‘ഡൽഹിയുടെ കൊടുംചൂട് ഏറെ അറിഞ്ഞിട്ടുണ്ട്. ഗുജറാത്തിലേക്കിറങ്ങിയപ്പോൾ അതിനും മീതെ പൊള്ളിക്കുന്ന ചൂട്. ഒപ്പം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ചൂടൻ ചർച്ചകളും’– അഹമ്മദാബാദിൽ എഐസിസി സമ്മേളനം മലയാള മനോരമയ്ക്കായി റിപ്പോർട്ട് ചെയ്യാനെത്തിയ ഡൽഹി യൂണിറ്റിലെ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കൽ ആ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. ഒപ്പം സമ്മേളനത്തിലും അവിടേക്കുള്ള യാത്രയ്ക്കിടയിലും കണ്ട കാഴ്ചകള്ക്കു പിന്നിലെ കഥകളും പങ്കുവയ്ക്കുന്നു.
അഹമ്മദാബാദിൽ എഐസിസി യോഗത്തിന്റെ വേദിയിൽ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർക്ക് അലങ്കരിച്ച കുട സമ്മാനിച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
Mail This Article
×
എഐസിസി യോഗത്തിനായി തലേന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള വിമാനത്താവളത്തിൽ നിന്നു മറ്റൊരു കോൺഗ്രസ് നേതാവായ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേരിലുള്ള അഹമ്മദാബാദിലെ വിമാനത്താവളത്തിലേക്ക്. അവിടെയെത്തിയപ്പോൾ ഗുജറാത്ത് പ്രദേശ് കമ്മിറ്റി പ്രവർത്തകർ മാധ്യമപ്രവർത്തകരെ സ്വീകരിക്കാനും താമസസ്ഥലത്തേക്ക് എത്തിക്കാനുമെല്ലാം തയാറായി നിൽപുണ്ട്. വഴിയരികിലെല്ലാം മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക, രാഹുൽ, കെ.സി.വേണുഗോപാൽ എന്നിവർക്കൊപ്പം പ്രാദേശിക നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ബോർഡുകൾ. റോഡിലെ ഡിവൈഡറുകളിലെല്ലാം കോൺഗ്രസ് പതാകകൾ. ആകെ തിരഞ്ഞെടുപ്പു പ്രചാരണം പോലെ തോന്നിക്കുന്ന കാഴ്ചകൾ. രാത്രി 10 മണിയോടെയാണ് ഹോട്ടലിൽ ചെക്ക്–ഇൻ ചെയ്തത്. ഇന്ന് പ്രത്യേകിച്ച് പരിപാടികൾ ഒന്നുമില്ല, മറ്റു മാധ്യമപ്രവർത്തകരെ കണ്ട് പരിചയം പുതുക്കി. കേരളത്തിൽ പാർട്ടിയുടെ മുഖപത്രമായ വീക്ഷണത്തിന്റെ പ്രതിനിധിയായി പഴയ സുഹൃത്ത് ഫൊട്ടോഗ്രഫർ ശാഞ്ച് ലാലും എത്തിയിരുന്നു. ഹോട്ടൽ എസിയുടെ ശീതളിമയിൽ നിന്നു പിറ്റേന്നു രാവിലെ വിശാല പ്രവർത്തക സമിതി യോഗം നടക്കുന്ന സ്ഥലത്തേക്കു പോകാൻ ബസിൽ കയറുമ്പോഴാണ് അന്തരീക്ഷ ചൂടിന്‍റെ കാഠിന്യം അറിയുന്നത്. 42 ഡിഗ്രിയാണ് ചൂട്. എസിയിൽ നിന്നു പുറത്തേക്കിറങ്ങുമ്പോൾ കവിളിലൂടെ ഒരു മിന്നൽ പായും. ചൂടിന്റെ കാഠിന്യം കവിളിൽ ആദ്യം അനുഭവപ്പെടുന്നത്
English Summary:
A Photographer's Account of the Intense Heat, Political Maneuvering, and key Moments of the AICC Meeting in Ahmedabad. Malayala Manorama's Picture editor Josekutty Panakkal Tells the story.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.