ക്രിസ്മസിന് ഒരുക്കാം ഓറഞ്ചിന്റെ ഈ സ്പെഷൽ ഡെസേർട്ട്
Mail This Article
ക്രിസ്മസിന് മധുരമൂറും സ്പെഷൽ ഡെസേർട്ട് തയാറാക്കാം. മിസിസ് കെ.എം. മാത്യൂവിന്റെ റെസിപ്പി. വീട്ടിലെത്തുന്ന വിരുന്നകാർക്ക് നൽകാം ഓറഞ്ചിന്റെ രുചി ഒരുമിക്കുന്ന മധുരമൂറും പലഹാരം.
ചേരുവകൾ
3 മുട്ട
2 ടീസ്പൂൺ + 3 ടീസ്പൂൺ ബട്ടർ
2 ടീസ്പൂൺ + 3 ടീസ്പൂൺ മൈദ
1/4 കപ്പ് പാൽ
4 ടീസ്പൂൺ ഓറഞ്ച് ജൂസ്
2 ടീസ്പൂൺ പഞ്ചസാര ( മുട്ടയുടെ മഞ്ഞക്കരുവിനു ചേർക്കാൻ )
2 ടീസ്പൂൺ ഓറഞ്ച് zest
1/2 ടീസ്പൂൺ വാനില
1/4 കപ്പ് + 2 ടീസ്പൂൺ പഞ്ചസാര
തയാറാക്കുന്നവിധം
പാനിൽ ബട്ടർ ചേർക്കാം. നന്നായി മെൽറ്റ് ആകുമ്പോൾ അതിലേക്ക് മൈദ കട്ടപിടിക്കാത്ത രീതിയിൽ ഇത്തിരിയായി ചേർത്ത് കൊടുത്ത് ഇളക്കാം. അതിലേക്ക് പാൽ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം. അതിലേക്ക് 4 സ്പൂൺ ഓറഞ്ച് ജൂസും പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കാം. 2 ടീസ്പൂൺ ഓറഞ്ച് zest ചേര്‍ത്ത് നന്നായി കട്ടിയാകുന്നിടം വരെ ഇളക്കാം. ശേഷം തണുക്കുവാനായി മാറ്റിവയ്ക്കാം. മറ്റൊരു ബൗളിൽ 3 മുട്ട എടുക്കാം. മുട്ടയുടെ വെള്ളയിൽ നിന്നും മഞ്ഞ വേർതിരിച്ചെടുക്കാം. മഞ്ഞയിലേക്ക് വാനില എസ്സൻസും ചേർത്ത് നന്നായി യോജിപ്പിക്കാം.
ഈ മിശ്രിതം തണുത്ത ഓറഞ്ച് കൂട്ടിലേക്ക് ചേർക്കാം. മാറ്റിവച്ച മുട്ടയുടെ വെള്ളയിലേക്ക് ആവശ്യമുള്ള പഞ്ചസാര ചേർത്ത് ബീറ്റർ കൊണ്ട് നന്നായി അടിച്ചെടുക്കാം. പതപ്പിച്ച മുട്ടയുടെ മിശ്രിതം ഓറഞ്ച് കൂട്ടിലേക്ക് ചേർത്ത് മിക്സ് ചെയ്യാം. കൂടുതൽ മിക്സ് ചെയ്യരുത്. ശേഷം സൂഫ്‌ളെ മോൾഡിൽ ബട്ടർ പുരട്ടി ഈ മിശ്രിതം അതിലേക്ക് ചേർക്കാം. ഓവൻ 200 ഡിഗ്രി വരെ ചൂടാക്കുക. കേക്കിന് മുകളിൽ ഗോൾഡൻ ആകുന്നതുവരെ 16 മുതൽ 20 മിനിറ്റ് വരെ ബേക് ചെയ്യണം. മധുരമൂറും ഓറഞ്ച് സൂഫ്‌ളെ റെഡി.