ADVERTISEMENT

കുട്ടികൾക്കു വിഷമില്ലാത്ത നല്ല ഭക്ഷണം നൽകണം. അതിനു സ്വന്തമായി കൃഷി. ഒപ്പം അത് അൽപം അധികവരുമാനം നൽകുന്ന ബിസിനസ് മോഡൽ ആക്കി മാറ്റിയാലോ. കെവിന്റെയും ഗ്രേസിന്റെയും ചിന്ത എത്തി നിന്നത് ഹൈടെക് ഫാമിലാണ്. പ്രഭാത ഭക്ഷണത്തിന് ഉൾപ്പെടെ ഉപയോഗിക്കുന്ന സാലഡുകൾക്കു വേണ്ട മൈക്രോഗീൻസ്, പച്ചക്കറികൾ എന്നിവ നൽകുന്ന ഹൈടെക് ഫാം. ഇന്ന് ആ ഫാമിൽ വിവിധ തരത്തിലുള്ള ഇലച്ചെടികളും മൈക്രോഗ്രീൻസും പച്ചക്കറികളും വളർന്നു നിൽക്കുന്നു.

കോട്ടയം അമലഗിരി വല്ലാത്ര വീട്ടിൽ കെവിൻ സജി–ഗ്രേസ് ആന്റണി ദമ്പതിമാരാണു ഹൈഡ്രോപോണിക്സ് കൃഷിയിടത്തിനു പിന്നിൽ. ഗ്രേസിന്റെ സഹോദരൻ എബിൻ ആന്റണിയും ഒപ്പമുണ്ട്.

leafy-plant-kottayam-2
ഗ്രേസും കെവിനും വിളവെടുപ്പിൽ

ഹൈഡ്രോപോണിക്സ് മാതൃക
കോട്ടയം അമലഗിരിയിലെ വീടിനോടു ചേർന്നുള്ള 12 സെന്റ് സ്ഥലത്താണ് 2500 ചതുരശ്ര അടിയുള്ള ഫാം തയാറാക്കിയത്. കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ ഫാം നിർമാണം ഫെബ്രുവരിയോടെ പൂർത്തിയാക്കി വിത്തിട്ടു. ഇസ്രയേൽ മാതൃകയിലുള്ള ഹൈഡ്രോപോണിക്സ് കൃഷിയിടത്തിൽ 26–27 ഡിഗ്രി സെൽഷ്യസ് ചൂട് ഏതു സമയത്തും നിലനിർത്തുന്ന ശീതീകരണ സംവിധാനമുണ്ട്. പാഡ് ആൻഡ് ഫാൻ സിസ്റ്റമാണ് ഒരുക്കിയത്.

leafy-plant-kottayam-5

ന്യൂട്രിയന്റ് ഫിലിം ടെക്നിക് ചാനൽ (എൻഎഫ്‌ടി) വഴി ചെടികളുടെ അടിയിൽ കൃത്യമായി വെള്ളമെത്തിക്കുന്നു. ടാങ്കുകളിൽ ക്രമീകരിച്ചിരിക്കുന്ന വെള്ളം ചാനലിനുള്ളിലൂടെ കടത്തി വിടും. മണ്ണില്ലാ കൃഷി രീതിയായതിനാൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ന്യൂട്രിഷനൽ വളങ്ങളാണു പ്രയോഗിക്കുന്നത്. താപനില, വെള്ളത്തിന്റെ പിഎച്ച്, വളങ്ങളുടെ ആവശ്യകത തുടങ്ങിയവ മനസ്സിലാക്കാൻ സെൻസറുകളും കൃഷിയിടത്തിലുണ്ട്. 35 ലക്ഷം രൂപയോളമാണു കൃഷിയിടം തയാറാക്കാൻ ചെലവു വന്നത്.

leafy-plant-kottayam-3

ബോക്സ് ഫോർ ബിസിനസ്
ഇലച്ചെടികളും മൈക്രോഗ്രീൻസും ഹെർബ്സും പച്ചക്കറികളും ഉൾപ്പെടുന്ന ബോക്സിന്റെ വിൽപനയാണു ബിസിനസ് മോഡൽ. ഓക് ലീഫ്, ലോല റോസ, ബട്ടാവിയ, പാലക്, ചിക്കറി, ബോക് ചോയ്, മിന്റ്, കാപ്സിക്കം, കുക്കുംബർ, കാരറ്റ്, ചെറി ടൊമാറ്റോ തുടങ്ങിയവയും മൈക്രോ ഗ്രീൻസ് ഇനങ്ങളായ സൺഫ്ലവർ, മസ്റ്റഡ്, ബീറ്റ്സ്, തിന തുടങ്ങിയ വിവിധ ഇനങ്ങളുമാണ് ഉൽപാദിപ്പിക്കുന്നത്. ഇതിൽ നിന്നു തിരഞ്ഞെടുത്ത ഇനങ്ങൾ ഉൾക്കൊള്ളിച്ച ബോക്സാണു തയാറാക്കുന്നത്.

leafy-plant-kottayam-4

ഒരു ബോക്സിന് 1777 രൂപയാണു വില. 4 പേരുള്ള ഒരു കുടുംബത്തിനു രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാൻ സാധിക്കുന്ന വിധമാണു ബോക്സ് തയാറാക്കുന്നത്. ഫെബ്രുവരിയിൽ വിത്തിട്ട ശേഷം ഇപ്പോൾ 2 തവണ വിളവെടുപ്പു നടത്തി. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ചാണു കൃഷി നടത്തുന്നത്. ദിവസം 150 പേർക്കു നൽകാവുന്ന തരത്തിൽ കൃഷി ചെയ്യാൻ നിലവിൽ സംവിധാനമുണ്ട്. ഓർഡർ അനുസരിച്ചു വീടുകളിൽ എത്തിക്കുന്ന ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. തത്കാലം ചുറ്റുവട്ടത്തിൽ മാത്രമാണു ഡെലിവറി.

ഫോൺ: 9447844570

English Summary:

Hydroponic farming offers a sustainable approach to fresh produce. Kevin and Grace's high-tech farm in Kottayam, Kerala, provides families with healthy, pesticide-free microgreens and vegetables through a convenient box delivery service.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com