Activate your premium subscription today
കൊല്ലം ∙ മത്സ്യവിപണന മേഖലയിൽ ഒരുപാട് പ്രതീക്ഷയോടെ സർക്കാർ ആരംഭിച്ച ‘നളപാക’ത്തിന്റെ പാകം തെറ്റിയിട്ട് വർഷങ്ങൾ. 2008ൽ സംസ്ഥാന തീരദേശ വികസന കോർപറേഷൻ ആരംഭിച്ച പദ്ധതി സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇപ്പോൾ പേരിൽ മാത്രമാണ് പാകം. കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് പദ്ധതി
കൊല്ലം∙കോയിക്കൽ തോട് സംരക്ഷണവും കൈവരി കെട്ടലും നിലച്ചിട്ട് വർഷങ്ങൾ. മുൻപ് വീടുകളിലേക്ക് വെള്ളം കയറുന്നതായിരുന്നു ദുരിതമെങ്കിൽ ഇപ്പോൾ അതിലേറെ കഷ്ടത്തിലാണ് പുളിയത്തുമുക്ക് കോയിക്കൽ തോടിന്റെ കരയിൽ താമസിക്കുന്നവർ. തോട് സംരക്ഷണത്തിനും കൈവരി കെട്ടുന്നതിനുമായി സർക്കാർ അനുവദിച്ച 12 കോടി രൂപ
കൊട്ടാരക്കര∙ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെങ്ങമനാട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ് വാടകക്കെട്ടിടത്തിലേക്കു മാറ്റുന്നതിനെ ചൊല്ലി എൽഡിഎഫിൽ തർക്കം. മാറ്റുന്നതിൽ എതിർപ്പുമായി സിപിഎം, കേരള കോൺഗ്രസ്(ബി) പാർട്ടികൾ രംഗത്ത് വന്നു. സമർദത്തെ തുടർന്ന് സ്ഥലംമാറ്റ തീരുമാനം കെഎസ്ഇബി ഉപേക്ഷിച്ചു. വിഷയം
പുനലൂർ ∙ മണ്ഡലകാല ഗതാഗത നിയന്ത്രണത്തിന്റെ ദേശീയപാതയിലെ വാളക്കോട് മേൽപ്പാലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘വാളക്കോട് ഓപ്പറേഷൻ’ വിജയം കണ്ടു. 3 ആഴ്ച മുൻപ് മുതൽ ഇവിടെ ഹോം വാർഡിനെ നിയോഗിച്ചിരുന്നു. ഇവിടെ ഗതാഗതം നിയന്ത്രിക്കാനായി അധികമായി കഴിഞ്ഞ 4 ദിവസമായി പാലത്തിന്റെ ഇരുവശങ്ങളിലും രണ്ട് സ്പെഷൽ
കൊല്ലം ∙ കോർപറേഷൻ മേഖലയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ഞാങ്കടവ് പദ്ധതി ഇനിയും ഒരു വർഷം വൈകും. ഒരു കിലോമീറ്റർ ദൂരം പൈപ്പ് ലൈൻ സ്ഥാപിക്കൽ, കല്ലട ആറ്റിലെ ഞാങ്കടവിൽ തടയണ നിർമാണം, ഞാങ്കടവിലും ജല ശുദ്ധീകരണ ശാലയായ കിളികൊല്ലൂർ വസൂരിച്ചിറയിലും ജനറേറ്ററും പമ്പ് സെറ്റും സ്ഥാപിക്കൽ
കൊല്ലം∙ ഇന്ത്യയിലെ ആദ്യ 24X7 ഓൺലൈൻ കോടതി പ്രവർത്തനം ആരംഭിച്ചു. ആധുനിക രീതിയിൽ സജ്ജീകരിച്ച കോടതിയുടെ പ്രവർത്തനോദ്ഘാടനം ജില്ലാ അഡിഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് നിർവഹിച്ചു. ഓൺലൈൻ കോടതിയുടെ ചുമതലയുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സൂര്യ സുകുമാരൻ ചുമതലയേറ്റ് സിറ്റിങ് ആരംഭിച്ചു. ആദ്യത്തെ കേസ്
തെന്മല∙ തിരുമംഗലം ദേശീയപാതയിൽ അപകടങ്ങൾ ഒഴിയുന്നില്ല. കഴിഞ്ഞദിവസം രാത്രി 10ന് ഉറുകുന്നിൽ തമിഴ്നാട് ആർടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചു. വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട ചരക്കു ലോറി പാതയോരത്തെ ലോട്ടറി കടയിലേക്ക് ഇടിച്ചു കയറി. ലോറിയിലെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ വാതിൽ പൊളിച്ച് രക്ഷിച്ച് പുനലൂർ
ഓച്ചിറ∙ നിർഭയരായ നവോത്ഥാന നായകരുടെ നാട്ടിൽ നിർഭയരായ സാംസ്കാരിക പ്രവർത്തകർ ഉണ്ടാകണമെന്ന് സംവിധായകൻ വിനയൻ. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സിനിമ മേഖലയിലെ അനീതിക്കെതിരെ താനും തിലകനും നടത്തിയ പോരാട്ടത്തിൽ മഹാനടനെ
പത്തനാപുരം∙ എൽഡിഎഫ് ഭരിക്കുന്ന പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റിന്റെ മുറിയിലെത്തി, ബിഡിഒ ഉൾപ്പെടെയുള്ള ജീവനക്കാർക്കു നേരെ വൈസ് പ്രസിഡന്റ് അസഭ്യ വർഷം നടത്തിയെന്നു പരാതി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ജീവനക്കാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു
പുനലൂർ ∙ മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന ഹൈവേ പുനർനിർമിച്ചപ്പോൾ റോഡിന്റെ വശത്ത് കൂടുതൽ സ്ഥല സൗകര്യങ്ങൾ ഉള്ള മുക്കടവ് ഭാഗത്തു കൂടി ഇത്തവണ മുതൽ ശബരിമല സീസണിൽ കടകൾ സ്ഥാപിച്ചു തുടങ്ങി. പുനലൂർ മിനി പമ്പയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് വ്യാപാര സ്ഥാപനങ്ങൾ ഉയർന്നത്. ഇവിടെ റോഡിന്റെ രണ്ടു വശത്തും വാഹനങ്ങൾ
കൊല്ലം∙ മയ്യനാട് റെയിൽവേ സ്റ്റേഷനിൽ പാളം കുറുകെ കടന്ന് പ്ലാറ്റ്ഫോമിലേക്കു കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്കു ദാരുണാന്ത്യം. മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി–ലീജ ദമ്പതികളുടെ മകളുമായ എ. ദേവനന്ദ (17)യാണ് മരിച്ചത്. വൈകിട്ട്
കൊല്ലം∙ നാട്ടുകാരും സഹപാഠികളും നോക്കി നിൽക്കെയായിരുന്നു ചീറിപ്പാഞ്ഞു വന്ന ട്രെയിനിനു മുന്നിൽ ദേവനന്ദയുടെ ജീവൻ നഷ്ടമായത്. നിമിഷനേരം കൊണ്ട് കൺമുന്നിൽ സംഭവിച്ച അത്യാഹിതം കണ്ട ഞെട്ടലിലാണ് സഹപാഠിയും ദേവനന്ദയെ രക്ഷപ്പെടുത്താൻ ശ്രമിച്ച പ്ലസ്ടു വിദ്യാർഥിയായ അഹമ്മദ് നിഹാലും സാക്ഷി രാജേഷ് എന്ന നാട്ടുകാരനും.
ക്വയർമത്സരം ഇന്ന് പത്തനാപുര∙ മൗണ്ട് താബോർ ദയറായുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകൻ തോമാ മാർ ദിവന്നാസിയോസിന്റെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി ‘കെനോറോ’ എന്ന പേരിൽ ക്വയർ ഗാനമത്സരം ഇന്ന് നടക്കും. മൗണ്ട് താബോർ ദയറാ ചാപ്പലിൽ രാവിലെ 9ന് റജിസ്ട്രേഷൻ തുടങ്ങും. ലോഗോ മത്സരം കൊല്ലം ∙ ലോക മണ്ണ്
ഓയൂർ ∙ ജീവിത കഷ്ടപ്പാടിനിടയിലും സത്യസന്ധത പുലർത്തിയ കുടുംബത്തിന് അഭിനന്ദനവുമായി നാട്. കായിലയിൽ വാടകയ്ക്ക് താമസിക്കുന്ന ഹലീമാ ബീവിയും മകൾ ആർ.ലീനയുമാണ് മാതൃകയായത്. കാൻസർ രോഗികളായ അമ്മയും മകളും തിരുവനന്തപുരം ആർസിസിയിലെ ചികിത്സ കഴിഞ്ഞ് ഇന്നലെ 12.30ന് അമ്പലംകുന്നിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം
കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പേരിൽ എസ്എൻഡിപി യോഗത്തിനും യോഗ നേതൃത്വത്തിനുമെതിരെ രംഗത്തു വരണമെന്ന തീരുമാനത്തിൽ സിപിഎമ്മിൽ കടുത്ത ഭിന്നിപ്പ്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനായ നവോത്ഥാന സമിതി പിരിച്ചു വിടണമെന്നാവശ്യപ്പെട്ടു പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയും
എഴുകോൺ ∙ കേന്ദ്രത്തിൽ എല്ലാക്കാലത്തും കോൺഗ്രസും ഇപ്പോൾ ബിജെപിയും ഒരേ നയമാണ് പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരമായ ഇഎംഎസ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് എസ്ഡിപിഐ പരസ്യ പിന്തുണ പ്രഖ്യാപിച്ചു.
കൊല്ലം∙ശക്തികുളങ്ങര പോർട്ട്, ഹാർബർ പ്രദേശങ്ങൾ വിനോദ സഞ്ചാര മേഖലയായി ഉയർത്തമെന്ന ആവശ്യം ശക്തം. കടൽക്കാഴ്ചയുടെ സൗന്ദര്യം ആസ്വദിക്കാനും സന്ദർശകർക്ക് വിശ്രമിക്കാനും സൗകര്യങ്ങളുള്ള വിശാലമായ കടപ്പുറമാണ് ഇവിടെ. ഒപ്പം പുലിമുട്ടുകൾക്ക് മുകളിലൂടെയുള്ള റോഡും വാഹന പാർക്കിങ്ങിനുള്ള സ്ഥലവും ടൂറിസം വികസനത്തിനുള്ള
ശാസ്താംകോട്ട∙ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വളർച്ചയുടെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്യ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള കൂടുതൽ കുട്ടികൾ കേരളത്തിലെ കോളജുകളിൽ പ്രവേശനം തേടുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള
കരുനാഗപ്പള്ളി ∙ അപ്രതീക്ഷിതമായ കൊലപാതകത്തിന്റെ വാർത്ത കേട്ടാണ് കുലശേഖരപുരം ഇന്നലെ ഉണർന്നത്. കുലശേഖരപുരം ആദിനാട് വടക്ക് കാർത്തികപ്പള്ളി കിഴക്കതിൽ വീട്ടിലെ വിജയലക്ഷ്മിയെ നാട്ടിൽ കണ്ടിട്ടുള്ള പരിചയം എല്ലാവർക്കുമുണ്ടെങ്കിലും ആരുമായും ഇവർ അടുപ്പം പുലർത്തിയിരുന്നില്ല. അപ്രതീക്ഷിതമായ മരണ വാർത്തയിൽ പകച്ചു
അഭിമുഖം കൊല്ലം ∙ മനയിൽകുളങ്ങര ഗവ. വനിതാ ഐടിഐയിൽ അഗ്രോ പ്രോസസിങ് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിനുള്ള അഭിമുഖം 22 ന് രാവിലെ 11 ന് നടത്തും. 0474-2793714. മസ്റ്ററിങ് ക്യാംപ് കൊട്ടാരക്കര∙ മുൻഗണന, അന്ത്യോദയ, അന്നയോജന റേഷൻ കാർഡിലെ ഉപഭോക്താക്കളിൽ വിരൽ പതിയാത്തവർക്കായുള്ള ആധാർ മസ്റ്ററിങ് ക്യാംപ്
കൊല്ലം ∙ ഇറച്ചിക്കോഴി കടയിലെ അസം സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ, ഒപ്പം ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. അഞ്ചൽ ചന്തമുക്കിനു സമീപമുള്ള അറഫാ ചിക്കൻ സ്റ്റാളിലെ തൊഴിലാളി ജലാലുദ്ദീനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആണ് അടുത്ത ബന്ധു
കൊല്ലം ∙ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ മൾട്ടി ഡിവിഷനൽ ഡിസിപ്ലിനറി ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് (എംഡിഡിടിഐ) ഇപ്പോഴും തറയിലൊതുങ്ങുന്നു. കൊല്ലം ഉപാസന ആശുപത്രിക്ക് എതിർവശത്തുള്ള റെയിൽവേ ഭൂമിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം അടിസ്ഥാനം മാത്രം കെട്ടിയ നിലയിൽ ഒരു വർഷമായി അവശേഷിക്കുന്നത്. റെയിൽ കൗശൽ
ചടയമംഗലം∙ പോരേടം കണ്ണമ്പാറയിൽ നിയമം ലംഘിച്ചു ക്വാറി പ്രവർത്തിക്കുന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് കലക്ടർ സ്ഥലം സന്ദർശിച്ചു. ജില്ലാ ജിയോളജിസ്റ്റ്, ചടയമംഗലം പൊലീസും സ്ഥലത്ത് എത്തി. പൗരസമിതി ചൂണ്ടിക്കാണിച്ച നിയമലംഘനങ്ങൾ കലക്ടർ വിശദമായി പരിശോധിച്ചു. ജിയോളജി, താലൂക്ക് ഓഫിസ് തുടങ്ങിയ വകുപ്പുകളോട്
ന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും മികച്ച മറൈന് സംസ്ഥാനത്തിനുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയ പുരസ്കാരം കേരളത്തിന്. മത്സ്യബന്ധന മേഖലയിലെ സമഗ്ര ഇടപെടലുകള് പരിഗണിച്ചാണ് പുരസ്കാരം. ഏറ്റവും മികച്ച മറൈന് ജില്ല കൊല്ലമാണ്. 2024 ലെ ലോക ഫിഷറീസ് ദിനത്തോട് അനുബന്ധിച്ചാണ് പുരസ്കാരങ്ങള് പ്രഖ്യാപിച്ചത്.
കൊല്ലം∙ തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ തെരുവു പൂച്ചയെ രാത്രിയിൽ മൃഗാശുപത്രിയിൽ എത്തിച്ച കാരിക്കോട് സ്വദേശി ലത്തീഫ് കുഞ്ഞിനോട് തേവള്ളി ജില്ലാ മൃഗാശുപത്രിയിൽ ജീവനക്കാർ മോശമായി പെരുമാറിയെന്ന് ആക്ഷേപം. കഴിഞ്ഞ ശനിയാഴ്ച കടയിൽ നിന്ന് രാത്രി വീട്ടിലേക്ക് വരുമ്പോഴാണ് അഞ്ച് നായകൾ
ചാത്തന്നൂർ ∙ കാരംകോട്, ഊറാംവിള ഭാഗങ്ങളിൽ വ്യാപകമായി കവർച്ചാ ശ്രമം. ഏഴു വീടുകളിലാണു മോഷണശ്രമം നടന്നത്. ഒരു വീട്ടിൽ നിന്നു ബൈക്ക് മോഷ്ടിച്ചു. ക്രിസ്തോസ് സ്കൂളിനു സമീപം, എൽഎം മാളിന് എതിർവശം എന്നിവിടങ്ങളിൽ ഞായർ രാത്രി 12നും രണ്ടിനും ഇടയിലാണു മോഷണവും മോഷണശ്രമവും നടന്നത്. ക്രിസ്തോസ് സ്കൂളിനു സമീപം ഉത്തമന്റെ വീട്ടിൽ നിന്നു ബൈക്ക് മോഷ്ടിച്ചു. മറ്റു രണ്ടു വീടുകളിൽ കവർച്ചാശ്രമവും നടന്നു.
കൊല്ലം ∙ ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപറേഷനുകളുടെ വാർഡ് അതിർത്തി പുനഃക്രമീകരിച്ച് കരട് വിജ്ഞാപനം പുറത്തിറങ്ങി. ജില്ലയിൽ ആകെ 80 ഗ്രാമപ്പഞ്ചായത്ത് വാർഡുകളാണ് വർധിക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലെ അതിർത്തി പുനഃക്രമീകരിച്ചുള്ള വിജ്ഞാപനം അടുത്ത ഘട്ടങ്ങളിലായി പുറത്തിറങ്ങും.
പുത്തൂർ ∙ ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ് എന്നതു സിനിമാ കഥയിലെ ഹിറ്റ് ഡയലോഗ് മാത്രമല്ല, ശാസ്ത്രീയമായും അതു സത്യമാണെന്നു തെളിയിച്ചപ്പോൾ പുത്തൂർ ജിഎച്ച്എസ്എസിലെ ചുണക്കുട്ടികൾക്ക് സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം. പ്ലസ് വൺ വിദ്യാർഥികളായ എസ്.ദക്ഷിണയും ടി.നിരഞ്ജന പിള്ളയുമാണ് സ്കൂളിനും
പുനലൂർ ∙ പഴയ സ്വർണാഭരണങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറിൽ കൂട്ടിക്കൊണ്ടു വന്ന് തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം അഞ്ചര ലക്ഷം രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത സംഭവത്തിലെ രണ്ടു പേർ കൂടി അറസ്റ്റിൽ. സംഘത്തിലെ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ നേരത്തേ അറസ്റ്റിലായിരുന്നു. ചവറ ചിറ്റൂർ പൊന്മന
ചവറ ∙ പൊലീസിനെ വെട്ടിച്ചു മോഷ്ടാക്കൾ വിലസുന്നു. ദേവാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്നു പണം അപഹരിക്കുന്നതു പതിവാകുന്നു. ചവറ, പന്മന എന്നിവിടങ്ങളിലാണു മോഷണം പതിവാകുന്നത്. ഇന്നലെ പുലർച്ചെ പന്മന ചിറ്റൂർ കറുങ്ങയിൽ ആറുമുഖ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉപദേവത ക്ഷേത്രങ്ങൾക്കു മുന്നിൽ സ്ഥാപിച്ചിരുന്ന
Results 1-30 of 10000