കൊല്ലം ജില്ലയിൽ ഇന്ന് (14-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
ബാങ്ക് അവധി
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ തെക്കൻ കേരളത്തിലും കന്യാകുമാരിയിലും ഉയർന്ന തിരമാല മുന്നറിയിപ്പ്.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
ഗതാഗത നിയന്ത്രണം
പാരിപ്പള്ളി ∙ വർക്കല - നടയറ - പാരിപ്പള്ളി റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ചാവർകോട് മുതൽ മുക്കട വരെ ടാറിങ് ജോലികൾ 15നുരാവിലെ 5 ന് ആരംഭിക്കുന്നതിനാൽ 15നും 16നും ഗതാഗത ക്രമീകരണം ഏർപ്പെടുത്തും. പാളയംകുന്ന് ഭാഗത്തു നിന്നു പാരിപ്പള്ളിയിലേക്കു പോകേണ്ട വാഹനങ്ങൾ ചാവർകോട് ജംക്‌ഷനിൽ തിരിഞ്ഞു വേങ്കോട് - വികെസിഇടി കോളജ് - എഴിപ്പുറം കെവൈഎംഎ ജംക്‌ഷൻ വഴി മുക്കടയിലേക്ക് പോകണം. കടമ്പാട്ടുകോണം - കാറ്റാടിമുക്ക് വഴി പാളയംകുന്ന് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ വേങ്കോട് വഴി ചാവർകോട് ഭാഗത്തേക്കു പോകണം.
സെമിനാർ ഇന്ന്
കൊല്ലം∙ ഡോ.ബി.ആർ.അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് അഖിലേന്ത്യാ ദലിത് അവകാശ സമിതി (എഐഡിആർഎം), ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) ജില്ലാ കമ്മിറ്റികൾ സംഘടിപ്പിക്കുന്ന സെമിനാർ ഇന്നു രാവിലെ 10.30ന് കടപ്പാക്കട സ്പോർട്സ് ക്ലബ് ഹാളിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.