Activate your premium subscription today
പുതുവർഷ പിറവിദിനത്തിലെ വിലക്കയറ്റാവേശം രണ്ടാംദിനത്തിലും തുടർന്ന് സ്വർണവില. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് ഇന്നലത്തെ 2,624 ഡോളറിൽ നിന്ന് ഇന്ന് 2,632 ഡോളറിൽ എത്തി.
സ്വാഭാവിക റബർവില വീണ്ടും ഉഷാറാകുന്നു. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക് (അൺഗാർബിൾഡ്) വിലകളും ഉയർന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.
പുതുവർഷപ്പിറവി ദിനത്തിൽ സ്വർണവിലയുടെ മുന്നേറ്റം. സ്വർണവിലയുടെ മുന്നേറ്റ ആവേശം അടങ്ങിയിട്ടില്ലെന്നും 2025 ‘സ്വർണവർഷമായി’ മാറുമെന്നുമാണ് നിരീക്ഷക പ്രവചനങ്ങൾ. വിലക്കുതിപ്പ് തുടരാനുള്ള സാധ്യതകൾ നോക്കാം.
റെക്കോർഡുകൾ അനുദിനം തകർത്ത്, ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും പരിഭവത്തിന് പാത്രമായിട്ടാണ് 2024നോട് സ്വർണം വിടചൊല്ലുന്നത്. കേരളത്തിൽ 2024 ജനുവരി ഒന്നിന് പവന് 46,840 രൂപയേ വിലയുണ്ടായിരുന്നുള്ളൂ.
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിപ്പ് തുടരുന്നു. റബർ കർഷകർക്ക് ആശ്വാസവുമായി വില മെല്ലെ കയറ്റം തുടങ്ങി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.
ഒരിടവേളയ്ക്കുശേഷം സ്വർണവില വീണ്ടും ഉണർവിന്റെ ട്രാക്കിൽ. 2025ൽ സ്വർണവില എങ്ങോട്ടാണ് നീങ്ങുക? യുഎസ് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് ജനുവരിയിൽ ചുമതലയേൽക്കും. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങൾ ആഗോള വ്യാപാരയുദ്ധത്തിന് വഴിവയ്ക്കുമെന്ന വിലയിരുത്തലുകൾ ശക്തമാണ്.
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. തുടർച്ചായ മൂന്നാം ദിവസത്തിന് ശേഷമാണ് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ശനിയാഴ്ച കുറഞ്ഞു. ഇതോടെ ഗ്രാമിന് 7,135 രൂപയിലും പവന് 57,080 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 7,150 രൂപയിലും പവന് 57200 രൂപയിലുമാണ്
കേരളത്തിലെ റബർ തോട്ടങ്ങളിൽ നിരാശയുടെ ടാപ്പിങ്. കർഷകരെ കണ്ണീരിലാക്കി വില തുടർച്ചയായി താഴുകയാണ്. ഇടിവിന്റെ പാതയിലാണ് രാജ്യാന്തര റബർവിലയും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.
ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും നിരാശയിലാഴ്ത്തി സ്വർണവില വീണ്ടും കൂടിത്തുടങ്ങി. ഏതാനും ദിവസമായി അനക്കമില്ലാതെ കിടന്ന വെള്ളിവിലയും ഉയിർത്തെണീറ്റു.
കേരളത്തിലെ സ്വർണവിലയിലും ക്രിസ്മസ് ആവേശം. രാജ്യാന്തര വിപണിയിലെ വിലവർധനയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഔൺസിന് 2,616 ഡോളർ എന്നതിൽ നിന്ന് വില 2,629 ഡോളറിലേക്ക് വർധിച്ചു.
സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് ഇന്ന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില താഴ്ന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് 2025ൽ അടിസ്ഥാന പലിശനിരക്ക് കാര്യമായി കുറയ്ക്കില്ലെന്ന വിലയിരുത്തലും ഡോളറിന് കുതിപ്പേകും.
കർഷകർക്ക് വീണ്ടും നിരാശയുമായി റബർ വില തുടർച്ചയായി ഇടിയുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ടാപ്പിങ്ങും ഉഷാറായിട്ടുണ്ട്. തുടർച്ചയായ ഇടിവിലാണ് കൊച്ചി വിപണിയിൽ കുരുമുളക് വില. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
രാജ്യാന്തര സ്വർണാഭരണ വിപണി ക്രിസ്മസ് അവധിയുടെ ആലസ്യത്തിലേക്ക് വീണതോടെ കേരളത്തിലും ഇന്ന് വില മാറ്റമില്ല. രാജ്യാന്തരവില ഔൺസിന് 2,620-2,625 ഡോളർ നിലവാരത്തിൽ തുടരുകയാണ്.
സ്വാഭാവിക റബർ വിലയുടെ തകർച്ച തുടരുന്നു. ആർഎസ്എസ് 4ന് കിലോയ്ക്ക് കോട്ടയത്ത് ഒരു രൂപ കൂടിയിടിഞ്ഞ് 189 രൂപയായി. 181 രൂപയാണ് വ്യാപാരിവില. കൊച്ചിയിൽ കുരുമുളകിൻ്റെ വിലയും തകർച്ചയുടെ ട്രാക്കിലായി. 300 രൂപയാണ് ഒറ്റദിവസം കുറഞ്ഞത്; വില 63,800 രൂപയിലെത്തി. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. കാപ്പിക്കുരു, ഇഞ്ചി
പത്തനംതിട്ട∙ പ്രകൃതിദത്ത തേൻ ‘റബ്ണി’ (Rubney) എന്ന പേരിൽ വിപണിയിലെത്തിക്കാൻ റബർ ബോർഡ്. റബർ തോട്ടങ്ങളിൽ നിന്ന് അധിക വരുമാനമുണ്ടാക്കുക എന്നതാണു ലക്ഷ്യം. ആദ്യമായാണ് റബർ ബോർഡ് മറ്റൊരു ഉൽപന്നം വിപണിയിലെത്തിക്കുന്നത്. ബോർഡിന്റെ പുതുപ്പള്ളി റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലും ചേത്തയ്ക്കൽ സെൻട്രൽ
കൊച്ചി ∙ അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കപ്പെടാത്തതിനാൽ രാജ്യത്തു പല മേഖലകളിലും രാസവളത്തിനു ക്ഷാമം തുടരുന്നു. വടക്കൻ സംസ്ഥാനങ്ങളിൽ ഡിഎപി (ഡൈ അമോണിയം ഫോസ്ഫേറ്റ്) ക്ഷാമമാണു വയലേലകളിൽ പ്രതിസന്ധി വിതറുന്നതെങ്കിൽ കേരളത്തിൽ പലയിടത്തും യൂറിയ ആവശ്യത്തിനു ലഭിക്കുന്നില്ല. ഫാക്ടംഫോസും സുലഭമല്ല.
കേരളത്തിൽ ഇന്നും സ്വർണവില താഴെയിറങ്ങി. രാജ്യാന്തരവിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുറയുന്നത്. യുഎസിൽ 2025ൽ പലിശനയം കടക്കുമെന്ന സൂചനകളാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
ഏറെ ദിവസങ്ങളായി മാറ്റമില്ലാതെ നിന്ന സ്വാഭാവിക റബറിന്റെ ആഭ്യന്തരവില പിന്നെയും താഴേക്ക്. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില ക്രിസ്മസിന് മുന്നോടിയായി ഉയർന്നു തുടങ്ങി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നേട്ടത്തിലായിരുന്ന കുരുമുളകും താഴേക്കിറങ്ങുന്നു. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് വില 64,300 രൂപയായി കുറഞ്ഞു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനയം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാന്തര സ്വർണവില ഔൺസിന് 2,650 ഡോളർ നിലവാരത്തിൽ നിന്ന് ഒരുവേള 2,586 ഡോളറിലേക്ക് വീഴുകയും പിന്നീട് 2,612 ഡോളറിലേക്ക് കയറുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേരളത്തിലും ഇന്ന് വില ഇടിഞ്ഞത്.
കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളിലും മാറ്റമില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ ഉണക്കയുടെ വില 700 രൂപയിലെത്തി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ വർധന. നാളെ പുറത്തുവരുന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയത്തിലേക്കാണ് ഏവരുടെയും ഉറ്റുനോട്ടം. നവംബറിൽ മാത്രം ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിയിൽ 331% മുന്നേറ്റമുണ്ടായി.
കൊച്ചി വിപണിയിൽ കുരുമുളക്, വെളിച്ചെണ്ണ വിലകളും കൽപ്പറ്റ വിപണിയിൽ ഇഞ്ചി, കാപ്പിക്കുരു വിലകളും മാറ്റമില്ലാതെ നിൽക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി നവംബറിൽ നേരിട്ടത് 55% ഇടിവ്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതിയാണിത്. ഇന്ത്യയിലേക്ക് റഷ്യ കഴിഞ്ഞാൽ ഏറ്റവുമധികം എണ്ണ എത്തിക്കുന്നത് ഇറാക്ക് ആണ്.
എങ്ങോട്ടാണ് ഇനി സ്വർണവിലയുടെ സഞ്ചാരം? ഇനി കുറയാനാണോ അതോ കൂടാനാണോ സാധ്യത? ആഭരണപ്രിയരും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണം വാങ്ങാൻ ശ്രമിക്കുന്നവരും നിക്ഷേപമായി പൊന്നിനെ കാണുന്നവരും ഉന്നയിക്കുന്ന ചോദ്യം.
ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്ക് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം പകർന്ന് സ്വർണവിലയിൽ ഇന്നും വൻ വീഴ്ച. ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 7,140 രൂപയായി. 720 രൂപ ഒറ്റയടിക്ക് താഴ്ന്ന് 57,120 രൂപയാണ് പവൻ വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 5,895 രൂപയിലെത്തി.
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് മികച്ച കുറവ്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,970 രൂപയിലെത്തി. കനംകുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം.
വെളിച്ചെണ്ണ വില ഏതാനും നാളുകളുടെ ഇടവേളയ്ക്കുശേഷം വീണ്ടും കുതിപ്പിന്റെ പാതയിൽ. കൊച്ചി വിപണിയിൽ 100 രൂപ കൂടി വർധിച്ച് വില 21,300 രൂപയായി. റബർ ആർഎസ്എസ്-4ന് കിലോയ്ക്ക് കോട്ടയം വില 191 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നതായി റബർ ബോർഡ്.
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്കിന്റെ ശക്തികൂട്ടാൻ കരാറുമായി ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്. നിലവിൽ ഇന്ത്യയിലേക്ക് ഏറ്റവുമധികം എണ്ണവിതരണം ചെയ്യുന്ന രാജ്യമാണ് റഷ്യ.
സ്വാഭാവിക റബർവിലയുടെ ഇടിവ് തുടരുന്നു. ആർഎസ്എസ്-4ന് കിലോയ്ക്ക് രണ്ടുരൂപ കൂടിക്കുറഞ്ഞ് കോട്ടയം വില 191 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
യുഎസിൽ നവംബറിലും പണപ്പെരുപ്പം ആശ്വാസതലത്തിലെത്തിയതോടെ, രാജ്യാന്തര സ്വർണവില ഔൺസിന് 2,700 ഡോളറും ഭേദിച്ച് കുതിച്ചുകയറിയത് ഒരുമാസത്തെ ഉയരത്തിലേക്ക്. ഒരുവേള 2,724 ഡോളർ വരെ എത്തിയ വില പക്ഷേ, നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ താഴെയെറിങ്ങി 2,711 ഡോളറായി.
കൊച്ചി വിപണിയിൽ കുരുമുളക് വില കയറ്റം തുടരുന്നു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക എന്നിവയ്ക്ക് വില ഉയർന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കഴിഞ്ഞ 18 മാസമായി സ്വർണത്തോട് മുഖംതിരിച്ചു നിന്ന ചൈന, പിണക്കം മറന്ന് വീണ്ടും വാങ്ങൽ തകൃതിയാക്കിയതോടെ കേരളത്തിലും ഇന്ന് വില കുതിച്ചുയർന്നു! യുഎസിൽ അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറയാൻ സാധ്യതയേറിയതും മധ്യേഷ്യ പിന്നെയും സംഘർഷത്തിലായതും സ്വർണവില കൂടാനുള്ള ആവേശം ഇരട്ടിയാക്കി.
കർഷകർക്ക് നിരാശനൽകി റബർവില വീണ്ടും ഇടിഞ്ഞുതുടങ്ങി. രാജ്യാന്തരവിലയും കുറയുകയാണ്. കട്ടപ്പന വിപണിയിൽ കൊക്കോ വില 115 രൂപ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കേരളത്തിൽ ഇന്ന് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് 7,130 രൂപയായി. സിറിയൻ ആഭ്യന്തര പ്രശ്നങ്ങൾ മൂലം മധ്യേഷ്യ വീണ്ടും കലുഷിതമാകുന്നതും സ്വർണത്തിനാണ് നേട്ടം. യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണ്.
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 7,115 രൂപയിലും പവന് 56,920 രൂപയിലുമാണ് വ്യാപാരം. പുറമേ മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
കുരുമുളക് കർഷകർക്ക് ആവേശവുമായി വിലക്കുതിപ്പ് തുടരുന്നു. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 100 രൂപ കൂടി വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കൊച്ചി ∙ ടയർ നിർമാണം, പ്രതിരോധം, ബഹിരാകാശ ഗവേഷണം, ആരോഗ്യം തുടങ്ങിയ മേഖലകളിലേക്കു റബർ ഉൽപന്നങ്ങൾ നൽകുന്ന രാജ്യങ്ങളിൽ 2030 ആകുമ്പോഴേക്കും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ റബർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ആർ. മുഖോപാധ്യായ പറഞ്ഞു. റബർകോൺ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഗ്നി
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ തൊഴിൽക്കണക്കുകൾ ഇന്ന് വരാനിരിക്കേ, നിക്ഷേപകർ ജാഗ്രത പുലർത്തുന്നതും യുഎസ് ഡോളർ, യുഎസ് കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) എന്നിവ ഉയർന്നതും സ്വർണവിലയെ താഴ്ത്തി.
ഡബിൾ സെഞ്ചറിയടിക്കുമെന്ന് കരുതിയ റബർവില, കിലോയ്ക്ക് 199 രൂപവരെ ഉയർന്നശേഷം താഴേക്കിറങ്ങി. 115 രൂപയാണ് കട്ടപ്പന വിപണിയിൽ കൊക്കോ വില. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കൊച്ചി ∙ അംഗീകൃത ലൈസൻസ് ഇല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന ഏലം ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്പൈസസ് ബോർഡ്. ഇത്തരം ലേലങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കേരളത്തിലും തമിഴ്നാട്ടിലും അനധികൃത ഏലം ഇ -ലേലം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു സ്പൈസസ് ബോർഡിന്റെ ഇടപെടൽ. ഏലം
കേരളത്തിൽ ഇന്നലെ മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കയറ്റം. ഗ്രാമിന് 10 രൂപ വർധിച്ച് വില 7,140 രൂപയായി. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈമാസത്തെ പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കാൽശതമാനം (0.25%) കുറയ്ക്കാൻ 73% വരെ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഒക്ടോബറിന് ശേഷം ആദ്യമായി സ്വാഭാവിക റബർവില വീണ്ടും 200 രൂപയ്ക്കടുത്ത്. രാജ്യാന്തര റബർവിലയും കൂടിത്തുടങ്ങി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. എന്നാൽ, വെള്ളിക്ക് വില ഉയർന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നത് രാജ്യാന്തര സ്വർണവിലയെ ആലസ്യത്തിലാക്കിയിട്ടുണ്ട്.
സ്വാഭാവിക റബർവില കേരളത്തിൽ തുടർച്ചയായ കയറ്റത്തിൽ. ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ആഭ്യന്തരവില വീണ്ടും ഡബിൾ സെഞ്ചറിയിലേക്ക് എത്തുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
സ്വർണത്തിന്റെ രാജ്യാന്തരവില കുറഞ്ഞിട്ടും കേരളത്തിൽ ഇന്ന് വില കൂടി. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേക്ക് ഇടിഞ്ഞതിനാൽ സ്വർണം ഇറക്കുമതിച്ചെലവ് വർധിച്ചതാണ് കാരണം.
സ്വാഭാവിക റബറിന്റെ ആഭ്യന്തരവില ഏതാനും ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും 200 രൂപയ്ക്കടുത്ത്. റബറിന്റെ രാജ്യാന്തരവിലയും ആഭ്യന്തര വിലയും തമ്മിലെ അന്തരം കുറയുന്നുമുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ
റബർ ആർഎസ്എസ്-4ന് കിലോയ്ക്ക് രണ്ടുരൂപ കൂടി വർധിച്ച് കോട്ടയം വില 194 രൂപയായെന്ന് റബർബോർഡ് വ്യക്തമാക്കി. ‘കറുത്തപൊന്നിനും’ വില തുടർച്ചയായി കൂടുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.
ലോകത്തെ ഏറ്റവും വമ്പൻ സ്വർണഖനി ചൈനയിൽ കണ്ടെത്തിയതോടെ, ചൈനീസ് സമ്പദ്വ്യവസ്ഥ ഉറ്റുനോക്കുന്നത് 'സ്വതന്ത്രമായുള്ള' മുന്നേറ്റത്തിന്. ഹുനാൻ പ്രവിശ്യയിലെ പിങ്ജിയാങ് മേഖലയിലാണ് ഏകദേശം 1,100 ടൺ സ്വർണശേഖരമുള്ള ഖനി കണ്ടെത്തിയതെന്ന് ചൈനയുടെ ജിയോളജിക്കൽ ബ്യൂറോ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 7,150 രൂപയായി. രാജ്യാന്തരവിലയുടെ ചുവടുപിടിച്ചായിരുന്നു ഇന്നലെ വിലക്കുതിപ്പ്. രാജ്യാന്തരവില ഇന്ന് ഔൺസിന് 8 ഡോളർ വർധിച്ച് 2,649 ഡോളറിൽ എത്തിയെങ്കിലും കേരളത്തിൽ വില താഴുകയായിരുന്നു.
ഫ്രാൻസും യുഎസും മുൻകൈ എടുത്ത് നടപ്പാക്കിയ ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ കരാർ തുടക്കത്തിലേ ചീറ്റി. അവസരം മുതലെടുത്ത് ആഗോളതലത്തിൽ സ്വർണവില വീണ്ടും കത്തിക്കയറുകയും ചെയ്തു. 60 ദിവസത്തേക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെന്നായിരുന്നു പ്രഖ്യാപനം.
സ്വാഭാവിക റബർവില അനുദിനം ഉയരുന്നു. രാജ്യാന്തരവിലയും കൂടുകയാണ്. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
സംസ്ഥാനത്ത് സ്വർണവില ഇന്ന് താഴേക്കിറങ്ങി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,090 രൂപയായി. 120 രൂപ കുറഞ്ഞ് 56,720 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ താഴ്ന്ന് 5,860 രൂപയിലെത്തി. വെള്ളിക്ക് ഇന്നും വിലമാറ്റമില്ല; ഗ്രാമിന് 96 രൂപ.
കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില ഏതാനും നാളുകളുടെ ഇടവേളയ്ക്കുശേഷം വീണ്ടും താഴ്ന്നു. റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തണമെന്ന ആവശ്യം വീണ്ടും ഉയർന്നിട്ടുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.
ഇന്നലെ ഔൺസിന് 2,608 ഡോളർ വരെ താഴ്ന്ന രാജ്യാന്തരവില ഇന്ന് 2,639.81 ഡോളർ വരെ ഉയർന്നത് കേരളത്തിലും വില കൂടാനിടയാക്കി. യുഎസിന്റെ പണപ്പെരുപ്പക്കണക്കും കഴിഞ്ഞപാദ ജിഡിപി വളർച്ചാക്കണക്കുകളും ഇന്ന് പുറത്തുവരാനിരിക്കേ, സ്വർണവില കൂടുകയായിരുന്നു. ഡോളർ, യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡ് എന്നിവ താഴേക്കിറങ്ങിയതും സ്വർണത്തിന് നേട്ടമായി.
ഉൽപാദനം കുറയുകയും ഡിമാൻഡ് നിലനിൽക്കുകയും ചെയ്തതോടെ സ്വാഭാവിക റബറിന്റെ രാജ്യാന്തരവില വീണ്ടും 200 രൂപ കടന്നു. ബാങ്കോക്ക് വില ആർഎസ്എസ്-4ന് 201.65 രൂപയായി. കേരളത്തിൽ കിലോയ്ക്ക് രണ്ടുരൂപ കൂടി ഉയർന്ന് കോട്ടയം വില 189 രൂപയിലെത്തി. നിലവിലെ ട്രെൻഡ് തുടരുമെന്നും സംസ്ഥാനത്തും വില 200 രൂപ കടക്കുമെന്നുമാണ്
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 90 രൂപ ഇടിഞ്ഞ് 5,850 രൂപയായി. ഏതാനും ദിവസങ്ങളായി മാറ്റമില്ലാതിരുന്ന വെള്ളിവിലയും ഇന്ന് താഴ്ന്നു. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 96 രൂപയിലാണ് ഇന്ന് വ്യാപാരം.
കൊച്ചി∙ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവു വരുന്നെന്ന സൂചനകളെത്തിയതോടെ രാജ്യാന്തര സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ട്രോയ് ഔൺസിന് (31.1 ഗ്രാം) 80 ഡോളർ കുറഞ്ഞു. ഇതോടെ വില 2635 ഡോളറിലേക്കു തിരികെയെത്തി. അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് ഇടിഞ്ഞ വില,
സ്വാഭാവിക റബർവില വീണ്ടും ഉയർന്നു തുടങ്ങി. കാപ്പിക്കുരു വില കൂടുന്നത് കർഷകർക്ക് നേട്ടമായിട്ടുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ഇസ്രയേൽ-ഹിസ്ബുല്ല യുദ്ധത്തിന് ഉടൻ തിരശീല വീണേക്കുമെന്ന സൂചനകളെ തുടർന്ന് രാജ്യാന്തര സ്വർണവിലയിൽ കനത്ത ഇടിവ്. കേരളത്തിൽ ഇന്നും വില വൻതോതിൽ കുറയുമെന്ന് ഉറപ്പായി. ഇന്നലെയും പവന് 800 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞിരുന്നു. സമാനമായതോ അതിലേറെയോ കുറവ് ഇന്ന് പ്രതീക്ഷിക്കാം.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്ക് വൻതോതിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം പകർന്ന് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച്, കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിലെ അംഗങ്ങൾക്കിടയിൽ ഭിന്നത ശക്തമായതും സ്വർണത്തിന് സമ്മർദ്ദമാകുന്നുണ്ട്.
കൊച്ചി∙ സ്വർണവില ഇന്നലെ ഗ്രാമിന് 80 രൂപ ഉയർന്ന് 7,225 രൂപയും പവന് 640 രൂപ വർധിച്ച് 5,7800 രൂപയുമായി. കഴിഞ്ഞ 5 ദിവസത്തിനിടെ സ്വർണം പവന് 2320 രൂപയും ഗ്രാമിന് 290 രൂപയുമാണ് വർധിച്ചത്. ഈ മാസം ആദ്യവാരത്തിൽ പവന് 55480 രൂപ എന്ന നിരക്കിലേക്കു താഴ്ന്ന വില ഇപ്പോൾ കഴിഞ്ഞമാസത്തെ അതേ ഉയർന്ന നിരക്കിലേക്ക്
സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളിൽ താഴേക്കുനീങ്ങിയ കുരുമുളക് വില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ആഭരണപ്രിയർക്ക് വൻ ആശ്വാസം സമ്മാനിച്ച് കഴിഞ്ഞയാഴ്ച കുത്തനെ കുറഞ്ഞ സ്വർണവിലയെ വെറും 4 ദിവസംകൊണ്ട് 'യു ടേൺ' അടിപ്പിച്ച് നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വരുംനാളുകളിൽ സ്വർണത്തെ കാത്തിരിക്കുന്നത് കനത്ത ചാഞ്ചാട്ടമായിരിക്കുമെന്നാണ് വിലയിരുത്തലുകൾ.
സ്വാഭാവിക റബറിന്റെ രാജ്യാന്തരവില കുതിച്ചുയരുന്നുണ്ടെങ്കിലും കേരളത്തിൽ വില ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.
Results 1-65