Activate your premium subscription today
Friday, Apr 18, 2025
എല്ലാവരും നെല്ലിനു വളമിടുകയും മരുന്നടിക്കുകയും ചെയ്തപ്പോൾ തിരുവല്ലയ്ക്കു സമീപം തുകലശ്ശേരി അമ്പാടി വീട്ടിൽ പി.ജി.ഓമനകുമാർ നോക്കിനിന്നതേയുള്ളൂ. അനാവശ്യമായ ഏർപ്പാടാണ് രണ്ടുമെന്ന നിലപാടിലാണ് ഈ പലേക്കർ മോഡൽ പ്രകൃതിക്കൃഷിക്കാരന്. 3 തവണ ജീവാമൃതം തളിച്ചു. അല്ലാതെ ഒരു വിളപരിചരണവും ഇത്തവണ നെൽകൃഷിക്കു
അലങ്കാരപ്പനകൾ അതിരിടുന്ന വഴിയിലൂടെ കായലോരത്തുള്ള ഈ കൃഷിയിടത്തിലേക്കു പ്രവേശിക്കാം. കരിമീനും പൂമീനും വളരുന്ന കുളത്തിനു പച്ചക്കറികളുടെ പന്തൽ. ആ തണലിൽ കുളത്തിലൂടെ ചുറ്റിക്കറങ്ങാൻ പെഡൽ ബോട്ടും കുട്ടവഞ്ചിയും. കായൽസവാരിക്കു സ്പീഡ് ബോട്ടും നാടൻവള്ളവും. കായലോരത്തു കഥ പറഞ്ഞിരിക്കാൻ ചെറിയ മുളങ്കുടിലുകൾ. ചുറ്റും പൂത്തുനിൽക്കുന്ന പലയിനം അലങ്കാരച്ചെടികൾ.
ആറേഴു കൊല്ലം മുൻപു വരെ ആർക്കുമത്ര മമതയില്ലാത്ത മഞ്ഞപ്പഴമായിരുന്നു പാഷൻ ഫ്രൂട്ട്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. പാഷൻ ഫ്രൂട്ടിന്റെ തലവര മാറ്റിയത് ഡെങ്കിപ്പനിയാണ്. രക്തത്തിലെ അരുണ രക്താണുക്കളുടെ അളവു കൂടാന് മികച്ചത് എന്നു ഡോക്ടർമാർ തന്നെ നിർദേശിച്ചതോടെ പാഷൻ ഫ്രൂട്ടിന് വിലയും വിപണിയും കൈവന്നു.
വളർത്തുമൃഗങ്ങളുടെ കണക്കെടുപ്പ് മൃഗസംരക്ഷണ വകുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. മാർച്ച് 31ന് തീർക്കാനായിരുന്നു ഉദ്ദേശം, കണക്കെടുപ്പ് പൂർത്തിയാകാത്തതിനാൽ ഏപ്രിൽ 15 വരെ സമയം നീട്ടിനൽകിയിട്ടുണ്ട്. മിക്കവാറും എല്ലാ ജില്ലകളിലും ചുരുക്കം ചില പഞ്ചായത്തുകൾ ഒഴിച്ച് സെൻസസ് പൂർത്തിയായി എന്നാണ് അറിയാൻ കഴിഞ്ഞത്.
? ഒരു പൗൾട്രി ഫാമിന് എപ്പോഴാണ് ലൈസൻസ് എടുക്കേണ്ടത്. ഫാമില് 500 മുതിർന്ന പക്ഷികളിൽ (കോഴി/താറാവ്) കൂടുതലുണ്ടെങ്കില് ലൈസൻസ് ആവശ്യമുണ്ട്. മുട്ടക്കോഴി, മുട്ടത്താറാവ് എന്നിവയുടെ കാര്യത്തിൽ 6 മാസത്തിനു മുകളിലുള്ളവയെയാണ് മുതിർന്നവയായി കണക്കാക്കുക. എന്നാൽ, ഇറച്ചിക്കോഴി / ഇറച്ചിത്താറാവ് എന്നിവയുടെ
ദുബായിൽ ടിവി അവതാരകനായിരുന്ന കാലത്ത് ജോലിയുടെ ഭാഗമായി ഒട്ടേറെ ഫുഡ് ഫെസ്റ്റുകളിൽ പങ്കെടുക്കാനും വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനും അഷറഫിന് അവസരം ലഭിച്ചു. അങ്ങനെയാണ് തൃശൂർ മാള പുത്തൻചിറക്കാരന് കെ.എം.അഷറഫ് ഭക്ഷ്യസംസ്കരണത്തില് ആകൃഷ്ടനാകുന്നതും പ്രവാസം വിട്ട് നാട്ടിലെത്തി സ്വന്തം സംരംഭം തുടങ്ങുന്നതും.
കൃഷിയിൽ കീടനിയന്ത്രണം വളരെ പ്രധാനപ്പെട്ടതാണ്. കൃത്യമായി നിയന്ത്രിക്കാൻ സാധിച്ചെങ്കിൽ മാത്രമേ മികച്ച വിളവ് ലഭിക്കൂ. ഉറുമ്പുകളും വിളകൾക്ക് വില്ലനായി മാറാറുണ്ട്. ചിലയിനം ഉറുമ്പുകൾ പച്ചക്കറികളിൽ കേടുണ്ടാക്കും. എന്നാൽ പുളിയുറുമ്പ് പോലുള്ളവ കീടങ്ങളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നതിനാൽ അവ കർഷകർക്ക് ഉപകാരികളാണ്.
എൻപികെ ഉപയോഗശേഷി കൂടിയ ശ്രീ അന്നം, ശ്രീമന്ന എന്നീ 2 മരച്ചീനി ഇനങ്ങൾ സിടിസിആർഐ (കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, തിരുവനന്തപുരം) പുറത്തിറക്കി. എൻപികെ മൂലകങ്ങളുടെ ആവശ്യകത ശുപാർശയുടെ 25% മാത്രം മതിയാകുമെന്നതിനാൽ ഈ ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ 75% എൻപികെ ലാഭിക്കാം. ശ്രീ അന്നം ഹെക്ടറിന് 30-40 ടൺ വിളവ്.
കുട്ടികൾക്കു വിഷമില്ലാത്ത നല്ല ഭക്ഷണം നൽകണം. അതിനു സ്വന്തമായി കൃഷി. ഒപ്പം അത് അൽപം അധികവരുമാനം നൽകുന്ന ബിസിനസ് മോഡൽ ആക്കി മാറ്റിയാലോ. കെവിന്റെയും ഗ്രേസിന്റെയും ചിന്ത എത്തി നിന്നത് ഹൈടെക് ഫാമിലാണ്. പ്രഭാത ഭക്ഷണത്തിന് ഉൾപ്പെടെ ഉപയോഗിക്കുന്ന സാലഡുകൾക്കു വേണ്ട മൈക്രോഗീൻസ്, പച്ചക്കറികൾ എന്നിവ നൽകുന്ന
? ഗിഫ്റ്റ്, കരിമീൻ എന്നിവയെ വളർത്തുന്നതിന് പ്രത്യേക സീസൺ ഉണ്ടോ. കുഞ്ഞുങ്ങളെ എവിടെ കിട്ടും. ഏതു തരം ജലത്തിൽ വളർത്താനാണ് യോജ്യം. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ), കരിമീൻ എന്നീ മീനുകളെ വളർത്താൻ പ്രത്യേക സീസണില്ല. കുളങ്ങളിൽ എപ്പോൾ വേണമെങ്കിലും കൃഷി
ജൈവ മാലിന്യം വളമാക്കാമെന്നു നമുക്ക് അറിയാം എന്നാൽ അടുക്കളമാലിന്യത്തിൽനിന്നു വളത്തിനു പുറമേ, വിപണിമൂല്യമേറെയുള്ള പ്രോട്ടീൻ പൗഡർ, കൈറ്റിൻ, കൈറ്റോസാൻ എന്നിവയും കിട്ടുമെന്നായാലോ? ‘വേസ്റ്റ് ടു വെൽത്ത്’ എന്ന ആശയം അക്ഷരാർഥത്തിൽ നടപ്പാക്കുകയാണ് കോഴിക്കോട് കട്ടങ്ങലിലെ കെ.സി.അനൂപിന്റെ ‘ബ്ലാക് ഫ്ലൈ
കാർഷിക പാരമ്പര്യത്തിന്റെ തടത്തിൽ ആധുനിക കൃഷിരീതികളുടെ വിത്തെറിഞ്ഞ് മികച്ച വിളവെടുക്കുന്ന രണ്ടു കർഷകർ: മാരാരിക്കുളം വളവനാട് എള്ളയിൽ എം.തിലകാനന്ദനും മകളുടെ ഭർത്താവ് എസ്എൽ പുരം പൊന്നുട്ടശേരി പുത്തൻപുരയ്ക്കൽ എസ്.രഞ്ജിത്തും. തിലകാനന്ദനു കുട്ടിക്കാലം മുതൽ കൃഷിയാണു ജീവിതം.
കനത്ത ചൂടിൽ ആശ്വാസമേകുന്ന തണ്ണിമത്തന്റെ കൃഷി പാലക്കാട്ടും സജീവമാക്കി കർഷകർ. കേരളത്തിൽ തണ്ണിമത്തന് ഏറ്റവും കൂടുതൽ ആവശ്യാക്കാരുള്ള ജില്ലകളിലൊന്നായ പാലക്കാട്ട് 260 ഏക്കർ ഭൂമിയിലാണ് നിലവിൽ തണ്ണിമത്തൻ കൃഷിചെയ്യുന്നത്.
ജലക്കുറവുകൊണ്ടുള്ള സമ്മർദം ഈ ചെടിയിൽ കാണുന്നുണ്ട്. നന നൽകുന്ന രീതിക്കു മാറ്റം വേണം. സാധാരണ എല്ലാവരും മരങ്ങളുടെ ചുവട്ടിൽ, തായ്ത്തടിയോടു ചേർന്നാണ് നന നൽകുന്നത്. എന്നാൽ ഈ രീതിയിൽ നനയ്ക്കുമ്പോൾ അവിടെ വേര് കുറവായതിനാൽ മരത്തിന് ആവശ്യമായ രീതിയിൽ വെള്ളം വലിച്ചെടുക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ, മരത്തിന്റെ ഇലച്ചാർത്തിന്റെ (Canopy) പകുതി മുതൽ പുറത്തേക്കു ചുറ്റിനും നന നൽകണം. ദിവസവും നന നൽകിയാൽ നല്ലത്.
ഇന്ന് പോളിഹൗസുകളിൽ കൃത്യതാരീതിയിലും തുറന്ന സ്ഥലത്ത് സാധാരണ രീതിയിലും ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്തുവരുന്നു. ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്യുമ്പോൾ മണ്ണും വിത്തും വളരുന്ന സാഹചര്യവും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
പുലർച്ചെ 2 മണിക്ക് എഴുന്നേറ്റ് തൊഴുത്തിലേക്കു കയറുമ്പോൾ 11 പശുക്കളും എഴുന്നേറ്റുനിന്ന് രൂപടീച്ചറെ നീട്ടിവിളിക്കും.; ‘അമ്മേ.....’ അയൽപക്കക്കാർക്കു ശല്യമാകാതിരിക്കാൻ ‘‘ശ്ശ്... സൈലൻസ്.. സൈലൻസ്’’ എന്നു രൂപ അവരോട് സ്നേഹത്തോടെ ശബ്ദം താഴ്ത്തിപ്പറയും.
10/3/2025 വെളുപ്പിന് കാട്ടാനകൾ കയറി നശിപ്പിച്ച ഒരു കർഷകന്റെ കൃഷിയിടം സന്ദർശിച്ചു. അതിരപ്പള്ളിയിലെ പിള്ളപ്പാറയിൽ താമസിക്കുന്ന കർഷകനായ രാധാകൃഷ്ണൻ ഭാര്യയോടൊപ്പം മക്കളെപ്പോലെ വളർത്തിയെടുത്ത വിളവൈവിധ്യം നിറഞ്ഞ കൃഷിയിടമായിരുന്നു അത്. കൃഷിയോടുള്ള താൽപര്യംകൊണ്ടുമാത്രം, പ്രായാധിക്യത്തിലും തളരാത്ത ആവേശവുമായി
കാത്സ്യം ചെടികൾക്ക് ചൂടിനെ അതിജീവിക്കുന്നതിനുള്ള കഴിവു നൽകാൻ കാത്സ്യത്തിനു ശേഷിയുള്ളതായി കണ്ടിട്ടുണ്ട്. മറ്റു മൂലകങ്ങളുടെ പോഷണത്തിനു പുറമേ വൃക്ഷവിളകൾക്ക് 4–5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും പച്ചക്കറികൾക്ക് 2–3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും കാത്സ്യം നൽകാം. കാത്സ്യത്തിന്റെ
വരൾച്ച കൃഷിയിടങ്ങളെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച തോട്ടങ്ങളിൽ കൃഷി നന്നായി നടക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിച്ചു കൃഷി നടത്തുക എന്നതാണു പുതിയ കാലത്തെ വെല്ലുവിളി. അതിനായി കർഷകർ സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ ഇതാ.
നന തുടരണം. വിത്തു തേങ്ങ സംഭരണവും ഈ മാസത്തിൽ തുടരാം. വിളഞ്ഞു പാകമായ നാളികേരം മാത്രമേ വിത്തിനായി ഉപയോഗിക്കാവൂ. നാളികേരക്കുല ബലമുള്ള കയറിൽ കെട്ടിയിറക്കണം. ഓരോ കുലയിലെയും ലക്ഷണമൊത്ത തേങ്ങ തിരഞ്ഞെടുത്ത് ഒരു മാസം തണലിൽ സൂക്ഷിച്ചതിനു ശേഷം മാത്രമേ നടാവൂ. തെങ്ങിൻ തടങ്ങളിൽ ഈർപ്പം നിലനിർത്താൻ പച്ചയോ,
ഒന്നാം ദിവസം മുതൽ 120 ദിവസം വരെ കോഴിക്കുഞ്ഞുങ്ങളെ വളർത്തി മുട്ടയുൽപാദനത്തിന് തയാറാക്കുന്ന ഫാമുകളെയാണ് എഗ്ഗർ നഴ്സറികൾ എന്നു വിളിക്കുന്നത്. ബിവി 380 കോഴികൾ എന്താണെന്നും അതിന്റെ പ്രത്യേകതകളും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഈ ലേഖനത്തിൽ പറയുന്നത് BV380 എഗ്ഗർ നഴ്സറികളിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തുമ്പോൾ
കേരളത്തിലെ മുട്ടയുൽപാദനം വർധിപ്പിച്ചവയാണ് BV380 കോഴികൾ. ഇന്ത്യൻ പൗൾട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ബി.വി.റാവുവിന്റെ വെങ്കിടേശ്വര ഹാച്ചറീസ് വികസിപ്പിച്ചെടുത്ത മുട്ടക്കോഴികളാണ് BV380 കോഴികൾ. ഹൈദരാബാദിൽ ഉരുത്തിരിച്ചെടുത്തവയാണെങ്കിലും കേരളത്തിൽ വളരെ പെട്ടെന്നു പ്രചാരം ലഭിച്ചു ഈ ഇനം കോഴികൾക്ക്.
വാഴച്ചുവട്ടിൽനിന്ന് 5 സെ.മീ. അകലെ പുതയിടുക. വാഴയിലയുടെ അഗ്രഭാഗത്തിനു താഴെവരെ പുതയിടുന്നതു വളരെ നല്ലത്. പുതയുടെ അടിയിൽ 2–3 ഇടങ്ങളിലായി 100 മില്ലി വീതം EPN ലായനി വൈകുന്നേരത്തെ നനയ്ക്കുശേഷം ഒഴിച്ചു കൊടുക്കുന്നത് ചിതൽ, മാണപ്പുഴു, വേരുപുഴു ഇവയുടെ ആക്രമണത്തെ നിയന്ത്രിക്കും. ഈ വർഷം വാഴയിൽ കാത്സ്യത്തിന്റെ
എത്ര പന്നികളെ വരെ ലൈസൻസില്ലാതെ വളർത്താം? ∙ 5 മുതിർന്ന പന്നികളെ വരെ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ വളർത്താം. 6 മാസത്തിനു മേൽ പ്രായമുള്ളതിനെയാണ് മുതിർന്നതെന്നു കണക്കാക്കുന്നത്. 5 എണ്ണത്തിൽ താഴെ വളർത്താൻ മറ്റെന്തെങ്കിലും നിബന്ധനയുണ്ടോ? ∙ ലൈസൻസ് വേണ്ടെങ്കിലും കൂട്ടില് മാലിന്യസംസ്കരണത്തിനായി മേൽക്കൂരയുള്ള
‘‘മനുഷ്യരുടെ ആരോഗ്യത്തിനു മാത്രമല്ല, മണ്ണിന്റെ ആരോഗ്യത്തിനും പ്രാധാന്യമുണ്ട്. ഇന്നു നമ്മൾ ആരോഗ്യഭക്ഷണത്തെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ അതുൽപാദിപ്പിക്കുന്ന മണ്ണിന്റെ ഗുണമേന്മയെക്കുറിച്ചു ചിന്തിക്കുന്നില്ല. രാസവളങ്ങളും രാസകീടനാശിനികളും നിയന്ത്രണമില്ലാതെ പ്രയോഗിച്ച മണ്ണിൽ വിളയിച്ച കാർഷികോൽപന്നങ്ങൾ
Results 1-25 of 916
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.