Activate your premium subscription today
ക്രിസ്മസിന് മധുരമൂറും സ്പെഷൽ ഡെസേർട്ട് തയാറാക്കാം. മിസിസ് കെ.എം. മാത്യൂവിന്റെ റെസിപ്പി. വീട്ടിലെത്തുന്ന വിരുന്നകാർക്ക് നൽകാം ഓറഞ്ചിന്റെ രുചി ഒരുമിക്കുന്ന മധുരമൂറും പലഹാരം. ചേരുവകൾ 3 മുട്ട 2 ടീസ്പൂൺ + 3 ടീസ്പൂൺ ബട്ടർ 2 ടീസ്പൂൺ + 3 ടീസ്പൂൺ മൈദ 1/4 കപ്പ് പാൽ 4 ടീസ്പൂൺ ഓറഞ്ച് ജൂസ് 2 ടീസ്പൂൺ പഞ്ചസാര (
ക്രിസ്മസ് സ്പെഷലായി രുചികരമായ മാതളനാരങ്ങ ചിക്കൻ റോസ്റ്റ് തയാറാക്കാം. പുളിയും മധുരവും ഒരുമിക്കുന്ന രുചി. മിസിസ് കെഎം മാത്യുവിന്റെ സ്പെഷൽ റെസിപ്പി അറിയാം. ചേരുവകൾ തൊലിയുള്ള മുഴുവൻ ചിക്കൻ: 1 കിലോ. കുരുമുളക്: 2 ടേബിൾ സ്പൂൺ വെളുത്തുള്ളി അല്ലി: 2 ടേബിൾസ്പൂൺ 1 മാതളനാരങ്ങയുടെ നീര് റോസ്മേരി: 1/2 ടേബിൾ സ്പൂൺ
ഓണസദ്യയ്ക്കും പായസത്തിനും മാറ്റുകൂട്ടുന്നതാണ് ഉപ്പേരി. ചിപ്സും ശർക്കരവരട്ടിയും ഇല്ലാതെ എന്ത് ഓണം. ഓണത്തിന് ദിവസങ്ങൾക്ക് മുന്നേ തന്നെ വീടുകളിൽ കായ വറുത്തതും ശർക്കരവരട്ടിയുമൊക്കെ വറത്തുകോരും. സദ്യയ്ക്ക് ഇലയുടെ കോണില് ഉപ്പേരിയും സൂപ്പർതാരങ്ങളാണ്. ഇത്തവണ സ്പെഷലായി ചിപ്സിന് മേക്കോവർ നൽകിയാലോ? മസാല
ഈസ്റ്ററിന് അപ്പവും ബീഫ് സ്റ്റ്യൂവും ഇല്ലെങ്കിൽ എന്ത് ആഘോഷം. അപ്പവും ഇടിയപ്പവുമൊക്കെ തയാറാക്കുമെങ്കിലും സ്പെഷൽ പാലപ്പവും കള്ളപ്പവുമൊക്കെയാണ്. ഇത്തവണ വ്യത്യസ്തമായി റാഗി പാലപ്പം ഉണ്ടാക്കിയാലോ? സിംപിളായി എങ്ങനെ തയാറാക്കുെമന്ന് നോക്കാം. ചേരുവകൾ വേവിച്ച ചോറ്–1/4 കപ്പ് റാഗി പൊടി 2 കപ്പ് ഉപ്പ് 1
ഈസ്റ്റർ സ്പെഷലാക്കാൻ സ്വാദേറുന്ന ഒരുപാട് വിഭവങ്ങള് തയാറാക്കാറുണ്ട്. ഇത്തണത്തെ ഈസ്റ്റർ വിരുന്നിന് ഹൈലൈറ്റായി എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഡിഷ് ആയാലോ? തുടക്കക്കാരായ പാചകക്കാർക്കും പരിചയസമ്പന്നരായവർക്കും വളരെ ഈസിയായി തയാറാക്കാവുന്ന വിഭവമാണ് ഈസി ഗ്രിൽഡ് ഫിഷ്. ബീഫും ചിക്കനും മട്ടനുമൊക്കെയുണ്ടെങ്കിലും
തനിനാടൻ താറാവ് റോസ്റ്റും അപ്പവും അടിപൊളി കോമ്പിനേഷനാണ്. ആർക്കും ഇഷ്ടപ്പെടും. അപ്പത്തിന് ബീഫും ചിക്കനുമൊക്കെ ചേരുമെങ്കിലും ഇത്തവണത്തെ ഈസ്റ്റർ സ്പെഷലാക്കാനായി തനിനാടന് കേരളാ സ്റ്റൈൽ താറാവ് കറി തയാറാക്കിയാലോ? ചോറിനും പൊറോട്ടയ്ക്കുമൊക്ക ബെസ്റ്റ് ജോടിയാകും. എങ്ങനെ തയാറാക്കുമെന്ന്
നിറയെ കായ്ച്ചു നിൽക്കുന്ന പറമ്പിലെ പ്ലാവും മാവുമാണ് മധ്യവേനൽ അവധിക്കാലത്തിന്റെ വരവ് വിളിച്ചറിയിക്കാറ്. കുട്ടികൾക്ക് മധുരവും പുളിയും നിറഞ്ഞ ദിനങ്ങളുടെ ഉത്സവം കൂടിയാണ് മാർച്ചിൽ തുടങ്ങി മെയിൽ അവസാനിക്കുന്ന ആ കാലം. വീട്ടിലെ അടുക്കളയിൽ ചക്കയുടെയും മാങ്ങയുടെയും പല തരം വിഭവങ്ങൾ നിറയും. ഇടിച്ചക്ക തോരനിൽ
പലതരത്തിലും നിറത്തിലുമുള്ള പച്ചക്കറികൾ ചേർത്തു ഗ്രിൽ ചെയ്തെടുക്കുന്ന മനോഹരമായ വിഭവം. ചേരുവകൾ സവാള സുക്കിനി ബെൽ പെപ്പേഴ്സ് ബ്രൊക്കോളി സ്വീറ്റ് കോൺ ഗ്രീൻബീൻസ് കാരറ്റ് ഉപ്പ് കുരുമുളക് പൊടിച്ചത് വെളുത്തുള്ളി ചതച്ചത് ഒലിവ് ഓയിൽ കുരുമുളക് പൊടി ബാൾസാമിക് വിനിഗർ തയാറാക്കുന്ന വിധം കഴുകി
ക്രിസ്മസ് വിരുന്ന് ആഘോഷമാക്കാൻ മട്ടൺ റിബ് ചോപ്സ് തയാറാക്കിയാലോ... ചേരുവകൾ മട്ടൺ റിബ്സ് – 500 ഗ്രാം വെള്ളം – 1/2 കപ്പ് വെജിറ്റബിൾ ഓയിൽ – 1/4 കപ്പ് സവാള ചെറുതായി അരിഞ്ഞത് – 3/4 കപ്പ് വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ ഇഞ്ചി പേസ്റ്റ് – 2 ടീസ്പൂൺ മുളകുപൊടി – 1 ടീസ്പൂൺ കുരുമുളകുപൊടി – 1/2
കുട്ടിക്കാലത്ത് ആദ്യം രുചിച്ച മധുരങ്ങളുടെ പട്ടികയെടുത്താൽ ഒന്നാമതുണ്ടാകും കറുത്ത ഹൽവ. കശുവണ്ടിപ്പരിപ്പു പതിഞ്ഞിരിക്കുന്ന മൃദുവായ കറുത്ത ഹൽവ കഷ്ണങ്ങൾ എത്ര കഴിച്ചാലും മതിവരുമായിരുന്നില്ലല്ലോ.
പഫ്സ്, ബിസ്കറ്റ്, മീറ്റ്റോൾ... ചില സ്ഥിരം നാലു മണിപലഹാരങ്ങളാണ്, സ്കൂൾ വിട്ട് വീട്ടിലെത്തുന്ന കുഞ്ഞുങ്ങൾക്ക് ബേക്കറി പലഹാരം സ്ഥിരമായി നൽകിയാൽ മടുക്കില്ലേ? മുട്ട ഇഷ്ടപ്പെടുന്ന കുട്ടികൾക്കും മുതിർന്നവർക്കും വിളമ്പാം രുചിയേറും മുട്ട ബജി.
നാലുമണിക്ക് എപ്പോഴും കേക്ക് പീസ് നൽകിയാൽ കുട്ടികൾക്ക് മടുക്കില്ലേ? ടീ കേക്കോ സ്പോഞ്ച് കേക്കോ ഉണ്ടെങ്കിൽ വീട്ടിൽ തയാറാക്കാം ആരോഗ്യകരമായ കേക്ക് ബോൾസ്.
എത്ര കറികളുണ്ടെങ്കിലും പലയാവർത്തി നൽകിയാൽ ആർക്കും മടുക്കില്ലേ? എല്ലാ ദിവസവും ഒരേ കറിയെന്ന് പരാതിപറയുന്നവരെ നാടൻ രുചിക്കൂട്ട് കൊണ്ട് കൈയ്യിലെടുക്കാം.ഇനി യാത്ര പോകുമ്പോൾ ചൂട് ചോറും മുളകുചുട്ട ചമ്മന്തിയും...Mrs. K. M. Mathew Recipes, Chammanthi, Chilly
എളുപ്പത്തിൽ തയാറാക്കാവുന്ന പ്രാതലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസിൽ ആദ്യം തെളിയുന്നത് ഉപ്പുമാവായിരിക്കും. ഉപ്പുമാവിന് മയവും രുചിയും നൽകുന്ന മാജിക് രുചിക്കൂട്ട്...Mrs. K.M.Mathew Recipes, Breakfast Recipe, Uppumav
മൊരിഞ്ഞ പോർക്കിറച്ചി പിരളൻ, ചോറിനും ചപ്പാത്തിക്കും അപ്പത്തിനും രുചിയോടെ കൂട്ടാം. ചേരുവകൾ 1. കൊഴുപ്പോടു കൂടിയ പോർക്കിറച്ചി ഉലർത്തിറച്ചിക്കു നുറുക്കുന്നതു പോലെ ചെറിയ കഷണങ്ങളാക്കിയത് – 1 കിലോ 2. ചുവന്നുള്ളിയല്ലി – 1 കപ്പ് വെളുത്തുള്ളിയല്ലി – 12 പച്ചമുളക് – 6 ഇഞ്ചി നീളത്തിലരിഞ്ഞത് – 1
നറു നെയ്യിൽ വഴറ്റിയ ഏത്തപ്പഴത്തിന്റെ സ്വാദ് ഒട്ടും കുറയാതെ രുചികരമായ പുഡ്ഡിങ് എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ ഏത്തപ്പഴം – വട്ടത്തിൽ അരിഞ്ഞത് 2 കപ്പ് നെയ്യ് – വറുക്കാൻ ആവശ്യത്തിന് പഞ്ചസാര – 1/4 കപ്പ് വെള്ളം – 1/2 കപ്പ് (കാരമൽ സിറപ്പ് തയാറാക്കാൻ) മുട്ട – 2 തിളപ്പിച്ച പാൽ – 2 കപ്പ് മൈദ
വിഷു സദ്യയ്ക്ക് ചൂട് ചോറിൽ ഒഴിച്ചു കഴിക്കാൻ വളരെ എളുപ്പം തയാറാക്കാവുന്ന കുറുക്ക് കാളൻ. ചേരുവകൾ ഏത്തപ്പഴം – ഒരു കപ്പ് തൈര് – 3 കപ്പ് കറിവേപ്പില – ആവശ്യത്തിന് പച്ചമുളക് – 5 എണ്ണം ഉപ്പ് – ആവശ്യത്തിന് മുളകുപൊടി – 1/2 ടീസ്പൂൺ ഉലുവ – 1/4 ടീസ്പൂൺ തേങ്ങാ ചിരകിയത് – 1 കപ്പ് ജീരകം – 1/2
വളരെ രുചികരവും ആരോഗ്യകരവുമായ അവിയൽ രുചി പരിചയപ്പെടാം. ചേരുവകൾ കാരറ്റ് ചെറിയ ഉള്ളി പച്ചമുളക് ബീൻസ് കത്രിക്ക മുരിങ്ങയ്ക്ക വെള്ളരിക്ക മസാല തയാറാക്കാൻ ആവശ്യമുള്ളവ മല്ലിപ്പൊടി – 1 ടീസ്പൂൺ ജീരകപൊടി – ½ ടീസ്പൂൺ മുളകുപൊടി – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ തൈര് – 1 ചെറിയ ബൗൾ ഉപ്പ് –
അധികം മസാല ചേർക്കാതെ രുചികരമായ പച്ചസാമ്പാർ എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ തുവര പരിപ്പ് – 1 കപ്പ് മുരിങ്ങയ്ക്ക – 2 എണ്ണം പച്ചമുളക് – 4 എണ്ണം സവാള– 1 എണ്ണം മുളകുപൊടി – 1 ടേബിൾ സ്പൂൺ മല്ലിപ്പൊടി– 1 ടേബിൾ സ്പൂൺ ജീരക പൊടി – 1ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – 1 ടേബിൾ സ്പൂൺ കായം – 1ടീസ്പൂൺ ഉപ്പ് –
ഭക്ഷണപദാർഥങ്ങൾ പാകം ചെയ്യുന്ന സ്ഥലമാണല്ലോ അടുക്കള. അടുക്കള എപ്പോഴും ഭംഗിയായും ശുചിയായും സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പല രോഗങ്ങളും അടുക്കളയിലാണാരംഭിക്കുക. അതിനാൽ അടുക്കളയിൽ ഉച്ഛിഷ്ടങ്ങൾ അവശേഷിക്കുവാൻ അനുവദിക്കരുത്. രാത്രിയിൽ പാത്രങ്ങൾ കഴുകാതെ നേരം വെളുക്കുന്നതു വരെ സൂക്ഷിക്കരുത്. അതുപോലെ
പച്ചയ്ക്കും വേവിച്ചും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ് കോവയ്ക്ക. വീട്ടുമുറ്റത്ത് തഴച്ചു വളരുന്നൊരു പച്ചക്കറിയാണിത്. കോവയ്ക്കാ ഉപയോഗിച്ച് രുചികരമായ സാലഡ് എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ കോവയ്ക്ക – 250 ഗ്രാം മയൊണൈസ് – 3 ടേബിൾ സ്പൂൺ പച്ച മാങ്ങ – 1 എണ്ണത്തിന്റെ പകുതി പുതിനയില – 1
ചായയും കാപ്പിയും കുടിക്കാൻ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഇത് വായിക്കണം. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ രുചിയുള്ള ചായ അല്ലെങ്കിൽ കാപ്പി കുടിക്കാം. ചായയ്ക്ക് രുചി കൂടാൻ 1. ഏതാനും ദിവസത്തേക്ക് ആവശ്യമുള്ള തേയില കണക്കാക്കി ചെറിയ പായ്ക്കറ്റുകൾ മാത്രം വാങ്ങുക. 2. പായ്ക്കറ്റു പൊട്ടിച്ചു തേയില
ഗോതമ്പിന്റെ മൂന്ന് ഇരട്ടിയും അരിയുടെ നാല് ഇരട്ടിയും പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുവാണ് പയർ. ‘പാവപ്പെട്ടവന്റെ മാംസ്യം’ എന്നാണ് പയർ അറിയപ്പെടുന്നത്. മുളപ്പിച്ച പയർമണിയിൽ അന്നജം അഥവാ സ്റ്റാർച്ച്, മാൾട്ടോസ്, ഡെക്സ്ട്രിൻ എന്നീ പഞ്ചസാരകളായും മാംസ്യം പെപ്റ്റൈഡ്, പോളി പെപ്റ്റൈഡ്, അമിനോ ആസിഡുകൾ എന്നിവയായും
രസം എന്നാൽ ചെറിയൊരു ഔഷധക്കടയാണ് . ഗ്യാസ്ട്രബിൾ, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ കുറച്ച് രസം കുടിച്ചാൽ മതി. ഇവിടെ തയാറാക്കുന്ന മാങ്ങാ രസം വ്യത്യസ്തവും രുചികരവുമായൊരു രസക്കൂട്ടാണ്. സദ്യയ്ക്കു വിളമ്പാൻ പറ്റുന്ന മാങ്ങാരുചിയുള്ള ഈ രസം നിങ്ങൾക്കും ഇഷ്ടപ്പെടും. ചേരുവകൾ പരിപ്പ് – ½ കപ്പ് പഴുത്തു
ഓണമിങ്ങ് ഓടി എത്താറായി, സദ്യവട്ടങ്ങളിൽ പ്രധാനിയാണ് സാമ്പാർ, വീട്ടിൽ തന്നെ തയാറാക്കുന്ന സാമ്പാർ പൊടി ഉപയോഗിച്ചാവട്ടെ ഇത്തവണ സാമ്പാർ തയാറാക്കുന്നത്. ചേരുവകൾ ഉണക്കമല്ലി - ¼ കപ്പ് പരിപ്പ് – 1/2 കപ്പ് വറ്റൽ മുളക് – 12 എണ്ണം ഉഴുന്നു പരിപ്പ് – 1/2 കപ്പ് ജീരകം - 2 ടീസ്പൂൺ കായപ്പൊടി – 2 ടീസ്പൂൺ ഉലുവ –
നാവിൽ കൊതിയൂറുന്നൊരു നാടൻ വിഭവമാണ് ഉണക്കമീനും മാങ്ങയും തേങ്ങ അരച്ച് കറിവച്ചത്. ഈ ഒരു കറിയുണ്ടെങ്കിൽ എത്ര ചോറുണ്ടാലും മതിവരില്ല. ചേരുവകൾ ഉണക്കമീൻ – ¼ കിലോഗ്രാം (വെള്ളത്തിലിട്ട് കുതിർത്ത് ഉപ്പ് കളഞ്ഞ് വൃത്തിയാക്കി എടുത്തത്) മാങ്ങാ ചെറുതായി അരിഞ്ഞത് – ഒരു കപ്പ് (അധികം പുളിയില്ലാത്ത പച്ചമാങ്ങ ഒരിഞ്ചു നീളത്തിൽ
ലോകത്തിലെ ഏറ്റവും രുചികരമായ കൂട്ടാൻ ഏതെന്നു ചോദിച്ചാൽ ലക്ഷക്കണക്കിനു മലയാളികൾക്ക് ഒരേ ഒരു ഉത്തരമേ കാണു...ബീഫ്. കറി, വിന്താലൂ, ഉലർത്ത്, റോസ്റ്റ് ഏതു പേരിലാണെങ്കിലും ബീഫ് രുചിക്ക് ഫുൾമാർക്കാണ്. ചോറ്, ചപ്പാത്തി, അപ്പം എന്നിവയ്ക്കൊപ്പം ഏറ്റവും രുചികരമായ ബീഫ് ഉലർത്തിയെടുക്കുന്നതെങ്ങനെയെന്നു
െവജിറ്റേറിയനിസത്തിന്റെ മുറവിളി ഉയരുമ്പോൾത്തന്നെ, രുചികരമായി തയാറാക്കിയ ഇറച്ചിക്കറിയോടുള്ള താൽപര്യവും ഏറിവരികയാണ്. ഏതുതരം ഇറച്ചിയിലും 16 മുതൽ 20 ശതമാനം വരെ മാംസ്യവും 70–75% ജലവും 3–5% കൊഴുപ്പും ബാക്കി വിറ്റമിനുകൾ, ധാതുലവണങ്ങൾ എന്നിവയും ഉണ്ടായിരിക്കും. ഈ കാര്യങ്ങൾ മനസിലാക്കി ഇറച്ചി പാകപ്പെടുത്തിയാൽ രുചിയുടെ കാര്യത്തിൽ സംശയം വേണ്ട.
പാൽ ഉത്പന്നങ്ങളിൽ ഒന്നാമനാണ് പനീർ. കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായി്കുന്ന ധാരാളം ഘടകങ്ങൾ പനീറിൽ അടങ്ങിയിട്ടുണ്ട്. രുചികരമായ പനീർ കറി വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. 1. പാൽ – ഒരു ലീറ്റർ 2. ചെറുനാരങ്ങാ നീര് – ഒരു നാരങ്ങയുടേത് 3. പാചക എണ്ണ –
ഇത് മാമ്പഴക്കാലം, മധുരമുള്ള മാമ്പഴം കൊണ്ട് രുചികരമായി തയാറാക്കുന്ന പഴമാങ്ങാക്കറി.. 1. നല്ല മധുരമുള്ള ചെറിയ നാടൻ മാമ്പഴം ചുന ചെത്തിയത് – എട്ട് മുളകുപൊടി – ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 2. തേങ്ങാ തിരുമ്മിയത് – ഒരു മുറി ജീരകം – അര ചെറിയ സ്പൂൺ 3. വെള്ളം ചേർക്കാതെ
ചക്കപ്രഥമനെക്കുറിച്ച് ഇരയിമ്മൻ തമ്പി ഇങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ടത്രേ. ‘പ്രഥമനമൃതിനെക്കാൾ വിശേഷം വിശേഷം’ എന്ന്. ചക്കപ്രഥമന് തേൻ വരിക്കയാണു വേണ്ടത്. 1. ചക്ക വരട്ടിയത് (നന്നായി പഴുത്തവരിക്കച്ചക്ക ചെറുതായരിഞ്ഞു തരിയില്ലാതെ അരച്ച് ആവശ്യത്തിനു ശർക്കരയും നെയ്യും ചേർത്തു വരട്ടിയെടുക്കണം. ആറു കിലോ
സൂപ്പർ ഫുഡിലാണ് മുരിങ്ങക്കായുടെ സ്ഥാനം. നിരവധി ഗുണങ്ങളുള്ള മുരങ്ങക്കായ് നോൺ വെജ് വിഭവങ്ങളിലും താരമാണ്. രക്തത്തെ ശുദ്ധികരിക്കുന്നതിനും പ്രതിരോധ ശക്തി കൂട്ടുന്നതിനും മുരിങ്ങക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് പഠനങ്ങൾ പറയുന്നത്. രുചികരമായ മുരിങ്ങക്കായ് മുളകുഷ്യത്തിന്റെ രുചിക്കൂട്ട് പരിചയപ്പെടാം. 1.
ചക്ക ഒരൊറ്റ പഴമല്ല, അനവധി ചെറിയ പഴങ്ങൾ കൂടി ച്ചേർന്നതാണ്. ഓരോ ചുളയും ഓരോ പഴമാണ്. ചക്കയ്ക്ക് ഏറെ ഔഷധഗുണമുണ്ട്. വിഷുവിഭവങ്ങളിൽ പ്രധാനമാണ്് ചക്ക എരിശേരി. 1. ചക്കച്ചുള കനംകുറച്ച് വട്ടത്തിൽ അരിഞ്ഞത് – കാൽ കിലോ ചക്കക്കുരു വട്ടത്തിലരിഞ്ഞത് – 100 ഗ്രാം 2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ മുളകുപൊടി – ഒരു ചെറിയ
മലബാർ പ്രദേശങ്ങളിൽ വിഷുവിന്റെ ഭാഗമായി ഒരുക്കുന്ന കണിയിൽ പ്രധാനമാണ് കണിയപ്പം. 1. പച്ചരി കുതിർത്തു പൊടിച്ചത് – അര കിലോ 2. സോഡാപ്പൊടി – ഒരു നുള്ള് 3. എള്ള് – മൂന്നു ചെറിയ സ്പൂൺ 4. തേങ്ങാക്കൊത്ത് – അര കപ്പ് 5. ശർക്കര – കാൽ കിലോ തയാറാക്കുന്ന വിധം ∙ശർക്കര പാവാക്കി വയ്ക്കുക. ∙അരിപ്പൊടി, സോഡാപ്പൊടി,
ഊണിനൊപ്പം കറുമുറ കൊറിക്കാൻ അൽപം പാവയ്ക്കാ വറുത്തെടുത്താലോ? ചേരുവകൾ പാവയ്ക്ക – 250 ഗ്രാം തേങ്ങാക്കൊത്ത് – 6 എണ്ണം നീളത്തിൽ അരിഞ്ഞത് പച്ചമുളക് – 3 കറിവേപ്പില – 1 ഉപ്പ് – 1 ടീസ്പൂൺ തയാറാക്കുന്ന വിധം ∙ പാവയ്ക്ക വട്ടത്തിൽ അരിയുക. ∙ ഒരു ബൗളിൽ പാവയ്ക്ക, തേങ്ങാക്കൊത്ത്, പച്ചമുളക്, കറിവേപ്പില, ഉപ്പ്
മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നാണ് കപ്പ. അതുകൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങൾ ഏറെയാണ്. കപ്പ പുരട്ടിയത് എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ 01. പച്ചക്കപ്പ തൊലി ചെത്തി വൃത്തിയാക്കി കഷണങ്ങളാക്കിയത് – 1 കിലോ 02. തിരുമ്മിയ തേങ്ങ – 1 കപ്പ് 03. പച്ചമുളക് – 4 എണ്ണം
മാട്ടിറച്ചി കൊണ്ട് തയാറാക്കാവുന്ന വ്യത്യസ്തമായൊരു വിഭവമാണ് ബോൾക്കറി. ഡംബ്ലിങ്ങ്സിനുള്ള ചേരുവകൾ 01. മാട്ടിറച്ചി മിൻസറിൽ അരച്ചത് – അര കിലോ 02. ചുവന്നുള്ളി (പൊടിയായി കൊത്തിയരിഞ്ഞത്) – രണ്ടു ഡിസേർട്ട് സ്പൂൺ 03. ഉപ്പ് – പാകത്തിന് 04. ഇഞ്ചി നീളത്തിലരിഞ്ഞത് – ഒരു ഡിസേർട്ട് സ്പൂൺ 05. വെളുത്തുളളി നീളത്തിലരിഞ്ഞത് – ഒരു ഡിസേർട്ട് സ്പൂൺ 06. പച്ചമുളക് ചെറുതായരിഞ്ഞത് – ഒരു
ഗൃഹാതുരത്വമുണർത്തുന്നൊരു കൂട്ടാണ് ചമ്മന്തി. പൊതിച്ചോറിലെ അവിഭാജ്യ ഘടകം. ചോറിനൊപ്പം ചമ്മന്തിയും അച്ചാറും മെഴുക്കുപുരട്ടിയും വച്ച ഇലപ്പൊതിയഴിക്കുമ്പോൾത്തന്നെ നാവിൽ വെള്ളമൂറും. ചുട്ട ചമ്മന്തി എങ്ങിനെ തയാറാക്കാമെന്ന് നോക്കാം.ചേരുവകൾ 01. വറ്റൽ മുളക് – 8 02. ചുവന്നുള്ളി - കാൽ കപ്പ് 03. വാളൻപുളി (വെള്ളത്തിൽ കുതിർത്തത്) - ഒരു ടീസ്പൂൺ 04. വെളിച്ചെണ്ണ — രണ്ടു ടീസ്പൂൺ 05. ഉപ്പ് - പാകത്തിന്
രുചികരമായ ഇറച്ചി വറ്റിച്ചത് എങ്ങനെ തയാറാക്കാമെന്നു നോക്കാം. 01. ഇറച്ചി (ചെറിയ കഷണങ്ങളാക്കിയത്) – അര കിലോ 02. ഉരുളക്കിഴങ്ങ് (ചെറിയ കഷണങ്ങളാക്കിയത്) – 2 എണ്ണം 03. വെളുത്തുളളിയല്ലി (നീളത്തിൽ അരിഞ്ഞത്) – ഒരു ഡിസേർട്ട് സ്പൂൺ 04. കടുക് – ഒരു ടീസ്പൂൺ 05. ഉപ്പ് – പാകത്തിന് 06. വെളിച്ചെണ്ണ – രണ്ടു ഡിസേർട്ട് സ്പൂൺ 07. മഞ്ഞൾപൊടി – കാൽ ടീസ്പൂൺ 08. കുരുമുളക് പൊടി
കൊതിയൂറുന്നൊരു നാലുമണിപ്പലഹാരമാണ് ഏത്തയ്ക്കാപ്പം. നാടൻ രുചികളിൽ ...
മുതിർന്നവർക്കും കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടുന്നൊരു വിഭവമാണിത്. പോഷകസമ്പുഷ്ടമായ റാഗിക്കൊപ്പം ഗോതമ്പുപൊടിയും ചേർത്താണ് റാഗി ദോശ. 01. റാഗി പൊടി – ഒരു കപ്പ് 2. ഗോതമ്പ് പൊടി – മുക്കാൽ കപ്പ് 03. സവാള (പൊടിയായി കൊത്തിയരിഞ്ഞത്) – 1 എണ്ണം 04. പച്ച മുളക് (നേർത്തായി അരിഞ്ഞത്) – 1 എണ്ണം 05. ജീരകം – ഒരു ടീസ്പൂൺ 06. കറിവേപ്പില – 1 തണ്ട് 07. ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന
മീൻ രുചികൾ പലതരത്തിലുണ്ട്. ബേക്ക് ചെയ്തെടുത്ത രുചികരമായൊരു കൂട്ട് പരിചയപ്പെട്ടാലോ? ദശകട്ടിയുള്ള മീൻ – അര കിലോഗ്രാം ബട്ടർ – 2 ടേബിൾ സ്പൂൺ സവോള – 1 ഇഞ്ചി – അര ഇഞ്ച് നീളത്തിൽ സെലറി – കാൽ കപ്പ് കോൺ – കാൽ കപ്പ് കാപ്സിക്കം – കാൽ കപ്പ് തൈം – അര ടീസ്പൂൺ പാഴ്സലി – 1 ടേബിൾ സ്പൂൺ വൈറ്റ് സോസ് ചേരുവകൾ ബട്ടർ –
ക്രിസ്മസിന് രുചികരമായ പുഡിഡിങ് രുചി കുക്കറിൽ തയാറാക്കിയാലോ?. ഡ്രൈ ഫ്രൂട്ട്സിന്റെ രുചിയും മധുരവും ചേരുന്ന ക്രിസ്മസ് രുചിക്കൂട്ട് എളുപ്പത്തിൽ തയാറാക്കാം. ബ്രഡ് പൊടിച്ചത് – 250 ഗ്രാം ചൂടു പാൽ – 1 കപ്പ് പഞ്ചസാര പൊടിച്ചത് – 250 ഗ്രാം മുട്ട – 4 ബട്ടർ – 250 ഗ്രാം ബ്രാൻഡി – അര കപ്പ് ജാതിക്കപൊടിച്ചത്
ഇത്തവണ ക്രിസ്മസ് ലഞ്ചിന് ഏറെ രുചികരവും വ്യത്യസ്തവുമായ മഷ്റൂം റൈസ്...കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമാകുന്നൊരു വിഭവമാണ്. വളരെ എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം. ചേരുവകൾ 1. ബസ്മതി അരി – 1 കപ്പ് 2. ബട്ടൻ മഷ്റൂം – 200 ഗ്രാം 3. ബട്ടർ –50 ഗ്രാം 4. പാൽ – 2 കപ്പ് 5. തൊലികളഞ്ഞ ബദാം
ഹൃദ്യമായ പൈനാപ്പിൾ വൈൻരുചി വീട്ടിൽ തയാറാക്കാം പലതരം പഴങ്ങൾ കൊണ്ട് വൈൻ രുചി തയാറാക്കാം. മുന്തിരിയും പൈനാപ്പളും രുചിലഹരിയിൽ ഏറെ പ്രിയങ്കരമാണ്. പൈനാപ്പിൾ വൈൻ എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ പൈനാപ്പിൾ – 1 കിലോ ഗ്രാം (തൊണ്ടോടു കൂടി കഷ്ണങ്ങളാക്കിയത്) വെള്ളം – 4 ലിറ്റർ പഞ്ചസാര – 2
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായൊരു ചേന വറുത്ത സാലഡ് പരിചയപ്പെട്ടാലോ? ചേനവൃത്തിയാക്കി കഴുകി കനം കുറച്ച് അരിഞ്ഞ് കഴുകി വാരിയെടുക്കണം. ചേന കഴിക്കാൻ മടിയുള്ള വരുംഇഷ്ടപ്പെടുന്നൊരു രുചിയാണിത്. മറ്റുള്ള ഭക്ഷണത്തിനൊപ്പം ഈ സലാഡും ചേരുമ്പോൾ ഏറെ രുചികരമാണ്. ചേരുവകൾ 1. ചേന – 1 കഷണം (250ഗ്രാം) 2. തേങ്ങാ പീര –
മീൻ കറി ഏവർക്കുംപ്രിയങ്കരമാണ്. ചാറ് വറ്റിച്ചെടുക്കുന്നൊരു മീൻകറി രുചിക്കൂട്ട് പരിചയപ്പെടാം. ദശകട്ടിയുള്ള മീൻ – അര കിലോഗ്രാം അരപ്പ് തയാറാക്കാൻ മുളകുപൊടി – 5 ടീസ്പൂൺ മഞ്ഞൾപൊടി – അര ടീസ്പൂൺ ചെറിയുള്ളി – 1 ടേബിൾസ്പൂൺ ഇഞ്ചി – 2 ടീസ്പൂൺ വെളുത്തുള്ളി – 6 കുരുമുളകുപൊടി – 1/4ടീസ്പൂൺ കുടംപുളി – 4
01. വാളൻപുളി — 50 ഗ്രാം 02. മഞ്ഞൾപ്പൊടി — ഒരു ചെറിയ സ്പൂൺ മുളകുപൊടി — ഒരു വലിയ സ്പൂൺ എൽജി കായം — 20 ഗ്രാം ശർക്കര — 75 ഗ്രാം കറിവേപ്പില — പാകത്തിന് 03. വെളിച്ചെണ്ണ — മൂന്നു ചെറിയ സ്പൂൺ 04. കടുക് — ഒരു ചെറിയ സ്പൂൺ വറ്റൽമുളക് (കഷണങ്ങളാക്കിയത്) —മൂന്ന് 05. കറിവേപ്പില — കുറച്ച് 06.
കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ. രുചികരമായൊരു അവിയൽ എങ്ങനെ തയാറാക്കാമെന്ന് നോക്കാം 01. ചേന — 15 ഗ്രാം 02. പടവലം — അഞ്ചു ഗ്രാം അച്ചിങ്ങ — അഞ്ചു ഗ്രാം കാരറ്റ് — 10 ഗ്രാം മുരിങ്ങയ്ക്ക — 10 ഗ്രാം വെള്ളരിക്ക — 15 ഗ്രാം 03. പടറ്റിക്കായ — ഒരു കായയുടെ പകുതി 04. പച്ചമാങ്ങ — കുറച്ച് 05. വെളിച്ചെണ്ണ — മൂന്നു ചെറിയ സ്പൂൺ 06. മഞ്ഞൾപ്പൊടി — ഒരു ചെറിയ സ്പൂൺ മുളകുപൊടി — ഒരു
വീട്ടുമുറ്റത്തും പറമ്പിലും യഥേഷ്ടം വളരുന്ന ചേനത്തണ്ടിനൊപ്പം ചെറുപയർ ചേർത്തൊരു തോരൻ.ചേനത്തണ്ട് – ചെറുതായി അരിഞ്ഞ് ഉപ്പ് ചേർത്ത് യോജിപ്പിച്ചത് ,ചെറുപയർ – 1 കപ്പ് തിളപ്പിച്ചത്, തേങ്ങാചിരകിയത് – അര മുറി പച്ചമുളക് – 2
Results 1-50 of 55