ചരിത്രാതീത കാലം മുതൽ ലോകത്തെ നിയന്ത്രിക്കുന്ന ചില നിഗൂഢ ശക്തികളുണ്ടെന്നു (ഡീപ് സ്റ്റേറ്റ്) എമ്പുരാന്റെ തുടക്കത്തിൽ പറയുന്നുണ്ട്. ബ്രിട്ടിഷ്– അമേരിക്കൻ ചാരസംഘടനകൾക്ക് എന്നും തലവേദനയായിട്ടുള്ള 2 ശക്തികൾ. ഗോഡ് ആക്സിസ് എന്നറിയപ്പെടുന്ന ആഫ്രോ–ചൈനീസ് സഖ്യമായ ‘ഷെൻ ട്രയാഡ്’. പിന്നൊന്ന് ലൂസിഫർ നെക്സസ് എന്നറിയപ്പെടുന്ന ഇൻഡോ–അറബ് മെഗാ സിൻഡിക്കറ്റ് ഖുറേഷി അബ്രാം.
അധോലോക സിൻഡിക്കറ്റുകളിലേക്കു ഖുറേഷി അബ്രാം അഥവാ കെഎ സംഘത്തെയും ചേർക്കുകയാണ് എമ്പുരാനിലൂടെ. കെഎ നെക്സസിനു സിക്കാഡയുമായി എന്താണു ബന്ധം? എന്താണ് സിക്കാഡ 3301? എമ്പുരാനു പിന്നിലെ വിവാദങ്ങളുമായി സിക്കാഡയ്ക്കും ബന്ധമുണ്ടോ?
എമ്പുരാന്റെ സംവിധായകൻ കൂടിയായ നടൻ പൃഥ്വിരാജിനൊപ്പം മോഹൻലാൽ. Photo: Facebook/AashirvadCinemasOfficial
Mail This Article
×
കേരളത്തിലെ രാഷ്ട്രീയ നേതാവായ സ്റ്റീഫൻ നെടുമ്പള്ളിയും രാജ്യാന്തര അധോലോക തലവൻ ഖുറേഷി അബ്രാമും (കെ.എ) തമ്മിലുള്ള ബന്ധമെന്ത് എന്നതാണു മലയാളത്തിലെ ഹിറ്റ് സിനിമകളായ ലൂസിഫറിന്റെയും രണ്ടാം ഭാഗമായ എമ്പുരാന്റെയും ആകാംക്ഷാഘടകം. ഇരുവരും തമ്മിലുള്ള ബന്ധത്തിനു തെളിവായി സിനിമയിലെ ഗോവർധൻ (ഇന്ദ്രജിത്) എന്ന കഥാപാത്രം കണ്ടെത്തുന്നത്, രണ്ടാളുടെയും കയ്യിൽ കണ്ട കൊത്തുപണികളുള്ള കറുത്ത മോതിരമാണ്. വിവാദത്തിന്റെ അകമ്പടിയോടെ തിയറ്ററുകളിൽ നിറഞ്ഞോടുന്ന എമ്പുരാനിൽ മോഹൻലാലിന്റെ രണ്ടു കഥാപാത്രങ്ങളും കൈവിരലിൽ അണിഞ്ഞ ആ മോതിരത്തിനു പറയാൻ ഒരുപാട് നിഗൂഢ കഥകളുണ്ട്.
തേനീച്ചയോ ചീവീടോ പരുന്തോ ആയി തോന്നാവുന്ന മോതിരത്തിലെ രൂപം വലിയൊരു സൂചനയായി ഗോവർധനു മനസ്സിലാകുന്നു. ആ മോതിരത്തിലാണ് അബ്രാമിന്റെ രഹസ്യം ഒളിച്ചിരിക്കുന്നതെന്നും അയാൾ തിരിച്ചറിയുന്നു. എന്താണ് ആ മോതിരത്തിലെ രൂപത്തിനു പിന്നിലെ കഥകൾ? ഇന്റർനെറ്റിലെ ഏറ്റവും വലിയ നിഗൂഢതയാണത്. തമോഗോളത്തിലെ എമ്പുരാന്റെ വരവറിയിക്കുന്ന മോതിരമുദ്ര,
English Summary:
Mohanlal's Empuraan Movie: Empuraan Black Ring Mystery Connects Stephen Nedumpally and K.A. Khureshi-Ab'raam, Sparking Online Theories Linking the Symbol to Cicada 3301 and Illuminati
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.