Activate your premium subscription today
Friday, Apr 18, 2025
ലോകം മറ്റൊരു വ്യാപാരയുദ്ധം (trade war) അഭിമുഖീകരിക്കേ, ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരത്തിൽ (india-china trade) ചൈനീസ് ഉൽപന്നങ്ങളുടെ അപ്രമാദിത്തം വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച 2024-25 സാമ്പത്തിക വർഷത്തിൽ ചൈനയോടുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി (trade deficit) റെക്കോർഡ് 99.2 ബില്യൻ ഡോളറിലെത്തി. 2023-24ലെ 85.07 ബില്യനിൽ നിന്നാണ് വളർച്ച.
മുങ്ങുന്ന സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ കുതിപ്പേകാനായി ചൈനീസ് ഭരണകൂടവും കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും നടപ്പാക്കിയ ഉത്തേജക പദ്ധതികളാണ് ജിഡിപിക്ക് കരുത്തായതെന്നാണ് വിലയിരുത്തൽ. മാർച്ചിൽ റീട്ടെയ്ൽ വിൽപന 5.9 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ഇതും അനലിസ്റ്റുകൾ പ്രതീക്ഷിച്ച 4.2 ശതമാനത്തെ കടത്തിവെട്ടി.
രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോത് (Consumer Price Index/CPI) ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തുടർച്ചയായ മൂന്നാംമാസവും കേരളം. ഫെബ്രുവരിയിൽ കേരളത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം (Retail Inflation) 7.31 ശതമാനമായിരുന്നത് മാർച്ചിൽ 6.59 ശതമാനത്തിലേക്ക് താഴ്ന്നെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ തന്നെയാണ് ഏറ്റവും കൂടുതലെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്
ലോക രാജ്യങ്ങൾക്കുമേൽ അധിക ഇറക്കുമതി തീരുവ പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് യുഎസിലെ ഒരു വിഭാഗം കമ്പനികൾ കോടതിയിൽ. കോൺഗ്രസിന്റെ അധികാരം പ്രസിഡന്റ് എന്ന നിലയിൽ സ്വയം കവർന്നാണ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചതെന്നു കാട്ടി 5 ചെറുകിട ബിസിനസുകളാണ് യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിനെ സമീപിച്ചത്.
വരുമാനത്തിലെ ‘സർപ്ലസ്’ (RBI surplus transfer) തുക എല്ലാക്കൊല്ലവും ‘കൈനീട്ടം’ നൽകി കേന്ദ്രസർക്കാരിന് സന്തോഷവും സാമ്പത്തികാശ്വാസവും സമ്മാനിക്കുന്ന റിസർവ് ബാങ്ക്, ഇക്കുറി കൈമാറുക എക്കാലത്തെയും റെക്കോർഡ് തുക. ചെലവുകൾ കഴിച്ചുള്ള വരുമാനത്തിലെ മിച്ചമാണ് (Revenue Surplus) കേന്ദ്രത്തിന് ലാഭവിഹിതമായി കൈമാറുന്നത്.
അമേരിക്കയുടേത് ഏകപക്ഷീയമായ ഭീഷണിയാണെന്നും ഇതിനെ ചെറുക്കാൻ ഒപ്പം ചേരണമെന്നും ചൈന യൂറോപ്യൻ യൂണിയനോട് ആവശ്യപ്പട്ടിരുന്നു. അതിനു പിന്നാലെയാണ് നികുതി വർധന.
കേരളം ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടേത് ഉൾപ്പെടെ രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നു ലഭ്യമാകുന്ന കണക്കുകൾ വായ്പ വളർച്ച മെച്ചപ്പെടുകയാണെന്നു വ്യക്തമാക്കുന്നു. ജനുവരി – മാർച്ച് കാലയളവിൽ ബാങ്കിങ് വ്യവസായത്തിൽ പണലഭ്യത കുറവായിരുന്നിട്ടും മെച്ചപ്പെട്ട വായ്പ വളർച്ച കൈവരിക്കാൻ കഴിഞ്ഞു എന്നതാണു നേട്ടം.
വ്യാപാരയുദ്ധത്തിന്റെ തുടക്കത്തിൽ തിളക്കം മങ്ങിയെങ്കിലും ചൈന–യുഎസ് തീരുവപ്പോര് കടുത്തതാണ് സ്വർണം റെക്കോർഡുകൾ ഭേദിച്ചു കുതിക്കാനിടയാക്കിയത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് സ്വർണവിലയിലുണ്ടായത് 6% വർധന. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 3230 ഡോളർ എന്ന നിരക്കിലാണു സ്വർണം.
തീരുവയുദ്ധത്തിൽ 90 ദിവസത്തെ ഇളവ് കിട്ടിയതിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാമെങ്കിലും മുന്നോട്ടുള്ള യാത്ര അനിശ്ചിതത്വം നിറഞ്ഞതാണ്. യുഎസുമായി ചർച്ചയ്ക്ക് തയാറാകുന്ന രാജ്യങ്ങളെ പോലും അശ്ലീല പരാമർശം ഉപയോഗിച്ച് ട്രംപ് പരിഹസിക്കുക കൂടി ചെയ്തതോടെ ഇന്ത്യ–യുഎസ് ഉഭയകക്ഷി വ്യാപാര കരാറിന്റെ ഭാവിയെക്കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്.
തീരുവകൾ കൂട്ടി ആഗോള ധനകാര്യ ഗോദയിൽ വെല്ലുവിളിച്ചു നിന്ന ട്രംപ് പെട്ടെന്നു പിന്മാറിയത് യുഎസ് ട്രഷറി ബോണ്ടുകളുടെ വിലയിടിഞ്ഞതും നിക്ഷേപകർ അവ വിറ്റൊഴിവാക്കാൻ തുടങ്ങിയതും കാരണം. ബോണ്ട് നിക്ഷേപ വരുമാനം കൊണ്ടു ചെലവുകൾ നടത്തി പിടിച്ചു നിൽക്കുന്ന യുഎസിന് കനത്ത അടിയായി സാമ്പത്തിക തകർച്ചയുടെ സൂചനകൾ.
വ്യാപാര യുദ്ധത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾക്കു ചുമത്തിയിരിക്കുന്ന 26% തീരുവ പ്രാബല്യത്തിൽ വന്നതോടെ നടപ്പു സാമ്പത്തിക വർഷത്തെ നികുതി വരുമാനത്തിൽ 1,00,000 കോടി രൂപയുടെ ഇടിവുണ്ടാകുമെന്നു കണക്കാക്കുന്നു.
തീരുവയുദ്ധം ഇന്ത്യയ്ക്കുമേലുണ്ടാക്കുന്ന ആഘാതം അളക്കുക ദുഷ്കരമാണെന്ന് റിസർവ് ബാങ്ക്. പണനയസമിതി യോഗത്തിനു ശേഷമുള്ള പ്രഖ്യാപനത്തിലാണ് ഗവർണർ സഞ്ജയ് മൽഹോത്ര ഇതുസംബന്ധിച്ച ആശങ്കകൾ പങ്കുവച്ചത്. അസാധാരണമായ അനിശ്ചിതത്വങ്ങൾക്ക് നടുവിലൂടെയാണ് രാജ്യാന്തര സാമ്പത്തികരംഗം നീങ്ങുന്നത്.
നിക്ഷേപം വൈവിധ്യവല്ക്കരിക്കുക എന്നത് എപ്പോഴും മികച്ച ഒരു നീക്കമാണ്. ഉയർന്ന പണപ്പെരുപ്പം, കറൻസി മൂല്യത്തകർച്ച, സാമ്പത്തിക–ഭൗമ-രാഷ്ട്രീയ സംഭവങ്ങൾ എന്നിവയ്ക്കെതിരായ ഒരു സംരക്ഷണമാണ് സ്വർണം. കൂടാതെ, സ്വർണം പരിമിതമായ അളവിലെ ലഭ്യമായിട്ടുള്ളൂ. അതിന് വ്യാവസായികവും സൗന്ദര്യപരവും വൈകാരികവുമായ മൂല്യവുമുണ്ട്.
ചൈനയ്ക്കും വിയറ്റ്നാമിനും മറ്റും ഇന്ത്യയെക്കാൾ 20 ശതമാനത്തിലേറെ പകരം തീരുവ ഉള്ളത് അവസരമെന്നു പറയുന്നുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ഉണ്ടാവണമെന്നില്ല. മാന്ദ്യം മൂലം അമേരിക്കയിൽ ഡിമാൻഡ് കുറയുന്നതും മിക്ക ഉൽപന്നങ്ങൾക്കും വേണ്ട അസംസ്കൃത വസ്തുക്കൾ ചൈനയിൽ നിന്നും മറ്റും വരേണ്ടതുമാണ് കാരണം.
കഴിഞ്ഞ വർഷം ഏപ്രിലിൽ 90 ഡോളറിനു മുകളിലുണ്ടായിരുന്ന ക്രൂഡ് വില (ഇന്ത്യൻ ബാസ്കറ്റ്) ഇപ്പോൾ 65 ഡോളറിലേക്ക് താഴ്ന്നപ്പോൾ ഒരു വർഷത്തിനിടയിലുണ്ടായ ഇടിവ് ഏകദേശം 25 ഡോളറാണ്. ജനുവരിയിലെ ശരാശരി 80.20 ഡോളർ എന്ന നിരക്കിൽ നിന്ന് ക്രൂഡ് വില മാർച്ചിൽ ശരാശരി 72.45 ഡോളറായി താഴ്ന്നിട്ടുമുണ്ട്.
തികച്ചും പ്രവചനാതീതമായ രാജ്യാന്തര രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിൽ രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളുമായി വേണം റിസർവ് ബാങ്കും മോനിറ്ററി പോളിസിയും ചേർന്ന് നിൽക്കേണ്ടത് എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് ഇന്ന് മോനിറ്ററി പോളിസി കമ്മിറ്റി ഒന്നടങ്കം റിപോ നിരക്ക് 25 ബേസിസ് പോയിന്റ് കുറിച്ചിരിക്കുകയാണ്. പുതിയ
സ്വർണപ്പണയ (gold loans) വായ്പകളിന്മേൽ നിലപാട് കൂടുതൽ കടുപ്പിക്കാൻ റിസർവ് ബാങ്ക് (RBI). ഭവന വായ്പകൾ (home loan) ഉൾപ്പെടെ മറ്റു വായ്പകളെ അപേക്ഷിച്ച് സ്വർണപ്പണയ വായ്പകൾക്ക് ഡിമാൻഡ് കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ പുതിയ നീക്കം.
ചുങ്കവും, പകര ചുങ്കവും ക്രിപ്റ്റോ കറൻസി വിപണികളെയും പിടിച്ചുലക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൻതോതിലുള്ള പുതിയ ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ഇടിവ് തുടങ്ങിയിരിക്കുന്നത്. ടെക് ഓഹരികൾ ഇടിഞ്ഞതിനാൽ ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾക്ക് 'നല്ല കാലം' തുടങ്ങി
യുഎസിന്റെ ഉയർന്ന തീരുവയെത്തുടർന്ന് ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുത്തനെ കൂടാൻ സാധ്യത. ഇത് കണക്കിലെടുത്ത് സ്ഥിതി വിലയിരുത്താൻ കേന്ദ്രസർക്കാർ ഇന്റർ–മിനിസ്റ്റീരിയൽ സമിതിയെ നിയോഗിച്ചു. ചൈന (34%), വിയറ്റ്നാം (46%), തായ്ലൻഡ് (36%), ഇന്തൊനീഷ്യ (32%) തുടങ്ങിയ രാജ്യങ്ങൾക്കുമേൽ യുഎസ് വമ്പൻ തീരുവയാണ് ചുമത്തിയത്.
ചൈനയ്ക്കുമേൽ 50 % വരെ തീരുവ ഏർപ്പെടുത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. കഴിഞ്ഞയാഴ്ച ട്രംപ് പ്രഖ്യാപിച്ച തീരുവകൾക്കെതിരെ ചൈന പ്രതികാരനടപടികൾ എടുത്തതിനു പിന്നാലെയാണ് ഈ താക്കീത്.
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യാന്തര എൽപിജി വില 63% വരെ വർധിച്ചിട്ടും ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് സിലിണ്ടർ വിറ്റതുമൂലം എണ്ണക്കമ്പനികൾക്ക് 41,338 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു നികത്താനാണ് നികുതിയിലും സിലിണ്ടർ വിലയിലുമുള്ള വർധനയെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറയുന്നു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ മറ്റു രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളോട് ആശ്രയിച്ചു നില്ക്കേണ്ടതില്ല എന്ന ആത്മവിശ്വാസമാണ് കഴിഞ്ഞ വർഷങ്ങളിൽ റിസർവ് ബാങ്ക് മോനിറ്ററി പോളിസി തീരുമാനങ്ങളിലൂടെ കൈക്കൊണ്ടത്. ആ നിലപാട് ഒട്ടൊക്കെ ശരിയായിരുന്നു എന്ന് വിലക്കയറ്റ നിയന്ത്രണത്തിലൂടെയും പണലഭ്യതയിലൂടെയും കാണാൻ കഴിയുകയും
പകരം തീരുവ അമേരിക്കയ്ക്ക് ബൂമറാങ് ആയേക്കും. അവിടെ വിലകൾ കയറാനും അതുവഴി ഉപഭോഗം കുറയാനും ഇടയാക്കും. മുൻപ് ഇതുപോലെ യുഎസ് തീരുവ ഉയർത്തിയപ്പോഴാണ് 1930കളിലെ സാമ്പത്തിക മാന്ദ്യം (ഗ്രേറ്റ് ഡിപ്രഷൻ) ഉണ്ടായത്. അധിക തീരുവയിൽ നിന്നു കിട്ടുന്ന വരുമാനം അമേരിക്കയിൽ ആദായനികുതി നിരക്കുകൾ കുറയ്ക്കാനാണെന്നും കരുതപ്പെടുന്നുണ്ട്.
റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണറായി ഡോ.പൂനം ഗുപ്തയെ കേന്ദ്രം നിയമിച്ചു. ഡൽഹിയിലെ നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച് ഡയറക്ടർ ജനറലും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ പാർട് ടൈം അംഗവുമാണ്. റിസർവ് ബാങ്കിന്റെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡപ്യൂട്ടി ഗവർണറാണ് ഡോ.പൂനം.
ഏപ്രിൽ 2 നു പല രാജ്യങ്ങൾക്കും ട്രംപ് പകരച്ചുങ്കം ചുമത്തും എന്ന കാര്യം എല്ലാവരും പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. എന്നാൽ ഇതിൽ കാനഡയും, മെക്സിക്കോയും ഉൾപ്പെട്ടില്ല എന്നുള്ളത് പലർക്കും അത്ഭുതമായി. എല്ലാ രാജ്യങ്ങൾക്കും ചുങ്കം ചുമത്തിയപ്പോഴും കാനഡയെയും, മെക്സിക്കോയെയും ഒഴിവാക്കിയത് എന്തുകൊണ്ടാണ്?
Results 1-25 of 270
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.