റബർവിലയിൽ ഡബിൾ സെഞ്ചറി; രാജ്യാന്തരവിപണിക്ക് ക്രൂഡ് ഓയിൽ ഷോക്ക്, വെളിച്ചെണ്ണ മുന്നോട്ട്, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ

Mail This Article
ആഭ്യന്തര റബർവില ഏറെക്കാലത്തിനുശേഷം വീണ്ടും 200 രൂപയിൽ. വിപണിയിലേക്ക് സ്റ്റോക്ക് വരവ് കുറഞ്ഞ പശ്ചാത്തലത്തിലാണ് വില ഉയരുന്നത്. അതേസമയം, കഴിഞ്ഞദിവസങ്ങളിൽ നേട്ടത്തിലായിരുന്ന രാജ്യാന്തരവില ക്രൂഡ് ഓയിൽ വില വർധനയെ തുടർന്ന് താഴേക്കിറങ്ങി. ബാങ്കോക്കിൽ ആർഎസ്എസ്-4ന് ഒരു രൂപ കിലോയ്ക്ക് കുറഞ്ഞു.

കൊച്ചി വിപണിയിൽ വെളിച്ചെണ്ണവില റെക്കോർഡ് മുന്നേറ്റം തുടരുന്നു. 100 രൂപ കൂടി വർധിച്ചു. മികച്ച ഡിമാൻഡിന്റെ കരുത്തുമായി കുരുമുളക് വിലയും കൂടുന്നു. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾക്ക് മാറ്റമില്ല.

കട്ടപ്പന മാർക്കറ്റിൽ കൊക്കോ വിലകളും മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business