Activate your premium subscription today
പെരിഞ്ചേരി ∙ തിരുഹൃദയ തീർഥാടന കേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് പുതുവർഷ പുലരിയിൽ കിടപ്പുരോഗികൾക്കായി കുർബാന നടത്തി. വർഷങ്ങളായി കിടപ്പിലായതു കാരണം വർഷങ്ങളായി പള്ളിയിലേക്ക് എത്തുവാൻ സാധിക്കാതിരുന്ന 40 പേർ കുർബാനയിൽ പങ്കെടുത്തു. പള്ളിക്കകത്ത് ആൾത്താരയ്ക്ക് മുന്നിൽ ഇവർ വീട്ടിൽ കിടക്കുന്ന രീതിയിൽ
അധ്യാപക ഒഴിവ് കൊടകര ∙ നന്തിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 6നു 2ന്. ആരോഗ്യ സർവകലാശാല അധ്യാപക ഒഴിവ് മുള്ളൂർക്കര ∙ ആറ്റൂർ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 2ന്. മരത്തംകോട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ
കുന്നംകുളം ∙ പുതുവർഷസമ്മാനമായ സ്വപ്നവീട്ടിൽ പുതിയ ജീവിതം തുടങ്ങിയ സന്തോഷത്തിലാണ് ചൊവ്വന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ റിസ്വാനയും കുടുംബവും. വർഷങ്ങളായി ഒറ്റമുറി വീട്ടിൽ താമസിച്ചിരിക്കുന്ന റിസ്വാനയുടെ നൊമ്പരം ഉൾക്കൊണ്ട് മലയാള മനോരമ നല്ല പാഠം കൂട്ടുകാർ സഹപാഠിക്കു ഒരുക്കിയ സ്നേഹവീട്ടിൽ ഇന്നലെ
തൃശൂർ ∙ സസ്യജാലങ്ങളുടെ ലോകത്ത് അർപ്പിച്ച ജീവിതമായിരുന്നു ഡോ. കെ.എസ്.മണിലാലിന്റേത്. 17–ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയാൻ വാൻ റീഡ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ലാറ്റിൻ ഭാഷയിൽ തയാറാക്കിയ 12 വോള്യം ‘ഹോർത്തൂസ് മലബാറിക്കൂസ്’ മണിലാലിന്റെ ശ്രമഫലമായി മലയാളത്തിലും ഇംഗ്ലിഷിലും പ്രസിദ്ധീകരിക്കപ്പെട്ടതിനു പിന്നിൽ ഒരു കഥയുണ്ട്. എന്നെങ്കിലുമൊരു പുസ്തകമെഴുതുമെങ്കിൽ അതു ഹോർത്തൂസ് മലബാറിക്കൂസിന്റെ പരിഭാഷ ആയിരിക്കണമെന്ന അമ്മയുടെ വാക്കുകളാണത്രേ മണിലാലിനു പ്രചോദനമായത്.
കൊച്ചി ∙ തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കു വേല ഉത്സവത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തു വെടിക്കെട്ട് നടത്താൻ അനുമതി നൽകുന്ന കാര്യത്തിൽ ഇന്നുതന്നെ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. വേല ഉത്സവം നാളെയും അഞ്ചിനും നടക്കുന്നതിനാലാണിത്. അപേക്ഷ ലഭിച്ചാലുടൻ വേഗം തീരുമാനമെടുക്കാനാണു എഡിഎമ്മിനു ഹൈ ക്കോടതി നിർദേശം നൽകിയത്.
കോട്ടയ്ക്കൽ (മലപ്പുറം)∙ ഫുജൈറയിൽ കഴിയുന്ന ഗുരുവായൂർ സ്വദേശി ഡാനിയലും കുടുംബവും വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാനോടു ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കും. ഡാനിയലിന്റെ അഞ്ചു വയസ്സുകാരിയായ മകൾ മറിയത്തിന്റെ ചികിത്സയ്ക്കായി വൻ തുകയാണ് റഹ്മാന്റെ ഇടപെടൽ മൂലം ഫുജൈറ ഭരണാധികാരി അനുവദിച്ചത്.
തൃശൂർ∙ പാലയൂർ പള്ളിയിൽ കാരൾ ഗാനം പാടുന്നത് പൊലീസ് വിലക്കിയ സംഭവത്തിൽ കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുെട പരാതിയിലാണ് നടപടി. ജനുവരി 15നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷന്റെ നിർദേശം.
തൃശൂർ∙ ഇന്നലെ യുവാവിനെ കുത്തിക്കൊന്ന കേസിൽ കസ്റ്റഡിയിലെടുത്ത വിദ്യാർഥികൾ ലഹരിക്ക് അടിമകളെന്ന് പൊലീസ്. ഇരുവർക്കും 14, 16 വയസ്സാണ് പ്രായം. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്നും പൊലീസ് സ്ഥിരീകരിച്ചു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനു പതിനാലുകാരനെ നേരത്തേ സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തൃശൂർ∙ പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാൽ അന്തരിച്ചു. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം, 50 വർഷം നീണ്ട ഗവേഷണ പ്രവർത്തനം വഴി ഇംഗ്ലിഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ്. ഏറെനാളായി രോഗബാധിതനായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ജ്യോത്സ്ന. മകൾ: അനിത. മരുമകൻ: കെ.പി.പ്രീതൻ.
പാവറട്ടി ∙ യുവതിയെ ഭീഷണിപ്പെടുത്തി 3 പവൻ സ്വർണാഭരണം കവർന്ന സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പറപ്പൂർ പൊറത്തൂർ വീട്ടിൽ ലിയോ (26), പോന്നോർ മടിശേരി വീട്ടിൽ ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്പിൽ വീട്ടിൽ ദിവ്യ (26) എന്നിവരെയാണ് എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോ, എസ്ഐമാരായ വിനോേദ്, സജീവ്, സിപിഒമാരായ
മുളങ്കുന്നത്തുകാവ്∙ ചൂലിശേരിയിൽ കെഎസ്ഇബിയുടെ നവീകരിച്ച പോൾ കാസ്റ്റിങ് യാർഡിന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. ജല വൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഫലപ്രദമായി ഉപയോപ്പെടുത്തലാണ് സർക്കാർ നയമെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിമാസം 1824 വൈദ്യുത പോസ്റ്റുകൾ നിർമിക്കുന്നതിനുള്ള ശേഷി ചൂലിശ്ശേരിയിലെ
പോർക്കുളം ∙ ഞാറു നടാനായി വിതച്ച പാടമെല്ലാം വെള്ളത്തിൽ മുങ്ങി ഞാറെല്ലാം നശിച്ചെങ്കിലും വെട്ടിക്കടവ് കോൾപ്പടവിലെ കർഷകർ തളർന്നില്ല. മറ്റു പാടശേഖരങ്ങളിൽ നിന്നു ഞാറു വാങ്ങിയും ബാക്കി പാടത്ത് വിത്തു വിതച്ചും കർഷകർ വീണ്ടും പുഞ്ചക്കൃഷിയിറക്കി. ഡിസംബർ ആദ്യവാരത്തിൽ പെയ്ത കനത്ത മഴയാണ് കർഷകരുടെ പ്രതീക്ഷകൾ
അന്നമനട ∙ പുഴയോരം വ്യാപകമായി ഇടിയുന്നതു തടയാനായുള്ള പാർശ്വഭിത്തിയുടെ നിർമാണം പൂർത്തിയായി. ചാലക്കുടി പുഴയിൽ ജലനിരപ്പ് കൂടുന്നതും കുറയുന്നതും അനുസരിച്ച് പ്രദേശവാസികളുടെ വീടും പറമ്പും പുഴയിലേക്ക് ഇടിഞ്ഞു വീഴുന്നതു തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. വി.ആർ.സുനിൽകുമാർ എംഎൽഎയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 75
കയ്പമംഗലം ∙ എടത്തിരുത്തി ഉപ്പുംതുരുത്ത് പാലത്തിനുള്ള കാലങ്ങളായുള്ള കാത്തിരിപ്പ് പ്രതീക്ഷയോടെ തുടരുന്നു. കനോലി കനാലിന് കുറുകെ പടിയൂർ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന പാലത്തിന് ആവശ്യമുയരാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടായി.2015 ൽ മണ്ണ് പരിശോധന നടത്തുകയും ചെയ്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. പരിസരവാസികൾ
വൈദ്യുതി മുടങ്ങും പരിയാരം ∙ അരൂർമുഴി, വൈശേരി, നഴ്സറിപ്പടി, വെറ്റിലപ്പാറ, പഞ്ചായത്ത് പരിസരം, മുണ്ടൻമാണി, പിള്ളപ്പാറ, കണ്ണംകുഴി, അതിരപ്പിള്ളി പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. അധ്യാപകർ കൊടുങ്ങല്ലൂർ ∙ ആനാപ്പുഴ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ആറിന്
പുന്നയൂർക്കുളം ∙ ചെറായി കരുമത്താഴത്ത് അമ്മിണിക്കും കുടുംബത്തിനും ഇത് കടം തീർത്ത സമാധാനത്തിന്റെ പുതുവർഷം. വിറകുപുരയുടെ താൽക്കാലിക അഭയത്തിനും ബാങ്കിനെ പേടിച്ച് കഴിച്ചുകൂട്ടിയ രാത്രികൾക്കും 2024നൊപ്പം വിട. ബാങ്ക് ജപ്തി ചെയ്ത വീടിന്റെ 4 ലക്ഷം രൂപ കടം ഇന്നലെ അടച്ച് അവസാനിപ്പിച്ചതോടെ അമ്മയ്ക്കും
കുന്നംകുളം (തൃശൂർ) ∙ സിമന്റും മണലും മാത്രമല്ല അതിരില്ലാത്ത സ്നേഹവും കരുതലും ചേർത്തു സഹപാഠിക്കു ‘സ്നേഹവീട്’ നിർമിച്ചു നൽകി ചൊവ്വന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികൾ. വർഷങ്ങളായി ഒറ്റമുറി വീട്ടിൽ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥി റിസ്വാനയുടെ നൊമ്പരം ഉൾക്കൊണ്ട സ്കൂളിലെ മലയാള മനോരമ നല്ലപാഠം കൂട്ടുകാരാണു വീടുവച്ചു നൽകിയത്. ഇന്നു രാവിലെ 11ന് ഗൃഹപ്രവേശനച്ചടങ്ങു നടക്കും.
തൃശൂർ∙ പാലസ് റോഡിനു സമീപം യുവാവ് കുത്തേറ്റു മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് മരിച്ചത്. സംഭവത്തിൽ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെടിക്കെട്ടു നടത്തിപ്പിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ സ്ഫോടകവസ്തു ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്ത് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി. കേരളത്തിൽ നിലനിൽക്കുന്ന തദ്ദേശീയമായ പരമ്പരാഗത വെടിക്കെട്ടുകൾ തുടച്ചു നീക്കുകയെന്ന ലക്ഷ്യമാണു വിജ്ഞാപനത്തിനു പിന്നിലെന്ന ആശങ്കയുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. ജസ്റ്റിസ് പി.എം. മനോജാണു ഹർജി പരിഗണിച്ചത്.
പെരുമ്പിലാവ് ∙ രക്തകോശങ്ങളെയും മജ്ജയെയും ബാധിക്കുന്ന അപൂർവയിനം കാൻസർ ബാധിച്ചു തലശേരി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന പെരുമ്പിലാവ് നെടിയേടത്തുവീട്ടിൽ നന്ദന്റെ (28) ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം വേണം. മജ്ജ മാറ്റിവയ്ക്കൽ മാത്രമാണു പ്രതിവിധിയെന്നു ഡോക്ടർമാർ പറയുന്നു.ഇതിന്റെ ഭാഗമായുള്ള
പുതുക്കാട് ∙ ദേശീയപാതയിൽ നിന്നും കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് തിരിഞ്ഞ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് ഓട്ടോയിലുണ്ടായിരുന്ന 2 പേർക്ക് പരുക്ക്. ഓട്ടോ ഡ്രൈവർ കുഴിക്കാട്ടുശേരി റായ്പറമ്പിൽ സുജിത്(31), ഓട്ടോയിലെ യാത്രക്കാരനായ കുഴിക്കാട്ടുശേരി മാരാത്ത് ബ്രിജേഷ് (45) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും
ചാവക്കാട് ∙ പുതുവർഷാഘോഷം അതിരുകടന്നാൽ ചാവക്കാട് പൊലീസ് പൊക്കിയെടുക്കും. ആഘോഷങ്ങൾ അക്രമങ്ങളിലേക്കും പൊതുശല്യത്തിലേക്കും പോകാതിരിക്കാൻ മഫ്തിയിൽ പൊലീസ് ഉണ്ടാകും. ജീപ്പ്, ബൈക്ക് എന്നിവയിൽ പ്രത്യേക പട്രോൾ സംഘവും ഉണ്ടാകുമെന്ന് എസ്എച്ച്ഒ വി.വി.വിമൽ അറിയിച്ചു. അനുവാദമില്ലാതെ മൈക്ക് ഉപയോഗിക്കാൻ
പുന്നയൂർക്കുളം ∙പെരിയമ്പലം 310 റോഡിൽ ഡിവൈഎഫ്ഐ വെസ്റ്റ് മേഖല സെക്രട്ടറി തെക്കൂട്ട് അൻസാറിന്റെ ഓട്ടോ ടാക്സിയുടെ ചില്ല് സാമൂഹികവിരുദ്ധർ തകർത്തു.വണ്ടിയുടെ ഇരുവശത്തെയും റെക്സിൻ കർട്ടൻ മുറിച്ച നിലയിലാണ്. വണ്ടി നിർത്തിയിട്ട വീട്ടിലെ അലങ്കാര ബൾബുകൾ നശിപ്പിച്ചു. അണ്ടത്തോട് സ്വദേശി അബ്ദുല്ലയുടെ പറമ്പിലെ
തൃപ്രയാർ ∙ യുവാവിനെ വിളിച്ചുവരുത്തി അപ്പാർട്മെന്റിലെ മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണം, മൊബൈൽ ഫോൺ, സ്വർണമാല എന്നിവ കവർന്ന സംഘത്തിലെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വലപ്പാട് ബീച്ച് ദേശത്ത് താമസിക്കുന്ന ഇയ്യാനി ഹിമ (25), കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), ചാമക്കാല പറൂപനക്കൽ വീട്ടിൽ ഷിബിൻ നൗഷാദ് (21)
തൃശൂർ ∙വെടിക്കെട്ട് നടത്തിപ്പിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര വ്യവസായ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.സ്ഫോടകവസ്തു നിയമത്തിൽ അനുശാസിക്കുന്ന നിർദേശങ്ങൾക്കു വിരുദ്ധമാണു പുതിയ വിജ്ഞാപനം എന്നതു കണക്കിലെടുത്ത്
അതിരപ്പിള്ളി ∙ പൊതു അവധി ദിവസങ്ങളിൽ പതിനായിരത്തിലേറെ വിനോദസഞ്ചാരികൾ എത്തുന്ന അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിൽ സന്ദർശകർക്കു സുരക്ഷ ഒരുക്കുന്നതിനായി വേണ്ടത്ര ഉദ്യോഗസ്ഥരില്ല. ക്രിസ്മസ് അവധി ദിവസങ്ങളിൽ പൊലീസ് ഒരു ഹോം ഗാർഡിനെ നിയോഗിച്ചാണു തിരക്ക് നിയന്ത്രിച്ചിരുന്നത്. വനം ജീവനക്കാരുടെ സേവനം
അവിട്ടത്തൂർ∙ വൈദ്യുതി ലൈൻ പൊട്ടിവീണ് 8 വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു. ഒരു വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറി പൂർണമായും കത്തിനശിച്ചു. പ്രദേശത്തെ വൈദ്യുതി തൂണിൽ ന്യൂട്രൽ ലൈൻ ഫേസ് ലൈനിലേക്ക് പൊട്ടിവീണുണ്ടായ അമിത വൈദ്യുതി പ്രവാഹത്തെ ത്തുടർന്നാണ് ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചത്.
തൃശൂർ ∙ മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജനുവരി 12ന് എല്ലാ ജില്ലകളിലും കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.കർമോത്സുകതയ്ക്കു ഹൃദയം ഉപയോഗിക്കാം (യൂസ് ഹാർട്ട് ഫോർ ആക്ഷൻ) എന്ന ലോക ഹൃദയദിന സന്ദേശം പ്രചരിപ്പിക്കാനാണു
ചെറുതുരുത്തി ∙സംസ്ഥാന സ്കൂൾ കലോത്സവത്തിനു കലാമണ്ഡലത്തിന്റെ സ്വാഗത നൃത്താവിഷ്കാരം ഒരുങ്ങുന്നു. കലോത്സവത്തിന്റെ സ്വാഗതഗാനം നൃത്തരൂപത്തിൽ ചിട്ടപ്പെടുത്തുന്നതിനു നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശം വിവാദമായിതിനെത്തുടർന്ന് സൗജന്യമായി നൃത്തം അവതരിപ്പിക്കാം എന്ന് കലാമണ്ഡലം
കയ്പമംഗലം ∙ കടലിൽ പ്രവേശിക്കുന്ന മോസ്കോ പാലത്തിനു കുറുകെ കടന്നു പോകുന്ന അറപ്പത്തോട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നു.എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോട്ടിൽ കിഴക്കൻ ഭാഗത്തെ മഴവെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്ന പ്രധാന തോടാണിത്. പലയിടത്തും തെങ്ങ് കടപുഴകി വീണ് കിടക്കുന്നതും
Results 1-30 of 10000