വിള്ളൽ വരാത്ത, രുചികരമായ ഗോതമ്പു കൊഴുക്കട്ട വീട്ടിൽ തയാറാക്കാം

Mail This Article
ഇന്ന് കൊഴുക്കട്ട ശനിയാഴ്ച... ദിവസം മുഴുവൻ സോഫ്റ്റ് ആയി ഇരിക്കുന്ന, വിള്ളൽ വരാത്ത ഗോതമ്പു കൊഴുക്കട്ടയുടെ രഹസ്യം ഇതാണ്...അരിപ്പൊടി കൊണ്ട് മാത്രമല്ല ഗോതമ്പ്പൊടി കൊണ്ടും അസ്സലായി കൊഴുക്കട്ട ഉണ്ടാക്കാം.
ചേരുവകള്‍:
• ഗോതമ്പുപൊടി - 3 കപ്പ്
• ഉപ്പ് - ആവശ്യത്തിന്
• വെള്ളം - 3 കപ്പ്
• പഞ്ചസാര - 1 ടീസ്പൂണ്‍ + 1/2 കപ്പ്
• നെയ്യ് - 4 ടീസ്പൂണ്‍
• തേങ്ങ ചിരവിയത് - 2 3/4 കപ്പ്
• ശര്‍ക്കര - 125 ഗ്രാം
• ചുക്ക് പൊടി - 1/4 ടീസ്പൂണ്‍
• ജീരകപ്പൊടി - 1/4 ടീസ്പൂണ്‍
• ഏലക്കാപ്പൊടി - 1 1/4 ടീസ്പൂണ്‍
• വാഴയില - 3
•ശർക്കര 1/4 കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. ശേഷം 1 1/4 കപ്പ് തേങ്ങ ചിരകിയത് ചേർത്ത് വെള്ളം വറ്റിച്ചെടുക്കണം. 1/4 ടീസ്പൂണ്‍ ഏലക്കാപ്പൊടിയും ജീരകപ്പൊടിയും ചുക്കുപൊടിയും ചേർത്ത് ഇളക്കി തീ ഓഫാക്കി മാറ്റി വയ്ക്കുക.

•ഒരു പാൻ അടുപ്പിൽ വെച്ച് അര കപ്പ് പഞ്ചസാരയും കാൽ കപ്പ് വെള്ളവും ചേർത്ത് തിളക്കുമ്പോൾ ഒന്നര കപ്പ് തേങ്ങയും ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ഒരു ടീസ്പൂൺ നെയ്യും കൂടെ ചേർത്ത് നന്നായി വിളയിച്ചെടുക്കുക.
•ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 3 കപ്പ് വെള്ളം, 1 ടീസ്പൂണ്‍ പഞ്ചസാരയും 2 ടീസ്പൂണ്‍ നെയ്യും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. ഈ തിളച്ച വെള്ളത്തിലേക്ക് ഗോതമ്പു പൊടി ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ചു തീ ഓഫ് ചെയ്തു അടച്ച് വയ്ക്കുക.
•ചൂടാറിക്കഴിയുമ്പോൾ ഗോതമ്പു പൊടി മിശ്രിതം നല്ലതുപോലെ കുഴച്ചു മയപ്പെടുത്തുക. ശേഷം ചെറിയ ഉരുളകളാക്കി കൊഴുക്കട്ടയുടെ ആകൃതി വരുത്തി ശർക്കര, പഞ്ചസാര ഫില്ലിങ് മാറി, മാറി വച്ച് വീണ്ടും ഉരുട്ടി എടുക്കുക.
•വെള്ളം ഉപയോഗിച്ച് കൊഴുക്കട്ടകൾ മിനുസപ്പെടുത്തി എടുക്കാം. ആവി വരുന്ന സ്റ്റീമറിൽ വാഴയില വച്ച് 10-15 മിനിറ്റ് വേവിച്ചെടുക്കുക. ചൂടാറിയതിനു ശേഷം പ്ലേറ്റിലേക്കു മാറ്റാം. സ്വാദിഷ്ടമായ കൊഴുക്കട്ടകള്‍ റെഡി.