Activate your premium subscription today
വിസ്മയം എന്ന വാക്കിന് തന്റെ ജീവിതത്തിൽ ഉള്ള പ്രാധാന്യത്തെ കുറിച്ച് മോഹൻലാൽ ഒരുപാടു പറഞ്ഞിട്ടുണ്ട്. മകളുടെ പേര് മുതൽ ഇങ്ങോട്ടു പലപ്പോഴും ‘വിസ്മയം’ മോഹൻലാലുമായി ചേർന്നിരിന്നു. ഒരുപാടുസിനിമകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അദ്ദേഹം തന്റെ ആദ്യ സംവിധാന സംരംഭത്തിലും അത്പോലൊരു വിസ്മയമാണ് ഒരുക്കിയിരിക്കുന്നത്.
ഒരിക്കലെങ്കിലും ‘ഫെമിനിച്ചി’ ഫാത്തിമയെ കാണാത്തവരായി ആരും ഉണ്ടാവില്ല. കാരണം ഒരു മത വിഭാഗത്തിൽപ്പെട്ടവരുടെ കഥ മാത്രമല്ല ഫെമിനിച്ചി ഫാത്തിമ. ചിത്രത്തിലെ ഫാത്തിമ നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിലോ ബന്ധത്തിലോപെട്ടവരും നമ്മുടെ ചുറ്റുപാടുമുള്ള ആരെങ്കിലും ഒക്കെ ആവാം. അവളെ പല രൂപത്തിലും പല ഭാവത്തിലും ആണ്
ചെകുത്താന്മാർ വാഴുന്ന, തീയും ചോരയുമാളിത്തിളയ്ക്കുന്ന നരകസാമ്രാജ്യത്തിന്റെ ഏതോ കോണിൽ നടക്കുന്ന യുദ്ധം. രക്തം കൊണ്ടെഴുതിയ കഥ. ഒരു സിനിമയിലെ വില്ലനെ നായകനാക്കി സ്പിൻ ഓഫ് സിനിമയെടുക്കുക അത്രയെളുപ്പമല്ല. കാവൽ മാലാഖയായ മിഖായേലിനെപ്പോലെയല്ല മാർക്കോ. മിഖായേൽ സ്വർഗത്തിന്റെ സൈന്യാധിപനാണെങ്കിൽ മാർക്കോ
A man is part DNA, part unknown and part what he sees and goes through as a child...എക്സ്ട്രാ ഡീസന്റ് (ED) എന്ന സിനിമയെ ഈ ആശയത്തിൽ സംഗ്രഹിക്കാം. ടോക്സിക്കായ ബാല്യകാലമായിരുന്നു ബിനുവിനുണ്ടായിരുന്നത്. കുടുംബത്തിലുണ്ടായ ഒരു ദുരന്തവും മാതാപിതാക്കളുടെ സമീപനവും അയാളുടെ സ്വഭാവരൂപീകരണത്തിൽ തെറ്റായ
പേരിനോട് ഒരു സിനിമയ്ക്ക് 100 ശതമാനം നീതി പുലർത്താൻ സാധിക്കുമെങ്കിൽ ‘റൈഫിൾ ക്ലബ്’ അതിനു മകുടോദാഹരണമാണ്. കഥയെക്കാൾ തോക്കിനു പ്രാധാന്യമുള്ള സിനിമ. കഥാപാത്രങ്ങളെക്കാൾ കൂടുതൽ തോക്കുകളുള്ള സിനിമ. വെടിപൊട്ടലിന്റെ ശബ്ദം പലപ്പോഴും പശ്ചാത്തല സംഗീതമായി മാറിയപ്പോൾ പിറന്നത് മെയ്ക്കിങ്ങിൽ മികച്ച ഒരു ആക്ഷൻ
എ പാൻ ഇന്ത്യൻ സ്റ്റോറി എന്ന പേര് അന്വർഥമാകുന്നത് അത് ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ഒരു ഗ്രാമത്തിലെ മധ്യവർത്തി വീട്ടിലെ ജീവിതം സൂക്ഷ്മമായി അവതരിപ്പിക്കുന്നു എന്ന രീതിയിലാണ്. എന്നാൽ, നേരേ ഒരു കഥ പറയുകയല്ല വി.സി.അഭിലാഷ് എന്ന സംവിധായകൻ. ജീവിതത്തിൽ നിന്ന് കുട്ടികളിലൂടെ കഥ കണ്ടെത്തുകയാണ്. അങ്ങനെ പറയുന്ന കഥയ്ക്ക് മുതിർന്നവർ കഷ്ടപ്പെട്ടു പറയുന്ന ജീവിതത്തേക്കാൾ ചൂടും ചൂരുമുണ്ട്. ചുട്ടുപൊള്ളിക്കുന്ന ചിരിയുണ്ട്. ഓർമയെപ്പോലും നോവിപ്പിക്കുന്ന കപടനാട്യമുണ്ട്. പല വട്ടം ചിരിക്കാതെ കണ്ടുതീർക്കാനാവില്ല പാൻ ഇന്ത്യൻ സ്റ്റോറി.
ഫാന്റസിയും യാഥാർഥ്യവും ഏതെന്ന് തിരിച്ചറിയാൻ കഴിയാതെ രണ്ടു മണിക്കൂർ പ്രേക്ഷകനെ ഭീതിയുടെ കൊടുംകാട്ടിൽ തളച്ചിടുന്ന സിനിമയാണ് സിക്കാഡ. കാട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു വ്യക്തി നേരിടുന്ന അസാധാരണമായ ചില സംഭവങ്ങൾ പശ്ചാത്തലമാക്കി എത്തിയ ചിത്രം അടിമുടി ദുരൂഹതകൾ നിറഞ്ഞ സർവൈവൽ ത്രില്ലറാണ്. 'നെഞ്ചോട് ചേര്ത്ത്
ആദ്യത്തെ രംഗം തന്നെ മുന്നറിയിപ്പാണ്. കത്തിയിൽ നിന്നു തുടച്ചുകളയുന്ന രക്തം. കത്തി വീണ്ടും സൂക്ഷിച്ചുവയ്ക്കുന്നുണ്ട്; ഇനിയും ആവശ്യം വരുമെന്നതിനാൽ. രക്തത്തിൽ കുളിച്ചു കിടന്ന പൂർണനഗ്നനായ പുരുഷന്റെ മൃതദേഹം. രേണുക പുറത്തേക്ക്. ആർക്കും സംശയം തോന്നാതെ കാലുറപ്പിച്ചു നടക്കുകയാണ്. കൊലപാതകിയിൽ നിന്ന് മറ്റൊരു
രണ്ടു മുഖങ്ങളാണ് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന അധികാരികൾക്ക്. പദവികളിൽ തുടരാൻ ജനങ്ങൾക്കു മുമ്പിൽ പുറത്തെടുക്കുന്ന മുഖം സ്നേഹത്തിന്റെ, കനിവിന്റെ, സഹതാപത്തിന്റെ, അനുതാപത്തിന്റെ ഒക്കെയാണ്. എന്നാൽ, ആരും കാണാതെ ചില ഒളിയിടങ്ങളുണ്ട്. അവിടെ, അവർ ഏറ്റവും ക്രൂരമായി പെരുമാറുന്നു. പരുഷമായി ജീവിക്കുന്നു.
കുറ്റം ചെയ്തിട്ടില്ലെന്ന ഉറപ്പാണ് ഹസലിന്റെ ഏറ്റവും വലിയ കരുത്ത്. ഒരു യുവാവിനെ ആക്രമിക്കേണ്ടിവന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ, ഹസലും സുഹൃത്തുക്കളുമല്ല വഴക്ക് തുടങ്ങിയത്. ജൻമദിന ആഘോഷം കഴിഞ്ഞു മടങ്ങിയ അവരെ ഒരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു. അവർ സംഘടിതമായി അയാളെ ആക്രമിച്ചു കീഴടക്കി. എന്നാൽ, അപ്രതീക്ഷിതമായി ഒരിക്കൽക്കൂടി അവരെ ആക്രമിച്ചതോടെ ഫസലും സംഘവും അക്രമാസക്തരായി. അവരുടെ ശക്തമായ പ്രഹരങ്ങളിൽ വീണുപോയ അയാൾ നിശ്ചലനായതോടെ അവർ സംഭവസ്ഥലത്തു നിന്നുകടന്നു.
ഒരാഴ്ചയായി പെയ്യുന്ന പെരുമഴയിലും തീയറ്ററുകളിൽ പിടിച്ചുനിൽക്കുന്നൊരു സിനിമയാണ് ‘ഴ’. നാടകത്തിന്റെയും കവിതയുടെയും പശ്ചാത്തലമുള്ള ഒരു കുഞ്ഞുസിനിമ. സൗഹൃദമാണ് ചിത്രത്തിന്റെ അടിസ്ഥാനം.
മിക്കി മാഡിസൻ എന്ന നടിയുടെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാനിലെ ഉന്നത പുരസ്കാരത്തിന്റെ പ്രഭയിൽ എത്തിയ സീൻ ബേക്കറുടെ അനോറ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. രണ്ടു മണിക്കൂറിലധികം നീളുന്ന ചിത്രത്തിന്റെ ആദ്യ രംഗം മുതൽ അവസാന രംഗം വരെ അനോറയായി പകർന്നാടുന്ന മാഡിസൻ നിറഞ്ഞുനിൽക്കുകയാണ്. ചിത്രത്തെ മുന്നോട്ടു
സഹോദരങ്ങളാണവർ.ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കേണ്ടവർ. എന്നാൽ ഒരു സോഫയിൽ തന്നെ ഇരിക്കുമ്പോഴും എത്ര അകലെയാണവർ. പരസ്പരം മുഖം കൊടുക്കാൻ മടിച്ച്, രണ്ടു പേരും അവരവരുടെ ലോകങ്ങളിൽ. എന്നാൽ, അവർക്ക് സംസാരിക്കാതിരിക്കാൻ കഴിയില്ല. അമ്മയെക്കുറിച്ച്. രണ്ടു പേർക്കും പറയാനുള്ളത് രണ്ട് അനുഭവങ്ങളാണ്. എന്നാൽ, അവ ഒരേയൊരു
ഒറ്റയവസരം മാത്രമുള്ള പുസ്തകമാണ് പ്രണയം. തെറ്റ് ചെയ്തിട്ടു മാപ്പ് ചോദിക്കുമ്പോഴേക്കും തകർന്ന, പൊട്ടിയ, ചിതറിയ ഹൃദയമായിരിക്കും ബാക്കി. ആ ഹൃദയത്തെ പരിഹസിക്കരുത്. ഒരിക്കൽ അത് മിടിച്ചിരുന്നതാണ്. നിരന്തരം സ്പന്ദിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ അത് നിശ്ചലമാണ്. അതിനു കാരണം നീ ആണെങ്കിൽ, എനിക്കു നിന്നെ കാണുകരയേ
രണ്ടോ മൂന്നോ വാക്കുകൾ മാത്രമാണു ലിൻഡ പറയുന്നത്. എന്നാൽ ആ കണ്ണുകളുടെ വശ്യവലയത്തിൽ നിന്ന് ഒരു കുടുംബത്തിലെ ആർക്കും മോചനമില്ല. വീട്ടുടമയായ ഭർത്താവ്, ഭാര്യ, മകൾ, മകൻ എല്ലാവരും ലിൻഡയ്ക്കു ചുറ്റും തിരിയുന്ന ഉപഗ്രഹങ്ങളാവുകയാണ്. അതോടെ ആ കുടുംബത്തിന്റെ താളം തെറ്റുന്നു. എന്നാൽ, ലിൻഡയുടെ അവസ്ഥ ദയനീയമാവുകയാണ്.
പ്രണയം യഥാർഥമാണെങ്കിൽ, ഇഷ്ടം സ്ഥിരമാണെങ്കിൽ, ആഗ്രഹം തീവ്രമാണെങ്കിൽ കാണുക തന്നെ ചെയ്യും. ലോകത്തിൽ എവിടെ വച്ചാണെങ്കിലും. ഏതു പ്രായത്തിലാണെങ്കിലും. അഞ്ഞൂറോ ആയിരമോ വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും. എന്നാൽ, യാഥാസ്ഥിതിക രീതിയുള്ള പ്രണയകഥയല്ല ബേബി. കാനിൽ നവാഗത സംവിധാനത്തിന് പുരസ്കാരം നേടിയ ബ്രസീലിൽ നിന്നുള്ള
The axe forgets but the tree remembers! ‘വെട്ടിയത് മഴു മറന്നാലും മരം ഓർക്കും’, എന്നർഥം വരുന്ന ആഫ്രിക്കൻ പഴഞ്ചൊല്ലാണ് സിനിമ തുടങ്ങുമ്പോൾ ആദ്യം സ്ക്രീനിൽ തെളിയുന്നത്. രുധിരം എന്ന സിനിമയുടെ പ്രമേയത്തെ ഒരു കടങ്കഥ പോലെ അവതരിപ്പിക്കുകയാണ് ആ വരികളെന്ന് സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്കു ബോധ്യപ്പെടും. എന്നാൽ, ആരാണ് മഴു? ആരാണ് മരം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന സിനിമ. ഒരു സർവൈവൽ ത്രില്ലറിന്റെ സൂചനകൾ നൽകി മുന്നേറുന്ന സിനിമ ഒരു റിവഞ്ച് ഡ്രാമയുടെ ആവേശവും പിരിമുറുക്കവും കൂടി പ്രേക്ഷകർക്കു സമ്മാനിക്കുന്നു.
കനൽ ഒരു തരി മതി കാട്ടുതീ ആയി പടരാൻ...അങ്ങനെ ‘വൈൽഡ് ഫയർ’ ആയി മാറിയ പുഷ്പരാജിന്റെ തേർവാഴ്ചയുടെ കഥയാണ് ‘പുഷ്പ 2 ദ് റൂൾ’. ചിറ്റൂര് ജില്ലയിലെ കിരീടം വയ്ക്കാത്ത രാജാവായ പുഷ്പയുടെ ‘നാഷനൽ’ ഭരണമാണ് സുകുമാർ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകർക്കായി ദൃശ്യവൽക്കരിക്കുന്നത്. ഭന്വര് സിങ് ഷെഖാവത്തുമായുള്ള
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് കേരളത്തിൽ തിയറ്ററുകളിലെത്തിയത് ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിലാണ്. ചിത്രത്തിൽ കനി കുസൃതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് പ്രഭ, പ്രഭയുടെ നിനവുകളിലൂടെയാണ് സിനിമ മുന്നേറുന്നത് എന്നതുകൊണ്ടും അവർ സ്വപ്നം കണ്ട പ്രഭാനാളം
അയൽപ്പക്കത്തെ വീട്ടിൽ നടക്കുന്നതറിയാൻ ജനാലയും തുറന്നുപിടിച്ചിരിക്കുന്ന മനുഷ്യരുള്ള നാടാണ് നമ്മുടേത്. അടുക്കളയുടെ ജനാലയിലൂടെ അടുത്തവീട്ടിലേക്ക് പതിവായി നോക്കിയിരുന്ന ഒരു സ്ത്രീയുടെ കണ്ണിൽ കണ്ട കാഴ്ചകൾ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും പ്രേക്ഷകനിലേക്കെത്തിക്കുകയാണ് ഈ ‘സൂക്ഷ്മദർശിനി’. ‘നോൺസെൻസ്’ എന്ന
ഡാർക് ഹ്യൂമർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രങ്ങളിൽ ഏറ്റവും പുതിയ എൻട്രിയാണ് വരുൺ ജി. പണിക്കർ ഒരുക്കിയിരിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’. പേരുസൂചിപ്പിക്കും പോലെ ഒരു കുറ്റകൃത്യത്തിനു സാക്ഷിയാകുന്ന കുറച്ചുപേരുടെ കഥയാണ് ചിത്രം. തുടക്കം മുതൽ സിനിമയുടെ അവസാനം വരെ പ്രേക്ഷകനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും
സ്നേഹിച്ചു കൊതിതീരുംമുമ്പേ അകാലത്തിൽ വിട്ടുപോയവർ നമ്മെ കാണാൻ തിരിച്ചു വന്നാൽ എങ്ങനെ ഉണ്ടാകും. മകളെ സ്നേഹിച്ചു തീരാത്ത അമ്മയുടെ ആത്മാവിന്റെ കഥയാണ് വൈശാഖ്എലൻസ് സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം ‘ഹലോ മമ്മി’ പറയുന്നത്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക്
2017ൽ കൊച്ചിയെ പിടിച്ചുലച്ച ഒരു പെൺകുട്ടിയുടെ തിരോധാനത്തെ അടിസ്ഥാനമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രമാണ് ഇന്ന് തിയറ്ററുകളിലെത്തിയ ആനന്ദ് ശ്രീബാല. യഥാര്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
ആദ്യാവസാനം സൂര്യയുടെ തീ പാറുന്ന പ്രകടനവുമായാണ് ‘കങ്കുവ’ എത്തിയിരിക്കുന്നത്. വൺ മാൻഷോ എന്നു വിശേഷിപ്പിക്കാവുന്ന പ്രകടനം. ഇതുവരെ ചെയ്തതിൽ സൂര്യയുടെ ഏറ്റവും ശക്തമായ ആക്ഷൻ കഥാപാത്രം. ഐമാക്സിലോ ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനമുള്ള തിയറ്ററിൽ ത്രീഡിയിലോ കണ്ട് ആസ്വദിക്കേണ്ട സിനിമ തന്നെയാണ് ‘കങ്കുവ’.
മലയാളത്തിൽ ഗ്യാങ്സ്റ്റർ സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ ചേർത്തുവെക്കാൻ കഴിയുന്ന മറ്റൊരു ചിത്രം കൂടി ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. കപ്പേള എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ സംവിധാനത്തിൽ കഴിവ് തെളിയിച്ച മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'മുറ' എന്ന ചിത്രം സൗഹൃദത്തിന്റെയും
നീതി നിഷേധിക്കപ്പെട്ടവരുടെ നീതി ഉറപ്പാക്കാനുള്ള ഒറ്റയാൾ പോരാട്ടവും ആ പോരാട്ടത്തെ പിന്തുടരുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കഥയാണ് ഒരു അന്വേഷണത്തിൻ്റെ തുടക്കം.
സംവിധാനം ഗിരീഷ് എ.ഡി., നായകൻ നസ്ലിൻ– ഈ കോംബോ കേൾക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ ചുണ്ടിലൊരു ചിരി വിരിയും. ചില കുരുത്തക്കേടുകൾ ഒപ്പിച്ചതിനു ശേഷം ചില നസ്ലിൻ കഥാപാത്രങ്ങൾ ചിരിക്കുന്നൊരു ചിരിയില്ലേ? അതുപോലൊന്ന് ! ഒരുപാട് പൊട്ടിച്ചിരികൾക്കു പകരം അങ്ങനെയൊരു ‘നൈസ്’ ചിരി സമ്മാനിക്കുന്നതാണ് സജിൻ ചെറുകയിലിന്റെ
കശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘അമരൻ’. രാജ്യസ്നേഹവും ധീരതയും കൊണ്ട് ഭാരതീയരുടെ മനസ്സിൽ അമരനായി വാഴുന്ന മേജർ മുകുന്ദ് ആയി തമിഴ് താരം ശിവ കാർത്തികേയനും മുകുന്ദിന്റെ പ്രിയ പത്നി ഇന്ദു റെബേക്കയുമായി തെന്നിന്ത്യൻ താര
ഒരു സാധാരണക്കാരന്റെ അക്കൗണ്ടിൽ 100 കോടി രൂപയോ? ആ പണത്തിനു പിന്നിൽ ഒരാളുടെ കഠിനാധ്വാനം ആണോ കുശാഗ്രബുദ്ധിയാണോ എന്നത് വെളിപ്പെടുത്തുകയാണ് വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ലക്കി ഭാസ്കർ. ദുൽക്കർ സൽമാൻ നായകനായെത്തിയ ഈ ബഹുഭാഷാ ചിത്രം പൂർണമായും ദുൽക്കർ ഷോ തന്നെയാണ്. മസിൽ പെരിപ്പിച്ചും പത്തു നൂറാളുകളെ
ത്രില്ലർ സിനിമകൾക്ക് മലയാളി പ്രേക്ഷകർക്കിടയിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. അടുത്തകാലത്ത് തികച്ചും വ്യത്യസ്ഥമായ പ്രമേയത്തിലിറങ്ങിയ നിരവധി ത്രില്ലർ ചിത്രങ്ങൾ വലിയ സ്വീകാര്യത നേടിയിരുന്നു. പതിവ് ത്രില്ലർ ഫോർമാറ്റുകളിൽ നിന്നുമുള്ള ഈ പുതുമ ത്രയം എന്ന ചിത്രത്തിലും പ്രകടമാണ്. ഒരു രാത്രിയിൽ ഒരേ
ലൂണാര് ചെരുപ്പില് ടയറുവെട്ടി ഉജാല ടിന്നില് ചേര്ത്തുവെച്ച് വണ്ടി കളിച്ചവര്, ബബിള്ഗം വിഴുങ്ങിയാല് ചത്തുപോകുമോ എന്ന് ഭയപ്പെട്ടവര്, പൊട്ടാസ് തോക്കുകൊണ്ട് വെടിപൊട്ടിച്ച് ഡോണ് ചമഞ്ഞവര്, ഓലയില് തൂങ്ങി വട്ടം കറങ്ങിയും യൂണിഫോമിലെ ചെളിയും പോക്കറ്റിലെ മഷിക്കറയും ഗൗനിക്കാതെ സ്കൂളില്പോയവര്... തൊണ്ണൂറുകളില് ജനിച്ച് സ്കൂള്ജീവിതം ആഘോഷവും ചുറ്റുപാടുകള് പാഠപുസ്തകങ്ങളുമാക്കി മാറ്റിയ കൂട്ടുകാരുടെ കഥ. ഗൃഹാതുരതയുടെ വാതില്പ്പടിയിലിരുന്ന് കാറ്റുകൊണ്ട് കാഴ്ചകള് കണ്ട് കണ്ണിമാങ്ങ നുണയുന്ന സുഖമുണ്ട് പല്ലൊട്ടി നയന്റീസ് കിഡ്സിന്. നിറംമങ്ങാത്ത ഓര്മകളെ ചുംബിച്ച് ചുംബിച്ച് തിയറ്റര് വിട്ടിറങ്ങാം ജിതിന്രാജ് സംവിധാനം ചെയ്ത പല്ലൊട്ടി കണ്ടാല്. കുട്ടികളുടെ മാത്രം സിനിമയല്ലിത്. കുട്ടികളുടേയും കുട്ടിത്തം നഷ്ടപ്പെട്ടവരുടേയും കുട്ടികളാവാന് കൊതിക്കുന്നവരുടേയുമാണ്. അത്രമേല് ജീവിതത്തിന്റെ വിയര്പ്പും കണ്ണീരും ഓര്മകളും കൊണ്ട് പൊതിഞ്ഞ ചലച്ചിത്രയാത്രയാണ് പല്ലൊട്ടി. പുത്തന് കുട്ടൂകാര്ക്ക് പല്ലൊട്ടി കൗതുകമായെങ്കില് പോയ ബാല്യങ്ങള്ക്ക് അനുഭവത്തിന്റെ ചൂടുപകരും ഓരോ രംഗങ്ങളും. കുളംകര എന്ന ഗ്രാമവും അവിടുത്തെ കണ്ണനും ഉണ്ണിയും മഞ്ജുളനുമൊക്കെ നമുക്ക് പരിചിതരെന്നു തോന്നിയേക്കാം. അയാല്വാസികളാണ് ഏഴാം ക്ലാസുകാരന് ഉണ്ണിയും അഞ്ചാം ക്ലാസുകാരന് കണ്ണനും. അതുകൊണ്ടുതന്നെ സ്കൂളിലേക്കുള്ള യാത്രയും കറക്കവുമൊക്കെ ഇരുവരും ഒന്നിച്ചുമാണ്. കണ്ണന് ചേട്ടനെ ശക്തിമാനെപോലെ കണ്ട് ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുകയാണ് ഉണ്ണി. ഇവരുടെ യാത്രകളും രസകരമായ സംഭവങ്ങളുരോഹിത്ം സംഭാഷണങ്ങളുമാണ് പല്ലൊട്ടി പ്രേക്ഷകരോട് സംവദിക്കുന്നത്.
കാടിന്റെ ആഴമേറിയ വശ്യത. അതിനുള്ളില് ആരുമറിയാതെ പോകുന്ന അതിലേറെ ആഴമുള്ള കുറേ ജീവിതങ്ങള്. അടിച്ചമര്ത്തലും ചൂഷണവും ആ ജീവിതങ്ങളില് വേനല് പടര്ത്തുമ്പോള് അവിടേക്ക് ആശ്വാസമായി ഒഴുകിയെത്തുന്ന സംഗീതം. ആ സംഗീതം പുതിയ തുടക്കങ്ങളുടേതും പ്രതീക്ഷകളുടേതും ആകുന്നു. ആ ജീവിതങ്ങളിലും നന്മയുടെ നല്ലകാലം വരുമെന്ന
ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച് സഹനടനായി പല സിനിമകളിലും പ്രത്യക്ഷപ്പെട്ട് ഒടുവിൽ മലയാളത്തിൽ സൂപ്പർ താരങ്ങളുടെ നിലയിലേക്കു വളർന്ന നടനാണ് ജോജു ജോര്ജ്. തന്റെ രണ്ടര പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിന്റെ അനുഭവ സമ്പത്തുമായി പുതിയ‘പണി’യുമായി വീണ്ടും തിയറ്ററിൽ എത്തിയിരിക്കുകയാണ്
സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തെ ആസ്പദമാക്കി ആസ്വാദകനെ കുടുകുടെ ചിരിപ്പിച്ചു കൊണ്ടാണ് സൈജു കുറുപ്പ് നായകനായ ‘പൊറാട്ട് നാടകം’ എന്ന സിനിമ ഇന്ന് തിയറ്ററിൽ എത്തിയിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയം മുതൽ കേരളത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ വരെ ആക്ഷേപ ഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന
കടലാസുപൂക്കള് കൊണ്ടു നിറഞ്ഞ ക്യാന്വാസ്. ചായത്തില് ബ്രഷ് മുക്കി കടലാസുപൂക്കള് മാത്രം വരയ്ക്കുന്ന റിത്തു. ഒരപകടത്തില് ഓര്മ നഷ്ടപ്പെട്ട റിത്തുവിനു സ്നേഹവും കരുതലുമായി കാവലിരിക്കുന്ന ഭര്ത്താവ്. ‘ബോഗയ്ന്വില്ല’യുമായി അമല് നീരദ് വന്നിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന ഫ്രെയിമുകളും
സൂപ്പർസ്റ്റാർ രജനികാന്തിന്റെ സിനിമ. രജനികാന്തിനൊപ്പം ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടം. അമിതാഭ് ബച്ചനും മഞ്ജു വാരിയരും റാണാ ദഗ്ഗുപതിയുമടക്കമുള്ള വൻതാരനിര. വേട്ടയാൻ സിനിമയ്ക്ക് ടിക്കറ്റെടുക്കുമ്പോൾ ജയിലർ പോലെ സീൻ–റ്റു–സീൻ മാസ് എന്റർടെയ്നർ പ്രതീക്ഷിക്കുന്നവരായിരിക്കും പ്രേക്ഷകർ. അവർക്കുമുന്നിൽ വളരെപതുക്കെ
ലളിതസുന്ദരമായ ദൃശ്യഭാഷയിൽ രണ്ട് മനുഷ്യരുടെ ഉള്ളു നുറുങ്ങുന്ന കഥ പറയുന്ന സിനിമയാണ് തണുപ്പ്. നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് നാരായണൻ സ്വന്തം തിരക്കഥയിൽ സംവിധാനം ചെയ്ത ചിത്രം പ്രണയിച്ച് വിവാഹിതരായ പ്രതീഷിന്റേയും ട്രീസയുടേയും കഥയാണ് പറയുന്നത്. പ്രമേയത്തിലെ പുതുമയാണ് ചിത്രത്തിന്റെ
പലപ്പോഴും ആവർത്തിച്ചു കേട്ടിട്ടുള്ള പൊതുതത്വമാണ്, ‘ജീവിതം മാറി മറിയാൻ ഒരു നിമിഷം മതി’ എന്നത്. കേൾക്കുമ്പോൾ ലളിതമായി തോന്നുമെങ്കിലും ചിലരുടെ ജീവിതകഥ കേൾക്കുമ്പോൾ മനസിലാകും ഒരു നിമിഷത്തിന്റെ വില. ചിലർക്ക് അത് ജീവന്റെ വിലയാണ്. അങ്ങനെ സമയത്തിനു പിന്നാലെ പായുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ഉല്ലാസ്
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്ക് ഓർമ്മിക്കാൻ ഒരുപാട് സന്തോഷങ്ങൾ ഉണ്ടാകുമെന്നും ദുഃഖങ്ങൾ മറന്ന് സന്തോഷത്തെ സ്വീകരിച്ചാൽ വളരെ മനോഹരമാകും ജീവിതമെന്ന് ഓർമിപ്പിക്കുകയാണ് ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത 'ഒരു കട്ടിൽ ഒരു മുറി'. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ പിറന്ന ലളിതമായ കഥ പറച്ചിലിന്റെ ഭംഗിയുള്ള
പാരമ്പര്യമായി കൈമാറി കിട്ടിയ ശത്രുത ജീവിതത്തിലുടനീളം കൊണ്ടു നടന്ന് തമ്മിൽ കണ്ടാൽ ‘തെക്കുവടക്ക്’ നോക്കി നടക്കുന്ന രണ്ടുപേരുടെ കഥപറയുന്ന സിനിമയാണ് ‘തെക്കു വടക്ക്’. പ്രേം ശങ്കർ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമയിൽ അഭിനയ സിംഹങ്ങളായ വിനായകനും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ചെത്തുന്നു എന്നതാണ് പ്രധാന ആകർഷണം.
നൃത്തം, ആക്ഷൻ, കോമഡി എന്നിവയുമായി പ്രഭുദേവയെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിച്ചുകൊണ്ട് എസ് ജെ സിനു സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പേട്ട റാപ്പ്. പ്രഭുദേവയുടെ സിനിമാപ്രവേശനത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ യുവാക്കളെ ത്രസിപ്പിക്കുന്ന പ്രകടനവുമായാണ് ഏറ്റവും പുതിയ ചിത്രത്തിൽ താരം എത്തിയത്.
'ആരാണ് ചിത്തിനി? എന്താണ് ചിത്തിനിക്ക് സംഭവിച്ചത്?' ഈ ചോദ്യങ്ങളിലേക്ക് ഉത്തരം തേടിയിറങ്ങുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും മാധ്യമപ്രവർത്തകരുടെയും കഥയാണ് സിനിമയുടെ പ്രമേയം. അലൻ എന്ന പൊലീസ് ഓഫീസറുടെ ജീവിതത്തിലെ സംഭവങ്ങളുടെ പിന്നാലെ അവിചാരിതമായി എത്തുന്ന നൂൽപുഴ എന്ന സ്ഥലവും പാതിരിവനവും അവിടുത്തെ ദുരൂഹ
ചുരുളഴിയാത്ത ഒട്ടേറെ കൊലപാതകങ്ങൾ നമുക്ക് ചുറ്റും പലപ്പോഴും നടക്കുന്നുണ്ട്. ചിലതൊക്കെ ശ്രദ്ധിക്കപ്പെടുമെങ്കിലും പിന്നിലെ അന്വേഷണങ്ങൾ പലതും പാതിവഴിയിൽ അടയുകയാണ് പതിവ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ചില അന്വേഷണങ്ങൾ കൃത്യമായി നടക്കുകയും തെളിവുകളെ അടിസ്ഥാനമാക്കി കുറ്റകൃത്യം സംബന്ധിച്ച സകല കാര്യങ്ങളും
ബാഹുബലി, കെജിഎഫ്, പുഷ്പ, സലാർ എന്നീ സിനിമകളില് നായകന്മാർക്ക് കൊടുക്കുന്നൊരു ബിൽഡ് അപ്പ് ഉണ്ട്. അതിനെ പിന്തുണയ്ക്കുന്ന കുറേ ഹൈ മൊമന്റ്സും. മാസ് ആക്ഷൻ സിനിമകളെ പ്രേക്ഷകനിലേക്കടുപ്പിക്കുന്നതും ആവേശം ജനിപ്പിക്കുന്ന ഇത്തരം രംഗങ്ങളാണ്. റോക്കിയും പുഷ്പയും ദേവരതയും പോലെ കരുത്തനായ നായകനെയാണ് കൊരട്ടാല
ബാഡ്മിന്റൺ ഗെയിം തുടങ്ങുന്നതിനു മുൻപ് റഫറി പറയുന്നൊരു വാചകമുണ്ട്; ലവ് ഓൾ, പ്ലേ! ഇടുക്കിയുടെ പശ്ചാത്തലത്തിൽ നവാഗതനായ സഞ്ജു.വി.സാമുവൽ സംവിധാനം ചെയ്യുന്ന കപ്പ് എന്ന സിനിമയും അതു തന്നെയാണ് പങ്കുവയ്ക്കുന്നത്. സ്നേഹം കൊണ്ട് ചേർത്തു പിടിക്കുന്ന ഒരു കൊച്ചു സിനിമയാണ് മാത്യു, ഗുരു സോമസുന്ദരം, നമിത പ്രമോദ്,
പെരുന്തച്ചനെ കുറിച്ചൊരു കഥയുണ്ട്. ഒരു ദേശത്ത് കുളം പണിയാൻ പെരുന്തച്ചനെത്തി. പണിതു തുടങ്ങിയപ്പോൾ നാട്ടുകാർക്കിടയിൽ തർക്കം. കുളം നീളത്തിൽ വേണമെന്ന് ഒരു കൂട്ടർ. ചതുരത്തിൽ മതിയെന്ന് മറ്റൊരു കൂട്ടർ. അതൊന്നും വേണ്ട, വട്ടത്തിൽ മതിയെന്ന് വേറെ ചിലർ. തർക്കം മൂത്ത് കാര്യം പെരുന്തച്ചന് മുൻപിലുമെത്തി.
മലയാളത്തിലെ ഏറ്റവും മനോഹരമായ പ്രണയ രംഗങ്ങളിലൂടെയാണ് ‘കഥ ഇന്നുവരെ’ എന്ന സിനിമയുടെ ടൈറ്റിൽ ആരംഭിക്കുന്നത്. മഴയെത്തും മുൻപെ മുതൽ എന്നുനിന്റെ മൊയ്തീൻ വരെ വന്നുപോകുന്ന ടൈറ്റിൽ കാർഡിന് അവസാനം തുടങ്ങുന്നതും മറ്റൊരു പ്രണയസിനിമയിലേക്കുള്ള വാതിലാണ്. പ്രണയിച്ചവർക്കും പ്രണയിക്കാൻ തുടങ്ങുന്നവർക്കും
മനുഷ്യ ജീവിതത്തിൽ സൗഹൃദത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയാണ് റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്ത കുട്ടന്റെ ഷിനിഗാമി എന്ന ചിത്രം. ജീവിതത്തിൽ നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നയാളാണ് കുട്ടൻ. കുട്ടന്റെ മരണശേഷം കുട്ടനെ യമപുരിയിലേക്ക് കൊണ്ടുപോകാനും എത്തിയതാണ് കാലന്റെ കിങ്കരനായ ഷിനിഗാമി. ഷിനിഗാമി എന്നാൽ
‘ബാഡ് ബോയ്സ്’ പേര് പോലെ തന്നെ നാല് സുഹൃത്തുക്കളുടെ കഥയാണ് ഈ ഒമർ ലുലു ചിത്രം. തന്റെ പതിവുചേരുവകൾക്കൊപ്പം ആക്ഷനും സ്പൂഫും ചേർത്തൊരുക്കിയിരിക്കുന്ന ശരാശരി എന്റർടെയ്നർ ചിത്രമാണ് ഒമറിന്റെ ‘ബാഡ് ബോയ്സ്’. ഇടവകയിലേക്ക് പുതുതായി ചാർജ് എടുക്കാൻ വരുന്ന കൊച്ചച്ചന് ആ നാടിനെക്കുറിച്ച് പറഞ്ഞു കൊടുക്കുകയാണ്
ഓണത്തിന് കുടുംബ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ മറ്റൊരു സമ്മാനവും കൂടി സിനിമാ ആരാധകരെ തേടി തീയറ്ററിൽ എത്തിയിട്ടുണ്ട്. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' ചിരിയുടെ മാലപ്പടക്കവുമായി തിയറ്ററിലെത്തുമ്പോൾ അത് ഓണാഘോഷത്തിന്
Results 1-50 of 667