10 വർഷം പ്രായമായ അവ്‌ക്കാഡോ ഇതുവരെ കായ്ച്ചിട്ടില്ല; ചെയ്യേണ്ടത്

Mail This Article
ആരോഗ്യഭക്ഷണത്തിൽ ഇന്ന് ചെറുതല്ലാത്ത സ്ഥാനം അവ്ക്കാഡോയ്ക്ക് ഉണ്ട്. കേരളത്തിൽ വാണിജ്യരീതിയിൽ അവ്‌ക്കാഡോ കൃഷി ചെയ്യുന്നവർ ഏറെയുണ്ട്. അതുപോലെ വീട്ടുവളപ്പിൽ ഒന്നും രണ്ടും തൈകൾ വാങ്ങി നട്ടു വളർത്തുന്നവരുമുണ്ട്. ചിലരാവട്ടെ കുരു നട്ട് മുളപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വളർച്ചയെത്തി ഉൽപാദനത്തിലേക്കെത്താൻ കാലതാമസം വരും.
Also read: നിറയെ പൂക്കളെങ്കിലും അവ്ക്കാഡോയിൽ കായ്കൾ പിടിക്കുന്നില്ലേ? കാരണങ്ങൾ ഇതൊക്കെയാകാം
വിത്തു മുളപ്പിച്ചുണ്ടായ തൈകളാണെങ്കിൽ പൂവിടാൻ 10–12 വർഷമെടുക്കും. ഒട്ടുതൈകൾ 3–4 വർഷം കൊണ്ടു കായ്ക്കും. 10 വർഷത്തിനു മുകളിലുള്ള മരങ്ങൾക്ക് 250 ഗ്രാം എൻപികെ മിശ്രിതം 15:30:15 മൂന്നു മാസത്തെ ഇടവേളയിലും പൂവിടൽ വേഗത്തിലാക്കാൻ 50–100 ഗ്രാം പൊട്ടാസ്യം സൾഫേറ്റ് വർഷത്തിൽ രണ്ടു വട്ടവും നൽകുക.
കടപ്പാട്: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, കായംകുളം