Activate your premium subscription today
Tuesday, Apr 15, 2025
എഐസിസി യോഗത്തിനായി തലേന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള വിമാനത്താവളത്തിൽ നിന്നു മറ്റൊരു കോൺഗ്രസ് നേതാവായ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേരിലുള്ള അഹമ്മദാബാദിലെ വിമാനത്താവളത്തിലേക്ക്. അവിടെയെത്തിയപ്പോൾ ഗുജറാത്ത് പ്രദേശ് കമ്മിറ്റി പ്രവർത്തകർ മാധ്യമപ്രവർത്തകരെ സ്വീകരിക്കാനും താമസസ്ഥലത്തേക്ക് എത്തിക്കാനുമെല്ലാം തയാറായി നിൽപുണ്ട്. വഴിയരികിലെല്ലാം മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക, രാഹുൽ, കെ.സി.വേണുഗോപാൽ എന്നിവർക്കൊപ്പം പ്രാദേശിക നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ബോർഡുകൾ. റോഡിലെ ഡിവൈഡറുകളിലെല്ലാം കോൺഗ്രസ് പതാകകൾ. ആകെ തിരഞ്ഞെടുപ്പു പ്രചാരണം പോലെ തോന്നിക്കുന്ന കാഴ്ചകൾ. രാത്രി 10 മണിയോടെയാണ് ഹോട്ടലിൽ ചെക്ക്–ഇൻ ചെയ്തത്. ഇന്ന് പ്രത്യേകിച്ച് പരിപാടികൾ ഒന്നുമില്ല, മറ്റു മാധ്യമപ്രവർത്തകരെ കണ്ട് പരിചയം പുതുക്കി. കേരളത്തിൽ പാർട്ടിയുടെ മുഖപത്രമായ വീക്ഷണത്തിന്റെ പ്രതിനിധിയായി പഴയ സുഹൃത്ത് ഫൊട്ടോഗ്രഫർ ശാഞ്ച് ലാലും എത്തിയിരുന്നു. ഹോട്ടൽ എസിയുടെ ശീതളിമയിൽ നിന്നു പിറ്റേന്നു രാവിലെ വിശാല പ്രവർത്തക സമിതി യോഗം നടക്കുന്ന സ്ഥലത്തേക്കു പോകാൻ ബസിൽ കയറുമ്പോഴാണ് അന്തരീക്ഷ ചൂടിന്റെ കാഠിന്യം അറിയുന്നത്. 42 ഡിഗ്രിയാണ് ചൂട്. എസിയിൽ നിന്നു പുറത്തേക്കിറങ്ങുമ്പോൾ കവിളിലൂടെ ഒരു മിന്നൽ പായും. ചൂടിന്റെ കാഠിന്യം കവിളിൽ ആദ്യം അനുഭവപ്പെടുന്നത്
പകരം തീരുവയിൽ യുഎസ് പ്രസിഡന്റ് ഡോണൽഡ് ട്രംപ് കൊണ്ടുവന്ന താരിഫ് യുദ്ധം യുഎസ്–ചൈന എന്നീ രാജ്യങ്ങളുടെ വാശിയിലേക്ക് കേന്ദ്രീകരിക്കുന്ന കാഴ്ചയ്ക്കാണ് പോയ വാരം സാക്ഷ്യം വഹിച്ചത്. താരിഫ് യുദ്ധം ലോകരാജ്യങ്ങളെ പ്രത്യേകിച്ച് ഇന്ത്യയുടെ വ്യാപാരത്തെ എങ്ങനെ ബാധിക്കും എന്നതടക്കമുള്ള ഒട്ടേറെ വിശകലനങ്ങൾ പ്രീമിയം വാർത്തയാക്കി. അതേസമയം ദേശീയ രാഷ്ട്രീയത്തിലെ രണ്ടു പ്രധാന പാർട്ടികളായ കോൺഗ്രസ്സും, സിപിഎമ്മും സംഘടനാ തലത്തിൽ നടത്തിയ എഐസിസി സമ്മേളനവും പാർട്ടി കോൺഗ്രസും ഉയർത്തിയ ചർച്ചകളും പ്രീമിയം അവലോകനം ചെയ്തു. പാർട്ടിക്കുള്ളിൽ അഴിച്ചുപണികൾക്കും മാറ്റങ്ങള്ക്കും കാരണമാകുന്ന തീരുമാനങ്ങളുടെ ഗുണദോഷ ഫലങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങൾ ഏറെ ചർച്ചയായി. അയൽരാജ്യമായ ബംഗ്ലദേശ് ചൈനയ്ക്കൊപ്പം ചേർന്നു ഇന്ത്യയ്ക്കു സുരക്ഷാ ഭീഷണി ഉയർത്തുകയാണോ? അടുത്തിടെ ചൈനയിൽ സന്ദർശനത്തിന് എത്തിയ ബംഗ്ലദേശിലെ ഇപ്പോഴത്തെ ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾക്കു കാരണമായി. ഈ വിഷയമാണ് കഴിഞ്ഞയാഴ്ച ഗ്ലോബൽ കാൻവാസ് കോളം ചർച്ച ചെയ്തത്. ഇന്ത്യ – ബംഗ്ലദേശിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പതിവു കോളത്തിൽ ഡോ. കെ.എൻ.രാഘവൻ വിശദീകരിച്ചു. അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അടുത്തിടെ അമേരിക്ക പുറത്തു വിട്ടിരുന്നു. ജോൺ എഫ്. കെന്നഡിയെ യഥാർഥത്തിൽ ആരാണ് കൊലപ്പെടുത്തിയത്? ഈ ചോദ്യത്തിനു ലഭ്യമായ വിവരങ്ങൾ ചേർത്തുവച്ചു പ്രീമിയം നൽകിയ വിഡിയോ സ്റ്റോറിയും പോയവാരം ശ്രദ്ധേയമായി.
64 വർഷം മുൻപ്. 1961ലെ ഗുജറാത്ത് ഭാവ്നഗറിലെ എഐസിസി സമ്മേളനം. തൊട്ടുമുൻവർഷം കേരളത്തിൽ പട്ടം താണുപിള്ളയുടെ പിഎസ്പിയുമായി (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി) ചേർന്ന് കോൺഗ്രസ് നേടിയ തിരഞ്ഞെടുപ്പു ജയത്തെക്കുറിച്ച് അധ്യക്ഷൻ നീലം സഞ്ജീവ റെഡ്ഡി സമ്മേളനത്തിൽ പ്രതിപാദിക്കുന്നുണ്ട്. പഴയ ബോംബെ സ്റ്റേറ്റിന്റെ വിഭജനവും കേരളത്തിലുണ്ടാക്കിയ നേട്ടവും വ്യക്തമാക്കിയ അദ്ദേഹം അംഗങ്ങളോടായി ഒരു കാര്യംകൂടി പറഞ്ഞു: ‘സാധ്യമായത്രയും ഐക്യം പാർട്ടിയിലെ എല്ലാ തട്ടിലും കോൺഗ്രസ് വീണ്ടെടുക്കേണ്ടതുണ്ട്. വരുന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പല പാർട്ടികളിൽ നിന്ന് എതിർപ്പു നേരിടേണ്ടി വരും. വിട്ടുവീഴ്ച വരുത്തിയാൽ എതിരാളികൾ അത് ആയുധമാക്കും. 10 വർഷം അധികാരത്തിലുണ്ടായിരുന്നവർ അതിൽനിന്ന് സ്വയം ഒഴിഞ്ഞ് സംഘടനാപ്രവർത്തനത്തിൽ മുഴുകണം. സഗൗരവം കോൺഗ്രസിന്റെ തത്വങ്ങളും പദ്ധതികളുമായി മുന്നോട്ടുപോകാൻ നേതാക്കൾക്ക് ഈ സമ്മേളനം വ്യക്തമായ സന്ദേശം നൽകുമെന്ന് ഞാൻ കരുതുന്നു’. സമ്മേളനത്തിൽ കോൺഗ്രസ് മൂന്നാം പഞ്ചവൽസര പദ്ധതി, പഞ്ചായത്ത് രാജ്, ദേശീയോദ്ഗ്രഥനം, തിരഞ്ഞെടുപ്പു പ്രകടന പത്രിക എന്നിവയെക്കുറിച്ചുള്ള പ്രമേയങ്ങൾ പാസാക്കി. പാർട്ടി ചട്ടങ്ങളിൽ വ്യക്തമായ ഭേദഗതികൾ നിർദേശിച്ചും പ്രമേയ ചർച്ചകളിൽ ഇടപെട്ടു സംസാരിച്ചുമായിരുന്നു കേരളത്തിൽ നിന്നുള്ള
‘സർ പഞ്ച് സർക്കാർ മഹാരാജാധിരാജാ കോ സദാ രഹോസ് ഉന്നതി’ (നമ്മുടെ ശ്രേഷ്ഠനായ ഭരണാധികാരി, സർ പഞ്ച് സർക്കാർ മഹാരാജ നീണാൾ വാഴട്ടെ) രാജാവിന് ദീർഘായുസ്സ് നേരുന്ന ഈ ദേശീയഗാനത്തിൽനിന്ന് ‘ ജനങ്ങൾ, ഭാഷകൾ, മതങ്ങൾ, അവിശ്വസനീയമായ സംസ്കാരങ്ങൾ... നമ്മുടെ പുരോഗമന രാഷ്ട്രമേ, നേപ്പാളേ, നിനക്ക് വിജയം’ എന്ന ബഹുസ്വരതയെ ആശ്ലേഷിക്കുന്ന ദേശഗീതത്തിലേക്ക്, ജനാധിപത്യത്തിലേക്ക് നേപ്പാൾ വഴിമാറിയിട്ട് 17 വർഷമേ ആകുന്നുള്ളൂ. എന്നാൽ പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിനൊടുവിൽ പുറത്താക്കിയ രാജവാഴ്ച തിരികെ വേണമെന്നാവശ്യപ്പെട്ട് കഠ്മണ്ഡുവിൽ വീണ്ടും മുദ്രാവാക്യങ്ങളുയരുകയാണ്. ‘രാജാ ആവൂ ദേശ് ബചാവൂ’ (രാജാവ് തിരികെ വരൂ...രാജ്യത്തെ രക്ഷിക്കൂ) എന്ന് ഒരു വിഭാഗം ജനങ്ങൾ ഉറക്കെ വിളിക്കുന്നു. ഈ ആവശ്യമുന്നയിച്ച് നടന്ന പ്രക്ഷോഭത്തിൽ മൂന്നുപേർക്ക് ജീവൻ നഷ്ടമാകുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജവാഴ്ച അനുകൂലികൾ. രണ്ടര നൂറ്റാണ്ടിലേറെയുള്ള രാജഭരണത്തില് അടിച്ചമര്ത്തലിന്റെയും അസ്വാതന്ത്ര്യത്തിന്റെയും രുചി ആവോളമറിഞ്ഞ നേപ്പാള് വീണ്ടും രാജഭരണം ആവശ്യപ്പെടുന്നത് എന്തിനാണ്? ആരെല്ലാമാണ് ഈ ആവശ്യവുമായി മുൻപന്തിയിലുള്ളത്? പഴയകാലത്തേക്കുള്ള തിരിച്ചുപോക്ക് ഇനി സാധ്യമാണോ? നേപ്പാളില് ജനാധിപത്യത്തിന്റെ പരാജയത്തിനു കാരണങ്ങളെന്താണ്? നേപ്പാളിന്റെ രാഷ്ട്രീയ ചരിത്രത്തിലൂടെ സഞ്ചരിച്ച് വിശദമായി പരിശോധിക്കാം.
വാർത്താ പ്രാധാന്യമുള്ള ഒട്ടേറെ സംഭവങ്ങൾക്കാണ് പോയ വാരം സാക്ഷ്യം വഹിച്ചത്. അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ച പകരം തീരുവ യുദ്ധത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോക സാമ്പത്തിക വ്യവസ്ഥ. അതേസമയം ഇന്ത്യയിൽ പാർലമെന്റ് സമ്മേളനത്തിലെ സംഭവങ്ങളാണ് വാർത്തകളിൽ ഇടം നേടിയത്. കേരളം ഭരിക്കുന്ന എൽഡിഎഫിലെ പ്രധാന പാർട്ടിയായ സിപിഎമ്മിന്റെ പാര്ട്ടി കോൺഗ്രസും തമിഴ്നാട്ടിലെ മധുരയിൽ പുരോഗമിക്കുകയാണ്. ഇനിയും കെട്ടടങ്ങാത്ത ‘എമ്പുരാൻ’ വിവാദങ്ങൾ പുതിയ തലത്തിലേക്ക് കടന്നതിനും പോയവാരം സാക്ഷ്യം വഹിച്ചു. ഈ സംഭവങ്ങളെ കുറിച്ചുള്ള വിശകലനങ്ങള് മനോരമ ഓൺലൈൻ പ്രീമിയത്തിലും ഇടം നേടി. ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിർദേശങ്ങൾ പാലിക്കാനുള്ള കേരളത്തിന്റെ തീരുമാനം സ്കൂൾ പ്രവേശനത്തിൽ വലിയ മാറ്റമുണ്ടാക്കും. ഒന്നാം ക്ലാസിൽ ചേരാനുള്ള 5 വയസ്സ് മാനദണ്ഡം ആറു വയസ്സിലേക്കു മാറ്റുമ്പോൾ അതുണ്ടാക്കുന്ന ഗുണങ്ങളും രക്ഷിതാക്കളുടെ ആശങ്കകളും പങ്കുവച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധ നേടി. അതേസമയംതന്നെ, സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച ഒരു ആശയത്തിനു പ്രീമിയത്തിൽ മികച്ച വായന ലഭിച്ചു. സ്കൂളിൽ കുട്ടികളിലെ സമ്മർദം ഒഴിവാക്കാൻ സൂംബ ഡാൻസ് ഗുണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി ഒരു ചടങ്ങിൽ പ്രസംഗിക്കവേ അഭിപ്രായപ്പെട്ടത്. സൂംബ ഡാൻസ് എന്താണെന്നും അതിന്റെ ഗുണങ്ങളുമാണ് വിദഗ്ധരുടെ അഭിപ്രായ– നിര്ദേശങ്ങൾ സഹിതം പ്രീമിയം ചര്ച്ച ചെയ്തത്.
ഇന്ത്യയുടെ എൻജിനീയറിങ് വിസ്മയമായി വിശേഷിപ്പിക്കപ്പെടുന്ന പുതിയ പാമ്പൻ കടൽപാലം രാമേശ്വരത്തു ഏപ്രിൽ 6ന് ഉച്ചയ്ക്ക് 12.45ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. തുടർന്ന് 12 മിനിറ്റ് അനുബന്ധ ചടങ്ങുകളുണ്ട്. രാമേശ്വരത്തുനിന്നു താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഈ ട്രെയിൻ കടന്നുപോയശേഷം പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി തീരസംരക്ഷണസേനയുടെ ചെറുകപ്പൽ അടിയിലൂടെ കടത്തിവിടും. സേനാംഗങ്ങൾ പ്രധാനമന്ത്രിയെ ദേശീയപതാകകളുമായി അഭിവാദ്യം ചെയ്യും. റെയിൽവേയുടെ മറ്റു ചില പദ്ധതികളും
മേയ് 4ന് ഇന്ത്യയൊട്ടാകെ നീറ്റ് (NEET- National Eligibility cum Entrance Test) പരീക്ഷയ്ക്കായി ഒരുങ്ങുമ്പോൾ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ആശങ്കയാണ്. മാസങ്ങളും വർഷങ്ങളുമായി നടത്തുന്ന പഠനവും പരിശീലനവും വിജയത്തിൽ എത്തുമോ എന്ന ആശങ്ക. ഇത്തരത്തിൽ മാസങ്ങളുടെ പഠനവും പരിശീലനവും കൃത്യമായി കോർത്തിണക്കി 22 ലക്ഷത്തിൽപരം കുട്ടികളാണ് 2025ൽ നീറ്റ് പരീക്ഷ എഴുതാൻ ഒരുങ്ങിയിരിക്കുന്നത്. മേയ് നാലിന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ ഇന്ത്യയിലും വിദേശത്തുമായി ഓഫ്ലൈൻ രീതിയിലാണ് ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നടത്തപ്പെടുന്നത്. അവസാനഘട്ട തയാറെടുപ്പുകൾക്കുള്ള സമയമാണ് ഇനി മുന്നിൽ. നീറ്റ് പരീക്ഷ എന്നും വലിയ ചർച്ചാവിഷയമാണ്. വാർത്തകളിലും അതു നിറയാറുണ്ട്. വസ്ത്രധാരണത്തിൽ പോലും വേണം ശ്രദ്ധ. എന്നാൽ യഥാര്ഥത്തിൽ ഈ ആശങ്കയുടെ സാഹചര്യമുണ്ടോ? നീറ്റ് പരീക്ഷയോട് അടുക്കുന്ന ദിവസങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ പഠനത്തിൽ ശ്രദ്ധിക്കണം? പരീക്ഷ എഴുതുമ്പോൾ കുട്ടികൾ സ്ഥിരമായി വരുത്തുന്ന തെറ്റുകള് എന്തെല്ലാമാണ്? ചോദ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം? പഠനവും പരിശീലനവും എങ്ങനെയായിരിക്കണം? പരീക്ഷയ്ക്കു പോകുമ്പോൾ കൈയിൽ കരുതേണ്ട രേഖകൾ എന്തെല്ലാമാണ്? വസ്ത്രധാരണത്തിലും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? നീറ്റ് പരീക്ഷയെക്കുറിച്ച് എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി നൽകുകയാണ് പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ പബ്ലിക് റിലേഷൻസ് ജനറൽ മാനേജറും നീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലീഡ് കൺസൽട്ടന്റുമായ ശിവകുമാർ ഇ.പി.
വഖഫ് ബോർഡുകൾ, ട്രൈബ്യൂണലുകൾ തുടങ്ങിയവയുടെ അധികാരങ്ങളിൽ നിർണായകമാറ്റങ്ങൾ വരുത്തുന്നതാണ് കേന്ദ്രസർക്കാർ ഏപ്രിൽ 2ന് അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ. 2024 ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്കു (ജെപിസി) വിട്ടിരുന്നു. സമിതി നിർദേശിച്ച മാറ്റങ്ങളോടെയാണ് പരിഷ്കരിച്ച ബിൽ അവതരിപ്പിച്ചത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങൾ കവരാനുമാണ് നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും ആരോപണം. വഖഫ് സമ്പ്രദായം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനാണ് ബിൽ എന്നാണ് സർക്കാർ വാദം. ഇസ്ലാമിക വിശ്വാസപ്രകാരം മതപരമോ ആത്മീയമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കുവേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണ് വഖഫ് എന്നു പറയുന്നത്. മുസ്ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, കബറിടങ്ങൾ, ദർഗകൾ തുടങ്ങിയവയെല്ലാം വഖഫ് ഭൂമികളിലാണ്. വഖഫ് ആയി പ്രഖ്യാപിക്കപ്പെട്ട ഭൂമി/വസ്തു പിന്നീട്
ഇസ്ലാമിക വിശ്വാസ പ്രകാരം മതപരമായതോ ആത്മീയമായതോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണു വഖഫ് എന്ന് പറയുന്നത്. വഖഫ് എന്ന അറബിക് പദത്തിന്റെ അർഥം തടഞ്ഞു വയ്ക്കുക, നിർത്തിപ്പിക്കുക എന്നൊക്കെയാണ്. വസ്തുവിന്റെ ക്രയവിക്രയം തടസ്സപ്പെടുത്തുക എന്ന നിലയിലാണു വഖഫ് എന്നു വിളിക്കുന്നത്.
സംസ്ഥാനത്തെ കുട്ടികള് അടുത്ത അധ്യയന വര്ഷം മുതല് മൂന്നാം വയസ്സില് പഠനം തുടങ്ങുമെങ്കിലും ആറാം വയസ്സിലേ ഒന്നിലെത്തൂ. 2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള (The National Education Policy- എന്ഇപി) നിര്ദേശങ്ങളാണ് 2026-27 അധ്യയനവര്ഷം മുതല് സംസ്ഥാനത്തു നടപ്പാക്കാന് തീരുമാനിച്ചിരിക്കുന്നത്. 2020 എന്ഇപി പ്രകാരവും 2009ലെ സൗജന്യ, നിര്ബന്ധിത വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 2024-25 അധ്യയനവര്ഷം മുതല് ഒന്നാം ക്ലാസ് പ്രവേശന പ്രായം 6 വയസ്സ് ആക്കണമെന്നാണ് കേന്ദ്രം നിര്ദേശിച്ചിരുന്നത്. എന്നാല് കേരളം ഉള്പ്പെടെ പല സംസ്ഥാനങ്ങളും ഇതു നടപ്പാക്കിയിരുന്നില്ല. സ്കൂള് പ്രവേശനം നടത്തുന്ന കുട്ടികള് വലിയതോതില് കൊഴിഞ്ഞുപോകുന്നുവെന്ന് പഠനങ്ങളില് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്. 6-8 ക്ലാസുകളിലെ മൊത്ത പ്രവേശന നിരക്ക് (Gross Enrolment Ratio- ജിഇആര്) 90.9 ശതമാനമാണെങ്കില് 9-10 ക്ലാസില് 79.3 ശതമാനവും 11-12 ക്ലാസില് എത്തുമ്പോള് അത് 56.5 ശതമാനവുമായി കുറയുകയാണ്. കൊഴിഞ്ഞുപോക്കിന്റെ ഗുരുതരമായ സ്ഥിതിയാണ് ഇതു വ്യക്തമാക്കുന്നത്. 2017-18ല് ദേശീയ സാംപിള് സര്വേ ഓഫിസ് നടത്തിയ പഠനം പ്രകാരം 6 മുതല് 17 വയസ്സു വരെയുള്ള 3.22 കോടി കുട്ടികളാണ് സ്കൂളുകളില്നിന്നു കൊഴിഞ്ഞുപോയത്. ഇത് ഒഴിവാക്കി 2030ല് മൊത്ത പ്രവേശന നിരക്ക് 100 ശതമാനമാക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമാക്കുന്നത്.
ഡീപ് സ്റ്റേറ്റ് എന്താണെന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ പാക്കിസ്ഥാനിലേക്കു നോക്കിയാൽ മതി. ‘മിക്ക രാജ്യങ്ങൾക്കും ഒരു സൈന്യമുണ്ട്, എന്നാൽ പാക്കിസ്ഥാൻ സൈന്യത്തിന് ഒരു രാജ്യമുണ്ട്’ എന്നു നയതന്ത്രജ്ഞർക്കിടയിൽ ഒരു ഫലിതമുണ്ട്. സൈന്യവും രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുമാണു പാക്കിസ്ഥാനിലെ ഡീപ് സ്റ്റേറ്റ് ആയി പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ ഏതു സർക്കാരിന്റെയും തീരുമാനത്തെ സ്വാധീനിക്കുന്ന, നിശ്ചയിക്കുന്ന സൂപ്പർ സർക്കാരായി സൈന്യം മാറിയിരിക്കുന്നു. ആഗ്രയിൽ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കൊപ്പം സമാധാന ഉടമ്പടികൾ ഒപ്പിട്ടു പിരിഞ്ഞതായിരുന്നു പാക്ക് പ്രധാനമന്ത്രി നവാസ് ഷെരിഫ്. അദ്ദേഹം അറിയാതെയാണു പിന്നീട് ജനറൽ പർവേശ് മുഷ്റഫിന്റെ ആജ്ഞപ്രകാരം പാക്ക് സൈന്യം കാർഗിൽ മലനിരകളിൽ നുഴഞ്ഞു കയറിയതും ഇരു രാജ്യങ്ങളും യുദ്ധം ചെയ്തതും. ഇതേ മുഷറഫ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇറങ്ങിയതോടെ
പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് 15 വര്ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വര്ധിപ്പിച്ചിട്ടുണ്ട്. 15 വര്ഷം കഴിഞ്ഞ ബൈക്കുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെയും കാറുകളുടെയും നികുതിയിലാണു മാറ്റം. 15 വർഷം കഴിഞ്ഞ ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങൾക്കും റോഡ് നികുതി: 1350 രൂപ (പഴയത് 900 രൂപ). 750 കിലോ വരെയുള്ള സ്വകാര്യ കാറിന് 9600 രൂപ (6400 രൂപ), കാർ 750 മുതൽ 1500 കിലോ വരെ: 12,900 രൂപ (8600 രൂപ), കാർ 1500 കിലോയ്ക്കു മേൽ: 15,900 രൂപ (10,600 രൂപ)
വര്ഷം 1997 അന്ന് ഇസ്തംബുള് മേയറായിരുന്നു ഇന്നത്തെ തുര്ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാന്. പ്രതിപക്ഷമായ വെല്ഫെയര് പാര്ട്ടിയുടെ അംഗമായിരുന്ന എർദൊഗാന് ആ വർഷം ഡിസംബര് 6ന് സിര്ത് നഗരത്തില് നടത്തിയ പ്രസംഗത്തിനിടെ സര്ക്കാരിനെ വിമര്ശിച്ചുകൊണ്ട് ഒരു കവിത ചൊല്ലി. ഓട്ടമന് തുര്ക്കിഷ് കവിയും ബുദ്ധിജീവിയുമായ സിയ ഗോകല്പിന്റെ കവിതയിലെ ചില വരികള് പക്ഷേ ഭരണകൂടത്തിനു രസിച്ചില്ല. അവർ എർദൊഗാനെ നോട്ടമിട്ടു. മദര്ലാന്ഡ് പാര്ട്ടി നേതൃത്വം നല്കുന്ന സഖ്യസര്ക്കാരായിരുന്നു തുര്ക്കിയുടെ തലപ്പത്ത്. മെസൂദ് യെല്മാസ് പ്രധാനമന്ത്രിയും. ഭരണകൂടം ബൗദ്ധിക സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നില്ലെന്നും മതവിദ്വേഷം കാണിക്കുന്നു എന്നുമായിരുന്നു എർദൊഗാന്റെ വിമര്ശനം. എന്നാല് തുര്ക്കിയുടെ മതനിരപേക്ഷതയെ ലംഘിച്ച്, വിദ്വേഷം പടര്ത്തിയെന്ന കുറ്റം ചുമത്തി 1999ല് എർദൊഗാന് കോടതി നാലുമാസം തടവു വിധിച്ചു. അൽപകാലം തടവറയിലായെങ്കിലും അതോടെ എർദൊഗാന്റെ തലവര മാറുകയായിരുന്നു. ജനപ്രീതി കുത്തനെ ഉയര്ന്നു. 2001ല് വെല്ഫയര് പാര്ട്ടി വിട്ട എർദൊഗാന് ജസ്റ്റിസ് ആന്ഡ് ഡവലപ്മെന്റ് പാര്ട്ടി (എകെപി) രൂപീകരിക്കുകയും 2002ല് നടന്ന തിരഞ്ഞെടുപ്പില് വന് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. വിലക്ക് നീങ്ങിയതിനു പിന്നാലെ 2003ല് എർദൊഗാന് പാര്ലമെന്റംഗവും പിന്നീട് പ്രധാനമന്ത്രിയുമായി.
കായിക, സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം. മൈതാനത്തും തിയറ്ററുകളിലുമായി രണ്ട് ഉത്സവങ്ങള്ക്കാണ് പോയവാരം തുടക്കമിട്ടത്. ഐപിഎൽ, എമ്പുരാൻ ആഘോഷങ്ങൾ തുടരവേ മനോരമ ഓൺലൈൻ പ്രീമിയവും ഈ വിശേഷങ്ങൾ വായനക്കാരിലേക്ക് ആവേശം ഒട്ടും ചോരാതെ എത്തിച്ചു. ഐപിഎൽ വിശേഷങ്ങളടങ്ങിയ പ്രതിവാര വിശകലന പരിപാടി ‘ഐപിഎൽ ത്രിൽ പിൽ–25’ൽ രണ്ടാം ഭാഗത്തിലേക്ക് കടന്നു. അതേസമയം എമ്പുരാൻ സിനിമയിലെ രാഷ്ട്രീയം ഉൾപ്പടെ ചർച്ച ചെയ്തുകൊണ്ടുള്ള സിനിമാറ്റിക് അനുഭവമാണ് വായനക്കാരിലേക്ക് പകര്ന്നത്. റെയിൽപാളത്തിൽ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പൊലീസിനെ സഹായിക്കുന്ന നന്മ നിറഞ്ഞ ഒരു വീട്ടമ്മ. പട്ടാമ്പിയിലെ ദേവിക എന്ന സാധാരണ സ്ത്രീയുടെ ജീവിതകഥ പോയവാരം പ്രീമിയത്തിൽ ഏറെ ശ്രദ്ധ നേടി. സമൂഹനന്മ മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ദേവികയുടെ ജീവിതം ഏറെ പ്രചോദനകരമാണ്. കോവിഡ് കഴിഞ്ഞപ്പോൾ മലയാളിയുടെ സമ്പാദ്യത്തിൽ വലിയൊരു മാറ്റമുണ്ടായി. മ്യൂച്വൽഫണ്ടിലും ഓഹരി വിപണിയിലും പണമിറക്കുന്നതിൽ മലയാളി കൂടുതൽ താത്പര്യം കാട്ടിതുടങ്ങി. എന്നാൽ പുത്തൻകാല നിക്ഷേപ വഴികളിലേക്ക് കൂടുതൽപ്പേർ ഇറങ്ങുന്നത് കേന്ദ്ര സര്ക്കാരും ബാങ്കുകളും ആശങ്കയോടെയാണ് കാണുന്നത്. പുത്തൻ സാമ്പത്തിക മാറ്റത്തിന്റെ ഉള്ളുചികഞ്ഞ പ്രീമിയം ലേഖനം ലക്ഷക്കണക്കിനു പ്രീമിയം വായനക്കാരെയാണ് ആകർഷിച്ചത്.
നാലാം വർഷത്തിലേക്കു കടന്ന റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ പ്രതീക്ഷ പകരുകയാണു പരിമിത വെടിനിർത്തൽ. ഒരു മാസം നീളുന്ന സമ്പൂർണ വെടിനിർത്തൽ എന്ന ആശയം റഷ്യ നിരാകരിച്ചെങ്കിലും സ്ഥിരം വെടിനിർത്തലിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണു ചർച്ചയ്ക്കു മധ്യസ്ഥ്യം വഹിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിന്റെ മധ്യസ്ഥതയിൽ സൗദി അറേബ്യയിൽ നടന്ന സമാധാന ചർച്ചകൾക്കു പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഒരു മാസം വെടിനിർത്തലിനു താൽപര്യമറിയിച്ചിരുന്നു. പിന്നാലെ യുഎസ് സംഘവുമായി റഷ്യയിൽ നടന്ന ചർച്ചയ്ക്കു ശേഷം വെടിനിർത്തലിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും അനുകൂല നിലപാട് അറിയിച്ചു. പുട്ടിൻ മുന്നോട്ടുവച്ച ചോദ്യങ്ങൾ സമാധാന ചർച്ചകളെ പ്രതിസന്ധിയിലാക്കിയിരുന്നു. പുട്ടിനുമായി മാർച്ച് 18ന് ട്രംപ് നടത്തിയ ടെലിഫോൺ ചർച്ചയ്ക്കു പിന്നാലെയാണു ഭാഗികമായ വെടിനിർത്തലിനു റഷ്യ തയാറായത്. ലോകരാജ്യങ്ങളെയെല്ലാം വരച്ചവരയിൽ നിർത്തിയ ട്രംപിനു പക്ഷേ പുട്ടിനോടു സംസാരിക്കാൻ ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും റഷ്യയും യുക്രെയ്നും പരസ്പരം ഡ്രോൺ, മിസൈൽ ആക്രമണം ശക്തമാക്കുന്നതിനാണു ലോകം സാക്ഷ്യം വഹിക്കുന്നത്. സൈനിക സഹായങ്ങളെല്ലാം മരവിപ്പിച്ച് അമേരിക്ക സമ്മർദം ശക്തമാക്കിയതോടെയാണു സെലെൻസ്കി വെടിനിർത്തലിനു സന്നദ്ധമായത്. ഇതോടെ, മരവിപ്പിച്ച സൈനിക സഹായം യുഎസ് പുനഃസ്ഥാപിച്ചു. എന്നാൽ സമാധാന ചർച്ചകളിൽ തുറുപ്പുചീട്ടാക്കാമെന്നു യുക്രെയ്ൻ കരുതിയ കുർസ്ക് അധിനിവേശം റഷ്യൻ സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കത്തോടെ ദയനീയമായി പരാജയപ്പെട്ടു. ഇതോടെ സമാധാന ചർച്ചകളിൽ തീർത്തും പ്രതിരോധത്തിലാണു യുക്രെയ്ൻ. യുദ്ധക്കളത്തിൽ വൻ മുന്നേറ്റം തുടരുന്ന റഷ്യ, വെടിനിർത്തലിനു മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളിൽ പലതും യുക്രെയ്നോ യൂറോപ്പിനോ അംഗീകരിക്കാൻ സാധിക്കില്ലെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. റഷ്യയോടുള്ള അമേരിക്കയുടെ പെട്ടെന്നുള്ള നയം മാറ്റം യുക്രെയ്നിനെ മാത്രമല്ല, യൂറോപ്പിനെ ആകെ പ്രതിസന്ധിയിലേക്കു നയിക്കുകയാണ്. യുക്രെയ്നിലെ യുദ്ധക്കളത്തിലും പുറത്തും എന്താണു സംഭവിക്കുന്നത്?
2025 ഫെബ്രുവരി രണ്ടാം വാരം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നു. പിന്നീട് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങളിലൊന്ന് ബംഗ്ലദേശിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. ബംഗ്ലദേശിൽ അരങ്ങേറിയ വിദ്യാർഥി പ്രക്ഷോഭത്തിന് അമേരിക്കൻ വ്യവസായി ജോർജ് സോറോസിന്റെ കീഴിലുള്ളത് അടക്കം, വിവിധ സംഘടനകളുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു എന്നു ലോകത്തിനു വ്യക്തമായിക്കഴിഞ്ഞ സമയം. ആ ഭരണകൂട അട്ടിമറിയിൽ അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് താൽപര്യങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. ഡീപ് സ്റ്റേറ്റ് എന്ന ഭരണഘടനാതീത ‘ഭരണകൂടം’ നിലവിലുണ്ട് എന്ന് പൊതുവേ ഒരു രാജ്യവും ഭരണകർത്താക്കളും സമ്മതിക്കാറുള്ളതല്ല. എന്നാൽ തനതായ ട്രംപ് ശൈലിയിൽ അമേരിക്കൻ പ്രസിഡന്റ് നൽകിയ മറുപടി വളരെ ശ്രദ്ധേയമായിരുന്നു. ‘‘...ഞങ്ങളുടെ ഡീപ് സ്റ്റേറ്റിന് അവിടെ ഒരു റോളും ഇല്ലായിരുന്നു...’’ അന്നാദ്യമായിരുന്നില്ല അമേരിക്കൻ ഡീപ് സ്റ്റേറ്റിനെക്കുറിച്ചുള്ള ട്രംപിന്റെ ഇത്തരത്തിലുള്ള തുറന്നg സമ്മതിക്കൽ പരാമർശം. 2016 ക്യാംപെയ്ൻ കാലത്തും പിറ്റേ വർഷം അധികാരത്തിലെത്തിയപ്പോഴും രഹസ്യാന്വേഷണ ഏജൻസികളും ഉദ്യോഗസ്ഥ സംവിധാനവും
ഒരുകാലത്ത് പരുത്തിയും സോയാബീനും സമൃദ്ധമായി വിളയുന്ന മണ്ണായിരുന്നു വിദർഭ. വിദേശത്തേക്കും വൻതോതിൽ പരുത്തി കയറ്റുമതി ചെയ്തിരുന്നു. ഒരു ക്വിന്റൽ പരുത്തി കൊടുത്താൽ ഒന്നരപ്പവൻ സ്വർണം വാങ്ങാവുന്ന കാലം ഉണ്ടായിരുന്നെന്ന് ഷേത്കാരി (കർഷക) സംഘടനയുടെ സ്ഥാപക നേതാവ് വിജയ് ജാവന്തിയ പറഞ്ഞു. ഇന്ന് ഒന്നരപ്പവൻ സ്വർണത്തിന് ഒരു ലക്ഷത്തോളം രൂപ നൽകണം; ഒരു ക്വിന്റൽ പരുത്തിക്ക് 7000 രൂപപോലും കിട്ടില്ല. കർഷകദുരിതം എത്രയെന്നു മനസ്സിലാക്കാൻ ഇൗ കണക്കു മാത്രം മതി. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോളവൽക്കരണവും ഗാട്ട് കരാറുമെല്ലാം വിപണിയുടെ രൂപം മാറ്റി. ടാറ്റയുടേതടക്കം 13 കോട്ടൺ മില്ലുകൾ വിദർഭയിൽ അടച്ചുപൂട്ടി. വിദേശത്തുനിന്നുള്ള വിത്തുകളും കീടനാശിനികളുമെത്തി. പതിവുരീതിവിട്ടുള്ള രാസവളപ്രയോഗങ്ങൾ
അതിവേഗ കാറോട്ടത്തിൽ ഹരം കയറി ഫെറാറിയും ലംബോർഗിനിയും ഹമ്മറും തുടങ്ങി കാറോട്ട മൽസരത്തിലെ ഏറ്റവും വിലയേറിയ കാറുകൾ സ്വന്തം വാഹന ശേഖരത്തിലേക്ക് വാങ്ങും. വീടിന്റെ സ്വീകരണമുറിയിൽ കാറോട്ടത്തിലെ ലോകരാജാവ് മൈക്കേൽ ഷുമാക്കറിന്റെ വലിയ ചിത്രം. അങ്ങനെ അതിവേഗതയെ ഇഷ്ടപ്പെടുന്നൊരാൾ രാഷ്ട്രീയത്തിലെത്തിയാലോ? ക്ഷമയുടെ കലയാണ് രാഷ്ട്രീയമെന്നും അതല്ല അതിവേഗ ഓട്ടക്കാരന് പറ്റിയ സ്ഥലമാണെന്നും പറയുന്നവരുണ്ട്. എന്നാൽ കേരളത്തിലെ ബിജെപിക്ക് ഇപ്പോൾ ആവശ്യം അതിവേഗം ചിന്തിക്കുന്ന, അതിവേഗം തീരുമാനമെടുത്ത് നടപ്പാക്കുന്ന ഒരാളെയായിരുന്നു. അതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ എന്ന അതിവേഗ കാറോട്ടത്തിന്റെ ആരാധകനായ നേതാവിനെ ബിജെപി ദേശീയ നേതൃത്വം കേരളത്തിലേയ്ക്കയച്ചത്. രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ് ആകുന്നു എന്ന പ്രഖ്യാപനം ഒരു സർപ്രൈസ് ആയിരുന്നോയെന്നു ചോദിച്ചാൽ കേരളത്തിലെ ബിജെപി നേതൃത്വത്തിന് സർപ്രൈസ് ആയിരുന്നു. എന്നാൽ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും അങ്ങനെയായിരുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളെത്തുമെന്ന് ബിജെപി സംഘടനാ തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽതന്നെ ഉറപ്പായിരുന്നു. പക്ഷേ അത് ആരാകുമെന്ന കാര്യത്തിൽ ബിജെപിയിൽ പല ചർച്ചകളുണ്ടായി. എം.ടി. രമേശിന്റെയും ശോഭ സുരേന്ദ്രന്റെയും വി.മുരളീധരന്റെയുമൊക്കെ പേരുകൾ മാറിമാറി ചർച്ച ചെയ്തു. സുരേന്ദ്രൻ തുടരുമെന്ന് അവസാനനിമിഷം വരെ പ്രതീക്ഷിച്ചവരും ഉണ്ടായിരുന്നു.
പപ്പായയും വാഴയും കൃഷിചെയ്യുന്ന തോട്ടത്തിൽ വേണം എന്നെ സംസ്കരിക്കാൻ. അടുത്തുള്ള ജലാശയത്തിൽ നിമജ്ജനം നടത്തണം. കൃഷികൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല. മക്കളെ പഠിപ്പിക്കാൻ പറ്റുന്നില്ല. കൃഷിക്കു വെള്ളം എത്തിക്കണമെന്ന് ഏറെക്കാലമായി പറഞ്ഞിട്ടും ആരും കേട്ട മട്ടില്ല. മടുത്തു... ജീവിതം അവസാനിപ്പിക്കുന്നു. എന്റെ മക്കളുടെ സംരക്ഷണം മുഖ്യമന്ത്രി ഏറ്റെടുക്കണം... ജീവിതത്തിൽ ഞാൻ ഒന്നുമാകാതെപോയി.’’ - മികച്ച യുവകർഷകനുള്ള പുരസ്കാരം നൽകി മഹാരാഷ്ട്ര സർക്കാർ ആദരിച്ച കൈലാഷ് അർജുൻ നാഗ്രെയുടെ (43) ആത്മഹത്യക്കുറിപ്പാണിത്. വിദർഭ മേഖലയിൽ, ബുൽഡാന ജില്ലയിലെ ശിവ്നി അർമാൽ ഗ്രാമത്തിലെ കൃഷിയിടത്തിൽ ഇൗ മാസം 12ന് ആണ് കൈലാഷിന്റെ മൃതദേഹം കണ്ടെത്തിയത്. വരൾച്ചയും വിളനാശവും വിലയിടിവും മൂലം പ്രതിസന്ധിയിലായ വിദർഭ മേഖലയിൽ ഭാവി ചോദ്യചിഹ്നമായ ആയിരക്കണക്കിനു കർഷകരുടെ പ്രതീക്ഷയും ബലവുമായിരുന്നു കൈലാഷ്. ഖടക്പുർണ ജലസംഭരണിയിൽനിന്നു ബുൽഡാനയിലെ 14 ഗ്രാമങ്ങളിൽ വെള്ളമെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളോളം പോരാടി; ഡിസംബറിൽ 10 ദിവസം നിരാഹാരസമരം നടത്തുകവരെ ചെയ്തു. ആരും തിരിഞ്ഞുനോക്കിയില്ല. വെള്ളം കിട്ടാതെ കൃഷി നഷ്ടത്തിലായി, കടം പെരുകി. കൈലാഷ് തോറ്റു പിന്മാറി; ജീവിതത്തിൽനിന്നു തന്നെ. ഈ ഗ്രാമങ്ങളിലെ മുപ്പതിനായിരത്തോളം വരുന്ന ജനങ്ങൾക്കു
ഇഷ്ടക്കാരെ ഉന്നത സ്ഥാനങ്ങളിൽ ഇരുത്താനായി അർഹരുടെ സ്ഥാനക്കയറ്റം അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന വിവാദത്തിൽപെട്ട് ആടിയുലയുകയാണ് കോസ്റ്റ്ഗാർഡ്. തന്റെ സ്ഥാനക്കയറ്റം തടയാൻ വാർഷിക രഹസ്യ റിപ്പോർട്ട് (എസിആർ- Annual Confidential Report) തിരുത്തി പോയിന്റ് കുറച്ചെന്ന കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ (ഡിജി) രാകേഷ് പാൽ നൽകിയ പരാതിയിൽ മുൻ ഡിജി കെ.നടരാജനെതിരെ കേസെടുത്തു കഴിഞ്ഞു. എന്നാൽ നടരാജൻ മാത്രമല്ല മറ്റു പലരിലേക്കും അന്വേഷണം നീണ്ടേക്കും. രാകേഷ് പാൽ ഐജി ആയിരിക്കെ 2021 ജൂൺ 7നു നൽകിയ പരാതിയോടെയാണു സ്ഥാനക്കയറ്റ അട്ടിമറിയിൽ വകുപ്പുതല അന്വേഷണവും തുടർന്നു സിബിഐ കേസുമുണ്ടായത്. ഡിജി സ്ഥാനത്തു നിന്നു വിരമിച്ച കെ. നടരാജൻ, കടൽക്കൊള്ളയ്ക്കെതിരെ, സിംഗപ്പൂർ
ഏറെ തയാറെടുപ്പുകൾ നടത്തി 10 ടീമുകൾ മാറ്റുരയ്ക്കുന്ന ഐപിഎൽ മത്സരങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടാണ് പോയവാരം അവസാനിച്ചത്. എന്നാൽ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയാണ് ലോകരാജ്യങ്ങളിൽ ഏറെ ചർച്ചയായത്. അതേസമയം സമൂഹമാധ്യമങ്ങളിൽ വാദമുഖം തുറന്നത് സിനിമലോകത്തെ വിവാദങ്ങളും. പോയവാരവും ഒട്ടേറെ വിശേഷങ്ങളാണ് മനോരമ ഓൺലൈൻ പ്രീമിയം പ്രിയവായനക്കാർക്കായി ഒരുക്കിയത്. ‘കസിൻസ്’ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന സിനിമ ഏറെ വിവാദമായിരുന്നു. സദാചാര വിമർശനങ്ങൾക്ക് അപ്പുറം സിനിമയിൽ കാണുന്ന ബന്ധങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് അധികം ആരും ചിന്തിച്ചില്ല. ഇത്തരമൊരു ബന്ധം സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം ഉൾപ്പെടുത്തി മനോരമ ഓൺലൈൻ പ്രീമിയം നൽകിയ ലേഖനം കഴിഞ്ഞയാഴ്ച ഏറെ ജനശ്രദ്ധ നേടിയിരുന്നു.
കേന്ദ്ര–സംസ്ഥാന ഏറ്റുമുട്ടലിൽ ചൂടുപിടിച്ചിരിക്കുകയാണ് തമിഴ്നാട് രാഷ്ട്രീയം. അതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയത്തെ എതിർത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിളിച്ച വിവിധ പാർട്ടികളുെട യോഗം മാർച്ച് 22ന് ചെന്നൈയിൽ ചേരുന്നത്. മണ്ഡല പുനർനിർണയത്തിനു പുറമേ കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയവും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള മോശം നിലപാടുകളും ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകുന്നതോടെ വിഷയം കൂടുതൽ ഗുരുതരമാകാനുള്ള സാധ്യതകളുമേറെ. സ്റ്റാലിന്റെ പ്രതിനിധികൾ ഓരോ സംസ്ഥാനത്തെയും. നേതാക്കളെ സന്ദർശിച്ച് യോഗത്തിലേക്കുള്ള ക്ഷണം കൈമാറിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, പാർട്ടികളുടെ നേതാക്കന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റാലിന്റെ പുതിയ നീക്കം ബിജെപിയെയും കേന്ദ്രസർക്കാരിനെയും ലക്ഷ്യമിട്ടാണെന്നു വ്യക്തമാണെങ്കിലും മറ്റൊരു ലക്ഷ്യം കൂടി ഈ നീക്കത്തിനു പിന്നിലുണ്ടോയെന്നും രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നു. ഇന്ത്യാ മുന്നണിക്കുള്ളിൽ നിന്നു കൊണ്ട് മറ്റൊരു മുന്നണി രൂപീകരിക്കുകയാണോ ഇതിന്റെ ലക്ഷ്യം? 22നു നടക്കുന്ന യോഗത്തിലേക്കു ക്ഷണിച്ച നേതാക്കളുടെ പട്ടിക കൂടി കാണുമ്പോൾ സംശയം ശക്തമാവുകയാണ്. അതിനിടെ ‘ഹിന്ദി വിരുദ്ധ മുന്നണി’ വടക്കു– തെക്ക് ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമോ എന്ന ചോദ്യവും ശക്തം.
‘ഒരാഴ്ച തറവാട്ടിലൊന്നു നിന്നിട്ടു വരാം’ എന്നും പറഞ്ഞ് വെക്കേഷൻ കാലത്ത് ബന്ധുവീട്ടിലേക്ക് നമ്മൾ എത്ര തവണ പോയിരിക്കുന്നു. പക്ഷേ തറവാട്ടിലെത്തി അവിടെയുള്ള ഒരു സ്കൂളിലേക്ക് പഠിത്തം മാറ്റേണ്ടി വന്നാലുള്ള അവസ്ഥ വന്നാലോ! സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാൻ പിന്നെയും ഒരു വെക്കേഷൻ കാലം കാത്തിരിക്കണം, അല്ലെങ്കിൽ വീട്ടിൽനിന്ന് ആരെങ്കിലും വന്ന് തിരികെ കൊണ്ടുപോകണം. ഏറക്കുറെ അതേ അവസ്ഥയിലായിരുന്നു നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും. 2024 ജൂൺ 5ന് ഒരാഴ്ചയ്ക്കെന്നും പറഞ്ഞ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോയതാണ്, തിരികെ ഭൂമിയിലെത്താൻ 290 ദിവസം വേണ്ടി വന്നു. എന്തുകൊണ്ടാണ് ഇത്രയും കാലം സുനിതയ്ക്കും ബുച്ചിനും ബഹിരാകാശത്തു കഴിയേണ്ടി വന്നതെന്നു ചോദിച്ചാൽ അതിന്റെ ഉത്തരം ഹീലിയം എന്ന ‘അലസ’വാതകത്തിൽ എത്തി നിൽക്കും. എങ്ങനെയാണ് ഹീലിയം ചോർച്ച സുനിതയെ ബഹിരാകാശത്തു കുടുക്കിയത്? ഏഴു ദിവസത്തെ ഗവേഷണം 290ലേക്ക് നീണ്ടപ്പോൾ ഇളയമകളുടെ ഹൈസ്കൂൾ പഠനത്തിലെ നിർണായകമായ ഒരു വർഷമാണ് താൻ ‘മിസ്’ ചെയ്തതെന്നാണ് ബുച്ച് പറഞ്ഞത്. സുനിതയാകട്ടെ വീട്ടുകാരെയും വീട്ടിലെ നായ്ക്കുട്ടിയേയും വല്ലാതെ ‘മിസ്’ ചെയ്തു. പക്ഷേ ഇത്രയും നാളിനിടയിൽ നടത്തേണ്ടിയിരുന്ന പരീക്ഷണങ്ങളിലൊന്നും ഇരുവരും ഒരു വിട്ടുവീഴ്ചയും വരുത്തിയതുമില്ല. ഇടയ്ക്ക് നിലയത്തിന്റെ കമാൻഡർ പദവിയിലേക്കു വരെ സുനിതയെത്തി. അതിനിടെ സുനിതയെയും ബുച്ചിനെയും മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബഹിരാകാശത്തു തള്ളുകയായിരുന്നെന്ന നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിനും തിരികൊളുത്തി. ആകാശത്തു മാത്രമല്ല ഭൂമിയിലേയും ഇത്തരം പ്രശ്നങ്ങളെ നേരിട്ടാണ് സുനിതയും ബുച്ചും തിരിച്ചെത്തുന്നത്. എങ്ങനെയായിരുന്നു ആ മടക്കം? സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലെത്തിയ ദിവസം മുതൽ തിരിച്ച് ഭൂമിയിലെത്തിയതു വരെയുള്ള വിവരങ്ങള് ഗ്രാഫിക്സിലൂടെ അറിയാം. സുനിതയുടെ ഭൂമിയിലേക്കുള്ള മടങ്ങിവരവിന്റെ ഘട്ടംഘട്ടമായുള്ള ഗ്രാഫിക്സ് കാഴ്ച കാണാം.
‘കഞ്ചാവോ മദ്യമോ ആണെങ്കിൽ പിടിക്കാൻ എളുപ്പമാണ്, പക്ഷേ എംഡിഎംഎ, മെത്താംഫെറ്റമിൻ പോലുള്ള രാസലഹരി വസ്തുക്കൾ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്’. മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറയുന്നത്. ബെംഗളൂരുവിൽനിന്നു മലബാറിലേക്ക് എത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും വയനാട് വഴിയാണ്. വെളുത്ത പൊടി രൂപത്തിലുള്ള എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയവ കണ്ടെത്താൻ സാങ്കേതിക വിദ്യയൊന്നുമില്ല. ഭൂരിഭാഗം എംഡിഎംഎ കേസുകളും പിടിക്കപ്പെട്ടതു സംശയത്തിന്റെ ബലത്തിൽ പരിശോധന നടത്തിയപ്പോഴാണ്. ഇന്ന് എക്സൈസോ പൊലീസോ മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറത്തേക്കായി അവസ്ഥ. രാസലഹരി അനേകം ശാഖകളുള്ള വൻമരമായി പടർന്നു പന്തലിച്ചുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു. വയനാട്ടിൽ 2023ൽ പിടിച്ചെടുത്തതിന്റെ നാലിരട്ടി എംഡിഎംഎയാണ് പൊലീസും എക്സൈസും 2024ൽ പിടികൂടിയത്. 2023ൽ ആകെ പിടികൂടിയ അത്രയും രാസലഹരി 2025 മാർച്ച് വരെയുള്ള സമയത്ത് പിടിച്ചെടുത്തു. അതെ, ഞെട്ടിക്കുന്ന തരത്തിലാണ് രാസലഹരിയുടെ വളർച്ച. എന്തുകൊണ്ടാണ് കേരളത്തിൽ രാസലഹരിക്ക് ഇത്രയധികം ആവശ്യക്കാരുണ്ടായി? ഈ ചോദ്യത്തിനു എക്സൈസിന് കൃത്യമായ ഉത്തരമുണ്ട്.
കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു ഒരാഴ്ച പിന്നിട്ടിട്ടും രാഷ്ട്രീയ ചർച്ചകൾ അവസാനിച്ചിട്ടില്ല. പ്രതീക്ഷിച്ച സ്ഥാനങ്ങൾ പാർട്ടിയിൽ ലഭിക്കാതിരുന്ന നേതാക്കളുടെ നീരസത്തിൽ തുടങ്ങിയ ചർച്ചകൾ ഇപ്പോഴും തുടരുന്നു. എന്നാൽ സമ്മേളനത്തിനു അകത്ത് വിമർശനങ്ങൾ കുറവായിരുന്നു എന്ന പ്രത്യേകതയ്ക്കും കൊല്ലം സാക്ഷിയായി. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രത്യേകതകൾ, പാർട്ടി നേതൃത്വത്തിലും സർക്കാരിലും സമ്മേളനം വരുത്തുന്ന മാറ്റങ്ങൾ വിശകലനം ചെയ്ത പ്രീമിയം ലേഖനം മികച്ച ശ്രദ്ധ നേടി. അതേസമയം തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം പുതിയ തലത്തിലേക്ക് കടന്നു. കേന്ദ്രം ഊന്നൽ നൽകുന്ന ത്രിഭാഷ നയം എന്താണ്? എന്തുകൊണ്ടു ഇതിനെ തമിഴ്നാട് എതിര്ക്കുന്നു? അയലത്തെ ഭാഷായുദ്ധത്തിന്റെ ചരിത്രപരവും രാഷ്ട്രീയ കാരണങ്ങളും വിവരിച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങൾക്കും അപ്പുറം തമിഴ്നാട് എന്തുകൊണ്ടു ഹിന്ദിയെ എതിർക്കുന്നു എന്നതിന്റെ ചരിത്രവും ഈ ലേഖനം വിശദമാക്കി. റഷ്യ– യുക്രെയ്ൻ യുദ്ധം എന്നന്നേയ്ക്കുമായി അവസാനിക്കും എന്ന പ്രതീക്ഷ നല്കുകയാണ് ഇപ്പോൾ. അതേസമയം യുക്രെയ്നിനൊപ്പം അടിയുറച്ചുനിന്ന യുഎസ്, ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ കാലുമാറിയത് ആശങ്കയോടെയാണ് യൂറോപ്പ് കാണുന്നത്. റഷ്യ– യുക്രെയ്ൻ യുദ്ധം നാൾവഴികളിൽ പ്രാധാന്യത്തോടെ മനോരമ ഓൺലൈൻ പ്രീമിയം നൽകിയിരുന്നു. ഡോ.കെ.എൻ.രാഘവൻ കൈകാര്യം ചെയ്യുന്ന ‘ഗ്ലോബൽ കാൻവാസ്’ കോളത്തിലും പോയവാരം റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ യുഎസിന്റെ നയം മാറ്റമാണ് ചർച്ചയായത്.
Results 1-25 of 915
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.