Activate your premium subscription today
Monday, Mar 31, 2025
ചെറുതേനിന് വിലയും മൂല്യവും കൂടുതലുണ്ട്. ഒന്നോ രണ്ടോ തേനീച്ചക്കൂട് പരിപാലിച്ചാൽ വീട്ടാവശ്യത്തിനു വേണ്ടത്ര ചെറുതേൻ ലഭിക്കും. ചെറുതേനീച്ച പലതരമുണ്ട്. നമ്മുടെ നാട്ടിൽ സാധാരണ കാണുന്ന ചെറുതേനീച്ച കറുത്ത നിറത്തിലുള്ളതാണ്. ചെറുതേനീച്ചക്കർഷകരിൽനിന്ന് കൂടോടുകൂടി ഇപ്പോൾ ചെറുതേനീച്ചക്കോളനി വാങ്ങാൻ കിട്ടും.
കടലാസുപൂക്കളുടെ വർണജാലമാണ് കഞ്ഞിക്കുഴി പൊന്നിട്ടുശേരി എസ്.സിജിയുടെയും ശ്യാമ ശശിധരന്റെയും വീട്ടുമുറ്റം നിറയെ. ഒരേ ചെടിയിൽ അഞ്ചും ആറും നിറങ്ങളിലുള്ള പൂക്കൾ വിരിയുന്ന നൂറുകണക്കിനു ബൊഗൈൻവില്ലകൾ.
ചെടിയുടെ നടീല്വസ്തുവില്നിന്നുതന്നെ വലിയ പൂക്കളുമായി പൂങ്കുല നേരിട്ട് ഉണ്ടായി വരിക! വിദേശത്തുനിന്ന് നമ്മുടെ നാട്ടിൽ വന്നെത്തിയ അമാരിലിസ് ലില്ലിയിലാണ് സവോളപോലുള്ള ബൾബില്‍നിന്നു തണ്ടും ഇലയും ഒന്നും ഉണ്ടാകാതെ പൂങ്കുലയുണ്ടാകുന്നത്. ദക്ഷിണാഫ്രിക്ക ജന്മദേശമായ ഈ ലില്ലിയുടെ ഒട്ടേറെ സങ്കര, അലങ്കാര ഇനങ്ങള്‍
ഇത്തിൾക്കണ്ണികൾ വിളകളുടെ ഉൽപാദനം കുറയ്ക്കുകയും ഗുണ നിലവാരത്തെ ബാധിക്കുകയും ചെയ്യുന്നതിനാൽ നിയന്ത്രണം അനിവാര്യമാണ്. ഇത്തിൾക്കണ്ണിയുടെ നിവാരണത്തിനായി എത്രൽ എന്ന ഹോർമോൺ 25 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കണം.
സംസ്ഥാനത്ത് കാര്‍ഷിക വിനോദസഞ്ചാരത്തിനുള്ള വ്യാപകസാധ്യതകള്‍ പങ്കുവയ്ക്കുന്നു, ടൂറിസം വകുപ്പിലെ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ സിഇഒ കെ.രൂപേഷ് കുമാർ
വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൃഷിയിടത്തിൽ ടൂറിസം സംരംഭങ്ങൾ ആരംഭിക്കാൻ കേരളത്തിലെ കർഷകർക്ക് അവസരമുണ്ട്. സംസ്ഥാനത്തെ അഗ്രി ടൂറിസം ശൃംഖലയുടെ ഭാഗമായി 3 വിഭാഗങ്ങളിലായാണ് ഇവയ്ക്ക് റജിസ്ട്രേഷൻ നൽകുന്നത്. ഫാം വിസിറ്റ് യൂണിറ്റ് കൃഷിയിട പ്രവർത്തനങ്ങൾ കണ്ടുമനസ്സിലാക്കുന്നതിന് സഞ്ചാരികൾക്ക്
ഔഷധ, പോഷകഗുണങ്ങളുള്ള മൾബറിപ്പഴങ്ങൾ കുട്ടികൾക്കാണ് ഏറെ ഇഷ്ടം. വൈറ്റമിനുകൾ (സി, കെ, ഇ), പൊട്ടാസ്യം, മഗ്നീഷ്യം, നിരോക്സീകാരികൾ എന്നിവ മൾബറി പഴത്തിൽ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ, വിശേഷിച്ചും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകം. കണ്ണിന്റെയും ഹൃദയത്തി ന്റെയും ആരോഗ്യം സംരക്ഷിക്കും, രക്തസമ്മർദം
വീട്ടുമുറ്റത്തൊരു കുറ്റിക്കുരുമുളകുണ്ടെങ്കിൽ വീട്ടാവശ്യത്തിനുള്ള കുരുമുളകു ലഭ്യത ഉറപ്പാക്കാനാകും. സ്ഥല പരിമിതിയുള്ളവർക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കുമൊക്കെ ഒരു ചെടിച്ചട്ടിയിൽ അനായാസം കുരുമുളകു വളർത്താം. കാര്യമായ പരിചരണം ആവശ്യമില്ലെങ്കിലും നല്ല നടീൽ മിശ്രിതവും കൃത്യമായ വളപ്രയോഗവും കുറ്റിക്കുരുമുളകിന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും ഉൽപാദനത്തിനും ആവശ്യമാണ്.
ആരോഗ്യഭക്ഷണത്തിൽ ഇന്ന് ചെറുതല്ലാത്ത സ്ഥാനം അവ്ക്കാഡോയ്ക്ക് ഉണ്ട്. കേരളത്തിൽ വാണിജ്യരീതിയിൽ അവ്ക്കാഡോ കൃഷി ചെയ്യുന്നവർ ഏറെയുണ്ട്. അതുപോലെ വീട്ടുവളപ്പിൽ ഒന്നും രണ്ടും തൈകൾ വാങ്ങി നട്ടു വളർത്തുന്നവരുമുണ്ട്. ചിലരാവട്ടെ കുരു നട്ട് മുളപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വളർച്ചയെത്തി ഉൽപാദനത്തിലേക്കെത്താൻ കാലതാമസം വരും.
പലരെയും വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ് പയറിലെ മുഞ്ഞ. പയറിൽ സർവസാധാരണമായി പ്രത്യക്ഷപ്പെടുന്നത് കറുത്ത ചെറിയ മുഞ്ഞയാണ്. ഒരു മരുന്നും ഇല്ലാതെ ഇതിനെ അനായാസം കളയാം എന്നുള്ളതാണ് കൗതുകകരമായ വസ്തുത. ഒരു പഴയ പെയിന്റ് ബ്രഷോ ഹാൻഡ് സ്പെയറോ ഉണ്ടെങ്കിൽ ഒരു മിനിട്ടു കൊണ്ട് കാര്യം സാധിക്കാം. എന്നാൽ, ഇത് ഒന്നു രണ്ടു ദിവസം തുടർച്ചയായി സമയമെടുത്ത് ചെയ്യേണ്ടതാണ്. സമയക്കുറവുള്ളവർക്ക് ജൈവമാർഗങ്ങൾ സ്വീകരിക്കാം.
മാമ്പഴ സീസൺ ആരംഭിച്ചു. ചില പ്രദേശങ്ങളിൽ മൂവാണ്ടനും നാട്ടുമാവുമൊക്കെ കണ്ണിമാങ്ങാ പരുവത്തിലാണെങ്കിൽ മറ്റു ചില പ്രദേശങ്ങളിൽ മാങ്ങ പഴുത്തു തുടങ്ങി. പലപ്പോഴും വീട്ടുവളപ്പിലെ മാവിൽ വളരുന്ന മാങ്ങ പഴുത്തു വീഴുമ്പോഴാണ് കഴിക്കുക.
വെള്ളരി വർഗ വിളകളിലെ കായീച്ചകളെ നിയന്ത്രിക്കുന്നതിനു കായീച്ചക്കെണി ഫലപ്രദമാണ്. ചെടികൾ പൂത്തു തുടങ്ങുമ്പോൾ മുതൽ കെണി വയ്ക്കണം. ഒരു കെണി ഉപയോഗിച്ച് 3 മാസത്തോളം ആൺ ഈച്ചകളെ ആകർഷിച്ചു നശിപ്പിക്കാൻ കഴിയും. ഇതോടൊപ്പം പാളയൻകോടൻ പഴം, തുളസിയില തുടങ്ങിയവ ഉപയോഗിച്ചുള്ള ചിരട്ടക്കെണികളും കെട്ടിത്തൂക്കുന്നതു ഗുണം
കാലാവസ്ഥ ചതിച്ചാൽ കർഷകർക്കു കണ്ണീരാണു വിധി. എന്നാൽ, കാലത്തിനനുസരിച്ചാണു കൃഷിയെങ്കിൽ, വിളവു കണ്ണീർപ്പാടത്ത് ആകിലെന്നു പയ്യന്നൂർ പുറച്ചേരി ‘വിഭ’യിൽ കെ.ഹരിദാസന്റെ അനുഭവസാക്ഷ്യം.
കാന്തല്ലൂർ നിറയെ കൃഷിക്കാഴ്ചകളാണ്. കാരറ്റും കാബേജും കോളിഫ്ലവറുമൊക്കെ വിളഞ്ഞുകിടക്കുന്ന മലയോരങ്ങളെന്ന നിലയിൽ മൂന്നാറും കാന്തല്ലൂരും വട്ടവടയുമൊക്കെ മലയാളികൾക്ക് സുപരിചതമാണ്. എന്നാൽ അടുത്ത കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഇടപെടലുകൾ വന്നതോടെ കാന്തല്ലൂരിലെ കൃഷിയും കൃഷിക്കാരും ‘വേറെ ലെവലാ’യി മാറി.
മദിപ്പിക്കുന്ന ഗന്ധമുണ്ട് ഏലക്കായ്ക്ക്; മദിപ്പിക്കുന്ന കാഴ്ചയാണ് ഓരോ ഏലക്കാടും. കാടും കൃഷിയും തമ്മിൽ കലർന്നു കിടക്കുന്നതിന്റെ നിഗൂഢഭംഗി ആസ്വദിക്കണമെങ്കിൽ ഏലക്കാടുകളിലെത്തണം. പണ്ടെന്നോ വനമായിരുന്നതിന്റെ ഓർമകളും അടയാളങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട് ഓരോ ഏലത്തോട്ടത്തിലും. ഏലക്കാട്ടിലൂടെ നടക്കുന്ന ഏതൊരാളെയും ഈ വനഭംഗി വന്ന് തൊട്ടുവിളിക്കും.
പ്ലം മുതൽ പെയർവരെ, സ്ട്രോബെറി മുതൽ ബ്ലാക്ക് ബെറി വരെ, ആപ്പിൾ മുതൽ ഓറഞ്ച് വരെ– കാന്തല്ലൂരിൽ വിളവൈവിധ്യത്താൽ ഏറ്റവും സമ്പന്നമായ തോട്ടമായിരിക്കും കൊച്ചുമണ്ണിൽ കെ.എ.ഏബ്രഹാം എന്ന ബാബുവിന്റെ സ്നോലൈൻ ഫാം. റാന്നിയിൽനിന്ന് അര നൂറ്റാണ്ടു മുൻപ് കാന്തല്ലൂരിലെത്തി സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ 3 ഏക്കർ
തണ്ണിമത്തൽ കൃഷിയിൽ മികച്ച നേട്ടവുമായി കോട്ടയം മണർകാട് സ്വദേശി പൈനിങ്കൽ പി.കെ.കുര്യാക്കോസ് എന്ന അവറാച്ചി. താൽപര്യവും ആത്മവിശ്വാസവുമുണ്ടെങ്കിൽ കൃഷിയിൽ മികച്ച നേട്ടം കൊയ്യാമെന്നു കാണിച്ചുതരികയാണ് അദ്ദേഹം. ഗുഡ്സ് വാഹനമോടിക്കുന്ന അവറാച്ചിക്ക് കൃഷി ജീവനാണ്. വർഷങ്ങളായി കൃഷിയുമുണ്ട്. എന്നാൽ, ആ കൃഷി സ്വന്തം
32 ഡിഗ്രി സെൽഷ്യസിനു മുകളിലേക്കു പകൽ താപനില കൂടുമ്പോൾ പുലാസനിൽ പരാഗണം വളരെ കുറയുന്നതായി കാണാം. ആൺ റംബുട്ടാനില്ലാത്ത തോട്ടങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഇപ്പോൾ ഇവയുടെ പൂവ് ഉണ്ടാകുന്ന സമയത്ത് പകൽ താപനില 32 ഡിഗ്രിക്കു മുകളിലാണ്. ഫലമോ പരാഗണം നടക്കാതെ പൂവിന്റെ കതിർ കായില്ലാതെ നിൽക്കുന്നു. ഉയർന്ന
ചോക്കുമലയിലിരിക്കുന്നവൻ ചോക്കുകഷണം അന്വേഷിച്ചു പോയ കഥ പറയുന്നുണ്ട് ലോഹിതദാസ് ഒരു സിനിമയിൽ. കൺവെട്ടത്തുള്ള സാധ്യതകൾ കാണാതെ പോകുന്നതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി ഇരുപതാം വയസ്സു മുതൽ പല പല ബിസിനസ് സംരംഭങ്ങൾ നടത്തിയ തന്റെ സ്ഥിതിയും ഏതാണ്ട്
പാടവും പറമ്പും തറവാടുമൊക്കെ ആളോഴിഞ്ഞ് അനാഥമാകുന്ന കേരളത്തിൽ അവയുടെ പുത്തൻ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് കോട്ടയം അയ്മനം പഞ്ചായത്തിലെ പുലിക്കുട്ടിശേരിയില്‍ കണ്ടമുണ്ടാകരി ജോർജ് ജോൺ എന്ന ജോണി മൂസ്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മികച്ച മത്സ്യക്കർഷകനുള്ള 2013ലെ അവാർഡ് നേടിയ ജോണി മത്സ്യക്കൃഷി ചെയ്യുന്നത്
ചേന ചേന നടുന്നതിന് ഏറ്റവും യോജ്യം കുംഭമാസമാണ്. എന്നാൽ കഠിനമായി വേനൽചൂടിൽ ഭൂമി വരണ്ടു കിടക്കുന്നതിനാൽ വേനൽമഴ ലഭിച്ചശേഷം നടുന്നതാവും നല്ലത്. മുൻകൂട്ടി തയാറാക്കിയ വിത്തുചേനകൾ മുളയ്ക്കു പരുക്കേൽക്കാതെ 750 ഗ്രാം വീതം തൂക്കമുള്ള കഷണങ്ങളാക്കുക. ഒരു കഷണത്തിൽ ഒരു മുളയേ ഉണ്ടാകാവൂ. 45 സെ.മീ. വ്യാസാർധമുള്ള തടം
അടുക്കളയിലേക്ക് എന്തെങ്കിലും പച്ചക്കറി ആവശ്യമായി വന്നാൽ ആശാ തങ്കച്ചന് നേരെ മുറ്റത്തേക്കിറങ്ങിയാൽമതി. കോവലും പയറും ബീൻസും ഡബിൾ ബീൻസും ചീരയും മുളകും തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും വീട്ടുമുറ്റത്തുണ്ട്. കോട്ടയം മുട്ടുചിറ കാപ്പുംതലയിലെ ചെരുവുകാലായിൽ വീടും പരിസരവും പച്ചക്കറികളാൽ
നാട്ടിൽനിന്ന് അവധി കഴിഞ്ഞ് പോകുന്ന ഒരു ശരാശരി പ്രവാസി മലയാളി എന്തായിരിക്കും കൊണ്ടു പോവുക? ഉപ്പേരികൾ, കായവറുത്തത് അങ്ങനെ പലതും. എന്നാൽ വാഴക്കന്നുകൾ കൊണ്ടുപോകുന്നവർ ആരുംതന്നെയുണ്ടാവില്ല. തൃശ്ശൂർ ചേലക്കര സ്വദേശിനി സുനി ശ്യാം കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ കൊണ്ടു പോയത് 10 കിലോ വാഴക്കന്നുകളായിരിന്നു. 17
വേനൽക്കാല പച്ചക്കറികളിൽ മണ്ഡരിശല്യം ഈ വർഷം കൂടുതലായി കാണുന്നു. മണ്ഡരികളുടെ എതിർ പ്രാണികൾ മിക്കവയും വിവേചനരഹിതമായ കീടനാശിനിപ്രയോഗത്തിൽ നശിക്കുന്നതും പകല്‍സമയത്തെ ഉയർന്ന ചൂടും രാത്രിയിലെ തണുപ്പും ഇവ പെറ്റുപെരുകുന്നതിനും ആക്രമണം വ്യാപകമാകുന്നതിനും വഴിയൊരുക്കുന്നു. വെള്ളീച്ചകളും വ്യാപകം. അവയെ
‘എരിവിന്റെ രാജാവ്’ എന്നറിയപ്പെടുന്ന മുളക് നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്. എരിവ് മാത്രമല്ല, ജീവകം ‘സി’യുടെയും ഉറവിടമായ ഈ വിള നിത്യേനയുള്ള വീട്ടാവശ്യത്തിനായി അടുക്കളത്തോട്ടത്തിൽ തീർച്ചയായും നട്ടുവളർത്തേണ്ട ഒന്നാണ്. പോഷകസമ്പന്നവും ഔഷധഗുണവുമുള്ള പച്ചക്കറികൂടിയാണ് പച്ചമുളക്.
പതിറ്റാണ്ടുകൾക്കു മുമ്പ് ഉരുളക്കിഴങ്ങിനു പകരം ഉപയോഗിച്ചുവന്നിരുന്ന കിഴങ്ങുവിള. കാച്ചിൽ കുടുംബത്തിൽപ്പെട്ട വള്ളിച്ചെടിയാണ്. വള്ളിയായി പടർന്നുകയറുന്ന ഇവയുടെ വള്ളികളിലും ചുവട്ടിലും ഭക്ഷ്യയോഗ്യമായ കിഴങ്ങുകളുണ്ടാകുന്നു. അതുകൊണ്ടുതന്നെ കാച്ചിൽ, ചെറുകിഴങ്ങ് എന്നിവ പോലെ പടർന്ന് മരത്തിലോ പന്തലിലോ വളർത്താം.
കടുത്ത ചൂടില്‍ ആരോഗ്യരക്ഷയ്ക്കും രോഗപ്രതിരോധത്തിനും ജൂസുകൾ ഫലപ്രദം. ശാരീരിക, മാനസിക പ്രവർത്തനങ്ങൾ ക്രമപ്പെടുത്താനും രോഗങ്ങള്‍ ശമിപ്പിക്കാനും ഔഷധങ്ങൾക്കൊപ്പം ജൂസുകളും കഴിക്കാം. പ്രഥമ ശുശ്രൂഷയായും ജൂസുകൾ കഴിക്കാം. പൈ, ദാഹങ്ങളുടെ ശമനത്തിനു മാത്രമല്ല, ശരീരസൗന്ദര്യ സംരക്ഷണത്തിനും ജൂസുകൾ ഉപകരിക്കും.
വേഗത്തിലുള്ള വളര്‍ച്ച, മികച്ച വേരുപടലം, രോഗ-കീടബാധകളോടു പ്രതിരോധശക്തി എന്നിവ ടിഷ്യു കൾചർ ചെടികള്‍ക്കു പ്രിയം വര്‍ധിപ്പിക്കുന്നു
കാന്തല്ലൂരിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനിമുതൽ സ്ട്രോബറി മധുരം നുകരാം. പുതിയ സീസണിലേക്കായി കൃഷിയിറക്കിയിരുന്ന സ്ട്രോബറികളിൽനിന്നു കർഷകർ വിളവെടുപ്പ് ആരംഭിച്ചു. ഇനി 7 മാസക്കാലം വരെ ഈ വിളവെടുപ്പ് തുടരും. മറയൂരിന്റെയും കാന്തല്ലൂരിന്റെയും മനോഹര കാഴ്ചകൾക്കൊപ്പം സ്ട്രോബറിത്തോട്ടങ്ങൾ കാണാൻ കൂടിയാണ്
പതിറ്റാണ്ടുകളായി കാർഷിക മേഖലയെ താലോലിക്കുന്ന പണിക്കൻകുടി കല്ലമ്പിള്ളിൽ രാമകൃഷ്ണൻ–സിന്ധു ദമ്പതികളുടെ വീട്ടുമുറ്റം കാബേജ് കൃഷിയിലൂടെ സമ്പന്നമാണ്. 250ൽപ്പരം കാബേജാണ് വിളവെടുപ്പിന് പാകമായി വീട്ടു മുറ്റത്തുള്ളത്. വീട്ടിലേക്കുള്ള റോഡിന്റെ ഇരു സൈഡിലും മുറ്റത്തും പൂച്ചെടികൾക്കു പകരമാണ് കാബേജ് കൃഷി.
തോട്ടം മേഖലയിലെ തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങൾ നശിപ്പിക്കുന്ന ആനയും പന്നിയും കാട്ടുപോത്തും ടൗണിനു സമീപമുള്ള പച്ചക്കറിത്തോട്ടം കണ്ടാൽ കയറില്ല. കാരണം, ഇത് തങ്ങളെ കാക്കുന്ന റേഞ്ചറുടെ പച്ചക്കറിത്തോട്ടമാണെന്നതാണ് കാരണം. മൂന്നാർ റേഞ്ചർ എസ്.ബിജുവാണ് തന്റെ ക്വാർട്ടേഴ്സിനോട് ചേർന്നുള്ള ചുരുങ്ങിയ സ്ഥലത്ത്
കൃഷി ലാഭകരമല്ല എന്നാണു പൊതുവേ പറയാറുള്ളതെങ്കിലും ലാഭം കണ്ടു കൃഷിയിലേക്കിറങ്ങിയതാണ് ആർ.ലാലു. ഒരു ചെടി നടുന്നതും അതിൽനിന്നു വിളവെടുക്കുന്നതും ആ ആഹ്ലാദവുമെല്ലാം കുട്ടിക്കാലത്തേ ഇഷ്ടമായിരുന്നു. കൊല്ലം പരവൂർ ബ്ലോക്ക് മരം ജംക്ഷനിൽ റോഡരികിലെ വീട്ടിൽ 1990 കാലഘട്ടത്തിൽ മുറ്റത്തൊരു കുറ്റിമുല്ലയായാണ് കൃഷിയോടുള്ള ഇഷ്ടം പൂത്തുവിടർന്നു തുടങ്ങിയത്.
വിപണിയിൽ ഏറെ ആവശ്യക്കാരുള്ള, ഔഷധ, പോഷക ഗുണങ്ങളും രുചിയുമുള്ള പഴമാണ് മാതളം. വൈറ്റമിനുകളും നാരുകളും നിരോക്സീകാരികളും മാതളത്തിലുണ്ട്. വൈറ്റമിൻ സി, ഇ, കെ, മഗ്നീഷ്യം എന്നിവയുമുണ്ട്. ഓർമശക്തിക്കും തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിനും അർബുദം, വൃക്ക രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനും ഗുണം ചെയ്യും.
വാഴക്കൂമ്പും വാഴപ്പിണ്ടിയും കൂർക്കയും കറി വയ്ക്കാൻ എല്ലാവർക്കും താൽപര്യമാണ്. എന്നാൽ അവ നന്നാക്കി എടുക്കാനുള്ള സമയക്കുറവും ബുദ്ധിമുട്ടും ഓർക്കുമ്പോൾ പലരും വാങ്ങാൻ മടിക്കും. എന്നാൽ അവ റെഡി ടു കുക്ക് ആയി വൃത്തിയായി പാക്ക് ചെയ്തു കിട്ടുകയാണെങ്കിലോ, ആവശ്യക്കാർ ഇഷ്ടം പോലെയാണ്. ഈ സാധ്യത മനസ്സിൽ കണ്ടാണു
മട്ടുപ്പാവുകൃഷിയിൽ നന എളുപ്പമാക്കുന്ന രീതിയാണ് തിരിനന അഥവാ Wick Irrigation. ജലലഭ്യത കുറഞ്ഞയിടത്തും ഗ്രോ ബാഗ്/ചെടിച്ചട്ടികൾ പരിപാലിക്കുന്നിടത്തും പറ്റിയ രീതിയാണിത്. ജലത്തിന്റെ കേശികത്വം (capillary action) എന്ന തത്വമാണ് ഇതിൽ ഉപയോഗിക്കുന്നത്.
മല്ലിയില വീട്ടില്‍ത്തന്നെ ഉല്പാദിപ്പിക്കുന്ന ഒട്ടേറെ പേരുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമായ മല്ലിയില വളരെ കുറവാണ് എന്നതുകൊണ്ടുതന്നെ പരിമിതമായ സ്ഥലത്തുപോലും അനായാസം മല്ലി മുളപ്പിച്ച് എടുക്കാം.
മാർച്ച് മാസം പകുതിയോടെ നഴ്സറിയിട്ട് നടീലിനു വേണ്ട കൂർക്കത്തലകൾ/ വള്ളികള്‍ ഉണ്ടാക്കിയെടു ക്കുകയാണ് ആദ്യം വേണ്ടത്. നല്ല കൂർക്കത്തലകൾ /വള്ളികൾ ലഭിക്കുന്നതിനായി നല്ല കൂർക്കക്കിഴങ്ങുകള് നടണം.
നന്നായി ഉണ്ണിമാങ്ങ പിടിച്ചു, നനച്ചു കൊടുക്കുന്നുണ്ട് എന്നിട്ടും ഉണ്ണിമാങ്ങ പൊഴിച്ചിൽ കൂടുതലാണെന്ന പ്രശ്നം പല മാവുടമകളിൽനിന്നും ഉയർന്നുവരുന്നുണ്ട്. ഈ പ്രശ്നത്തിന്റെ തീവ്രത കുറയ്ക്കുന്നതിനുള്ള ശുപാർശകൾ ചുവടെ ചേർക്കുന്നു. 1. മാവിന്റെ ചുവട്ടിൽനിന്ന് മാറി ശിഖരങ്ങൾ നിൽക്കുന്നതിന്റെ (Canopy) പകുതി ദൂരം
'ചേന വേണ്ടത്ര കിട്ടാനില്ലാത്ത സാഹചര്യമാണ്. അതുകൊണ്ടതന്നെ വിത്തിനും ആഹാരാവശ്യത്തിനു മുള്ള ചേനയ്ക്ക് സ്ഥിരമായി മികച്ച വില കിട്ടുന്നുണ്ട്. '– കോട്ടയത്തെ പ്രമുഖ കർഷകനായ ജോയിമോൻ പറഞ്ഞു. ഒട്ടേറെപ്പേർ ഈ രംഗത്തുനിന്നു പിന്മാറുകയും പുതിയ ആളുകൾ കടന്നുവരാതിരിക്കുകയും ചെയ്തതിനാൽ ചേനയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞു. വില ഉയരാനുള്ള കാരണവും ഇതുതന്നെ.
കുരുമുളകിന്റെ വിളവെടുപ്പ് പൂർത്തിയായാലുടൻ താങ്ങുമരത്തിന്റെ ശിഖരങ്ങളിറക്കി മണ്ണില്‍ വെയിൽ ലഭ്യമാക്കുക. വേനലിന്റെ ആരംഭത്തിൽത്തന്നെ കമ്പ് ഇറക്കി മണ്ണിൽ നല്ലതുപോലെ സൂര്യപ്രകാശം വീഴ്ത്തുന്ന തോട്ടങ്ങളിൽ കീട, രോഗബാധയുടെ തീവ്രത കുറയും. 2 വർഷത്തിൽ താഴെ പ്രായമുള്ള തൈകൾക്ക് ഫെബ്രുവരി ആദ്യവാരം തണൽ നൽകണം.
കേരളം അവ്ക്കാഡോ എന്ന പേര് പരിചയപ്പെട്ടു വരുന്നതേയുളളൂവെങ്കിലും വെണ്ണപ്പഴമെന്ന പേര് പണ്ടേ പരിചിതം. എന്നാല്‍ നാടന്‍ വെണ്ണപ്പഴത്തേക്കാള് സ്വാദിലും ഗുണത്തിലും ഇപ്പോള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹൈബ്രിഡ് അവ്ക്കാഡോ ഏറെ മെച്ചം. മെക്സിക്കോയിലും മധ്യഅമേരിക്കയിലുമൊക്കെയായി ഉത്ഭവിച്ച
മാവ് നിറയെ പൂക്കുന്നു. എന്നാൽ, കായ് പിടിക്കുന്നത് വളരെ കുറവാണ്. പലയിടത്തും ഇതൊരു പ്രശ്നമാണ്. ഇതിന്റെ ഒരു കാരണമായി കാണുന്നത് കോപ്പറിന്റെ കുറവുകൊണ്ട് പൂമ്പൊടിയുടെ ജീവനസാമർഥ്യം കുറയുന്നതാണ്. ഇത് പരിഹരിക്കുന്നതിന് കോപ്പർ ഓക്സി ക്ലോറൈഡ് (COC) 1 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ച്
നാട്ടിലും വിദേശത്തും ഏറെക്കാലം അധ്യാപികയായിരുന്ന ജയന്തിടീച്ചർക്ക് അധ്യാപനം പോലെതന്നെ പ്രിയങ്കരമാണ് കവിതയെഴുത്തും പൂച്ചെടികളും. ഇടുക്കി ജില്ലയിലെ തൊടുപുഴ ഏഴല്ലൂർ സ്വദേശിയായ ജയന്തിടീച്ചർ വിദേശം വിട്ടു നാട്ടിലെത്തിയപ്പോൾ ആദ്യം തന്നെ ഒരു കവിതാസമാഹാരം പുറത്തിറക്കി, ഒപ്പം, തൊടുപുഴ വെങ്ങല്ലൂരിൽ നെല്ലി
സ്വന്തം തോട്ടത്തിലെ റംബുട്ടാൻ മരങ്ങൾ വളർന്ന് പരസ്പരം കൂട്ടിമുട്ടാൻ തുടങ്ങിയപ്പോഴാണ് കുറേയെണ്ണം പിഴുതു മാറ്റി നട്ടാലോ എന്ന് എറണാകുളം ജില്ലയിലെ കോതമംഗലത്തുള്ള മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിഭാഗം അധ്യാപകൻ പ്രകാശ് എം. കല്ലാനിക്കൽ ചിന്തിച്ചത്. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല.
ഇന്ത്യയുടെ നഴ്സറി ഹബ് ആണ് ആന്ധപ്രദേശിലെ കടിയം. വിളകളുടെയും അലങ്കാരച്ചെടികളുടെയും തൈകൾ വൻതോതിൽ ഉൽപാദിക്കുകയും വിദേശങ്ങളിൽവരെ വിപണനം നടത്തുകയുമാണ് കടിയത്തെയും സമീപ ഗ്രാമങ്ങളിലെയും നഴ്സറികള്‍. നഴ്സറിമേഖലയിലെ ഏറ്റവും പുതിയ വിശേഷങ്ങള്‍ അറിയാം.
വർഷങ്ങൾക്കു മുൻപ് ആലപ്പുഴയിലെ ഒരു സുഹൃത്തു നൽകിയ 5 തൈകൾ നട്ടുകൊണ്ടാണ് കാഞ്ഞിരപ്പള്ളിക്കു സമീപം കൂവപ്പള്ളി മുക്കിലിക്കാട്ട് വീട്ടിലെ റെജിയും ഭാര്യ ലിൻസിയും ഹെലിക്കോണിയക്കൃഷി തുടങ്ങിയത്. ഇന്ന് അവയുടെ പൂക്കളും മറ്റ് അലങ്കാരസസ്യങ്ങളുടെ തൈകളും വഴി വര്‍ഷംതോറും ഇവർ നേടുന്നത് ഒരു കോടി രൂപ!
മാമ്പഴക്കാലമെത്തിയതോടെ കീടങ്ങളുടെ ആക്രമണവും ഏറുകയാണ്. മാവു പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സമയത്ത് അധികമായി കണ്ടു വരുന്ന കീടങ്ങളാണ് മാന്തളിർമുറിയൻ വണ്ട്, പൂങ്കുലത്തുള്ളൻ, കായീച്ച എന്നിവ. മാന്തളിർമുറിയൻ വണ്ട് മാവിന്റെ തളിരിലകൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്ന കീടമാണു മാന്തളിർമുറിയൻ വണ്ട്. ഇതുമൂലം
ഫൈബർ ഗ്ലാസ് പോളിമർ (FR) പ്ലാന്റർ ബോക്സുകളാണ് ഉദ്യാനങ്ങളില്‍ ഇപ്പോഴത്തെ ട്രെൻഡ് എന്ന് എറണാകുളം പനമ്പിള്ളിനഗറിലെ ഉദ്യാനസംരംഭമായ സാംസ് പോട്സ് ആൻഡ് പ്ലാന്റ്സ് ഉടമ എൻ.ജെ.ജെൻസൺ പറയുന്നു. കൈകാര്യം ചെയ്യുമ്പോൾ പൊട്ടിപ്പോയേക്കാം എന്നതും വിപണിയിൽ ലഭിക്കുന്ന പതിവു ഡിസൈനുകളിലും നിറങ്ങളിലും ഒതുങ്ങണമെന്നതും സിറാമിക് ചട്ടികളുടെയും ബോക്സുകളുടെയും പരിമിതിയാണ്.
ഒരു പപ്പായ മരം പോലുമില്ലാത്ത അടുക്കളത്തോട്ടം നമ്മുടെ നാട്ടിലുണ്ടാവില്ല. നാടൻ പപ്പായകളിൽനിന്നു മാറി ബൈബ്രിഡ് ഇനമായ റെഡ് ലേഡി പപ്പായ ഇന്ന് പല തോട്ടങ്ങളിലും സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. അതിന്റെ വലുപ്പവും ഭംഗിയും മാത്രം കണ്ടുകൊണ്ടല്ല ഇത് മറ്റിനം പപ്പായകളെ അപേക്ഷിച്ച് ദിവസങ്ങളോളം കേടുകൂടാതെയിരിക്കും
കൃഷിയോടുള്ള താൽപര്യം ചെറുപ്പം മുതലേയുണ്ട് പാലക്കാട് കരിമ്പ ഇടക്കുറിശ്ശി സ്വദേശി ജയപ്രീതയ്ക്ക്. അതുകൊണ്ടുതന്നെ ടെയ്ലറിങ് ജോലി ചെയ്യുമ്പോഴും യുട്യൂബിൽ എപ്പോഴും കാർഷിക വീഡിയോകൾ കാണാറുണ്ടായിരുന്നു. അതുവഴി കൃഷി സംബന്ധമായ പല കാര്യങ്ങളും പഠിച്ചു. 5 വർഷം മുൻപ് മട്ടുപ്പാവു കൃഷി ചെയ്യുന്ന വീഡിയോ യുട്യൂബിൽ കണ്ടത് പ്രചോദനമായി.
Results 1-50 of 766
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.