Activate your premium subscription today
Friday, Apr 18, 2025
ഗായിക സുജാത മോഹനും മകളും ഗായികയുമായ ശ്വേത മോഹനും ആദ്യമായി ഒരുമിച്ച് സംഗീത ആൽബം ആരാധകർ ഏറ്റെടുക്കുകയാണ്. ശ്വേതയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയ ‘മാതേ...’ എന്ന ഗാനം പ്രകൃതി മാതാവിനോടുള്ള പ്രാർഥനയാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ വിദ്യാസാഗർ ഈണം പകർന്ന ഗാനത്തിന്
ഗായിക ഗായത്രി അശോകൻ പുറത്തിറക്കിയ 'നാ ദിൽ സേ ആഹ്' ശ്രദ്ധ നേടുന്നു. പ്രശസ്ത ഉറുദു കവി അഹമ്മദ് ഫറാസിന്റെ കവിതയുടെയും ഗസലിന്റെയും സംയോജനമാണ് 'നാ ദിൽ സേ ആഹ്'. ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ അഹമ്മദ് ഫറാസിന്റെ 'സുനാ ഹേ ലോഗ്' എന്ന ഗാനം ഇതിനു മുൻപ് ഗായത്രി ആലപിച്ചിരുന്നു. ഷോം ചാറ്റർജി
കല്ലടയിലെ ചിറ്റുമല ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുകയാണ്. വേദിയിൽ മലയാളികളുടെ പ്രിയഗായകൻ കെ.ജി.മാർക്കോസ്. കാണികൾ ആരവത്തോടെ ഒരു ഗാനം പാടാൻ ആവശ്യപ്പെടുകയാണ്. മാർക്കോസിന്റെ സൂപ്പർഹിറ്റ് ഗാനമായ ‘ഇസ്രായേലിൻ നാഥനായി’ എന്നു തുടങ്ങുന്ന ഗാനം. ഒടുവിൽ കാണികളുടെ ആവശ്യപ്രകാരം മാർക്കോസ് ആ ഗാനം പാടി. ഹർഷാരവങ്ങളോടെയാണ് കാണികൾ ആ ഗാനത്തെ സ്വീകരിച്ചത്.
എൻജിനീയറിങ് പഠനകാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും ജേക്സ് ബിജോയ് നാട്ടിൽനിന്ന് ചെന്നൈയ്ക്കുള്ള ട്രെയിൻ പിടിക്കുമായിരുന്നു. തിങ്കളാഴ്ച രാവിലെ തിരികെ കോളജിലേക്ക്. സംഗീതത്തിന്റെ പുതിയ പാഠങ്ങൾ അറിയാനായിരുന്നു ആ യാത്രകൾ. കഷ്ടപ്പെട്ടുള്ള ആ യാത്രകൾ വെറുതേയായില്ല. മലയാളത്തിൽ തുടങ്ങിയ ജേക്ക്സിന്റെ യാത്ര
പാട്ടു പാടുന്ന പെൺകുട്ടിക്കു കൂട്ടായി ഡെസ്ക്കിൽ താളം പിടിച്ചു കൂട്ടുകാർ ഒപ്പം ചേർന്നു. സ്കൂളിൽ നിന്നു തിരിച്ചെത്തിയ പെൺകുട്ടി പക്ഷേ, പാട്ടിനൊപ്പം താളത്തെയും നെഞ്ചേറ്റിയതു വീട്ടുകാർ അറിഞ്ഞത് അടുക്കളയിലെ പാത്രങ്ങളിലും മേശയിലും കസേരയിലുമൊക്കെ താളത്തിലുള്ള ശബ്ദം കേട്ടുതുടങ്ങിയപ്പോഴാണ്. അങ്ങനെ, ഏഴാം
‘ഊം... അ... അ... ആ’ തമിഴ് ചിത്രം ഡീസലിലെ വൈറൽ ഗാനമായ ബീയർ സോങ്ങിലൂടെ ഗ്ലോബൽ ഹിറ്റടിച്ച ഈ വരികളും അതിനു സമൂഹമാധ്യമത്തിൽ ക്ലിക്കായ തലയാട്ടലുകളും സൃഷ്ടിച്ച ഓളം ചെറുതല്ല. മലയാളിയായ ദിബു നൈനാൻ തോമസ് ഒരുക്കിയ ഗാനം കോടിക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയത്. ഈ പാട്ട് സൂപ്പർഹിറ്റടിച്ച് നിൽക്കുന്ന സമയത്താണ്
മലയാള സിനിമാ സംഗീതരംഗത്ത് 30 വർഷങ്ങൾ പൂർത്തിയാക്കുന്ന സംഗീതസംവിധായകൻ എം.ജയചന്ദ്രൻ പാട്ടുവിശേഷങ്ങൾ പങ്കിട്ട് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം. ∙ ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും മികച്ച സംഗീതസംവിധായകനായി തോന്നിയിട്ടുള്ളത് ആരെയാണ്? എക്കാലത്തെയും മികച്ച സംഗീതസംവിധായകൻ എന്നൊന്നില്ല. ഓരോ
മലയാള സിനിമയുടെ സംഗീത നടവഴികളിൽ 30 വർഷം തികയ്ക്കുമ്പോൾ എം.ജയചന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങളുടെയും സിനിമകളുടെയും കൃത്യമായ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടോ എന്നറിയില്ല. നൂറ്റിനാൽപതോളം സിനിമകൾ, എണ്ണൂറോളം ഗാനങ്ങൾ എന്നൊരു കണക്ക് വേണമെങ്കിൽ പറയാം. എംജെ സംഗീതം നൽകിയ ആദ്യത്തെ സിനിമ 'ചന്ത' റിലീസ്
വേറിട്ട പ്രണയകഥയുമായെത്തുന്ന പൈങ്കിളിയിലെ ‘ബേബി ബേബി’ എന്ന ഗാനത്തിലൂടെ മലയാളത്തിലേക്കു ചുവടു വയ്ക്കുകയാണ് തമിഴ് ഗായിക ലളിത വിജയകുമാർ. ‘36 വയതിനിലെ’ എന്ന ചിത്രത്തിലെ ‘രാസാത്തി’ എന്ന ഗാനം പാടിയാണ് തന്റെ 57ാം വയസ്സിൽ ലളിത വിജയകുമാർ സിനിമയിലെത്തുന്നത്. പിന്നീട് തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്കു ശബ്ദമായ
ആസ്വാദകർക്കിടയിൽ പ്രിയമേറുന്ന കൃഷ്ണരാഗവുമായി വയലിനിസ്റ്റ് അയ്മനം പ്രദീപ്. അനീഷ് ആനിക്കാട് രചിച്ച് പ്രമുഖ ഇ.എൻ.ടി വിദഗ്ധയായ ഡോ. രാഗ പണിക്കർ പാടിയ കൃഷ്ണരാഗത്തിനു ഈണം നൽകിയത് അയ്മനം പ്രദീപാണ്. ഒരിക്കൽ കിടക്കയിൽ ഒതുങ്ങിപോയ ജീവിതത്തിൽ നിന്നാണ് വയലിനിൽ നാദപ്രപഞ്ചം തീർക്കുന്ന പ്രദീപ് ഇന്നിപ്പോൾ കൃഷ്ണരാഗത്തിലേക്ക് എത്തിയിരിക്കുന്നത്. കേരളത്തിലും വിദേശത്തുമായി പതിനായിരത്തോളം വേദികളിൽ പ്രമുഖ കലാകാരന്മാരുടെയെല്ലാം ശബ്ദത്തിനൊപ്പം ചലിച്ചിരുന്ന അയ്മനം പ്രദീപ് ഒരിക്കൽ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം രോഗബാധിതനാവുകയായിരുന്നു. നട്ടെല്ലിന് വന്ന അസുഖം ചികിത്സിച്ചു ഭേദമാക്കിയപ്പോൾ വില്ലനായി ഹൃദ്രോഗവുമെത്തി. സുഹൃത്തുക്കളുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെവന്ന അയ്മനം പ്രദീപ് ഇപ്പോൾ വീണ്ടും സംഗീതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മാന്നാനത്ത് സെവൻ നോട്സ് എന്നൊരു സംഗീത വിദ്യാലയം നടത്തുന്നതിനൊപ്പം സംഗീതസംവിധാനത്തിലും പ്രദീപ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നു. കൃഷ്ണരാഗം ആസ്വാദകർ ഏറ്റെടുത്ത സന്തോഷം മനോരമ ഓൺലൈനിനോട് പങ്കുവച്ചെത്തുകയാണ് വയലിനിസ്റ്റ് അയ്മനം പ്രദീപ്.
അവിടാരാണ്ടടാ ദോണ്ടേ... ഇരുകാലന്മാരാടാ... ലവിടാരാണ്ടടാ ദോണ്ടേ... മഹാ ചൂടന്മാരാടാ.. ഒരു നോട്ടപെശകൊണ്ടേ തെറി പേശുന്നതുമുണ്ടേ.. അലമ്പോട് അലമ്പാണെങ്കിലും തങ്ക മനസ്സാടാ... ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊന്മാൻ സിനിമയുടെ ടൈറ്റിൽ ട്രാക്കിലെ വരികളാണിത്. ‘കൊല്ലത്തിന്റെ ബ്ലൂപ്രിന്റ്’ എന്നാണ്
വാട്സാപ് സ്റ്റാറ്റസുകളിലും റീലുകളിലും തരംഗമാണ് 'ആയിരം ഓറ'. യൂട്യൂബിൽ 80 ലക്ഷത്തിനടുത്ത് കാഴ്ചക്കാരുള്ള ഈ വൈറൽ റാപ്പ് കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ഹരമായി പെയ്തിറങ്ങിക്കഴിഞ്ഞു. സോണി മ്യൂസിക്കിലൂടെ പുറത്തുവന്ന 'ആയിരം ഓറ'യ്ക്ക് വരികളെഴുതി പാടിയിരിക്കുന്നത് പ്രശസ്ത മലയാളി റാപ്പർ ഫെജോയാണ്. പാട്ടിലെ
18 വർഷങ്ങൾക്ക് മുൻപ് യുവാക്കളുടെ ഇടയിൽ തരംഗമായിരുന്ന ‘എന്ത് ചന്തമാണ് പെണ്ണേ നിന്റെ പുഞ്ചിരി കാണുവാൻ’ എന്ന പാട്ടിന് റീമേക്ക് ഒരുക്കി ഗായകൻ ഹംദാൻ ഹംസ. പത്താംക്ലാസിൽ പഠിക്കുമ്പോൾ ഹംദാൻ വരികൾ കുറിച്ച് ഈണം നൽകി പാടിയ ഗാനമാണിത്. മ്യൂസിക് പ്രോഗ്രാമർ രാം സുരേന്ദർ, ഗായിക കെ.എസ്.ചിത്രയുടെ ഫ്ലൂട്ടിസ്റ്റ് റിസൺ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാന്റെ ടീസർ ആരാധകർക്ക് ആവേശക്കാഴ്ചയാവുകയാണ്. ടീസറിനൊപ്പം തന്നെ തീം സോങ് ലൈക്ക് എ ഫ്ലെയിമും ചർച്ചയായിക്കഴിഞ്ഞു. പൃഥ്വിരാജ് വരികൾ കുറിച്ച ഗാനം, ഗായികയും ഇന്ദ്രജിത്–പൂർണിമ ദമ്പതികളുടെ മകളുമായ പ്രാർഥനയാണ് ആലപിച്ചത്. ദീപക് ദേവ്
ഏറ്റവും വലിയ സംഗീതവേദികളിലൊന്നായ ‘ബ്രിട്ടൻ ഗോട്ട് ടാലന്റി’ൽ ഒരിക്കൽ അഭിമാനമായി മാറിയ മലയാളി പെൺകുട്ടിയായ സൗപർണികയെ ആരും മറന്നുകാണില്ല. അസാമാന്യ പ്രകടനത്തിലൂടെ റിയാലിറ്റി ഷോയുടെ വിധികർത്താക്കളെയും ആയിരക്കണക്കിനു കാഴ്ചക്കാരെയും അമ്പരപ്പിച്ചാണ് സൗപർണിക എന്ന അന്നത്തെ പത്തു വയസ്സുകാരി വാർത്തകളിൽ
തുണിക്കടയിലെ 38 രൂപ മാസശമ്പളത്തിൽനിന്ന് ഒരു വിഹിതം സംഗീതം പഠിക്കാനും സംഗീതത്തിന് പിറകേയുള്ള ഓട്ടത്തിനുമാണ് യൗവനത്തിൽ വർഗീസ് മാറ്റി വച്ചത്. സംഗീതത്തിന്റെ ആദ്യാക്ഷരം പറഞ്ഞുകൊടുത്തത് കല്ലുവീട്ടിൽ വാറുണ്ണി ആശാൻ. പാട്ട് പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരു ആരാണെന്നുള്ള ചോദ്യത്തിന് വർഗീസിന് ഒറ്റ
പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ച് സ്വതന്ത്ര സംഗീതവുമായി ആദർശ് നായർ നന്ദനം. ആദർശ് ഈണം നൽകി പിന്നണിഗായകൻ ഹരിചരൺ ആലപിച്ച ‘പ്രയാണം’ എന്ന ഗാനം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. 12 വയസ്സുള്ളപ്പോഴാണ് ആദർശിന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടത്. പ്രതിസന്ധികളെ മറികടക്കാൻ സംഗീതത്തെ കൂട്ടുപിടിച്ചു. അത്
ബറോസ് എന്ന മോഹൻലാൽ സിനിമയിലെ ‘മാനമേ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റിലീസായി അൽപ ദിവസങ്ങൾക്കുള്ളിൽ മില്യൻ കേൾവിക്കാരുമായി മുന്നേറുന്ന പാട്ടിന്റെ ഗായിക അനാമിക പി എസാണ്. കുഞ്ഞുനാൾ മുതൽ പാട്ടിന്റെ ലോകത്തുള്ള അനാമിക മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
പാട്ടുകൾ ഏറെ പാടിയിട്ടുണ്ടെങ്കിലും അവയിൽ പലതിന്റെയും ക്രെഡിറ്റുകൾ മറ്റു ഗായകരുടെ പേരിലായി. എന്നിട്ടും പരാതിയോ പരിഭവമോ പറയാതെ സംഗീതത്തെ കൂട്ടുപിടിച്ചു സന്തോഷത്തോടെ ജീവിക്കുകയാണ് ഗായിക ലതിക. മലയാളികളുടെ ഗൃഹാതുരതയുടെ അടയാളമായ ഹമിങ്ങുകളുടെ സ്വന്തം പാട്ടുകാരിയായ ലതിക, പാട്ടു വിശേഷങ്ങൾ പങ്കിട്ട് മനോരമ ഓൺലൈനിന്റെ സംഗീത അഭിമുഖ പാരമ്പരയായ പാട്ടുപുസ്തകത്തിൽ.
Wait a minute! എന്നു പറഞ്ഞ മലയാളിപ്പയ്യനു മുന്നിൽ ലോകം ചെലവിട്ടത് ഒരു മിനിറ്റ് മാത്രമായിരുന്നില്ല. യുട്യൂബിൽ 170 ലക്ഷം കാഴ്ചക്കാരും, സ്പോടിഫൈയിൽ 40 കോടി കേൾവിക്കാരും ആ ‘പാടിപ്പറഞ്ഞ’ വാക്കുകൾക്കു മുന്നിൽ സമയം കുരുക്കിയിട്ടു. റാപ് രംഗത്തെ പുത്തൻ താരോദയമായി ലോകസംഗീത പ്ലാറ്റ്ഫോമുകളിലെ ‘ഹിറ്റ്’
നിരവധി വിമർശനങ്ങളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയ പുഷ്പ ടു ബോക്സ് ഓഫിസിൽ തരംഗമാവുകയാണ്. മലയാളികളുടെ പ്രിയതാരമായ ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ വില്ലനായെത്തിയത്. ഫഹദിനു മാത്രമാണ് മലയാളവുമായി പുഷ്പയ്ക്കുള്ള ബന്ധം എന്ന് കരുതിയെങ്കിൽ തെറ്റി. പുഷ്പയുടെ മലയാളം മൊഴിമാറ്റ സിനിമയ്ക്കു വേണ്ടി വരികൾ കുറിച്ചത് സിജു
മലയാള സിനിമാ സംഗീത ലോകത്ത് പുത്തനുണർവ് നൽകിയ നിരവധി ഗാനങ്ങളുടെ സ്രഷ്ടാവാണ് സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ‘മദനോത്സവം’ എന്ന ചിത്രത്തിനു വേണ്ടിയാണ് ക്രിസ്റ്റോ ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്നത്. 18 പ്ലസ് എന്ന ചിത്രത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത
അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2ന്റെ പശ്ചാത്തലസംഗീതവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ശക്തമാകുന്നതിന് ഇടയിലാണ് സിനിമയുടെ ഭാഗമാകാനുള്ള അവസരം ലഭിച്ചെന്നു വെളിപ്പെടുത്തി സംഗീതസംവിധായകൻ സാം സി.എസ് രംഗത്തെത്തുന്നത്.
കണ്ണൻ, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥപറയുന്ന ചിത്രമാണ് പല്ലൊട്ടി 90സ് കിഡ്സ്. ജിതിൻ രാജ് സംവിധാനം ചെയ്ത ചിത്രം തൊണ്ണൂറുകളിലുള്ള തലമുറയ്ക്ക് മനോഹര ഓർമകൾ നൽകുന്നതിനൊപ്പം പുതിയ തലമുറയിലെ കുട്ടികളെക്കൂടി ആകർഷിക്കുന്നുണ്ട്. മണികണ്ഠൻ അയ്യപ്പ എന്ന
നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത പൊറാട്ട് നാടകം എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിലൂടെ പുതിയ മേഖലയിലേക്കു ചുവടുവയ്ക്കുകയാണ് സംഗീതസംവിധായകൻ രാഹുൽ രാജ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഏറെ പ്രധാനപ്പെട്ട ‘ഗോര ഹബ്ബാ’ എന്ന പാട്ട് രംഗത്തിലാണ് രാഹുൽ രാജ് പാടി അഭിനയിച്ചത്. ശരീരത്തിൽ ചാണകം വാരി മെഴുകി ആറാടി പാടുന്ന രാഹുൽ
Results 1-25 of 559
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.