Activate your premium subscription today
Monday, Mar 31, 2025
എമ്പുരാൻ സിനിമയെക്കുറിച്ചുള്ള ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും നിറയുമ്പോഴും ആർക്കും എതിരഭിപ്രായമില്ലാത്തത് സിനിമയുടെ മേക്കിങ്ങിനെക്കുറിച്ചാണ്. ഫ്രെയിമുകളും ഷോട്ടുകളും ലൊക്കേഷനുകളും അത്തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എമ്പുന്റെ പിന്നിലുള്ള കഥകളുമായി സിനിമയുടെ ആർട്ട് ഡയറക്ടർ മോഹൻദാസ് മനോരമ
‘എമ്പുരാൻ’ സിനിമയുടെ റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മകൻ പൃഥ്വിരാജിനും ‘എമ്പുരാന്റെ’ അണിയറപ്രവർത്തകർക്കും വിജയാശംസയുമായി മല്ലിക സുകുമാരൻ. ലോകം മുഴുവൻ പൃഥ്വിരാജ് സുകുമാരന്റെ ബ്രഹ്മാണ്ഡ സിനിമയുടെ റിലീസിനായി കാത്തിരിക്കുമ്പോൾ ഇതെല്ലാം മകന്റെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമാണെന്ന് പറയുകയാണ് ഈ അമ്മ. പൃഥ്വിരാജ് അപ്രതീക്ഷിതമായാണ് സിനിമയിൽ എത്തിയതെങ്കിലും സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മകന് അഭിനയിക്കാൻ കഴിവുണ്ടെന്ന് താനും സുകുമാരനും മനസ്സിലാക്കിയിരുന്നു എന്ന് മല്ലിക സുകുമാരൻ പറയുന്നു. ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ ‘എമ്പുരാന്റെ’ ടിക്കറ്റ് ബുക്ക് ചെയ്ത വിവരം വിളിച്ച് അറിയിക്കുമ്പോൾ സിനിമയുടെ സംവിധായകന്റെ അമ്മ എന്ന നിലയിൽ അഭിമാനം ഉണ്ടെന്നും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ‘എമ്പുരാന്’ കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നും മല്ലിക സുകുമാരൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഓഫിസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ കലക്ഷനെപ്പറ്റി ഇപ്പോൾ പുറത്തുകേൾക്കുന്ന കണക്കുകളോടും കഥകളോടും കുഞ്ചാക്കോ ബോബൻ പ്രതികരിക്കുന്നു. ഒപ്പം ജീവിതത്തിലെയും സിനിമയിലെയും മുഖംമാറ്റത്തെക്കുറിച്ചും... ‘ഓഫിസർ ഓൺ ഡ്യൂട്ടി’ ഒരു പരാജയ ചിത്രമാണോ? നിർമാതാക്കളുടെ സംഘടനാ പ്രതിനിധികൾ പുറത്തുവിട്ട കണക്ക് താങ്കൾ
എറണാകുളം ചിറ്റൂർ റോഡിലെ ആശിർവാദ് സിനിമാസിന്റെ ഓഫിസിലേക്കു വെളുത്ത ലാൻഡ്ക്രൂസർ വളഞ്ഞു കയറുമ്പോൾ രാവിലെ 8 മണി. മോഹൻലാൽ ശബരിമലയിൽ ദർശനത്തിനു പോയ ദിവസം ആന്റണി പെരുമ്പാവൂർ വേളാങ്കണ്ണിയിലായിരുന്നു. ഫോണിലെ റിങ് ടോണിൽ എമ്പുരാന്റെ ഹൈവോൾട്ടേജ് മ്യൂസിക് മുഴങ്ങുന്നു. താഴ്വാരത്തുനിന്ന് കൊടുമുടിയിലേക്ക്
നടന്മാര് സംവിധായകരാകുന്നത് മലയാള സിനിമയ്ക്ക് പുത്തരിയല്ല. വേണു നാഗവളളിയും കൊച്ചിന് ഹനീഫയുമടക്കം പലരും ആ മേഖലയില് വിജയം കണ്ടിട്ടുമുണ്ട്. എന്നാല് ദിവസത്തിന് ലക്ഷങ്ങള് വിലയുളള സൂപ്പര്താര സമാനമായ പദവിയില് ജ്വലിച്ചു നില്ക്കുന്ന ഒരു ബഹുഭാഷാ നടന് കോടികള് പ്രതിഫലം നഷ്ടപെടുത്തിക്കൊണ്ട് നടന്റെ വേഷം
നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘നാരായണീന്റെ മൂന്നാൺമക്കൾ’ ചർച്ചയാകുന്നത് സിനിമയിലെ സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ടാണ്. സിനിമയിൽ രണ്ടു സഹോദര കഥാപാത്രങ്ങൾ തമ്മിൽ ഉടലെടുക്കുന്നതായി കാണിക്കുന്ന സൗഹൃദ–പ്രണയ ബന്ധം വ്യാപക വിമർശനത്തിന് വഴിയൊരുക്കി. ചിത്രത്തിൽ ഈ
കുട്ടിക്കാലം മുതൽ സിനിമ എന്ന ആഗ്രഹം നെഞ്ചിലേറ്റി, കാലങ്ങളോളം സിനിമയ്ക്കു പിന്നാലെ അലഞ്ഞ് ഒടുവിൽ ആ സ്വപ്നം കയ്യെത്തിപ്പിടിക്കുന്ന ചിലയാളുകളുണ്ട്. സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നിട്ടും തന്റെ സ്വപ്നങ്ങൾക്കു പിന്നാലെ ഇപ്പോഴും സഞ്ചരിക്കുകയാണ് പ്രവാസി മലയാളിയായ ജീമോൻ ജോർജ്. കോട്ടയം സ്വദേശി ജീമോൻ
കുഞ്ചാക്കോ ബോബന്റെ കരിയർ ഹിറ്റായി മാറിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി തിയറ്ററിൽ ഇപ്പോഴും മികച്ച രീതിയിൽ മുന്നേറുകയാണ്. ചിത്രത്തിൽ ചാക്കോച്ചൻ അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തിന്റെ ബാച്ച്മേറ്റ് ആയെത്തിയ ഡിവൈഎസ്പി ഷാഹുൽ ഹമീദ് ആയി അഭിനയിച്ചത് നാടകങ്ങളിലൂടെയും വെബ് സീരീസിലൂടെയും സുപരിചിതനായ വൈശാഖ് ശങ്കർ ആണ്. ചെറുപ്പം
കോഴിക്കോട് മാവൂർ റോഡിലെ മൊബൈൽ ഷോറൂം സെയിൽസ്മാന്റെ വേഷത്തിൽനിന്ന് 15 വർഷത്തെ ദൂരമുണ്ട് രേഖാചിത്രത്തിലെ വക്കച്ചനിലേക്ക്! ഒരു സാധാരണക്കാരൻ സിനിമ സ്വപ്നം കണ്ടു നടന്ന 15 വർഷങ്ങൾ. ഇന്നു ഹിറ്റ് സിനിമകളുടെ ഭാഗമായ ആ നടന്റെ പേര് ഉണ്ണി ലാലു. ഡിഗ്രി പഠനകാലം മുതൽ തന്നെ പാർട്ട് ടൈം ജോലിക്കു പോയ ഉണ്ണി
പ്രളയശേഷം ഒരു ജലകന്യകയിലെ 75 വയസ്സുള്ള അമ്മച്ചിയായി നടി ആശ അരവിന്ദ്. 2012ൽ അരികെ എന്ന മലയാള ചിത്രത്തിലൂടെ നെടുമുടി വേണുവിന്റെ മകളായി അരങ്ങേറ്റം കുറിച്ച ആശ അരവിന്ദ് നിരവധി സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ആദ്യമായി
ചെറിയ കാര്യങ്ങളെ സിനിമയെന്ന വലിയ ക്യാൻവാസിലേക്കു സൂക്ഷ്മമായും സുന്ദരമായും പകർത്തി വയ്ക്കുന്ന ചലച്ചിത്രകാരനാണ് ദിലീഷ് പോത്തൻ. സംവിധാനത്തിൽ നിലനിറുത്തുന്ന ‘ബ്രില്യൻസ്’ അഭിനയത്തിലെത്തുമ്പോൾ പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന ‘മാജിക്’ ആയി മാറും. റൈഫിൾ ക്ലബിനു ശേഷം ‘ഔസേപ്പിന്റെ ഒസ്യത്ത്’ എന്ന ചിത്രത്തിൽ പ്രധാന
‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്ന ചിത്രം കണ്ടവർ അന്ന എന്ന വില്ലത്തിയെ മറക്കില്ല. ചുരുണ്ട മുടിയും വെള്ളാരം കണ്ണുകളുമുള്ള സുന്ദരിയായ അന്നയുടെ കണ്ണുകളിൽ പക്ഷേ പ്രതികാര ദാഹവും ക്രൗര്യവുമായിരുന്നു. വെസ്റ്റേൺ ലുക്കുള്ള മയക്കുമരുന്നിന് അടിമയായ മെഡിക്കൽ സ്റ്റുഡന്റ് അന്നയായി അഭിനയിച്ചത് ജേർണലിസത്തിൽ മാസ്റ്റേഴ്സ്
പ്രകടനത്തിലെ കരുത്തും നിലപാടുകളിലെ തെളിച്ചവുമാണ് ഹരീഷ് പേരടി എന്ന നടനെ സിനിമാപ്രേമികൾക്കിടയിൽ സുപരിചിതനാക്കിയത്. സ്വന്തം അഭിപ്രായം എവിടെയും വെട്ടിത്തുറന്ന് പറയുന്ന താരം വളരെ വേഗം ജനപ്രിയനായി. ‘ഗോദ’യിലെ ‘ആഞ്ജനേയ സ്വാമി’ എന്ന ഡയലോഗും ‘കൈതി’യിലെ വില്ലൻ കഥാപാത്രവും അത്ര പെട്ടന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. നടൻ എന്നതിൽ നിന്നും സിനിമാ നിർമാതാവെന്ന പുതിയ അധ്യായത്തിലേക്കു കൂടി കാലെടുത്തു വയ്ക്കുകയാണ് താരം ഇപ്പോൾ. നിർമാതാവും നടനുമായെത്തുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഹരീഷ് പേരടി മനോരമ ഓൺലൈനിൽ.
‘നോ വയലൻസ്, നോ ഫൈറ്റ്, നോ ബ്ലഡ് ഷെഡ്..... മികച്ച കുടുംബ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി’– തിയറ്ററുകളിൽനിന്ന് സിനിമ കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകർ നൽകുന്ന സ്വീകാര്യതയുടെ സന്തോഷത്തിലാണ് നിഖില വിമൽ. ഉണ്ണി മുകുന്ദനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രത്തിന്റെ വിശേഷങ്ങൾ നിഖില പങ്കുവയ്ക്കുന്നു.
‘‘ഒരു ക്രൈം സീനിൽനിന്ന് കിട്ടുന്ന തെളിവുകളെ പരസ്പരം കണക്ട് ചെയ്തുണ്ടാക്കുന്ന കഥയാണ് കുറ്റാന്വേഷണം’’ ഓഫിസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പറയുന്ന പ്രധാന ഡയലോഗാണിത്. കേസ് ചെറുതായാലും വലുതായാലും അന്വേഷണ ഉദ്യോഗസ്ഥൻ കഥ കൂടി എഴുതാൻ പഠിക്കണം. വെറുതേ കഥയുണ്ടാക്കിയാൽ പോര; ശാസ്ത്രീയവും
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി തീയറ്ററിൽ വലിയ വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിൽ അഭിനയിച്ച ഓരോ കഥാപാത്രവും ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിൽ അഞ്ചുപേരടങ്ങുന്ന വില്ലൻ ഗാങിലെ പ്രധാനികളിൽ രണ്ടു പെൺകുട്ടികൾ ഉണ്ടായിരുന്നു. ബാംഗ്ലൂർ മലയാളിയായ ലയ മാമ്മൻ ആണ് സെലിൻ ജോൺ എന്ന വില്ലത്തിയായി
സംഗീത് പ്രതാപ് എന്ന പേരിനേക്കാൾ ആരാധകർക്ക് പരിചയം ‘അമൽ ഡേവിസ്’ എന്ന മേൽവിലാസമാണ്. നിത്യവർത്തമാനത്തിൽ വരെ കയറിക്കൂടിയ പ്രേമലുവിലെ ആ കഥാപാത്രം എഡിറ്ററും നടനുമായ സംഗീതിനു മുന്നിൽ ഉയർത്തിയ വെല്ലുവിളിയും മറ്റൊന്നായിരുന്നില്ല. അമൽ ഡേവിസ് സൃഷ്ടിച്ച ചിരിയോളത്തിനൊപ്പം നിൽക്കാൻ പറ്റുന്ന മറ്റൊരു കഥാപാത്രം
മികച്ച സിനിമകളുടെ കൂട്ടുകാരനാണ് ആന്റണി വർഗീസ്. മലയാളികളുടെ സ്വന്തം ‘പെപ്പേ’. ‘ദാവീദ്’ സിനിമയിൽ ബോക്സിങ് താരമാകാൻ 24 കിലോയോളം തടികുറച്ച്, മസിൽ കൂട്ടി, ശരീരം ക്രമീകരിച്ചാണ് ആന്റണി എത്തിയത്. മുന്നൊരുക്കം സിനിമയുടെ ആദ്യചർച്ചയിൽത്തന്നെ സംവിധായകൻ ഗോവിന്ദ് വിഷ്ണു ‘ആഷിഖ് അബു’വെന്ന കഥാപാത്രത്തെക്കുറിച്ചു
രംഗണ്ണനും പിള്ളേരും വീശിയ കത്തിക്കും തോക്കിനും മീതെ ഒരു ഹിറ്റ് ഡയലോഗ് പിറന്നു–ശ്രദ്ധിക്കേണ്ടേ അമ്പാനേ. അമ്പാൻ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അമ്പാനെ വെള്ളിത്തിരയിലെത്തിച്ച സജിൻ ഗോപു ശ്രദ്ധിക്കുന്നുണ്ടായിരുന്നു; ആവർത്തന വിരസതയില്ലാതെ കഥാപാത്രങ്ങളെ കണ്ടെത്താനും അവതരിപ്പിക്കാനും. ചുരുളിയിലെ പേരില്ലാത്ത
ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിച്ച ആപ്പ് കൈസേഹോ എന്ന ചിത്രത്തിലൂടെ വളരെക്കാലങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയ താരമായ ശ്രീനിവാസൻ ബിഗ്സ്ക്രീനിലേക്ക് വീണ്ടും എത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളും നിലവിലെ സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളും മനോരമ ഓൺലൈനുമായി പങ്കു വെക്കുകയാണ് ധ്യാൻ ശ്രീനിവാസനും സിനിമയിലെ
‘മാർക്കോ’ നൽകിയ പാൻ ഇന്ത്യൻ വിജയത്തിനു ശേഷം ആരാധകരെ മയക്കുന്ന തന്റെ സിഗ്നേച്ചർ പുഞ്ചിരിയോടെ ഉണ്ണി മുകുന്ദൻ എത്തുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ചോരയ്ക്കും പ്രതികാരത്തിനും അവധി കൊടുത്ത് തമാശയും പൊട്ടിച്ചിരികളുമായി എത്തുന്ന ചിത്രം ഒരു സമ്പൂർണ എന്റർടെയ്നർ ആണെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ‘മാർക്കോ’യുടെ പേരിൽ കേട്ട പരാതികൾക്ക് കൃത്യമായുള്ള മറുപടിയാകും പുതിയ സിനിമ. വൾഗർ ഡയലോഗുകളോ സെക്ഷ്വൽ തമാശകളോ ഇല്ലാത്ത ക്ലീൻ ചിത്രം! പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഉണ്ണി മുകുന്ദൻ മനോരമ ഓണ്ലൈനിൽ.
ഒരു കഥാപാത്രമായി ഒരു ആർടിസ്റ്റിനെ മനസ്സിൽ കണ്ടാൽ, അതിനായി ഏതറ്റം വരെയും പോകുന്ന സംവിധായകനാണ് പൃഥ്വിരാജ് എന്ന് ഫാസിൽ. എമ്പുരാനിലും ഫാ.നെടുമ്പിള്ളിയായി താനെത്തുന്നുണ്ട്. ആ കഥാപാത്രമായി തന്നെ കാസ്റ്റ് ചെയ്തതിൽ പൃഥ്വിയോടു നന്ദി പറയണമെന്നു തോന്നി. തനിക്ക് തൃപ്തി നൽകിയ കഥാപാത്രമാണ് എമ്പുരാനിലേതെന്ന് ക്യാരക്ടർ ടീസർ വിഡിയോയിൽ ഫാസിൽ പറഞ്ഞു.
ന്യൂ ജനറേഷനിൽ നിന്ന് തനിക്ക് ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞുവെ കലാഭവൻ ഷാജോൺ. അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ‘ബ്രോമാൻസ്’ എന്ന സിനിമയിലൂടെ കോമഡിയിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കലാഭവൻ ഷാജോൺ പറഞ്ഞു. കുടുംബത്തോടൊപ്പം തിയറ്ററിൽ പോയി ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് ബ്രോമാൻസ്.
വില്ലനായും കൊമേഡിയനായും മലയാളത്തിനൊപ്പം ഇതരഭാഷകളിലും സജീവമായ നടനാണ് അബു സലിം. 1978ൽ കഥ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച അബു സലിം 1984ൽ മിസ്റ്റർ ഇന്ത്യയുമായി. ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്നെഗറുടെ കടുത്ത ആരാധകനാണ് അബു സലിം. തിയറ്ററിൽ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയിൽ സജിൻ ഗോപുവിന്റെ അച്ഛനായിട്ടാണ് അബു സലിം എത്തിയത്. ഒരു മുഴുനീള കോമഡി ചിത്രമായ ‘പൈങ്കിളി’യിൽ അബു സലീമിന്റെ കഥാപാത്രം ചിരിയുടെ ആക്കം കൂട്ടി. പുതിയ തലമുറയ്ക്കൊപ്പം പൈങ്കിളിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അബു സലിം പറയുന്നു. പൈങ്കിളിയുടെ വിശേഷങ്ങൾ പങ്കുവച്ച് അബു സലിം മനോരമ ഓൺലൈനിൽ.
അഭിനയത്തിന്റെ കാര്യത്തിൽ രണ്ടു നടന്മാരാണ് ജഗദീഷിനെ ഉപദേശിച്ചത്. ഒന്നാമൻ സാക്ഷാൽ മമ്മൂട്ടി; രണ്ടാമൻ ബൈജു സന്തോഷ്. രണ്ടുപേരും സഹോദരതുല്യരാണ്. അതു കൊണ്ടു തന്നെ മൂത്ത സഹോദരന്റെ ഉപദേശം സ്വീകരിക്കാനാണ് തീരുമാനം. ‘മാർക്കോ’ കണ്ടിട്ടാണ് ബൈജു വിളിച്ചത്. ‘‘അണ്ണാ നിങ്ങളിനി ഇത്തരം വേഷങ്ങളൊന്നും ചെയ്യരുത്,
ഇന്ത്യൻ സിനിമ കണ്ടുപരിചയമില്ലാത്ത അത്ര വയലൻസുമായി ഒരു സിനിമ മലയാളത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തിച്ച് വിജയം നേടുക– ഇതിനായിരുന്നു മാർക്കോയിലൂടെ ഉണ്ണി മുകുന്ദൻ ധൈര്യപ്പെട്ടത്. അത് കേരളത്തിനു അപ്പുറത്ത് പാൻ ഇന്ത്യൻ തലത്തിലേക്കുളള ഉണ്ണി മുകുന്ദന് എന്ന നടന്റെയും നിർമാതാവിന്റെയും വളർച്ചയ്ക്കു കൂടിയാണ് വഴിതെളിച്ചത്. ‘അപ്പുറത്തെ വീട്ടിലെ പയ്യൻ’ എന്ന ഇമേജിൽ നിന്ന്, ചോര കണ്ടാൽ കൈ വിറയ്ക്കാത്ത ആക്ഷൻ സൂപ്പർ സ്റ്റാറിലേക്കുള്ള പരകായപ്രവേശം! ‘ഇന്ത്യൻ ജോൺ വിക്ക്’ എന്നുവരെ ഉണ്ണി മുകുന്ദനെ വിശേഷിപ്പിക്കാൻ കാരണമായ മാർക്കോയ്ക്ക് ഒടിടിയിലും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമാവിശേഷങ്ങളുമായി ഉണ്ണി മുകുന്ദൻ മനോരമ ഓൺലൈനിൽ.
പൃഥ്വിരാജിന്റെ ‘ലൂസിഫറി’ൽ ശബ്ദം കൊണ്ടുമാത്രം സാന്നിധ്യമായ നടൻ മണിക്കുട്ടൻ ‘എമ്പുരാനി’ൽ മണി എന്ന കഥാപാത്രമായി എത്തുകയാണ്. ‘ലൂസിഫറി’ൽ അനീഷ് ജി. മേനോൻ ചെയ്ത സുമേഷ് എന്ന കഥാപത്രത്തിനായിരുന്നു മണിക്കുട്ടൻ ശബ്ദം നൽകിയത്. സംഘടനാ മീറ്റിങ്ങുകളിലെ ഒഴിവുനേരങ്ങളിൽ വെടിപറഞ്ഞിരിക്കുമ്പോൾ തന്റെ തിരുവനങ്ങപുരം
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകനാണ് അരുൺ ഡി. ജോസ്. കോവിഡ് കാലത്ത് വീടിനു പുറത്തിറങ്ങാൻ കഴിയാതെ മനസ് മടുത്തിരുന്ന മലയാളികൾക്ക് ഒരാശ്വാസമായിരുന്നു അരുൺ സംവിധാനം ചെയ്ത് തിയറ്ററുകളിൽ വിജയമായി മാറിയ ‘ജോ ആൻഡ് ജോ’. തമ്മിൽ പാരവയ്ക്കുന്ന സഹോദരീ സഹോദരന്മാരുടെ കഥ മലയാളികൾ
അഭിനയം എന്നാൽ വെറും കുട്ടികളിയല്ല. കൃത്യമായ പഠനവും തയ്യാറെടുപ്പുകളും ഉണ്ടെങ്കിൽ മാത്രമേ ഒരു അഭിനേതാവിന് സിനിമാ രംഗത്ത് ശോഭിക്കാൻ കഴിയുകയുള്ളൂ. സ്വതസിദ്ധമായ കഴിവുകൾ ഉള്ള ഒരു അഭിനേതാവിനെ പോളിഷ് ചെയ്തെടുക്കുന്നതിൽ ഒരു ട്രെയിനറുടെ പങ്ക് വിശദമാക്കുകയാണ് നവജിത്ത് നാരായണൻ.
പൊട്ടിച്ചിരികൾക്കും വിവാദങ്ങൾക്കുമിടയിൽ തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ് വിനീത് ശ്രീനിവാസൻ നായകനായെത്തിയ ‘ഒരു ജാതി ജാതകം’. എം. മോഹനൻ സംവിധാനം ചെയ്ത ഈ കോമഡി ചിത്രത്തിൽ വിനീതിനൊപ്പം എട്ടു നായികമാരാണ് ഉണ്ടായിരുന്നത്. സ്ത്രീകഥാപാത്രങ്ങളുടെ കൂട്ടത്തിൽ പ്രേക്ഷകർക്ക് ഏറെ സർപ്രൈസ് ആയ
മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്കാരങ്ങൾ, കലാസംവിധായകനായി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ. മലയൻകുഞ്ഞിലെ നിസ്സഹായമായ നിലവിളി മുഴങ്ങിയ തകർന്നടിഞ്ഞ വീട്, നിലാവിൽ കുമ്പളങ്ങിക്കായലിൽ പുളഞ്ഞ നീലക്കവരുകൾ, ഭ്രമയുഗത്തിൽ മമ്മൂട്ടിക്കൊപ്പം തലയെടുപ്പോടെ അഭിനയിച്ച നിഗൂഢമായ മന... ഇതെല്ലാം നിങ്ങളുടെ സ്ക്രീൻ ഓർമകളിലുണ്ടെങ്കിൽ അതിനൊപ്പം ജോതിഷ് ശങ്കർ എന്ന കലാസംവിധായകന്റെ പേര് കൂടി ചേർത്തു വയ്ക്കണം. സിനിമ സംവിധാനമെന്ന സ്വപ്നത്തിലേക്ക് നടത്തിയ വർഷങ്ങൾ നീണ്ട യാത്രയെക്കുറിച്ച് ജോതിഷ് പറയുന്നു.
എഴുത്തിന്റെ വഴികളിലെ ഒറ്റയ്ക്കുള്ള യാത്രകളിലൊന്നിലാണ് നാലഞ്ചു ചെറുപ്പക്കാർ ജി.ആർ.ഇന്ദുഗോപനൊപ്പം ചേർന്നത്. കൂട്ടം ചേർന്നുള്ള ആ യാത്ര പിന്നീടു സിനിമയിലേക്കെത്തി. കഥയിലും തിരയിലുമായി ഒപ്പം നടന്ന്, പ്രേക്ഷകരുടെ മനസ്സിലേക്ക് നടന്നു കയറിയ ചെറുപ്പക്കാരെ കുറിച്ച് ഇന്ദുഗോപൻ പറയുന്നു.
സിനിമാ സമരത്തിൽനിന്നു പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നിർമാതാവ് സുരേഷ് കുമാർ. 100 കോടി ക്ലബും പാൻ ഇന്ത്യൻ ടാഗുമെല്ലാം വെറും ‘വീരവാദം’ ആണെന്നും മലയാള ചലച്ചിത്ര വ്യവസായം ഗുരുതര പ്രതിസന്ധിയിലാണെന്നും സുരേഷ് കുമാർ വെളിപ്പെടുത്തി. ഒരു വിജയം ഉണ്ടാകുമ്പോൾ പ്രതിഫലത്തുക വർധിപ്പിക്കുന്ന താരങ്ങൾ അടുത്ത പടം
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രശംസ നേടുകയാണ്. സ്റ്റെഫി എന്ന സാധുകുടുംബത്തിലെ പെൺകുട്ടിയായി ലിജോമോൾ മികവുറ്റ പ്രതികരണമാണ് കാഴ്ചവച്ചത്. കൊല്ലം ജില്ലയുടെ കഥപറയുന്ന ചിത്രം വിവാഹക്കമ്പോളത്തിൽ വിലപേശലിന് നിന്നുകൊടുക്കുന്ന പെൺകുട്ടികളുടെ
‘‘സത്യം പറ ചേട്ടായീ, ഇങ്ങനെയൊരു ദിവസം നിങ്ങളാഗ്രഹിച്ചിട്ടില്ലേ’’? റൈഫിൾ ക്ലബ്ബിലെ ചോരചിന്തുന്ന ക്ലൈമാക്സിനിടയിലാണ് രാമു വിജയരാഘവനോട് ഈ ചോദ്യം ചോദിക്കുന്നത്. ഒരു സുന്ദരൻ ചിരിയായിരുന്നു അതിനുള്ള ഉത്തരം. പടം കണ്ടിറങ്ങുന്ന പ്രേക്ഷകരും അദ്ദേഹത്തോട് ഇതേ ചോദ്യമാണ് ആവർത്തിക്കുന്നത്. ‘‘ സത്യം പറ
അനിൽ കപൂർ, ജാക്കി ഷ്രോഫ്, നാനാ പാടേക്കർ, മാധുരി ദീക്ഷിത് എന്നിവർ അഭിനയിച്ച ഹിന്ദി സിനിമ ‘പരിന്ദ’ ഇറങ്ങുമ്പോൾ റോഷൻ ആൻഡ്രൂസിന് പ്രായം വെറും 14! പക്ഷേ, ആ സിനിമയുടെ കാഴ്ച റോഷൻ മറന്നില്ല. പ്രത്യേകിച്ചും ആ കാഴ്ച ഒരുക്കിയ ഛായാഗ്രാഹകൻ ബിനോദ് പ്രധാനിനെ! അദ്ദേഹം ക്യാമറ ചെയ്ത 1942: എ ലവ് സ്റ്റോറി, കരീബ്,
മാതൃത്വത്തിന്റെ മഹത്വം പ്രമേയമാക്കി തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രമാണ് അംഅഃ. ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നടി ശ്രുതി ജയൻ അവതരിപ്പിച്ച കഥാപാത്രമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. വാടക ഗർഭധാരണത്തിലൂടെ അമ്മയായ ജിംസി എന്ന കഥാപാത്രത്തിന്റെ ധർമ സങ്കടങ്ങളും
ഞൊടിയിടയിൽ കണ്ണുകളിൽ മിന്നിമറയുന്ന ഭാവങ്ങൾ. പ്രണയമെന്നോ രതിയെന്നോ, രഹസ്യങ്ങൾ ഒളിപ്പിച്ച മിഴികളെന്നോ വേർതിരിച്ചറിയാൻ കഴിയാത്ത സൂക്ഷ്മ ചലനങ്ങൾ. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ ‘മാർഗഴി തിങ്കൾ’ എന്ന ഗാനം പുറത്തു വന്നതോടെ സോഷ്യൽ മീഡിയ തിരഞ്ഞത് കണ്ണുകളിൽ കൗതുകം നിറച്ച ആ പെൺകുട്ടിയെയാണ്. ഡൊമനിക്
വാഴ എന്ന ന്യൂജെൻ ചിത്രത്തിൽ ടോംബോയ് ലുക്കിൽ എത്തി മലയാളികളുടെ മനം കവർന്ന താരമാണ് മീനാക്ഷി ഉണ്ണികൃഷ്ണൻ. ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുന്ന മമ്മൂട്ടി-ഗൗതം മേനോൻ ചിത്രമായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മീനാക്ഷി ആയിരുന്നു. രാജമാണിക്യം, തൊമ്മനും മക്കളും
സംവിധാന മികവുകൊണ്ടും വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് ബേസിൽ ജോസഫ്. 2024–ൽ വ്യത്യസ്തമായ വേഷങ്ങൾക്കും തുടർച്ചയായ ഹിറ്റുകൾക്കുമൊപ്പം യാത്ര ചെയ്ത ബേസിൽ 2025–ലെ തന്റെ രണ്ടാം ചിത്രമായ പൊൻമാനുമായി എത്തുകയാണ്. മലയാള സിനിമയിൽ കൈ വെച്ച മേഖലയിലെല്ലാം തന്റെ കഴിവ് തെളിയിച്ച താരം തന്റെ പുതിയ സിനിമകളെ കുറിച്ചും സംവിധാന സംരംഭങ്ങളെക്കുറിച്ചും മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
മൂന്നര പതിറ്റാണ്ടിലെറെയായി കാൻസർ കെയർ രംഗത്ത് പ്രവർത്തിച്ചു വരുന്ന വിജി വെങ്കിടേശിന്റെ വിദൂര സ്വപ്നങ്ങളിൽ പോലും സിനിമയുണ്ടായിരുന്നില്ല. അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അദ്ഭുത വിളക്കും എന്ന സിനിമയിലൂടെ അവിചാരിതമായി സിനിമയിലെത്തുമ്പോഴും രണ്ടാമാതൊരിക്കൽ കൂടി ക്യാമറയ്ക്കു മുന്നിൽ നിൽക്കേണ്ടി വരുമെന്നു വിജി കരുതിയിരുന്നുമില്ല. ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനത്തോടെ വിജി വെങ്കിടേശിനെ തേടിയെത്തുന്നത് കൈനിറയെ വേഷങ്ങൾ.
‘ഡോ.സാജനായി തിരശ്ശീലയിൽ നിങ്ങളുടെ ഇഷ്ടനടൻ ശ്രീകാന്ത് മുരളി’ എന്ന രേഖാചിത്രം ടീമിന്റെ പോസ്റ്റ് പങ്കുവച്ച നടൻ ശ്രീകാന്ത് മുരളിയുടെ പേജിൽ പ്രത്യക്ഷപ്പെട്ട ഒരു കമന്റുണ്ട്. ‘ഇനി അഥവാ ഞാന് അസ്വാഭാവികമായി മരിച്ചാ ങ്ങള് പോസ്റ്റുമോർട്ടം ചെയ്താ മതി... അത്ര വിശ്വാസാണ് ങ്ങളെ... ഗുജ്റാളിനേക്കാളും...!’–
ജോജു ജോർജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് ‘പണി’ എന്ന സിനിമയിലെ വില്ലനായ സാഗർ സൂര്യയുടെ കഥാപാത്രവും കാമുകിയുമായുള്ള സീനുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. സാഗർ സൂര്യയുടെ കാമുകിയായി അഭിനയിച്ചത് ഡെന്റിസ്റ്റ് ആയ മെർലെറ്റ് ആൻ തോമസ് ആണ്. ഒരു ‘കലിപ്പന്റെ കാന്താരി’യുടെ വേഷമാണ് പണിയിൽ ആനിന്.
മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഇതര ചരിത്ര ജോണറിലൂടെ കഥപറഞ്ഞ് 2025-ലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരിക്കുകയാണ് ‘രേഖാചിത്രം’. 1985-ൽ പുറത്തിറങ്ങിയ ഭരതന്റെ ‘കാതോട് കാതോരം’ സിനിമയുടെ പശ്ചാത്തലത്തെയും കാലഘട്ടത്തെയും വിദഗ്ധമായി ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ മറ്റൊരു സിനിമ
ഒരുപിടി പ്രതിഭകളെയാണ് ‘പണി’ സിനിമയിലൂടെ ജോജു ജോർജ് മലയാളത്തിൽ അവതരിപ്പിച്ചത്. കരിക്ക് സുനി, വാറണ്ട് ഡേവി എന്നിങ്ങനെയുള്ള കൊമ്പന്മാർക്കൊപ്പം തിളങ്ങി നിന്ന മറ്റൊരു കഥാപാത്രം കൂടിയുണ്ട് വെടിമറ ജൂഡൻ. നാളെ മുതൽ പൊലീസ് സ്റ്റേഷനിൽ രാവിലെ വന്ന് ഒപ്പിടണം എന്ന് പൊലീസുകാരൻ പറയുമ്പോൾ വെടിമറ ജൂഡന്റെ മറുപടി ഇങ്ങനെയാണ്: 'സാറേ, രാവിലെ എപ്പോ തുറക്കും പൊലീസ് സ്റ്റേഷൻ?'. ആ ഒരൊറ്റ ചോദ്യത്തിൽ ഹിറ്റായിരിക്കുകയാണ് അപ്പു. നടനും സംവിധായകനുമായ ജോജു ജോർജിന്റെ മകനാണ് അപ്പു എന്ന ഇയാൻ ജോർജ് ജോസഫ്. ആദ്യ സിനിമയുടെ വിശേഷങ്ങളുമായി ഇയാൻ മനോരമ ഓൺലൈനിൽ.
സൂപ്പർതാരം സൂര്യയെ നായകനാക്കി കാര്ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ‘റെട്രോ’യിൽ ജോജു ജോർജ്, ജയറാം തുടങ്ങിയ മലയാളി താരങ്ങളുെട സാന്നിധ്യമുണ്ട്. ഇവർക്കൊപ്പം മറ്റൊരു മലയാളി നടനും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ താരമായ രാക്കു ആണ് സൂര്യയുടെ നൻപനായി ‘റെട്രോ’യില് എത്തുന്നത്. രാക്കുവിന്റെയും സുഹൃത്തുക്കളുടെയും സെവൻ ഫോർ എക്സ് മണവാളൻസ് എന്ന ടീമിന്റെ ഡാൻസുകൾ കണ്ട് ഇഷ്ടപ്പെട്ട ജ്യോതികയും സൂര്യയുമാണ് റെട്രോയിലേക്ക് രാക്കുവിനെ നിർദേശിച്ചത്. കലാഭവനിൽ നൃത്തച്ചുവടുകൾ പിച്ചവച്ചു വളർന്ന രാക്കു എന്നും ഒരു അഭിനയേതാവാകാനാണ് ആഗ്രഹിച്ചത്. നിനച്ചിരിക്കാതെ തന്നെത്തേടി എത്തിയത് ഏറ്റവും വലിയ സമ്മാനമായിരുന്നു എന്ന് രാക്കു പറയുന്നു. റെട്രോയുടെ ഭാഗമായ സന്തോഷം മനോരമ ഓൺലൈനിനോട് പങ്കുവച്ചത്തുകയാണ് രാക്കു.
രേഖാചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടെ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണി ലാലുവിനെക്കുറിച്ച് ആസിഫ് അലി പറഞ്ഞൊരു കമന്റ് ഇങ്ങനെയായിരുന്നു: "പലരും ഉണ്ണിയെ പരിചയപ്പെടുത്തുന്നത് ഷോർട്ട്ഫിലിമുകളിൽ അഭിനയിച്ച താരം എന്നാണ്. ഞാനൊരു വാക്കു തരാം. രേഖാചിത്രത്തിനു ശേഷം ഉണ്ണിക്ക് ഒരു ഷോർട്ട്ഫിലിമിന്റെ അഡ്രസ് ആവശ്യം ഉണ്ടാകില്ല. ഉണ്ണി ലാലു എന്ന ആർടിസ്റ്റിനെ രേഖാചിത്രത്തിന്റെ പേരിലാകും ഇനിയെല്ലാവരും അറിയാൻ പോകുന്നത്." സിനിമയുടെ റിലീസിനു മുൻപെ ആസിഫ് അലി പറഞ്ഞ ആ വാക്കുകൾ സത്യമായി. സിനിമ എന്ന മാധ്യമത്തെ ശക്തമായൊരു ടൂൾ ആയി ഉപയോഗിക്കുന്ന സംവിധായകൻ ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റിലെ പ്ര.തൂ.മു, രേഖ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ തന്റെ റേഞ്ച് മുൻപെ അടയാളപ്പെടുത്തിയിട്ടുണ്ട് ഉണ്ണി ലാലു. ആ കഥാപാത്രങ്ങളുടെ തുടർച്ചയായി രേഖപ്പെടുത്താവുന്ന പ്രകടനമാണ് രേഖാചിത്രത്തിൽ ഉണ്ണി ലാലു കാഴ്ച വച്ചിരിക്കുന്നത്. വക്കച്ചൻ എന്ന കഥാപാത്രം കൊണ്ടുവന്ന സന്തോഷങ്ങളെക്കുറിച്ചും സിനിമയിലെ സ്വപ്നങ്ങളെക്കുറിച്ചും മനസ്സു തുറന്ന് ഉണ്ണി ലാലു മനോരമ ഓൺലൈനിൽ.
രേഖാചാത്രത്തിൽ നിന്നൊഴിവാക്കപ്പെട്ട സീനിൽ അഭിനയിച്ച ജൂനിയർ ആർടിസ്റ്റിനെ ആസിഫ് അലി നേരിൽ കണ്ട് ആശ്വസിപ്പിച്ചത് സിനിമയുടെ റിലീസ് ദിനത്തിൽ ഏറെ ചർച്ചയായിരുന്നു. ഉദയംപേരൂർ പൂത്തോട്ടയുള്ള ഓട്ടോ ഡ്രൈവർ സുലേഖയാണ് ഒഴിവാക്കപ്പെട്ട രംഗത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്ന താരം. ഒഴിവാക്കപ്പെട്ട രംഗം ‘ഡിലീറ്റഡ് സീൻ’ ആയി പുറത്തു വിടുമെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ അറിയിച്ചിരുന്നു. അഭിനയിച്ച സീൻ സിനിമയിൽ നിന്നൊഴിവാക്കപ്പെട്ടതറിഞ്ഞ് പൊട്ടിക്കരഞ്ഞ സുലേഖയുടെ കഥ അങ്ങനെ നാട്ടിലെങ്ങും പാട്ടായി. സുലേഖയുടെ ഭാഷയിൽ പറഞ്ഞാൽ, അങ്ങനെ ഞാനും സെലിബ്രിറ്റിയായി. രേഖാചിത്രത്തിലെ ഒഴിവാക്കപ്പെട്ട രംഗത്തെക്കുറിച്ചും തുടർന്നു നടന്ന സംഭവ വികാസങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് സുലേഖ മനോരമ ഓൺലൈനൊപ്പം ചേരുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതമായ ഗാനമാണ് പുലിവാൽ കല്യാണത്തിലെ ‘ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ’ എന്നത്. കൈതപ്രം എഴുതിവച്ചതു പോലൊരു നായിക മാർക്കോയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ജന്മം കൊണ്ടു ഗുജറാത്തിയും ജീവിതം കൊണ്ടു മലയാളിയുമായ ദുർവ ഠാക്കർ. സിനിമയിൽ ഏറെ ചർച്ചയായ
മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള വ്യക്തിയാണ് മനോജ് കെ. ജയൻ. പെരുന്തച്ചൻ, സർഗം, അനന്തഭദ്രം, ചമയം, പഴശ്ശി രാജ, കളിയച്ചൻ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിലൂടെ നായകനായും വില്ലനായും മനോജിന്റെ അസാമാന്യ പ്രകടനങ്ങൾക്ക് മലയാളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോൾ
Results 1-50 of 1266
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.