Activate your premium subscription today
Saturday, Apr 12, 2025
‘ബസൂക്ക’ സിനിമയിൽ സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണനെ അഭിനയിപ്പിച്ചതിന്റെ പേരിൽ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടൻ ഹക്കീം ഷാ. റിവ്യു പറയുന്നവരെ സിനിമയിൽ അഭിനയിപ്പിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഹക്കീം ചോദിക്കുന്നു, സിനിമയിലെ ആ രംഗത്തിന് ഉചിതമായ കഥാപാത്രത്തെയാണ് സംവിധായകൻ തിരഞ്ഞെടുത്തതെന്നും
ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റർടെയ്നർ ‘ആഭ്യന്തര കുറ്റവാളി’യുടെ ട്രെയിലർ റിലീസായി. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാനാണ് ആസിഫിന്റെ വരവ്. നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഉടൻ തിയറ്ററുകളിലേക്കെത്തും. നൈസാം സലാം
ഇന്ത്യന് സിനിമയിലെ ഷോമാന് എന്ന് വളരെ പണ്ട് വ്യാപകമായി വിളിക്കപ്പെട്ടിരുന്ന ഒരു നിർമാതാവുണ്ട്, ജി.പി. സിപ്പി. അദ്ദേഹം നിർമിച്ച ‘ഷോലെ’ എന്ന ബ്ലോക്ക് ബസ്റ്റര് സിനിമ വിജയത്തിന്റെ എല്ലാ അതിരുകളും കടന്ന് വര്ഷങ്ങളോളം നിറഞ്ഞ സദസില് പ്രദര്ശിപ്പിച്ചു എന്നത് മാത്രമായിരുന്നില്ല സിപ്പിയുടെ മഹത്വം.
‘ഗുഡ് ബാഡ് അഗ്ലി’യിലെ കഥാപാത്രത്തിന്റെ പേരിൽ തനിക്കെതിരെ വരുന്ന ട്രോളുകളിൽ പ്രതികരിച്ച് നടി തൃഷ കൃഷ്ണൻ. സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞു ജീവിക്കുന്നവർ ശരിക്കും വിഷം പടർത്തുന്നവർ ആണെന്നും അവർക്കെങ്ങനെ സമാധാനമായി ജീവിക്കാനും ഉറങ്ങാനും കഴിയുന്നു എന്നും തൃഷ കുറിച്ചു. അനാവശ്യമായ സോഷ്യൽ മീഡിയ
‘സംശയം’ സിനിമയുടെ പ്രമോഷനിടയിൽ തമ്മിലടിച്ച് വിനയ് ഫോർട്ടും ഷറഫുദ്ദീനും. ഷറഫുദ്ദീനെ സിനിമയിൽ അഭിനയിപ്പിച്ചതിൽ വിനയ് ഫോർട്ടിനുണ്ടായ എതിർപ്പിനെച്ചൊല്ലി, ഷറഫ് ആണ് വഴക്കിനു തുടക്കമിട്ടത്. ഒടുവിൽ തർക്കം കയ്യാങ്കളിയിൽ എത്തുകയായിരുന്നു. വിഡിയോ വൈറലായതോടെ സിനിമാ ലോകത്തും ഈ സംഭവം വലിയ ചർച്ചയായി മാറി.
അജിത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ വിജയമായി മാറാൻ ‘ഗുഡ് ബാഡ് അഗ്ലി’. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ‘വിടാമുയര്ച്ചിയുടെ പരാജയത്തിനു ശേഷം അജിത്തിന്റെ വമ്പൻ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ. കലക്ഷൻ ട്രാക്കിങ് സൈറ്റായ സാക്നിക്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്നും ചിത്രം വാരിയത് 28.50 കോടിയാണ്.
നസ്ലൻ, ഗണപതി, ലുക്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ‘ആലപ്പുഴ ജിംഖാന’യ്ക്ക് ഗംഭീര പ്രതികരണം. ചിത്രത്തിന്റെ ആദ്യദിനം വമ്പൻ വരവേൽപ്പാണ് ബോക്സ്ഓഫിസിൽ നിന്നും ലഭിച്ചത്. 2.70 കോടി രൂപയാണ് ആദ്യദിനം കേരള ബോക്സ് ഓഫിസിൽ നിന്നും നേടിയത്. രണ്ടാം ദിവസവും മികച്ച അഡ്വാൻസ് ബുക്കിങ് ആണ്
അജിത്ത് നായകനായെത്തിയ ‘ഗുഡ് ബാഡ് അഗ്ലി’യിലൂടെ തമിഴ് പ്രേക്ഷകരെ ഇളക്കി മറിച്ച് പ്രിയ വാരിയർ. നടിയുടെ അപ്രതീക്ഷിത കഥാപാത്രം പ്രേക്ഷകരെ കയ്യിലെടുത്തെന്നു മാത്രമല്ല എക്സ് പ്ലാറ്റ്ഫോമിലും തരംഗമായി മാറുകയാണ്. നടൻ അജിത്തിനോട് ഇതുവരെയും മനസ്സിൽ അടക്കിവച്ചിരുന്ന ആരാധന ഒരു കുറിപ്പായി പ്രിയ
മലയാളികളുടെ ഉള്ളിൽ ഇന്നും തീരാത്തൊരു വിങ്ങലാണ് കലാഭവൻ മണിയുടെ വിടവാങ്ങൽ. മണിയുടെ ഏക മകൾ ആണ് ശ്രീലക്ഷ്മി. എറണാകുളത്തെ ശ്രീ നാരായണ കോളജ് ഓഫ് മെഡിക്കല് സയന്സില് എംബിബിഎസ് നാലാം വര്ഷ വിദ്യാര്ഥിനിയാണ്. ഇപ്പോൾ ചാലക്കുടിയിലെ മണികൂടാരത്തിൽ ഉണ്ട് അമ്മ നിമ്മിയും ശ്രീലക്ഷ്മിയും. കഴിഞ്ഞ ദിവസം ചാലക്കുടയിലെ
മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ് ചിത്രങ്ങള് ഒരുക്കിയ സംവിധായകൻ സുനില് ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കേക്ക് സ്റ്റോറി. സിനിമയുടെ ട്രെയിലർ എത്തി. സുനിലിന്റെ മകള് വേദ സുനിലാണ് ചിത്രത്തിലെ പ്രധാന
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ചിത്രീകരണത്തിനായി രജനികാന്ത് കേരളത്തിലെത്തി. പാലക്കാട് അട്ടപ്പാടിയിലാണ് രജനി എത്തിയത്. ഷോളയൂർ ഗോഞ്ചിയൂർ, ആനകട്ടി എന്നിവിടങ്ങളാണ് ലൊക്കേഷൻ. ഏകദേശം ഇരുപത് ദിവസത്തോളം അദ്ദേഹം കേരളത്തിലുണ്ടാകും. ഈ ജനുവരി 14നാണ് ജയിലർ 2വിന്റെ ഔദ്യോഗിക പ്രഖ്യാപനം
മമ്മൂട്ടി ചിത്രമായ ‘ബസൂക്ക’യിൽ അഭിനയിക്കാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്നും തന്റെ സീന് വന്നപ്പോള് എല്ലാവരും കയ്യടിച്ചെന്നും ആറാട്ട് അണ്ണന് എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. ഇടയ്ക്കു വച്ച് സിനിമയിൽ നിന്നും പിൻവാങ്ങിയിരുന്നുവെന്നും ഒരു പ്രതിഫലം പോലും മേടിച്ചിട്ടില്ലെന്നും സന്തോഷ് വർക്കി പറയുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ തിയറ്ററുകളിൽ. മമ്മൂട്ടി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്നതും പുതിയ തലമുറയിലെ ഗെയ്മിങും പ്രമേയമായ സിനിമ കമേഴ്സ്യൽ എന്റർടെയ്നർ ആണെന്നാണ് റിപ്പോർട്ട്. സിനിമയുടെ ക്ലൈമാക്സ് ഭാഗത്തെ ഇരുപത് മിനിറ്റിൽ ഇതുവരെ
‘എമ്പുരാൻ’ നൽകിയ പുത്തനുണർവിന് ശേഷം തീയറ്ററുകൾക്ക് ഉത്സവമായി വിഷു ചിത്രങ്ങൾ എത്തുന്നു. മൂന്ന് വമ്പൻ ചിത്രങ്ങളാണ് ഇത്തവണ വിഷുക്കണിയുമായി കൊട്ടക നിറയ്ക്കാനെത്തുന്നത്. മമ്മൂട്ടിച്ചിത്രം 'ബസൂക്ക', നസ്ലിന്റെയും ടീമിന്റെയും 'ആലപ്പുഴ ജിംഖാന', ബേസിൽ ജോസഫിന്റെ 'മരണമാസ്' എന്നിവയാണ് മലയാളത്തിലെ വിഷു
കരിയറിന്റെ തുടക്കക്കാലത്ത് മാന്യമായ പ്രതിഫലം ലഭിക്കുന്നതിനു നടത്തേണ്ടി വന്ന പരിശ്രമങ്ങളെക്കുറിച്ച് വൈകാരികമായി പ്രതികരിച്ച് ബോളിവുഡ് താരം തിലോത്തമ ഷോം തനിക്കൊരിക്കലും ഉയർന്ന പ്രതിഫലം ലഭിക്കില്ലെന്നു മുഖത്തടിച്ചതു പോലെ പറഞ്ഞ സംവിധായകനോട് എങ്ങനെയാണ് മധുരപ്രതിാരം വീട്ടിയതെന്നും തിലോത്തമ
പൊന്നിയിൻ സെൽവനുശേഷം തമിഴിൽ വീണ്ടും തിളങ്ങാൻ ജയറാം. പൊന്നിയിൻ സെൽവനിൽ കാർത്തിക്കൊപ്പം തകര്ത്ത ജയറാം, ഇന്നു സൂര്യയ്ക്കൊപ്പമാണ് എത്തുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘റെട്രോ’യിലാണ് സൂര്യയുടെ വലംകയ്യായി ജയറാം എത്തുന്നത്. വേറിട്ട ഗെറ്റപ്പിൽ മുറി മീശയുമായി എത്തുന്ന ജയറാമിന്റെ ലുക്കും
മലയാളികള്ക്ക് സുപരിചിതനായ തിരക്കഥാകൃത്താണ് കലൂര് ഡെന്നീസ്. മമ്മൂട്ടി ഉള്പ്പെടെയുളള സൂപ്പര് താരങ്ങളുടെയെല്ലാം ആദ്യകാല ഹിറ്റ് സിനിമകൾ കലൂർ ഡെന്നിസിന്റെ തൂലികയിൽ പിറന്നവയാണ്. കലൂർ ഡെന്നിസ് തിരക്കഥയെഴുതി മമ്മൂട്ടി നായകനായ മൂന്നു സിനിമകൾ ആണ് 1986ലെ വിഷുവിന് റിലീസിനായി എത്തിയത്. മമ്മൂട്ടിയുടെ ആദ്യകാല
രഞ്ജിതയെ ഓർമിക്കാന് ഒരു യാത്രാമൊഴി എന്ന സിനിമയിലെ ഈ ഗാനരംഗം മതി. രഞ്ജിതയെ മലയാളികള് ആദ്യം കാണുന്നത് സുരേഷ്ഗോപി ചിത്രമായ ‘മാഫിയ’യിലാണ്. പിന്നീട് സിന്ദൂരരേഖ, ചമയം, ഒരു യാത്രാമൊഴി, കൈക്കൂടന്ന നിലാവ്, രക്തസാക്ഷികള് സിന്ദാബാദ് ..തുടങ്ങി അനവധി ചിത്രങ്ങളില് അവരുടെ ശ്രദ്ധേയ സാന്നിധ്യമുണ്ടായിരുന്നു. വളരെ ചെറുപ്രായത്തില് തന്നെ അഭിനയരംഗത്ത് എത്തിയ അവര് മിക്കവാറും എല്ലാ തെന്നിന്ത്യന് ഭാഷാ സിനിമകളിലും അഭിനയിച്ചിരുന്നു. ചില ടെലിവിഷന് പരിപാടികളിലും രഞ്ജിതയുടെ സാന്നിധ്യമുണ്ടായിരുന്നു. പെട്ടെന്ന് നിശ്ശബ്ദയായി മാറിയ രഞ്ജിതയെ പിന്നീട് കുറച്ച് കാലത്തേക്ക് ആരും കണ്ടില്ല. എവിടെയാണെന്ന് പോലും അറിവുണ്ടായിരുന്നില്ല.
മമ്മൂട്ടി ചിത്രം ബസൂക്കയുടെ റിലീസിനോട് അനുബന്ധിച്ച് കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി. ഏപ്രിൽ 10നാണു സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ കുറിപ്പ്; 'പ്രിയമുള്ളവരെ, വീണ്ടും ഒരു നവാഗത സംവിധായകനൊടോപ്പം ഞാൻ എത്തുകയാണ്. 'ഡിനോ ഡെന്നിസ്'. അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും. ഏപ്രിൽ 10ന് (നാളെ)
ഇന്ത്യയിലെ പെൺകുട്ടികൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് പീഡനം നേരിടുന്നുണ്ടെന്ന കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. ഒരു പഠന റിപ്പോർട്ട് പങ്കുവച്ചാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് നേരിടുന്ന പീഡനം യാഥാർഥ്യമാണെന്ന് സുപ്രിയ കുറിച്ചത്. ഇന്ത്യയിൽ 58% പെൺകുട്ടികളും ഓൺലൈൻ ആയി പീഡനം
മമ്മൂട്ടി അഭിനയിച്ച് അവിസ്മരണീയമാക്കിയ കൊടുമൺ പോറ്റി എന്ന കഥാപാത്രം നടനവിസ്മയമായ കമല്ഹാസൻ ചെയ്താൽ എങ്ങനെയുണ്ടാകും? അങ്ങനെയൊരു ആശയവുമായി എത്തിയിരിക്കുകയാണ് ഫോട്ടോഗ്രാഫർ ജയ്. മമ്മൂട്ടിക്കു പകരം കമല്ഹാസനെ കൊടുമൺ പോറ്റിയാക്കിയ പോസ്റ്ററുകൾ ചേർത്തുള്ള എഐ വിഡിയോ ആരാധകരുടെ ഇടയിലും ചർച്ചയായി കഴിഞ്ഞു.
‘ആലപ്പുഴ ജിംഖാന’ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തമിഴ്നാട്ടില് എത്തിയ നടന് നസ്ലെന്റെ വിഡിയോ ശ്രദ്ധേയമാകുന്നു. ചെന്നൈയിലെ എസ്ആര്എം കോളജിലാണ് താരങ്ങൾ അതിഥികളായി എത്തിയത്. സ്വതസിദ്ധമായ സംസാരം കൊണ്ട് നസ്ലിൻ കുട്ടികളുടെ കയ്യടി നേടി. സ്റ്റേജില് സംസാരിക്കുന്നതിനിടെ തമിഴ് പ്രേക്ഷകർക്കൊപ്പം തെലുങ്ക്
‘എമ്പുരാൻ’ സിനിമയിൽ സ്ക്രീൻ ടൈം കുറവായതിന്റെ പേരില് തന്നെ ട്രോളുന്നവർക്കു മറുപടിയുമായി നടൻ മണിക്കുട്ടൻ. അടിച്ചമർത്തലുകളും കളിയാക്കലും മറികടന്ന് ഇവിടെ വരെ എത്താമെങ്കില് ഇനി മുന്നോട്ട് പോകാനും സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നാണ് തന്റെ കഥാപാത്രത്തെ പരിഹസിച്ചുള്ള ട്രോള് വിഡിയോ പങ്കുവച്ച്
ലഹരി ഉപയോഗിക്കുന്ന ആളുകളുമായി ഇനി സിനിമ ചെയ്യില്ലെന്ന നിലപാടെടുത്ത് നടി വിൻ സി. അലോഷ്യസ്. തന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്ന ആളുകൾക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ഇങ്ങനെയൊരു തീരുമാനം കൊണ്ട് സിനിമകൾ നഷ്ടമായേക്കാമെന്നും വിൻ സി. പറയുന്നു. കെസിവൈഎം എറണാകുളം അങ്കമാലി മേജർ അതിരൂപത 67ാം പ്രവർത്തനവർഷം,
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ സെൻസർ നടപടികൾ പൂർത്തിയായി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. അൽപം മുമ്പാണ് സെൻസർ ബോർഡ് അംഗങ്ങൾക്കായുള്ള ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടന്നത്. വിഷു റിലീസായി എത്തുന്ന ചിത്രം ഏപ്രിൽ 10ന് ആണ്
Results 1-25 of 10022
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.