ADVERTISEMENT

മാമ്പഴ സീസൺ ആരംഭിച്ചു. ചില പ്രദേശങ്ങളിൽ മൂവാണ്ടനും നാട്ടുമാവുമൊക്കെ കണ്ണിമാങ്ങാ പരുവത്തിലാണെങ്കിൽ മറ്റു ചില പ്രദേശങ്ങളിൽ മാങ്ങ പഴുത്തു തുടങ്ങി. പലപ്പോഴും വീട്ടുവളപ്പിലെ മാവിൽ വളരുന്ന മാങ്ങ പഴുത്തു വീഴുമ്പോഴാണ് കഴിക്കുക. അങ്ങനെ വീണു ലഭിക്കുന്ന മാമ്പഴങ്ങളിൽ ഏറിയ പങ്കും പുഴുവാക്രമണംമൂലം കഴിക്കാൻ കഴിയാത്ത വിധത്തിലായിരിക്കും. ഇനി പറിച്ചുവച്ച് പഴുപ്പിച്ചാലോ... ഇതുതന്നെയായിരിക്കും അവസ്ഥ. പുഴു ആക്രമിക്കാതെ നല്ല മാമ്പഴം എങ്ങനെ കഴിക്കും? അതിനൊരു ചെറിയ പൊടിക്കൈ പ്രയോഗിച്ചാൽ മതി.

മൂപ്പെത്തിയ മാങ്ങ പറിച്ചുവച്ചു കായീച്ചയുടെ മുട്ടകൾ നശിപ്പിച്ചശേഷം പഴുപ്പിക്കുകയാണ് ചെയ്യുന്നത്. മാങ്ങയുടെ തൊലിയിലെ കായീച്ചകളുടെ മുട്ടകൾ നശിപ്പിച്ചെങ്കിൽ മാത്രമേ കേടില്ലാത്ത മാമ്പഴം കഴിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ ഇളം ചൂടു വെള്ളത്തിൽ അൽപം ഉപ്പു ചേർത്ത് മാങ്ങ മുക്കിവയ്ക്കണം (ഒരു ബക്കറ്റ് തിളച്ചവെള്ളത്തിൽ മുക്കാൽ ബക്കറ്റ് പച്ചവെള്ളം ഒഴിച്ച് ലീറ്ററിന് ഒരു ഗ്രാം എന്ന തോതിൽ കറിയുപ്പ് ചേർക്കുക). 15 മിനിറ്റ് ഈ വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനു ശേഷം സാധാരണവെള്ളത്തിൽ കഴുകി തുടച്ച ശേഷം പഴുപ്പിക്കാൻ വച്ചാൽ പുഴുവില്ലാത്ത മാമ്പഴം ലഭിക്കും.

കടപ്പാട്: ഫാം ഇൻഫർമേഷൻ ബ്യൂറോ

English Summary:

Worm-free mangoes are now possible! A simple salt water soak eliminates fruit fly eggs, ensuring delicious, ripe mangoes every time.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com