ADVERTISEMENT

ചൈനയുടെ വളർന്നുകൊണ്ടിരിക്കുന്ന പ്രതിരോധക്കരുത്തിനെപ്പറ്റി താക്കീതു നൽകി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെഥ്. ചൈനയുടെ കൈവശമുള്ള വൻ ഹൈപ്പർസോണിക് മിസൈൽ ശേഖരത്തെപ്പറ്റിയാണ് ഹെഗ്സെഥ് താക്കീത് നൽകിയത്. ചൈന വിചാരിച്ചാൽ ഈ മിസൈലുകൾ ഉപയോഗിച്ച് 20 മിനിറ്റിൽ യുഎസ് വിമാനവാഹിനിക്കപ്പലുകളെ തകർക്കാമെന്നും ഹെഗ്സെഥ് പറഞ്ഞു.ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്നവയാണ് ഹൈപ്പർസോണിക് മിസൈൽ.യുഎസ്, റഷ്യ, ചൈന, ഇന്ത്യ, ഇറാൻ എന്നിവയാണ് ഈ സാങ്കേതികവിദ്യയുള്ള രാജ്യങ്ങൾ. 

പ്രതിരോധ രംഗത്ത് അതിവേഗം

വിമാനങ്ങളുടെയും മിസൈലുകളുടെയും മറ്റും വേഗത്തെ നാലായി തിരിച്ചിട്ടുണ്ട്. സബ്സോണിക് (ശബ്ദവേഗത്തിനെക്കാൾ കുറവ്), ട്രാൻസോണിക് (ഏകദേശം ശബ്ദവേഗം), സൂപ്പർസോണിക് (ശബ്ദവേഗത്തിന്റെ 5 മടങ്ങുവരെ) പിന്നെ ഹൈപ്പർ സോണിക് (സൂപ്പർസോണിക്കിനപ്പുറമുള്ള വേഗം). ഉയർന്ന ഹൈപ്പർസോണിക് വേഗം പ്രയാസമാണെങ്കിലും കൈവരിച്ചിട്ടുണ്ട്.നാസ എക്സ് 43, ബോയിങ് എക്സ് 51 വേവ്റൈഡർ തുടങ്ങിയ പ്രശസ്തമായ പരീക്ഷണ വിമാനങ്ങൾ ഈ വേഗം യാഥാർഥ്യമാക്കിയവയാണ്.

effects-on-global-interest-rates-due-to-us-china-tariff

ഹൈപ്പർസോണിക് സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഉപയോഗം പ്രതിരോധരംഗത്താണ്.ഹൈപ്പർസോണിക് മിസൈലുകൾ പ്രതിരോധരംഗത്തെക്കാൻ രാജ്യങ്ങൾ ലക്ഷ്യമിടുന്നു.ബാലിസ്റ്റിക് മിസൈലുകളെക്കാൾ വേഗവും ക്രൂസ് മിസൈലുകളുടെ നിയന്ത്രണക്ഷമതയും ഇവ നൽകും.ആധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കൊന്നും ഇവയെ തകർക്കാന് സാധിക്കില്ല.സാധാ മിസൈലുകളെക്കാൾ റേഞ്ചും കൂടുതലായിരിക്കും.

യുഎസ് സൈന്യത്തിന്റെ നട്ടെല്ല് അവരുടെ പെരുമയേറിയ നേവിയാണ്. ആ നേവിയുടെ ഹൃദയം എന്നതു വിമാനവാഹിനിക്കപ്പലുകളാണ്. ലോകമെമ്പാടും തങ്ങളുടെ ശക്തി കാട്ടാൻ യുഎസ് ഉപയോഗിക്കുന്നത് ഈ ചലിക്കുന്ന പ്രതിരോധക്കോട്ടകളാണ്. ഇവ തകരുന്നത് യുഎസിന് വലിയ തിരിച്ചടിയാകും നൽകുക.ഇടക്കാലത്ത് ഇറാൻ ഫത്താ എന്നു പേരുള്ള 1400 കിലോമീറ്റർ വരെ റേഞ്ചുള്ള മിസൈൽ അവതരിപ്പിച്ചിരുന്നു. 

ഫത്തായിൽ അധികമായുള്ള രഹസ്യചലന സംവിധാനങ്ങൾ

ശബ്ദവേഗത്തിന്‌റെ 15 മടങ്ങുവേഗം കൈവരിക്കാനും ഇതിനു കഴിയുമെന്ന് കരുതപ്പെടുന്നു.പൊതുവെ ഹൈപ്പർസോണിക് മിസൈലുകളെ തടയാനോ ചെറുക്കാനോ പാടാണ്. ഇതിനു പുറമേ ഫത്തായിൽ അധികമായുള്ള രഹസ്യചലന സംവിധാനങ്ങൾ മിസൈലിനെ കൂടുതൽ അപകടകാരിയാക്കുന്നു.ഹൈപ്പർസോണിക് പറക്കൽ സാധ്യമാക്കുന്നത് സ്ക്രാംജെറ്റ് (സൂപ്പർസോണിക് കംപ്രഷൻ റാംജെറ്റ്) എന്ന എൻജിൻ നൽകുന്ന ഊർജത്തിലാണ്.ഉദാഹരണമായി ഒരു ഹൈപ്പർസോണിക് വിമാനത്തിന്റെ കാര്യം നോക്കാം.

Representative Image
Representative Image

ബൂസ്റ്റർ റോക്കറ്റുകളുടെ സഹായത്തോടെ പറന്നുപൊങ്ങുന്ന വിമാനത്തിന്റെ മുൻഭാഗത്തുകൂടി വായു വലിച്ചെടുക്കപ്പെടും.സൂപ്പർസോണിക് വേഗത്തിലെത്തുന്ന വിമാനത്തിന്റെ ഉള്ളിലെ നോസിൽ അറയിൽ വായുമർദം വർധിക്കുമ്പോൾ ഹൈഡ്രജൻ ഇന്ധനം നൽകും. തുടർന്നുണ്ടാകുന്ന കത്തലിൽ വലിയ ഊർജത്തിൽ വാതകങ്ങൾ പിന്നിലേക്കു പോകുകയും വിമാനം ഹൈപ്പർസോണിക് വേഗം കൈവരിക്കുകയും ചെയ്യും. ഇങ്ങനെയാണ് സ്ക്രാംജെറ്റ് പ്രവർത്തിക്കുക.ഡ്യൂവൽ മോഡ് റാംജെറ്റ് എന്ന പരിഷ്കരിച്ച പതിപ്പും വികസിപ്പിച്ചിട്ടുണ്ട്.

Untitled design - 1
Google Trends image displays the search volume (From 5:33 am to 842 am on 16 April 2025) trend for Us China
English Summary:

Hypersonic missiles pose a significant threat. China's hypersonic missile arsenal worries US Defense Secretary Pete Hegseth, highlighting the rapid advancements in global defense technology and the vulnerability of aircraft carriers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com