Activate your premium subscription today
Friday, Apr 18, 2025
ലോകത്തെ ജ്യോതിശ്ശാസ്ത്രജ്ഞരും ശാസ്ത്രലോകവും ആകാംഷയോടെ കാത്തിരുന്ന ആ നിമിഷം ഈ മാസത്തോടെ സംഭവിക്കുമെന്നു റിപ്പോർട്ട്. ചിലെയിലെ വെറ സി റൂബിൻ വാനനിരീക്ഷണകേന്ദ്രം പ്രവർത്തന ക്ഷമമാകുന്നതോടെയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ബന്ധിക്കപ്പെട്ടിരിക്കുന്ന വമ്പൻ ടെലിസ്കോപ്പാണ് ഈ
ഇന്ത്യൻ പാചകരംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണു മുളക്. കാന്താരി, ഉണ്ടമുളക്, പിരിയൻ, പച്ചമുളക്, മാലിമുളക്, ക്യാപ്സിക്കം തുടങ്ങിയവയൊക്കെ നമുക്ക് ചിരപരിചിതവും വിപണിയിൽ ലഭിക്കുന്നതുമായ മുളകിനങ്ങളാണ്. എന്നാൽ, ലോകത്തെ ഏറ്റവും എരിവുള്ള മുളക് ഏതാണ്? പെപ്പർ എക്സ് എന്ന മുളകിനത്തിനാണ് ഈ ബഹുമതി.എരിവിന്റെ അളവ്
നായകളും പൂച്ചകളും മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട അരുമമൃഗങ്ങളാണ്. ഇരുവിഭാഗങ്ങളിലും ഒട്ടേറെ ബ്രീഡുകളുമുണ്ട്. ബ്രീഡുകൾക്കനുസരിച്ച് വിലയും മാറിമറിയും. ലോകത്തിലെ ഏറ്റവും വിലയേറിയ പൂച്ചയിനമായി കണക്കാക്കപ്പെടുന്നത് ആഷെറ എന്ന ഇനമാണ്. 18 ലക്ഷം മുതൽ ഒരുകോടി വരെ വിലയുണ്ട് ഈ പൂച്ചയിനത്തിന്. വീട്ടുപൂച്ച,
വടക്കുകിഴക്കൻ ചൈനയിലെ ഒരു മൃഗശാലയിൽ വ്യത്യസ്തമായ ഒരു ജന്മദിന ആഘോഷം നടന്നു. മൃഗശാലയിലുള്ള ഒരു വാൽറസിന്റെ ജന്മദിനമാണ് ആഘോഷിച്ചത്. ജീവനക്കാർ കൂട്ടം കൂടിനിന്നു ജന്മദിന ഗാനങ്ങൾ പാടി. മീനുകൾ കൊണ്ട് പ്രത്യേകം തയാർ ചെയ്ത ജന്മദിനകേക്കായിരുന്നു ഒരുക്കിയത്. എട്ടുവയസ്സ് തികയുന്നതിൽ 8 എന്ന അക്കവും കേക്കിൽ
ലോകത്തെല്ലായിടത്തും തന്നെ കറൻസി ഉപയോഗിക്കുന്നുണ്ട്. നോട്ടുകളായും നാണയങ്ങളുമായിട്ടും ഡിജിറ്റൽ മണിയായിട്ടുമൊക്കെ കറൻസി മൂല്യം അടയാളപ്പെടുത്തപ്പെടുന്നു. ലോകത്തെ ഏറ്റവും വലുപ്പമുള്ളതും വിചിത്രവുമായ കറൻസി പസിഫിക് സമുദ്രത്തിലെ സോളമൻ ദ്വീപിലാണ്. റയ് സ്റ്റോൺ എന്നറിയപ്പെടുന്ന നടുക്ക് ദ്വാരമുള്ള,
കാപ്പി മൊത്തിക്കുടിക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഇതു നടക്കില്ല. ബഹിരാകാശ നിലയത്തിൽ കാപ്പി തയാറാക്കാമെങ്കിലും കപ്പിൽ കുടിക്കാൻ സാധിക്കില്ല. പ്രത്യേക പ്ലാസ്റ്റിക് ബാഗിലേക്ക് കാപ്പി ഒഴിച്ച ശേഷം സ്ട്രോ കൊണ്ടാണ് യാത്രികർ കാപ്പി വലിച്ചുകുടിക്കുന്നത്. എന്നാൽ ഇപ്പോൾ നാസ
ഒട്ടേറെ പ്രശസ്തരായ രാജാക്കൻമാർക്കു ജന്മം നൽകിയ റോമൻ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധനായ ചക്രവർത്തിയാണു നീറോ. റോം കത്തിയെരിയുമ്പോൾ നീറോ വീണ വായിച്ചിരുന്നു എന്ന പ്രയോഗം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രയോഗങ്ങളിലൊന്നാണ്. ഈ പ്രയോഗത്തിൽ പറയുന്നതു പോലെ തന്നെ പൗരാണിക നഗരമായ റോം കനത്ത അഗ്നിബാധയിൽ
ലോകത്തെ നിയന്ത്രിക്കുന്ന ഒരു രഹസ്യ സംഘടന...പുതിയൊരു ലോകക്രമം സൃഷ്ടിക്കാനാണ് ഇവരുടെ പ്രവർത്തനങ്ങൾ. സർക്കാരുകളെയും ആഗോള ബാങ്കുകളെയും മറ്റു കരുത്തുറ്റ സംഘടനകളിലുമൊക്കെ ഇവർ ചിറകുവിരിച്ചിരിക്കുന്നു. ഇല്യൂമിനാറ്റി എന്ന സംഘടനയെക്കുറിച്ചുള്ള വിവരണമാണ് ഇത്. ഈ വിവരണം സിനിമകളിലൂടെയും സാഹിത്യത്തിലൂടെയും
ലോകത്തു ചുരുളഴിയാത്ത അനേകം രഹസ്യങ്ങളുണ്ട്. ഇക്കൂട്ടത്തിൽപെട്ട പ്രശസ്തമായ ഒന്നാണു വോയ്നിക് മാനുസ്ക്രിപ്റ്റ് എന്ന രേഖ. നൂറ്റാണ്ടുകളായി പണ്ഡിതരെയും ക്രിപ്റ്റോഗ്രാഫർമാരെയും ഭാഷാവിദഗ്ധരെയുമൊക്കെ ഈ രേഖ വിസ്മയിപ്പിക്കുന്നു. എന്താണ് ഇതെന്നുള്ള യാതൊരു സൂചനയും ആർക്കുമില്ല. 15ാം നൂറ്റാണ്ടിലാണ് ഈ രേഖ
അതീവ പിണ്ഡമുള്ള നക്ഷത്രങ്ങൾ തങ്ങളുടെ ജീവിതകാലയളവിന്റെ അവസാനം സൂപ്പർനോവ വിസ്ഫോടനത്തിനു വിധേയമാകും. ഇത്തരത്തിൽ ഒരു സൂപ്പർനോവ വിസ്ഫോടനം സമീപകാലയളവിൽ പ്രപഞ്ചത്തിൽ സംഭവിക്കുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഡബ്ല്യുഒഎച്ച് ജി64 എന്ന നക്ഷത്രമാണ് ഇത്തരത്തിൽ സൂപ്പർനോവയ്ക്ക് വിധേയമാകുക. 1000 കോടി വർഷങ്ങളിൽ സൂര്യൻ
ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള ഘടനകളിലൊന്നാണ് സ്റ്റോൺഹെൻജ്. ഈ വിചിത്രഘടനയുടെ ഉദ്ദേശലക്ഷ്യം കണ്ടെത്തിയെന്ന് ഗവേഷകർ പറഞ്ഞു. ബ്രിട്ടനിലെ പല സ്ഥലങ്ങളിൽനിന്നാണു സ്റ്റോൺഹെൻജിൽ ഉപയോഗിച്ച കല്ലുകൾ കൊണ്ടുവന്നിട്ടുള്ളത്. അതിനാൽ തന്നെ ബ്രിട്ടനിലുള്ള ആദിമ ജനതയെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിർമിച്ചതാണു
പ്രപഞ്ചത്തിലെ ഏറ്റവും ദുരൂഹമായ സംവിധാനങ്ങളിലൊന്നാണ് ബ്ലാക്ക്ഹോൾ അഥവാ തമോഗർത്തം. എന്നാൽ നമ്മുടെ പ്രപഞ്ചം തന്നെ ഒരു ഭീമൻ തമോഗർത്തത്തിലാണോ? ജയിംസ് വെബ് ടെലിസ്കോപ്പിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇങ്ങനെയൊരു സാധ്യത മുന്നോട്ടുവച്ചിരിക്കുകയാണ് ഗവേഷകർ. പ്രപഞ്ചത്തിലെ നക്ഷത്രസമൂഹങ്ങളിൽ മൂന്നിൽരണ്ട്
1936 ആണ് കാലം. യൂറോപ്യൻ രാജ്യം സ്പെയിനിൽ രാഷ്ട്രീയമാറ്റങ്ങളുടെ കാറ്റ് ശക്തമായി അടിച്ചുകൊണ്ടിരിക്കുന്നു. അന്നത്തെ റിപ്പബ്ലിക്കൻ ഭരണകൂടം ആഭ്യന്തരയുദ്ധത്തിൽ വീഴുമെന്ന ഭീതിയിലായിരുന്നു.അക്കാലത്ത് സ്പെയിനിന്റെ ദേശീയ സ്വർണശേഖരം ലോകത്തെ തന്നെ നാലാമത്തെ വലിയ ശേഖരമാണ്. ഈ സ്വർണശേഖരം വിമതരുടെ കയ്യിൽപെടാതെ
അന്യഗ്രഹജീവികൾ ഭൂമിയിൽ തന്നെയുണ്ടെന്നും യുഎസ് ഉൾപ്പെടെ രാജ്യങ്ങളുടെ സർക്കാരുകൾ ഇക്കാര്യം പൊതുജനങ്ങളിൽ നിന്നു മറച്ചുവച്ചിരിക്കുകയാണെന്നുമുള്ള വാദം പണ്ടേയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അനേകം സിനിമകളും ഡോക്യുമെന്ററികളുമൊക്കെ ഇറങ്ങിയിട്ടുമുണ്ട്. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു ഡോക്യുമെന്ററി
ഭൂമിയിൽ മറഞ്ഞുകിടക്കുന്ന നിധികളെക്കുറിച്ചുള്ള കഥകൾ കൗതുകം നിറഞ്ഞതാണ്. ഒട്ടേറെ സാഹസികരെ നിധി അന്വേഷിച്ചുപോകാനും ഇത്തരം കഥകൾ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത്തരം കഥകളിൽ വളരെ പ്രശസ്തമാണു മോണ്ടെസുമയുടെ നിധിയെക്കുറിച്ചുള്ള കഥ. വർഷം 1520. മെക്സിക്കോയിൽ ആസ്ടെക് ചക്രവർത്തിയായ മോണ്ടെസുമയെ സ്പാനിഷ് പട്ടാളമേധാവി
പൗരാണിക ഈജിപ്തിൽ നൈൽ നദീതീരത്തു സ്ഥിതി ചെയ്തിരുന്ന ആബിഡോസ് നഗരം ചരിത്രഗവേഷകർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. നൈലിന്റെ പടിഞ്ഞാറൻ തീരത്തിനു സമീപം അൽ ബല്യാന എന്ന സ്ഥലത്താണ് ആബിഡോസ് സ്ഥിതി ചെയ്യുന്നത്. ഓസിരിസ് എന്ന ദേവന്റെ ആരാധന ശക്തമായിരുന്ന നഗരമാണ് ആബിഡോസ്. ഓസിരിസ് പ്രാചീന ഈജിപ്തുകാരെ സംബന്ധിച്ച്
സ്കോട്ലൻഡിലേക്ക് ജോലിക്ക് ആളെ വേണം. അവിടത്തെ ലോക്നെസ് തടാകത്തിലുണ്ടെന്നു പറയപ്പെട്ടുന്ന ഭീകരജീവിയായ നെസിയെ കണ്ടുപിടിക്കുക എന്നതാണു ജോലി. തടാകത്തിൽ പര്യവേക്ഷണം നടത്തുന്നു ബോട്ടിലാണല്ലോ. അതിനാൽ ബോട്ടോടിക്കാൻ അറിഞ്ഞിരിക്കണം, ഒപ്പം ബോട്ടിൽ കൂടെക്കയറുന്ന വിനോദസഞ്ചാരികൾക്ക് കാര്യങ്ങൾ
ഭൂമിയിൽ നിന്ന് 550 കോടി പ്രകാശവർഷമകലെ അതി പിണ്ഡമുള്ള തമോഗർത്തം കണ്ടെത്തി ഗവേഷകർ. 3600 കോടി സൂര്യൻമാരുടെ പിണ്ഡമുള്ളതാണ് ഈ തമോഗർത്തം. ബ്രസീലിൽ നിന്നുള്ള ജ്യോതിശ്ശാസ്ത്രജ്ഞനായ കാർലോസ് മേലോ കാർനീറോയും സംഘവുമാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. കോസ്മിക് ഹോഴ്സ് ഷൂ താരാപഥത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്ത സ്മരണകൾ നിലനിൽക്കുന്ന സ്ഥലമാണ് യുക്രെയ്നിലെ ചേർണോബിൽ . ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചേർണോബിൽ സംഭവത്തിന്റെ അപകടകരമായ വിഷവസ്തുക്കൾ ഇന്നും ഇവിടെയുണ്ട്. ചേർണോബിൽ ദുരന്തത്തിന്റെ ബാക്കിപത്രമായി സ്ഥിതി ചെയ്യുന്ന ഒരു വസ്തുവാണ് എലിഫെന്റ്സ് ഫൂട്ട്. ചേർണോബിൽ ആണവ
ലോകമെമ്പാടുമുള്ള പല തലമുറകളിലെ കുട്ടികളുടെ പ്രിയകഥാപാത്രമാണ് മിക്കി മൗസ്, വളരെ സൗമ്യനായ കഥാപാത്രം. എന്നാൽ മിക്കിമൗസ് തോക്കുമെടുത്തു യുദ്ധത്തിനു പോയിട്ടുള്ള കഥ കേട്ടിട്ടുണ്ടോ? അങ്ങനെയൊന്നുണ്ട്. പക്ഷേ മിക്കി മൗസിന്റെ സ്രഷ്ടാക്കളായ വാൾട് ഡിസ്നിയല്ല ഈ വിഡിയോയ്ക്കു പിന്നിൽ. 1969ൽ പുറത്തിറങ്ങിയ ഒരു
ചരിത്രത്തിൽ ധാരാളം നിഗൂഢതകളുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് മരുഭൂമിയിൽ മറഞ്ഞ പേർഷ്യൻ സൈന്യത്തിന്റെ കഥ. ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുള്ളതാണ് ഈ കഥ.ബിസി 525 കാലഘട്ടത്തിലാണ് ഈ കഥ നടക്കുന്നത്. പേർഷ്യൻ ചക്രവർത്തിയായ ഡാരിയസ് അതിപ്രശസ്തനാണ്. അദ്ദേഹത്തിന്റെ മകനാണ് കാംബിസിസ്. ഡാരിയസിനു
മനുഷ്യരാശിയുടെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന ഒരു മേഖല ദക്ഷിണാഫ്രിക്കയിലുണ്ട്.ചരിത്രാതീത കാലത്തുള്ള ആദിമനരവംശത്തിൽപെട്ടവരുടെ ഫോസിലുകൾ കണ്ടെത്തിയ സ്ഥലമായതിനാലാണ് ഈ പേര് കിട്ടിയത്. ഈ മേഖലയുടെ ഭാഗമായിട്ടുള്ള ഒരു ഗുഹയാണു റൈസിങ് സ്റ്റാർ. ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരമായ ജൊഹാനസ്ബർഗിൽ നിന്ന് 50 കിലോമീറ്റർ
ഡാവിഞ്ചി വരച്ച അജ്ഞാത ഭൂഗർഭ ടണലുകൾ യഥാർഥത്തിലുണ്ടെന്ന് ഗവേഷകർ. ഇറ്റലിയിലെ മിലാനിലുള്ള സ്ഫോർസ കോട്ടയ്ക്കു താഴ്ഭാഗത്തായി ഇവ കണ്ടെത്തി. ഇനിയും ഇത്തരം ടണലുകൾ കണ്ടെത്താനുണ്ടെന്നു ഗവേഷകർ പറഞ്ഞു. പതിനാലാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിലാണു സ്ഫോർസ കോട്ടയുടെ നിർമാണം തുടങ്ങിയത്. ഇന്ന് കോട്ടയുടെ
പുലിത്തലയുള്ള വളകൾ ഉൾപ്പെടെ പ്രാചീനമായ സ്വർണാഭരണങ്ങൾ കസഖ്സ്ഥാനിൽ നിന്നു കുഴിച്ചെടുത്തു. നാടോടി ഗോത്രമായിരുന്ന സർമേഷ്യൻമാർ കുഴിച്ചിട്ടതാണ് ഈ നിധി. കസഖ്സ്ഥാനിലെ പടിഞ്ഞാറൻ അത്രു മേഖലയിൽ നിന്നാണു കണ്ടെത്തൽ. സർമേഷ്യൻമാർ മൃതശരീരം കുഴിച്ചിട്ട മേഖലയിൽ നിന്നാണു നിധി കണ്ടെത്തിയത്. ആയിരക്കണക്കിന് ആഭരണങ്ങൾ
പ്രപഞ്ചത്തിൽ മനുഷ്യർ കണ്ടെത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ക്വിപു എന്നാണ് ഈ ഘടനയ്ക്കു നൽകിയിരിക്കുന്ന പേര്. നമ്മുടെ താരാപഥമായ ആകാശഗംഗയുടെ (മിൽക്കി വേ) 13000 മടങ്ങ് നീളമാണ് ഇതിനുള്ളതെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വീതി ഏകദേശം 130 കോടി പ്രകാശവർഷമാണ്. പ്രകാശം ഒരു
Results 1-25 of 1186
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.