Activate your premium subscription today
Friday, Apr 18, 2025
യുക്രെയ്നിൽ റഷ്യ അധിനിവേശം തുടങ്ങിയ നാൾ മുതൽ ഈ യുദ്ധം ഒരു മൂന്നാം ലോകയുദ്ധത്തിലേക്കു നീളുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ യുഎസിൽ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ തീരുവകളും മറ്റു സാമ്പത്തിക നയങ്ങളുമൊക്കെ ലോകത്ത് ഒരു ട്രേഡ് വാർ സൃഷ്ടിച്ചെന്നു വിദഗ്ധർ പറയുന്നു. ഇതിൽ ചൈനയടക്കം ശക്തരായ എതിരാളികൾ
ചൈനയുടെ വളർന്നുകൊണ്ടിരിക്കുന്ന പ്രതിരോധക്കരുത്തിനെപ്പറ്റി താക്കീതു നൽകി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെഥ്. ചൈനയുടെ കൈവശമുള്ള വൻ ഹൈപ്പർസോണിക് മിസൈൽ ശേഖരത്തെപ്പറ്റിയാണ് ഹെഗ്സെഥ് താക്കീത് നൽകിയത്. ചൈന വിചാരിച്ചാൽ ഈ മിസൈലുകൾ ഉപയോഗിച്ച് 20 മിനിറ്റിൽ യുഎസ് വിമാനവാഹിനിക്കപ്പലുകളെ തകർക്കാമെന്നും
ദീർഘനാളായി പ്രവർത്തനരഹിതമായി തുടരുന്ന യുക്രെയ്നിലെ സാപൊറീഷ്യ ആണവനിലയം 2022 മുതൽ റഷ്യൻ നിയന്ത്രണത്തിലാണ്. 6 റിയാക്ടറുകളുള്ള ഈ നിലയം സുരക്ഷാ കാരണങ്ങളാലാണ് പ്രവർത്തനരഹിതമാക്കിയത്. എന്നാൽ തങ്ങൾ ഇതു വീണ്ടും പ്രവർത്തിപ്പിക്കാൻ പദ്ധതിയിടുകയാണെന്ന് റഷ്യ പറഞ്ഞത് യുക്രെയ്നിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
പഴുതടച്ച സുരക്ഷാവൃന്ദമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുള്ളത്, ലോകത്തെ ഏറ്റവും സുരക്ഷിതനായ മനുഷ്യൻ എന്ന വിളിപ്പേരിൽ പലപ്പോഴും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നതിനു കാരണമിതാണ്. റഷ്യൻ സേനയിലെ ഏറ്റവും മികച്ച യൂണിറ്റായ ഫെഡറൽ പ്രൊട്ടക്ടീവ് സർവീസ് അഥവാ എഫ്എസ്ഒയുടെ കീഴിലെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി
ഫ്രാൻസിൽ നിന്ന് റഫാൽ മറീൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള മെഗാ കരാറിന് അനുമതി നൽകി കേന്ദ്രസർക്കാർ. കരാർ പ്രകാരം ഇന്ത്യയുടെ നാവികസേനയ്ക്ക് വേണ്ടി 26 റഫാൽ മറീൻ യുദ്ധവിമാനങ്ങളാണ് ഫ്രാൻസ് കൈമാറുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതി (Cabinet Committee on
35 വർഷങ്ങൾക്കു മുൻപ് ആകാശത്തുകൂടെ പോകുകയായിരുന്ന ഒരു അജ്ഞാതപേടകം കണ്ട്, അതിലേക്കു വെടിവച്ച സോവിയറ്റ് പട്ടാളക്കാർ കല്ലായി മാറി! സിനിമാക്കഥയിലൊന്നുമല്ല, അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ പക്കൽ എത്തിയ രഹസ്യറിപ്പോർട്ടുകളിലുള്ളതാണ് ഈ സംഭവം. പിന്നീട് ഈ റിപ്പോർട്ട് സിഐഎ ഡീ ക്ലാസിഫൈ ചെയ്തു.
നാവികക്കരുത്തിൽ പുതിയ സീമകൾ തേടുകയാണ് ഇന്ത്യ. ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ആസ്ഥാനമായ വിശാഖപട്ടണത്തിനു സമീപം വർഷ പ്രോജക്ട് എന്ന പദ്ധതിയുടെ ഭാഗമായി പുതിയൊരു നേവൽ ബേസ് സ്ഥാപിക്കുകയാണു രാജ്യം. ആണവ അന്തർവാഹിനികൾക്കായാണ് ഈ ബേസ്. ബംഗാൾ ഉൾക്കടലിലേക്ക് സുഗമമായി അന്തർവാഹിനികൾ വിന്യസിക്കാൻ ഈ ബേസ്
ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്കൻ സൈന്യം യെമനിൽ വലിയ തോതിലുള്ള വ്യോമാക്രമണം നടത്തിയിരുന്നു. ഇപ്പോഴിതാ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള മാരക സൈനിക നടപടികളുടെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ട്രംപ്. ആക്രമണത്തിൽ നിരവധി വിമതർ കൊല്ലപ്പെടുന്നതായി കാണിക്കുന്ന ഒരു
ഡ്രോണുകളുള്പ്പെടെയുള്ള ഗഗനചാരികളായ ഉപകരണങ്ങളെല്ലാം ഒരു മാസത്തേക്ക് നിരോധിച്ച് മുംബൈ അധികൃതർ, അട്ടിമറി ശ്രമങ്ങൾ തടയുന്നതിനായാണ് മുംബൈ പൊലീസ് ഒരു മാസത്തേക്ക് നഗരത്തിൽ ഡ്രോണുകൾ, റിമോട്ട് കൺട്രോൾ മൈക്രോലൈറ്റ് വിമാനങ്ങൾ, പാരാഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവ പറത്തുന്നത് നിരോധിച്ചിരിക്കുന്നതെന്നാണ്
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം ചർച്ചയാകുന്നത് ഇരുപക്ഷവും ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകളുടെ വ്യാപകമായ ഉപയോഗത്തിലുമാണ്. ഡ്രോണുകളോടൊപ്പം സൈബർ യുദ്ധത്തിന്റെ സാധ്യതകളും ഇരു രാജ്യങ്ങളും പ്രയോഗിച്ചു. എന്നാൽ അടുത്തിടെ സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ, ഡ്രോണുകളിലൂടെ സൈബർ ആക്രമണങ്ങൾ
പേൾഹാർബർ .. ഹവായിയൻ തീരത്തു സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ ഈ നാവിക കേന്ദ്രത്തിൽ ജപ്പാൻ നടത്തിയ ആക്രമണമാണ് രണ്ടാം ലോകയുദ്ധത്തിലേക്ക് അമേരിക്കയെ ഇറക്കിയത്. ആക്രമണത്തിനു മറുപടിയായി ജപ്പാനിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും പ്രശസ്തമായത് ഹിരോഷിമയും നാഗസാക്കിയുമാണ്. ജപ്പാനെ കേന്ദ്രീകരിച്ച് പല
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ഡോർണിയർ (ഡോ-228) വിമാനങ്ങൾ, ചേതക് ഹെലികോപ്റ്ററുകൾ, ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടുകൾ, ഭാരം കുറഞ്ഞ ടോർപ്പിഡോകൾ എന്നിങ്ങനെയുള്ള നിരവധി പ്രതിരോധ ഉപകരണങ്ങൾ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ
2100 വർഷം മുൻപ് ഫ്രാൻസിലെ റോൺ നദീമുഖത്ത് റോമാസാമ്രാജ്യം പണികഴിപ്പിച്ച കനാൽ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയത്തിലേക്കെന്നു സൂചന. മാരിയസ് കനാൽ എന്നറിയപ്പെടുന്ന ഈ കനാൽ പണികഴിപ്പിച്ചത് റോമിന്റെ ഭരണാധികാരിയായി പിൽക്കാലത്ത് മാറിയ ജൂലിയസ് സീസറിന്റെ പിതൃസഹോദരീഭർത്താവായ ഗയസ് മാരിയസാണ്. അങ്ങനെയാണു കനാലിന് ഈ
വർക്കലയിൽ അറസ്റ്റിലായ രാജ്യാന്തര ക്രിപ്റ്റോ കറൻസി കുറ്റവാളി അലക്സേജ് ബെസിക്കോവുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ലസാറസ് ഗ്രൂപ്പ് എന്ന സൈബർ ഹാക്കിങ് സംഘത്തിൽ നിന്നുള്ള പണവും ഉൾപ്പെട്ടിരുന്നെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടിയിരുന്നു. ലോക സൈബർ പ്രതിരോധ രംഗത്ത് ഏറെ ശ്രദ്ധയോടെ
പതിനൊന്ന് വർഷം മുൻപ് കാണാതായ എംഎച്ച് 370 മലേഷ്യൻ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുകയാണ്.ഇതിനായി മലേഷ്യൻ സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. 239 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പതിനൊന്ന് വർഷത്തിന് ശേഷം, കഴിഞ്ഞ വർഷം മലേഷ്യ വീണ്ടും തിരച്ചിൽ നടത്തുമെന്ന് പ്രഖ്യാപിച്ചു. ഹൈടെക്
ഒന്നാം ലോകയുദ്ധകാലത്തിന്റെ സമഗ്രചരിത്രം പറയുന്ന മാർഷൽ ഫിലിപ് പെറ്റെയ്ന്റെ ഡയറി ലേലത്തിൽ വയ്ക്കുന്നു. ഫ്രഞ്ച് ജനറലായിരുന്നു പെറ്റെയ്ൻ രണ്ടു ലോകയുദ്ധങ്ങളിലും പങ്കെടുത്തയാളും യുദ്ധവീരനും വിവാദപുരുഷനുമാണ്. 1919–1920 കാലത്ത് എഴുതിയ ഡയറി ഒന്നാം ലോകയുദ്ധത്തിന്റെ ഏറ്റവും മികച്ച വിശദീകരണമാണു നൽകുന്നത്.
1965 സെപ്റ്റംബറിലാണ് സുനിത ജനിച്ചത്. യുഎസിലെ ഒഹായോയിലുള്ള യൂക്ലിഡിലായിരുന്നു ജനനം. ഗുജറാത്തുകാരനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയ സ്വദേശി ബോണിയുടെയും മകളായി. 1998ൽ നാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷമാണു സുനിതയെ ലോകമറിഞ്ഞു തുടങ്ങിയത്. ബഹിരാകാശ യാത്രികർ സെലിബ്രിറ്റികൾ കൂടിയാണല്ലോ.നാൽപതാം വയസ്സിൽ
അമേരിക്കന് പ്രസിഡന്റ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ചൂടേറിയ ചർച്ച ഓർമയുണ്ടാകുമല്ലോ?. ട്രംപ് നല്കിയ മുന്നറിയിപ്പ് തന്നെ, 'മൂന്നാം ലോക മഹായുദ്ധം വച്ചാണ് ചൂതാട്ടം നടത്തുന്നത്' എന്നായിരുന്നു. റഷ്യ-യുക്രെയ്ന് പോരാട്ടം അവസാനിപ്പിക്കാന് അമേരിക്ക മുന്നോട്ടുവച്ച സമാധാന
മൻഹാറ്റൻ...ന്യൂയോർക്ക് നഗരത്തിലെ പ്രാന്തപ്രദേശമായ സ്ഥലം. എന്നാൽ ലോകചരിത്രത്തിൽ തന്നെ ഈ പേര് ഇടം പിടിച്ചിട്ടുണ്ട്. ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച ആണവബോംബുകളുടെ പിറവിയിലേക്കു നയിച്ചത് ഈ സ്ഥലത്തിന്റെ പേരിലുള്ള പദ്ധതിയായിരുന്നു. മൻഹാറ്റൻ പ്രോജക്ട് എന്ന ആണവായുധ പദ്ധതി. ഇപ്പോഴിതാ വീണ്ടും മൻഹാറ്റൻ
യുക്രെയ്നുള്ള ആയുധ സഹായത്തിൽ യുഎസ് വിലക്കേർപ്പെടുത്തുമ്പോൾ യുക്രെയ്നു ലഭിക്കാതെ പോകുക അത്യാധുനിക ഹിമാർസ് മിസൈലാണ്. യുഎസ് പ്രസിഡന്റ് ആയിരിക്കെ ജോ ബൈഡൻ പ്രഖ്യാപിച്ച 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായത്തിലൂടെയാണു ഹിമാർസ് യുക്രെയ്ന് ലഭിച്ചുചുടങ്ങിയത്. എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി മൊബിലിറ്റി റോക്കറ്റ്
ഓവൽ ഓഫിസിൽ നടന്ന ട്രംപ് – സെലെൻസ്കി ചർച്ച അവിടെ സാക്ഷികളായിരുന്ന മാധ്യമ പ്രവർത്തകരെ മാത്രമല്ല, ലോകത്തെയൊട്ടാകെയാണ് അമ്പരപ്പിച്ചത്.മുഖാമുഖം തർക്കിക്കുകയും മുന്നോട്ടുപോകുന്നതിൽനിന്നു പിന്മാറുകയും ചെയ്യുന്ന അപൂർവ ദൃശ്യങ്ങളായിരുന്നു പുറത്തെത്തിയത്.
ഭൂമിയിലെവിടെയും ഏതു ലക്ഷ്യത്തെയും ആക്രമിക്കാൻ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ.... റഷ്യയുടെ ആർഎസ്–28 സാർമാറ്റ് എന്ന മിസൈലിനു സാക്ഷാൽ വ്ലാഡിമിർ പുട്ടിൻ തന്നെ നൽകിയിരിക്കുന്ന വിശേഷണം ഇതാണ്. സാത്താൻ– 2 എന്ന വിളിപ്പേരിലാണ് അവർ ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ സാർമാറ്റിന്റെ വികസനം
അക്കാമെനിഡ് സാമ്രാജ്യത്തിന്റെ എലീറ്റ് സൈനികയൂണിറ്റായിരുന്നു ഇമ്മോർട്ടൽസ്. 550 ബിസി മുതൽ 330 ബിസി വരെയുള്ള രണ്ടു നൂറ്റാണ്ടുകാലം ഈ സാമ്രാജ്യം നിലനിന്നു, ഇമ്മോർട്ടൽസും. ചക്രവർത്തിയുടെ സംരക്ഷകരും സൈനികരുമൊക്കെയായി ഇവർ നിലകൊണ്ടു.സൈറസ് ദ ഗ്രേറ്റ് എന്ന ചക്രവർത്തി കണ്ടെത്തിയ അക്കാമനീഡ് സാമ്രാജ്യം പടിഞ്ഞാറൻ
ഓസ്ട്രേലിയയെ ആശങ്കയിലാഴ്ത്തി തൊട്ടടുത്തുള്ള ടാസ്മാൻ കടലിൽ ചൈനീസ് നാവികവിന്യാസം. പൊടുന്നനെ ചൈന നടത്തിയ നാവികാഭ്യാസമാണിത്. തിരക്കേറിയ വിമാനപാത സ്ഥിതി ചെയ്യുന്ന മേഖലയിലാണ് വെടിവയ്പോടുകൂടിയുള്ള ഈ അഭ്യാസം നടന്നത്. തുടർന്ന് ഓസ്ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കുമുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ചൈന
വളരെ കുപ്രസിദ്ധരായ ഏകാധിപതികൾ ധാരാളം ഉണ്ടായിട്ടുണ്ട് ആഫ്രിക്കയിൽ. ആഢംബര ജീവിതവും പ്രജകളോടു യാതൊരു പ്രതിപത്തിയും പുലർത്താത്തവർ ധാരാളമുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. ഇത്തരമൊരു ഏകാധിപതിയായിരുന്നു ഴീൻ ബെഡൽ ബൊക്കാസ. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്ന രാജ്യത്തിന്റെ മുൻ പ്രസിഡന്റ്. പറഞ്ഞാൽ
Results 1-25 of 2100
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.