ADVERTISEMENT

വിശേഷ ദിവസങ്ങളിൽ എളുപ്പത്തിൽ തയാറാക്കാം നല്ല സ്വാദുള്ളൊരു വെജ് സ്പെഷൽ വിഭവം.

ചേരുവകൾ

1. ബസ്മതി അരി- 425 മില്ലി, നീളമുള്ളത്

2. മഷ്റൂം- 150 ഗ്രാം

3. എണ്ണ- മൂന്നു വലിയ സ്പൂൺ

4. സവാള- 50 ഗ്രാം, കനം കുറച്ചരിഞ്ഞത്

വെളുത്തുള്ളി- ഒരല്ലി, അരിഞ്ഞത്

5. ഇഞ്ചി അരിഞ്ഞത്- അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി- കാൽ ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

 പാകം െചയ്യുന്ന വിധം

∙ അരി കഴുകി വൃത്തിയാക്കി നാലു കപ്പ് വെള്ളത്തിൽ അര മണിക്കൂർ കുതിർത്ത ശേഷം ഊറ്റി വയ്ക്കുക.

∙ മഷ്റൂം നന്നായി തുടച്ച ശേഷം കട്ടിയുള്ള സ്ലൈസുകളായി മുറിച്ചു വയ്ക്കണം.

∙ എണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക. സവാളയുടെയും വെളുത്തുള്ളിയുടെയും അരിക് ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ മഷ്റൂം ചേർത്തു രണ്ട് മിനിറ്റ് വഴറ്റുക.

∙ ഇതിലേക്ക് ഊറ്റിവച്ചിരിക്കുന്ന അരിയും അഞ്ചാമത്തെ ചേരുവയും ചേർത്തു ചെറുതീയിൽ രണ്ടു മിനിറ്റ് വഴറ്റുക.

∙ ഇതിൽ രണ്ടു കപ്പ് വെള്ളവും ചേർത്തിളക്കുക. തിളയ്ക്കുമ്പോൾ പാത്രം മുറുകെ അടച്ച്, 25 മിനിറ്റ് വേവിക്കുക.

∙ അഞ്ച് മിനിറ്റ് കൂടി അടച്ചു വച്ച ശേഷം ചൂടോടെ വിളമ്പാം.

English Summary:

Enjoy a delicious and easy-to-make Mushroom Pulao recipe, perfect for any occasion. This vegetarian dish is quick to prepare and packed with flavor.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com