ADVERTISEMENT

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേടം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ഏപ്രിൽ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച സൂര്യൻ അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ പൊതുവെ എല്ലാ രംഗത്തും ചെറിയ തോതിൽ തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ട്. എങ്കിലും ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കുക. പല തടസ്സങ്ങളെയും ഒഴിവാക്കാൻ കഴിയും. 
വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു. 
വിദ്യാഭ്യാസം: വിദ്യാഭ്യാസരംഗത്ത് ഈ രാശിക്കാർക്ക് അനുകൂലഫലങ്ങൾ തന്നെയാണു പ്രതീക്ഷിക്കാവുന്നത്. മത്സരപ്പരീക്ഷകളിൽ വിചാരിച്ച അത്രയും മാർക്ക് നേടാൻ കഴിഞ്ഞില്ലെങ്കിലും വിജയിക്കാൻ കഴിയും. പുതിയ കോഴ്‌സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള നടപടികൾ ആരംഭിക്കാൻ കഴിയും.
തൊഴിൽ: തൊഴിൽരംഗത്തു ഗുണഫലങ്ങൾക്കാണു സാധ്യത. സഹപ്രവർത്തകരിൽ നിന്നു സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. മേലധികാരികളിൽ നിന്ന് അംഗീകാരവും പ്രശംസ പോലും കിട്ടാൻ സാധ്യതയുണ്ട്.
പ്രേമം: മേടം സൂര്യരാശിയിൽ പിറന്നയാളായതിനാൽ സൂര്യൻ അനുകൂലഭാവത്തിലല്ലാത്തതിനാൽ പ്രണയകാര്യങ്ങളിൽ ഇടയ്‌ക്ക് ചെറിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകുന്നതായി തോന്നും. പ്രണയപങ്കാളിയുടെ മനസ്സു വിഷമിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): താങ്കൾ ഇടവം സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ ഏപ്രിൽ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കുന്ന ദിവസങ്ങളാണിത്. മുൻപത്തേതിനെക്കാൾ കാര്യങ്ങൾ വേഗത്തിൽ നടക്കുന്നു എന്ന തോന്നൽ ഉണ്ടാകും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.
വിദ്യാഭ്യാസം: ഇടവം രാശിക്കാർക്കു വിദ്യാഭാവം ശുദ്ധമായതിനാൽ വിദ്യാഭ്യാസരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. അൽപം പിന്നിലായിരുന്ന വിഷയങ്ങളിലും കൂടുതൽ മാർക്കു വാങ്ങാൻ കഴിയും.
തൊഴിൽ: കർമഭാവത്തിൽ വ്യാഴത്തിന്റെ സ്വാധീനം ഉള്ളതിനാൽ ജോലിരംഗത്ത് ദൈവാനുഗ്രഹം അനുഭവപ്പെടും. അതുകൊണ്ടു തന്നെ പ്രതിസന്ധികളിലൊന്നും പെടില്ല. മേലധികാരികളിൽ നിന്ന് അംഗീകാരവും പ്രശംസയും ലഭിക്കും.
പ്രേമം: ഏഴാംഭാവം ശുദ്ധമായതിനാൽ താങ്കൾ ഉൾപ്പെടെയുള്ള ഇടവം രാശിക്കാർക്ക് ഈ രണ്ടാഴ്‌ച പ്രണയപങ്കാളിയിൽ നിന്ന് കൂടുതൽ സ്‌നേഹപൂർണമായ വാക്കും പെരുമാറ്റവും പ്രതീക്ഷിക്കാം. പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം മാറ്റിയെടുക്കാൻ കഴിയും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): മിഥുനം സൂര്യരാശിയിലാണു താങ്കളുടെ ജനനം എന്നതിനാൽ ഏപ്രിൽ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പൊതുവെ എല്ലാ കാര്യങ്ങളിലും നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.
വിദ്യാഭ്യാസം: വിദ്യാഭാവം ശുദ്ധമായതിനാൽ ഉയർന്ന പരീക്ഷകളിൽ ഉന്നതവിജയം നേടാൻ കഴിയും. പതിവായി കൂടുതൽ മാർക്കു നേടിയിരുന്നവരെ കടത്തിവെട്ടാൻ സാധിക്കും.
തൊഴിൽ: കർമഭാവത്തിലേക്കു പാപബന്ധമൊന്നുമില്ലാത്തതിനാൽ ജോലിയിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഉയർന്ന വരുമാനമുള്ള പുതിയ ജോലിയിൽ ചേരാനുള്ള ആഗ്രഹം നടപ്പാകും.
പ്രേമം: ഈ രാശിക്കാർക്ക് പ്രണയകാര്യങ്ങളിൽ വിചാരിക്കുന്ന കാര്യങ്ങൾ മുഴുവൻ നടന്നെന്നു വരില്ല. ഗോസിപ്പുകളും അപവാദപ്രചാരണങ്ങളും ഉണ്ടാകുന്നതിനെപ്പറ്റി പ്രത്യേക കരുതൽ വേണം.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): കർക്കടകം സൂര്യരാശിയിലാണു താങ്കൾ പിറന്നത് എന്നതിനാൽ ഏപ്രിൽ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച ഇടപെടുന്ന കാര്യങ്ങളിലൊക്കെ പൊതുവെ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ഗുണാനുഭവങ്ങൾക്കു തന്നെയാണു കൂടുതൽ സാധ്യത. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.
വിദ്യാഭ്യാസം: പരീക്ഷകളിൽ ജയിക്കുമോ എന്ന കാര്യത്തിൽ വല്ലാത്ത ടെൻഷൻ അനുഭവപ്പെടും. എങ്കിലും അത്രയും ടെൻഷനടിക്കേണ്ട കാര്യമില്ല. ദൈവാനുഗ്രഹമുള്ളതിനാൽ വിജയം കൂടെയുണ്ടാകും.
തൊഴിൽ: കർമഭാവത്തിൽ സൂര്യന്റെ സാന്നിധ്യമുള്ളതിനാൽ തൊഴിൽരംഗത്തു പ്രതാപശാലിയായി തുടരാൻ കഴിയും. ഈ രാശിക്കാരിൽ ചിലർക്കു പുതിയ തൊഴിലിലേക്കു മാറാനും കഴിയും.
പ്രേമം: ചില ദിവസങ്ങളിൽ പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ നല്ല സമീപനമുണ്ടാകും. അടുത്ത ചില ദിവസങ്ങളിൽ മുഖം തിരിച്ചെന്നും വരാം. എങ്കിലും പ്രണയബന്ധം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ): ചിങ്ങം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ഏപ്രിൽ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച സൂര്യൻ അനുകൂലഭാവത്തിലല്ല നിൽക്കുന്നത് എന്നതിനാൽ ഇടപെടുന്ന കാര്യങ്ങളിൽ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും മനസ്സിനെ നിയന്ത്രിച്ചു ജീവിതത്തിന്റെ ബാലൻസ് നിലനിർത്താൻ കഴിയും.
വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.
വിദ്യാഭ്യാസം: വ്യാഴത്തിന്റെ പ്രഭാവമുള്ളതിനാൽ വിദ്യാഭ്യാസരംഗത്തു വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല. മാത്രമല്ല, പരീക്ഷകളിൽ വിചാരിച്ചതിലേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയും ചെയ്യും.
തൊഴിൽ: കർമഭാവത്തിൽ തടസ്സങ്ങൾ കാണുന്നതിനാൽ ജോലികാര്യങ്ങളിൽ വേണ്ടത്ര പുരോഗതി ഉണ്ടായെന്നു വരില്ല. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്കും കാര്യം നേടാൻ കാലതാമസം നേരിടും.
പ്രേമം: ഏഴാംഭാവത്തിൽ വലിയ ദോഷം ഇല്ലാത്തതിനാൽ പ്രണയകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. പ്രണയപങ്കാളിയുമൊത്തു കൂടുതൽ നേരം ചെലവഴിക്കാൻ സാധിക്കും.

കന്നി രാശി- Virgo (ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): താങ്കൾ കന്നി സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ ഏപ്രിൽ മാസത്തിലെ ഈ അവസാനപകുതിയിൽ സൂര്യൻ അനുകൂലഭാവത്തിലാണു നിൽക്കുന്നത്. അതുകൊണ്ട് ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.
വിദ്യാഭ്യാസം: കന്നി രാശിക്കാർക്ക് വിദ്യാഭാവം ശുദ്ധമായതിനാൽ വിദ്യാഭ്യാസരംത്തെ അലസതയും പരാജയഭീതിയുമെല്ലാം മാറി പുത്തനുണർവ് കാണപ്പെടും. മത്സരപ്പരീക്ഷകളെ ആത്മവിശ്വാസത്തോടെ സമീപിക്കാനും കഴിയും.
തൊഴിൽ: ഈ രാശിക്കാർക്കു തൊഴിൽ രംഗത്തു ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദൈവികമായ സൽക്കർമങ്ങളിലൂടെ ആത്മവിശ്വാസം നേടിയെടുക്കണം.
പ്രേമം: ഏഴാം ഭാവം ശുദ്ധമായിരിക്കുകയും വ്യാഴത്തിന്റെ പരോക്ഷസ്വാധീനം ഭാവത്തിലേക്ക് ഉണ്ടായിരിക്കുകയും ചെയ്യുന്നതിനാൽ പ്രണയകാര്യങ്ങളിൽ കൂടുതൽ പുരോഗതി കാണപ്പെടും. വിചാരിച്ച കാര്യങ്ങളിൽ മിക്കതും നടക്കും.

തുലാം രാശി- Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ: തുലാം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് വ്യാഴം അനുകൂലഭാവത്തിൽ നിൽക്കുന്നതിനാൽ ഏപ്രിൽ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പൊതുവെ എല്ലാ കാര്യങ്ങളിലും വിചാരിച്ചതിലേറെ നേട്ടങ്ങളാണു പ്രതീക്ഷിക്കാവുന്നത്. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.
വിദ്യാഭ്യാസം: തുലാം രാശിക്കാർക്കു വിദ്യാഭാവം ശുദ്ധമായതിനാൽ വിദ്യാഭ്യാസരംഗത്ത് ഈ രണ്ടാഴ്‌ച കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. പുതിയ കോഴ്‌സിനു ശ്രമിച്ചിരുന്നവർക്ക് അതിനുള്ള പ്രവേശനം ലഭിക്കുന്നതു സംബന്ധിച്ച അറിയിപ്പു ലഭിക്കും.
തൊഴിൽ: ഈ രാശിക്കാർക്കു തൊഴിൽ രംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. പണ്ടെന്നോ അപേക്ഷിച്ചിരുന്ന തൊഴിലിനെ സംബന്ധിച്ച അറിയിപ്പ് ഈ ദിവസങ്ങളിൽ കിട്ടാൻ സാധ്യതയുണ്ട്.
പ്രേമം: സൂര്യന്റെ വിപരീതസ്വാധീനം ഉള്ളതിനാൽ പ്രണയകാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകാനിടയുണ്ട്. ആത്മവിശ്വാസം കുറയുന്നതു പോലെ തോന്നും. എങ്കിലും മനസ്സിനെ നിയന്ത്രിക്കാൻ കഴിയും.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): താങ്കൾ വൃശ്ചികം സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ ഏപ്രിൽ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പൊതുവെ എല്ലാ കാര്യങ്ങളിലും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യത കാണുന്നില്ല. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.
വിദ്യാഭ്യാസം: വൃശ്ചികം രാശിക്കാർക്കു വിദ്യാഭാവം ശുദ്ധമായതിനാൽ വിദ്യാഭ്യാസരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. കിട്ടില്ലെന്നു കരുതിയിരുന്ന ഉന്നത കോഴ്‌സ് പ്രവേശനം കിട്ടാൻ പോലും സാധ്യതയുള്ള ദിവസങ്ങളാണ്.
തൊഴിൽ: കർമഭാവത്തിനു പ്രത്യേക ദോഷമൊന്നും ഇല്ലാത്തതിനാൽ ജോലിരംത്തു വലിയ പ്രശ്‌നങ്ങൾക്കൊന്നും സാധ്യതയില്ല. ആഗ്രഹിച്ച ജോലി കിട്ടാൻ അൽപം കൂടി കാലതാമസം നേരിടുമെന്നു മാത്രം.
പ്രേമം: വൃശ്ചികം രാശിക്കാർക്ക് ഏഴാംഭാവം ശുദ്ധമായതിനാൽ പ്രണയകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും. മനസ്സിന്റെ സന്തോഷം നിലനിർത്താനും കഴിയും.

ധനു രാശി- Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): താങ്കൾ ധനു സൂര്യരാശിയിൽ ജനിച്ചയാൾ ആയതിനാൽ ഏപ്രിൽ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച കഴിഞ്ഞയാഴ്‌ചത്തേതിനെക്കാൾ ഗുണഫലങ്ങളാണു കൂടുതലും അനുഭവിക്കുക. സൂര്യൻ നല്ല സ്‌ഥാനത്തു നിൽക്കുന്നതിനാൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ കഴിയും. കുടുംബത്തിലും സ്വസ്‌ഥത പ്രതീക്ഷിക്കാം. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.
വിദ്യാഭ്യാസം: പഠനകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കും. ക്ലാസിൽ മുൻനിരയിലെത്താൻ കഴിയും. പുതിയ കോഴ്‌സുകളെക്കുറിച്ചു ചിന്തിക്കാനും സാധ്യതയുണ്ട്.
തൊഴിൽ: കർമഭാവത്തിന്റെ അധിപൻ ഭാവത്തിന്റെ പ്രതികൂലഭാവത്തിൽ ആയതിനാൽ തൊഴിൽരംഗത്തു ചില ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്. എങ്കിലും ദൈവാനുഗ്രഹം കൊണ്ട് അതിൽ നിന്നെല്ലാം വിദ്‌ധമായി തലയൂരാൻ സാധിക്കും. പ്രത്യേകം കരുതൽ വേണം.
പ്രേമം: പ്രണയകാര്യങ്ങളിൽ അനുകൂലഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ഭാവകാരകനായ ശുക്രൻ നല്ല സ്‌ഥിതിയിലായതിനാൽ പ്രണയപങ്കാളിയിൽ നിന്നു മനസ്സിനു സന്തോഷം പകരുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): മകരം സൂര്യരാശിയിൽ പിറന്ന താങ്കൾക്കു ഏപ്രിൽ മാസത്തിന്റെ അവസാനത്തെ ഈ രണ്ടാഴ്‌ച കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബബന്ധങ്ങളിൽ കൂടുതൽ പുരോഗതിയും സ്വസ്‌ഥതയും കാണപ്പെടും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.
വിദ്യാഭ്യാസം: പഠനകാര്യങ്ങളിൽ ഈ രണ്ടാഴ്‌ചയും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. നേരത്തേ എഴുതിയിരുന്ന മത്സരപ്പരീക്ഷകളുടെ ഫലം അനുകൂലമായി പുറത്തുവരും. പുതിയ കോഴ്‌സ് സാധ്യതകളും ഉണ്ട്.
തൊഴിൽ: തൊഴിൽരംഗത്ത് ചെറിയ തോതിൽ പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെങ്കിലും അവയെ ഫലപ്രദമായി നേരിടാൻ കഴിയും. സഹപ്രവർത്തകരിൽ ചിലരിൽ നിന്നു വിചാരിച്ച അത്രയും സഹായസഹകരണങ്ങൾ ഉണ്ടായെന്നു വരില്ല.
പ്രേമം: മകരം സൂര്യരാശിക്കാർക്ക് പ്രേമകാര്യങ്ങളിൽ അനുകൂലമായ ദിവസങ്ങളാണിത്. പ്രണയപങ്കാളിയിൽ നിന്ന് സ്‌നേഹപൂർണമായ വാക്കും പെരുമാറ്റവും പ്രതീക്ഷിക്കാം. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാനും കഴിയും.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): താങ്കൾ കുംഭം സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ ഏപ്രിൽ മാസത്തിന്റെ അവസാനത്തെ ഈ രണ്ടാഴ്‌ച കുടുംബത്തിലും പുറത്തും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ദോഷഫലങ്ങൾ കുറയും. ഗുണഫലങ്ങൾ തന്നെയാണു കൂടുതലായി പ്രതീക്ഷിക്കാവുന്നത്. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.
വിദ്യാഭ്യാസം: സൂര്യന്റെ സാന്നിധ്യം വിദ്യാഭാവത്തിൽ തുടരുന്നതിനാൽ പരീക്ഷാവിജയം, ഉയർന്ന സ്‌ഥാനലബ്‌ധി തുടങ്ങിയ ഫലങ്ങൾ പ്രതീക്ഷിക്കാം. വിദ്യാഭ്യാസകാര്യങ്ങളിൽ സഹപാഠികളുടെയും മറ്റും സഹായസഹകരണങ്ങൾ ഉണ്ടാകും.
തൊഴിൽ: തൊഴിൽരംഗത്ത് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക. ചെറിയ പ്രതിസന്ധികൾ ഉണ്ടാകാമെങ്കിലും അവയെ വിജയകരമായി മറികടക്കാൻ കഴിയും. തൊഴിൽ മാറാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള നടപടികളിൽ പുരോഗതിയുണ്ടാകും.
പ്രേമം: ഈ രണ്ടാഴ്‌ച പ്രണയകാര്യങ്ങളിൽ ഉദ്ദേശിച്ചതു പോലെത്തന്നെ കാര്യങ്ങൾ മുന്നോട്ടു പോകും. നിസ്സാരകാര്യത്തെച്ചൊല്ലി പ്രണയപങ്കാളിക്കു സംശയവും പിണക്കവുമൊക്കെ ഉണ്ടായേക്കാമെങ്കിലും അവയെല്ലാം തിരുത്തി പ്രണയബന്ധം നല്ല നിലയിലാക്കാൻ കഴിയും.

മീനം രാശി- Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): മീനം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് സൂര്യൻ അനുകൂലഭാവത്തിൽ തുടരുന്നതിനാൽ ഏപ്രിൽ മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പൊതുവേ എല്ലാ രംഗത്തും ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയും. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിർത്താൻ സാധിക്കും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.
വിദ്യാഭ്യാസം: വിദ്യാഭ്യാസകാര്യങ്ങളിൽ ഈ രണ്ടാഴ്‌ച കാര്യങ്ങൾക്കെല്ലാം അൽപം കാലതാമസം അനുഭവപ്പെടുന്നുണ്ടോ എന്നു തോന്നാം. എങ്കിലും അൽപം വൈകിയാലും കാര്യങ്ങൾ നടക്കും എന്ന ആശ്വാസമുണ്ട്.
തൊഴിൽ: തൊഴിൽ രംഗത്തു കഴിഞ്ഞ ദിവസങ്ങളെക്കാൾ കുറച്ചുകൂടി സ്വസ്‌ഥത അനുഭവപ്പെടും. പുതിയ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് അതുസംബന്ധിച്ച ചില അറിയിപ്പുകൾ പ്രതീക്ഷിക്കാം.
പ്രേമം: പ്രണയകാര്യങ്ങളിൽ ഈ രണ്ടാഴ്‌ച വിചാരിച്ച കാര്യങ്ങളിൽ മിക്കതും നടക്കും. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ അനുകൂലമായ സമീപനം പ്രതീക്ഷിക്കാം. മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും.

English Summary:

April 2025 Zodiac Predictions reveal promising prospects for several signs. While challenges exist for some, overall positive outcomes are anticipated in various life aspects including love, career, and education.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com