Activate your premium subscription today
Friday, Apr 18, 2025
പല ഭാഷകളും വിശ്വാസങ്ങളുമുള്ള ഇന്ത്യൻ ജനതയ്ക്കു വഴികാട്ടുന്ന, എന്നും വഴി കാട്ടേണ്ട, ആശയമാണ് നാനാത്വത്തിൽ ഏകത്വം. എന്നാലിപ്പോൾ, പവിത്രവും അമൂല്യവുമായ ആ ആശയത്തെ മുറിവേൽപിക്കാനുള്ള ശ്രമങ്ങൾ പലയിടത്തും നടക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നു. ഓശാന ഞായർ ദിനത്തിൽ ഡൽഹി അതിരൂപതയുടെ ‘കുരിശിന്റെ വഴി’ ചടങ്ങ് റോഡിലൂടെ നടത്തുന്നതിനു പൊലീസ് അനുമതി നിഷേധിച്ചതാണ് മതസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമായി ഏറ്റവുമൊടുവിൽ രാജ്യം കേട്ടത്.
തൊഴിൽ തേടുന്ന യുവതയുടെ നെഞ്ചിലെ വിങ്ങലും വേവലാതിയും തിരിച്ചറിയുന്ന ആർക്കും അവഗണിക്കാൻ കഴിയുന്നതല്ല സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് ഹോൾഡർമാരുടെ സമരം. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ രണ്ടു മാസത്തിലേറെയായി നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ സ്വീകരിച്ച നിലപാടുതന്നെയാണ് സർക്കാരിന് വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരത്തോടും. തങ്ങളുടേതല്ലാത്ത ഏതു സമരത്തെയും പരമാവധി ഇകഴ്ത്തിക്കാട്ടുന്നതും അധിക്ഷേപിക്കുന്നതും ശീലമാക്കിയ സിപിഎമ്മിന് ഈ സമരക്കാർ ശത്രുക്കളായതിൽ അദ്ഭുതമില്ല.
2023 ജൂൺ. ഫ്രാൻസിലെ നോൻതേർ എന്ന സ്ഥലത്ത് നയെൽ മെർസൂക്ക് എന്ന പതിനേഴുകാരനെ വാഹനപരിശോധനയ്ക്കിടെ പൊലീസ് വെടിവച്ചുകൊന്നു. ഇതിൽ പ്രതിഷേധിച്ച് ആദ്യം നോൻതേർ പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടന്നു. എന്നാൽ, പിന്നീടുണ്ടായ പ്രതിഷേധം ദിവസങ്ങൾകൊണ്ടു ഫ്രാൻസിലാകെ പടർന്ന കലാപമായി.
സോഷ്യൽ മീഡിയ എഴുത്തിനു ദോഷം ചെയ്യുന്നു. ഇതുമായി അധികം ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽപ്പിന്നെ വേറെ ഒന്നിനും സമയം കിട്ടില്ല. ഓരോ മനുഷ്യനും മൊബൈലിൽ ചെലവഴിക്കുന്നത് ഏഴും എട്ടും മണിക്കൂറാണ്. നമുക്ക് ഇൻപുട്സ് ഒന്നും കിട്ടില്ല. മറ്റൊന്ന് നിരൂപണത്തിന്റെ മരണം. പലപ്പോഴും കരുതിക്കൂട്ടി ആൾക്കാർ മോശമാക്കാൻ ഉപയോഗിക്കുന്നുണ്ട്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യപ്രതികളിലൊരാളായ തഹാവൂർ ഹുസൈൻ റാണയെ 16 വർഷത്തിനുശേഷം ഇന്ത്യൻ നിയമത്തിനു മുന്നിലെത്തിക്കാനായത് രാജ്യത്തിന്റെ നയതന്ത്ര –നിയമ മേഖലകൾ കൈകോർത്തുനേടിയ വിജയം തന്നെയാണ്.
കോൺഗ്രസിന്റെ നിലനിൽപും പാർട്ടി മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് അഹമ്മദാബാദിൽ എഐസിസി സമ്മേളനം നടന്നത്. ദുർബലമായ സംഘടനാ സംവിധാനവും കോൺഗ്രസ്മുക്ത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യവുമൊക്കെച്ചേർന്ന് കോൺഗ്രസിനെ സങ്കീർണമായ ദശാസന്ധിയിലാക്കുമ്പോൾ ആത്മപരിശോധനയും വീണ്ടുവിചാരവും നവീകരണവും ആ പാർട്ടിക്ക് അടിയന്തരാവശ്യമായിത്തീർന്നു. എങ്കിലും, അതിന്റെ വിലയിരുത്തൽ പാർട്ടിയുടെ ഇനിയുള്ള നിലപാടുകളിലാണു കാണേണ്ടത്.
ഗവർണർമാരുടെ നിയമനത്തിൽ കേന്ദ്രത്തിലെ ഭരണകക്ഷിയുടെ രാഷ്ട്രീയതാൽപര്യങ്ങളുണ്ടാകും. പക്ഷേ, നിയമനശേഷം കേന്ദ്രവും സംസ്ഥാനവുമായുള്ള ബന്ധം പരമാവധി മികച്ചരീതിയിൽ കൊണ്ടുപോകാനുള്ള ശ്രമമാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ ഗവർണർമാരുടെ പ്രവർത്തനം ഭരണഘടനാതത്വങ്ങളുടെ ലംഘനമാകും. തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനെന്നു പറഞ്ഞ് ഗവർണർ ആർ.എൻ.രവി ദീർഘനാൾ മാറ്റിവച്ചതും വീണ്ടും പാസാക്കിയപ്പോൾ അംഗീകാരം നൽകാതിരുന്നതും നിയമവിരുദ്ധവും തെറ്റുമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചപ്പോൾ അതിനൊരു താക്കീതിന്റെ സ്വരമുണ്ടായിരുന്നു.
രാജ്യാന്തര എണ്ണവില 20% കുറഞ്ഞപ്പോൾ നമുക്കു കിട്ടിയത് പാചകവാതക വിലയിൽ 50 രൂപയുടെ വർധന. പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് നികുതി രണ്ടു രൂപ വീതം കൂട്ടുകയും ചെയ്തു. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം പെട്രോൾ– ഡീസൽ വില കൂടില്ലെങ്കിലും, അവകാശപ്പെട്ട ഇളവു ലഭിക്കില്ലെന്നത് അനീതിയും അന്യായവുമാണ്.
ചെയ്യാത്ത സേവനത്തിന്’ 2.70 കോടി രൂപ ശശിധരൻ കർത്തായുടെ ഉടമസ്ഥതയിലുള്ള സിഎംആർഎൽ കരിമണൽ കമ്പനിയിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിനു കിട്ടി എന്നാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കണ്ടെത്തിയത്. അതെത്തുടർന്നാണ് കേസെടുത്തതും വീണയെ പ്രതിയാക്കിയതും.
വീട്ടിലെ പ്രസവം എന്ന ജീവൻവച്ചുള്ള ഞാണിന്മേൽക്കളിയിൽ ഒരു യുവതികൂടി ബലിയാടായിരിക്കുന്നു. പെരുമ്പാവൂർ അറയ്ക്കപ്പടി പ്ലാവിൻചുവട് കൊപ്രമ്പിൽ കുടുംബാംഗം അസ്മ എന്ന മുപ്പത്തഞ്ചുകാരി. മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽവച്ച് പ്രസവത്തിനിടെയാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച മരണം സംഭവിച്ചത്.
സംഘടനയിലും തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിലും പാർട്ടി നേരിടുന്ന പ്രതിസന്ധികളും അവയ്ക്കുള്ള പരിഹാരക്കുറിപ്പടിയും വീണ്ടും സ്വയം ഓർമിപ്പിച്ചും ശക്തിപ്പെടാൻ ശ്രമിക്കുമെന്നു വീണ്ടും പ്രതിജ്ഞ ചെയ്തുമാണ് സിപിഎമ്മിന്റെ 24–ാം കോൺഗ്രസ് മധുരയിൽ സമാപിച്ചത്. പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി തിരഞ്ഞെടുക്കപ്പെട്ടതിൽ കേരള ഘടകത്തിന് അഭിമാനിക്കാം; ഇ.എം.എസ്.നമ്പൂതിരിപ്പാടിനും പ്രകാശ് കാരാട്ടിനുശേഷം പാർട്ടിയുടെ അമരത്തേക്കു കേരളത്തിൽനിന്നൊരാൾ എത്തുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാടും മമ്മൂക്കയും പറഞ്ഞ പ്രശസ്തമായ കാര്യമുണ്ട്, പണ്ടു ഞാൻ നിന്റെ വീട്ടിൽ വരുമ്പോൾ സുഹൃത്തിനെ കാണാൻ വരുന്നു എന്നായിരുന്നു അർഥം. ഇപ്പോൾ അതു മതസൗഹാർദത്തിന്റെ അടയാളമായി മാറുന്നു. അതത്ര സന്തോഷകരമായ കാര്യമല്ല. വർഗീയത വളർന്നുവരുന്നതുകൊണ്ടു സമൂഹത്തിനു യാതൊരു നേട്ടവുമില്ല. രാഷ്ട്രീയക്കാർക്കാണ് അതിന്റെ നേട്ടം.
ലോകത്ത് ഏറ്റവും സർഗാത്മകതയുള്ളത് ആർക്കെന്നാണു കരുതുന്നത്? കലാകാരന്മാർക്കെന്നു പെട്ടെന്നു തോന്നുമെങ്കിലും അതിലേറെ മിടുക്കുള്ള ഒരു കൂട്ടരുണ്ട് – കള്ളന്മാരും തട്ടിപ്പുകാരും! എന്തെല്ലാം പുതുമകളാണ് അവർ കാര്യം കാണാൻ കണ്ടെത്തുന്നത്. ഓൺലൈനായും അല്ലാതെയും അവർ സഞ്ചരിക്കുന്ന വഴികൾ നമ്മളെ അദ്ഭുതപ്പെടുത്തും. അല്ലെങ്കിൽ ആലോചിച്ചു നോക്കൂ, ബാങ്കുകളുടെ വ്യാജ ബ്രാഞ്ച് തുടങ്ങി തട്ടിപ്പു നടത്തണമെങ്കിൽ കുറച്ചൊന്നും മിടുക്കു പോരല്ലോ.
എല്ലാ ജനവിഭാഗങ്ങളും സുരക്ഷിതരായി ജീവിക്കുന്ന, വ്യത്യസ്ത ആശയങ്ങളും സ്വതന്ത്രചിന്തയും നിലനിൽക്കുന്ന ലിബറൽ സമൂഹമെന്നതാണ് നമ്മുടെ രാജ്യത്തിന്റെ നിത്യപ്രകാശം. മറ്റൊരാളുടെ മതത്തെ അറിയാനും അംഗീകരിക്കാനും ആദരിക്കാനും സാധിക്കുന്ന ക്രിയാത്മക നിലപാടാണ് ഇന്ത്യയുടെ മതനിരപേക്ഷതയുടെ കാതൽ. സഹജീവിയുടെ മതത്തെ ആദരിക്കാനായാൽ മാത്രമേ സമുദായസൗഹാർദം കാത്തുസൂക്ഷിക്കുക എന്ന പൗരധർമം നിർവഹിക്കാനാകൂ. ഈ കാഴ്ചപ്പാടിന് ഏതു സാഹചര്യത്തിലും മങ്ങലേറ്റുകൂടാ. അതുകൊണ്ടുതന്നെയാണ്, മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികർക്കു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതും.
രാജ്യത്തിന്റെ വിമോചനദിനം (ലിബറേഷൻ ഡേ) എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച ബുധനാഴ്ചയ്ക്കു പക്ഷേ, ലോകത്തിന്റെ സാമ്പത്തിക, വ്യാപാരക്രമത്തെയാകെ ഉലയ്ക്കാൻമാത്രം ആഘാതശേഷിയുണ്ടായി. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കി മറ്റു രാജ്യങ്ങൾ
തിരുവനന്തപുരം നെട്ടയം സ്വദേശിയും വട്ടിയൂർക്കാവ് പിഎച്ച്സിയിലെ ആശാ പ്രവർത്തകയുമായ എസ്.കെ.സുജ (49) തന്റെ തീക്ഷ്ണമായ ജീവിതസാഹചര്യങ്ങളെ നേരിട്ടാണ് സമരത്തിൽ പങ്കെടുക്കുന്നത്. രണ്ടു മക്കളും രോഗികളായ മാതാപിതാക്കളും തളർന്നു കിടക്കുന്ന സഹോദരന്റെ കുടുംബവും സുജയുടെ സംരക്ഷണയിലാണ്. ഓണറേറിയവും ഇൻസെന്റീവും തടഞ്ഞതോടെ മുന്നോട്ടുപോകാനാകാതെ എല്ലാ വഴികളും അടഞ്ഞു.
പരീക്ഷയും മൂല്യനിർണയവും ഫലപ്രഖ്യാപനവുമൊക്കെ കുറ്റമറ്റു നടത്താൻ ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ പരീക്ഷ എഴുതുന്നവർക്കെതിരെയുള്ള കുറ്റംതന്നെയാണ്. വിദ്യാർഥികളുടെയും തൊഴിലന്വേഷകരുടെയും കഠിനാധ്വാനവും പ്രതീക്ഷകളുമൊക്കെ ചേർന്നതാണ് ഉത്തരക്കടലാസിന്റെ മൂല്യം. അതുകൊണ്ടുതന്നെ, അശ്രദ്ധകൊണ്ടും ഉത്തരവാദിത്തമില്ലായ്മകൊണ്ടും പരീക്ഷാനടപടികളിൽ കളങ്കമേൽപിക്കുന്നവർ കടുത്തതെറ്റാണു ചെയ്യുന്നത്.
പണ്ട് കുഞ്ചൻ നമ്പ്യാർ എഴുതിയ ‘കാലനില്ലാത്ത കാലത്തെ’ കാഴ്ചകൾ. ആളുകൾ മരിക്കാത്തതിലായിരുന്നു അക്കാലത്തും നാടുവാഴിപ്രഭുക്കൾക്കു സങ്കടം.
സവിശേഷമായ ആരാധനാകർമങ്ങളാൽ സമൃദ്ധമായ ഒരു മാസത്തിനുശേഷം ലോകമെങ്ങുമുള്ള മുസ്ലിംകൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ആഘോഷിക്കുകയാണ്. വിശുദ്ധ മാസം മുഴുവൻ ആരാധനകളിൽ വ്യാപൃതരായ വിശ്വാസികൾക്കു സ്രഷ്ടാവ് നൽകുന്ന സമ്മാനമാണ് ഈദ്.
ജനാധിപത്യത്തിന്റെ അളവുകോലുകളാണ് അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും. ഇവയ്ക്കെതിരെയുള്ള അധികാരശക്തികളുടെ ഇടപെടൽ അപകടകരമാണെന്നതിനു ചരിത്രം സാക്ഷിയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ ജനാധിപത്യസമൂഹം എക്കാലത്തും ജാഗ്രതയോടെ നിലയുറപ്പിച്ചുപോരാറുണ്ട്.
എണ്ണമറ്റ വാട്സാപ് ഗ്രൂപ്പുകളിൽ അംഗങ്ങളാണല്ലോ നമ്മളിൽ മിക്കവരും. ഒരുദിവസം രാവിലെ എണീറ്റു ഫോൺ നോക്കുമ്പോൾ നമ്മളെ ആരോ ഒരു ഗ്രൂപ്പിൽ ആഡ് ചെയ്തിരിക്കുന്നു. ആരൊക്കെയാണ് ഗ്രൂപ്പിലെന്നു നോക്കുമ്പോഴാണ് ഞെട്ടൽ: ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പിന്നെ നമ്മളും! കിടുങ്ങിപ്പോകുന്ന നമ്മൾ ഉള്ള ജീവനുംകൊണ്ട് മിക്കവാറും രക്ഷപ്പെടും.
ആദ്യമായി നിയമസഭയിലെത്തിയപ്പോഴാണ് സല്യൂട്ട് കിട്ടിയത്. നിയമസഭയിൽ മെയിൻ ഗേറ്റ് മുതൽ സല്യൂട്ട് തുടങ്ങും. മന്ദിരത്തിൽ കയറുമ്പോഴും ലിഫ്റ്റിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോഴും സല്യൂട്ട് കിട്ടും. നിയമസഭാ ഹാളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കാന്റീനിലുമെല്ലാം സല്യൂട്ടുണ്ട്. എന്നാൽ എന്തിനാണ് സല്യൂട്ട് എന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. സമൂഹത്തിന് എന്തു സന്ദേശമാണ് ഇതിലൂടെ നൽകാൻ കഴിയുന്നത്
രാഷ്ട്രീയ സ്വയംസേവക സംഘം 100 വർഷം പൂർത്തിയാക്കുകയാണ്. ഈ അവസരം ആഘോഷിക്കാനുള്ളതല്ല, ആത്മപരിശോധന നടത്താനും ലക്ഷ്യത്തിനായി പുനർസമർപ്പിക്കാനുമുള്ളതാണെന്ന് സംഘത്തിനു തുടക്കം മുതൽ വ്യക്തമാണ്. പ്രസ്ഥാനത്തെ നയിച്ചവരെയും ഈ യാത്രയിൽ നിസ്വാർഥമായി പങ്കുചേർന്നവരുടെയും അവരുടെ കുടുംബങ്ങളുടെയും പരമ്പരയെയും അംഗീകരിക്കാനുള്ള അവസരം കൂടിയാണിത്.
ലഹരി ഉപയോഗത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഏപ്രിൽ മുതൽ ശക്തമായ പ്രചാരണ, പ്രതിരോധ പരിപാടികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറെടുക്കുമ്പോൾ കേട്ടൊരു വാർത്ത കേരളത്തെ നടുക്കുന്നതായി. സിറിഞ്ച് പങ്കുവച്ച് ലഹരി കുത്തിവച്ച സംഘത്തിലെ 10 യുവാക്കൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചത് നാം അഭിമുഖീകരിക്കുന്ന സാമൂഹിക വിപത്തിന്റെ മാരകസ്വഭാവമാണ് വ്യക്തമാക്കുന്നത്. മരുന്നു കുത്തിവയ്ക്കാൻ ഒരേ സിറിഞ്ച് ഉപയോഗിച്ചതിലൂടെ എയ്ഡ്സ് പകർന്ന സംഭവങ്ങൾ മുൻപേ കേൾക്കുന്നതാണെങ്കിലും ലഹരി കുത്തിവയ്ക്കാൻ സിറിഞ്ച് പങ്കിട്ടതിലൂടെയുള്ള എച്ച്ഐവി വ്യാപനത്തിനു കൂടുതൽ ഗൗരവമാനങ്ങളുണ്ട്.
പരീക്ഷാവാർത്തകളിൽ കാര്യമായ പുരോഗതി കാണുന്നുണ്ട്. മുൻപൊക്കെ ഉത്തരക്കടലാസുകളിലെ വിചിത്രമായ പിഴവുകളാണു വാർത്ത സൃഷ്ടിച്ചിരുന്നത്. ഇപ്പോഴിതാ, ചോദ്യക്കടലാസുകൾതന്നെ വാർത്ത സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു: ഇക്കഴിഞ്ഞ പ്ലസ്ടു മലയാളം ചോദ്യക്കടലാസിൽ ധാരാളം തെറ്റുകളുണ്ടത്രേ. താമസം എന്നത് താസമം എന്നും കാതോർക്കും എന്നത് കാരോർക്കും എന്നുമായത് ഉദാഹരണം.
Results 1-25 of 6151
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.