട്∙ കോടതി വിധിയിൽ വിതുമ്പി കൃപേഷിന്റെ അമ്മ ബാലാമണി. ഒന്നും പറയാൻ കഴിയുന്നില്ലെന്നും നീതി കിട്ടിയെന്നാണ് തോന്നുന്നതെന്നും അവർ പറഞ്ഞു. ഇൗ ദിവസത്തിനായാണ് കാത്തിരുന്നത്. കടുത്ത ശിക്ഷ വേണമെന്നാണ് ആഗ്രഹം. കേസ് അട്ടിമറിക്കാൻ സർക്കാർ കുറേ കളി കളിച്ചതായും ബാലാമണി പറഞ്ഞു.
കൊച്ചി∙ ആറു വർഷത്തോളം നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിലാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസിൽ വിധി പ്രസ്താവിക്കുന്നത്. 2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ്
കാഞ്ഞങ്ങാട് ∙ ഉത്തര മലബാറിന്റെ പ്രതീക്ഷയായ കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ പാത യാഥാർഥ്യമാകാൻ വീണ്ടും സമരമുഖം തുറക്കുന്നു. കാഞ്ഞങ്ങാട് നഗര വികസന സമിതിയാണ് പുതുവർഷത്തിൽ തന്നെ കാണിയൂർ പാതയ്ക്കായി വീണ്ടും രംഗത്തിറങ്ങുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 3ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ ജനകീയ കൂട്ടായ്മ
കാഞ്ഞങ്ങാട് ∙ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ എൻജിൻ ഭാഗത്തുനിന്നു തീയും പുകയും ഉയർന്നു.ഹോംഗാർഡും ബസ് യാത്രക്കാരും സമീപത്തുണ്ടായിരുന്നവരും ചേർന്നു വെള്ളമൊഴിച്ച് തീ കെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ കാഞ്ഞങ്ങാട് നഗരത്തിൽ കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപത്താണ് സംഭവം. കാസർകോട്
ചെമ്മനാട്∙ ബൈക്കിലെത്തിയയാൾ ചന്ദ്രഗിരിപ്പാലത്തിൽ നിന്നു പുഴയിലേക്കു ചാടി.അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു പുഴയിൽ തിരച്ചിൽ തുടങ്ങി. മോട്ടർസൈക്കിൾ വർക്ക് ഷോപ്പ് ഉടമയായ കുഡ്ലു സ്വദേശിയാണു പുഴയിലേക്കു ചാടിയതെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്.ചാടിയയാളുടേതെന്നു സംശയിക്കുന്ന ബൈക്കും
കാസർകോട് ∙ സാങ്കേതിക, ഉന്നത വിദ്യാഭ്യാസ രംഗങ്ങളിൽ ജില്ലയുടെ അഭിമാനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) കേരള കേന്ദ്ര സർവകലാശാലയും പിറവിയെടുത്തത് കഴിഞ്ഞ ദിവസം അന്തരിച്ച മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ. ചുരുക്കം ചില കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ മാത്രമുണ്ടായിരുന്ന ജില്ലയിൽ യുപിഎ
കാസർകോട്∙ പെരിയ ഇരട്ടക്കൊലപാതക കേസിൽ വിധിദിനമായ ഇന്ന് പ്രദേശം പൊലീസ് വലയത്തിൽ. എഎസ്പി അപർണ, ബേക്കൽ ഡിവൈഎസ്പി വി.വി.മനോജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇന്നലെ വൈകിട്ട് കല്യോട്ട് റൂട്ട് മാർച്ച് നടത്തി. 5 സിഐമാർ, 10 എസ്ഐമാർ എന്നിവരും നൂറിലേറെ സിവിൽ പൊലീസ് ഓഫിസർമാരും റൂട്ട് മാർച്ചിൽ പങ്കെടുത്തു.
കുടുംബശ്രീ ഫെസ്റ്റ് 31 വരെ കോളിയടുക്കം ∙ കുടുംബശ്രീ എംഇആർസി കാസർകോട് ബ്ലോക്കിന്റെ നേതൃത്വത്തിൽ പൊൽസ്-24 കുടുംബശ്രീ ഫെസ്റ്റ് 31 വരെ കോളിയടുക്കത്ത് നടക്കും. ഭക്ഷ്യമേളയും ഉൽപന്ന വിപണനവും മേളയിലുണ്ട്. രാത്രി 12 വരെ കുടുംബശ്രീ ഫുഡ് കോർട്ട് സജീവമാണ്. വൈകിട്ട് 6 മുതൽ വിവിധ സിഡിഎസുകളുടെ നേതൃത്വത്തിൽ
Results 1-30 of 10000