ജംഷഡ്പുർ എഫ്സി ഐഎസ്എൽ സെമിയിൽ; പൊരുതിക്കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2–0ന് തോൽപ്പിച്ചു

Mail This Article
×
ഷില്ലോങ് ∙ പൊരുതിക്കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2–0ന് തോൽപിച്ച് ജംഷഡ്പുർ എഫ്സി ഐഎസ്എൽ ഫുട്ബോൾ സെമിയിൽ. വ്യാഴാഴ്ച നടക്കുന്ന സെമി ആദ്യപാദത്തിൽ കൊൽക്കത്ത മോഹൻ ബഗാനാണ് ജംഷഡ്പുരിന്റെ എതിരാളികൾ.
നൈജീരിയൻ താരം സ്റ്റീഫൻ എസ്സി (29–ാം മിനിറ്റ്), സ്പാനിഷ് താരം ജാവി ഹെർണാണ്ടസ് (90+9) എന്നിവരാണ് ജംഷഡ്പുരിന്റെ ഗോളുകൾ നേടിയത്. 88–ാം മിനിറ്റിൽ മൊബഷിർ റഹ്മാൻ ചുവപ്പുകാർഡ് കണ്ടു പുറത്തായതു സെമിയിൽ ജംഷഡ്പുരിനു തിരിച്ചടിയാണ്.
ബെംഗളൂരു എഫ്സി– എഫ്സി ഗോവ ആദ്യസെമി ബുധനാഴ്ച നടക്കും.
English Summary:
Jamshedpur beats NorthEast United 2-0 to secure semifinals spot in ISL 2024-25
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.