Activate your premium subscription today
Tuesday, Apr 15, 2025
തിരുവനന്തപുരം∙ മണല് മൂടി മുതലപ്പൊഴി പൊഴിമുഖം അടഞ്ഞതിനെ തുടർന്ന് ബോട്ടുകളും വള്ളങ്ങളും കടലില് ഇറക്കാന് കഴിയാത്തതില് പ്രതിഷേധിച്ച് മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വസതിക്കുമുന്നില് പ്രതിഷേധവുമായി കോണ്ഗ്രസ്. മന്ത്രി വീട്ടില് ഉണ്ടായിരുന്നില്ല. പ്രതിഷേധിച്ച സ്ത്രീകള് ഉള്പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചിറയിന്കീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് പ്രവര്ത്തകര് പെട്ടെന്നാണ് മന്ത്രിയുടെ വസതിക്കു മുന്നിലേക്കു പ്രതിഷേധവുമായി എത്തിയത്
കൊല്ലം∙ ജോലിവാഗ്ധാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോട്ടയം സ്വദേശിനി അറസ്റ്റിൽ. കോട്ടയം പാമ്പാടി സ്വദേശിനിയായ ജോളി വർഗീസിനെയാണ് കൊല്ലം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
തിരുവനന്തപുരം∙ തൃശൂര് അതിരപ്പിള്ളി വനമേഖലയിൽ ആദിവാസികളായ സതീഷ്, അംബിക എന്നിവര് മരിച്ചത് കാട്ടാനയുടെ ആക്രമണത്തില് ആണെന്നു സ്ഥിരീകരിക്കാതെ വനം വകുപ്പ്. അതിരപ്പിള്ളി പ്രദേശത്തും സമീപ പ്രദേശത്തും വനമേഖലയില് ഉണ്ടായ അസാധാരണ മരണങ്ങള് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്ട്ട് നല്കാന് ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് മന്ത്രി എ.കെ. ശശീന്ദ്രന് നിര്ദേശം നൽകി.
എലപ്പുള്ളി (പാലക്കാട്)∙ പാറ– പൊള്ളാച്ചി സംസ്ഥാനാന്തര പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന അമ്മയടക്കം ബന്ധുക്കളായ മൂന്നുപേർക്ക് പരുക്കേറ്റു. പന്നിയമ്പാടത്തുള്ള വീട്ടിൽ ബന്ധുവിന്റെ മരണച്ചടങ്ങിന് പോകുമ്പോഴായിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ മായപ്പള്ളം സ്വദേശി അബ്ബാസ് അബൂബക്കർ (45) ആണ് മരിച്ചത്.
തിരുവനന്തപുരം∙ രണ്ടു ദിവസത്തിനിടെ മൂന്നു ജീവൻ കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നെന്നും റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടിയന്തര നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ മന്ത്രി എന്തിനാണ് ആ സ്ഥാനത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വനാതിർത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്നതാണ് സർക്കാർ സമീപനമെന്നും സതീശൻ കുറ്റപ്പെടുത്തി.
ബത്തേരി∙ ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മാനിക്കുനി വെയർഹൗസിന് മുന്നിൽ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കട്ടയാട് സ്വദേശികളായ രത്നഗിരി രാജന്റെ മകൻ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മനു (24) എന്നിവരാണ് മരിച്ചത്.
ന്യൂഡൽഹി∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി റോബർട്ട് വാധ്ര. ഹരിയാനയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ വാധ്രയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഏപ്രിൽ 8ന് ഇ.ഡി ആദ്യ സമൻസ് അയച്ചിരുന്നെങ്കിലും വാധ്ര ഹാജരായിരുന്നില്ല. തുടർന്ന് ഇ.ഡി രണ്ടാമതും നോട്ടിസ് നൽകുകയായിരുന്നു.
കൊച്ചി ∙ നേര്യമംഗലത്തിനു സമീപം മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങിയുണ്ടായ അപകടത്തിൽ 14 വയസ്സുകാരി മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് മരിച്ചത്.
തിരുവമ്പാടി∙ കള്ളിപ്പാറയിൽ രണ്ടു യുവാക്കളെ നിറതോക്കുകളുമായി വനംവകുപ്പ് സംഘം അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശികളായ റെനോൻ (39), റ്റിബിൻ (39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ കൂടരഞ്ഞി -കക്കാടംപൊയിൽ റോഡിൽ മലപ്പുറം അരീക്കോട് കൊടുമ്പുഴ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പരിശോധനയിൽ തിരനിറച്ച തോക്കും 5 തിരകളും കണ്ടെത്തി.
പുൽപള്ളി (വയനാട്)∙ കർണാടക അതിർത്തിയായ മരക്കടവ് കടവിൽ മദ്യപസംഘത്തിന്റെ കൂട്ടയടി. അടിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കർണാടകയിലെ മച്ചൂരിലേക്ക് കടക്കുന്ന കടവിലാണ് അടിയുണ്ടായത്. കൂട്ടത്തല്ലിനിടെ ആളുകൾ വെള്ളത്തിലേക്കും തോണിയിലേക്കും വീണു.
വാഷ്ങ്ടൻ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യങ്ങൾ നിരാകരിച്ചതിന് പിന്നാലെ ഹാർവഡ് സർവകലാശാലയ്ക്കുള്ള 2.2 ബില്യൻ ഡോളർ ധനസഹായം മരവിപ്പിച്ച് യുഎസ് സർവകലാശാലയിലെ ജൂത വിരോധം അവസാനിപ്പിക്കാനായി നടപടികൾ സ്വീകരിക്കണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പട്ടിരുന്നു. നിർദേശം അനുസരിക്കാതെ വന്നതോടെയാണ് സർവകലാശാലയ്ക്ക് വർഷം തോറും അനുവദിക്കാറുള്ള 2.2 ബില്യൻ ഡോളറിന്റെ സഹായം തടഞ്ഞുവച്ചതായി യുഎസ് ഭരണകൂടം അറിയിച്ചത്. ധനസഹായത്തിനു പുറമേ 60 ദശലക്ഷം ഡോളറിന്റെ സർക്കാർ കരാറുകൾ കൂടി ട്രംപ് ഭരണകൂടം മരവിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം∙ ബെംഗളൂരു - കൊല്ലം - ബെംഗളൂരു സ്പെഷൽ ട്രെയിൻ (06577/06578) 17ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടും. ഉച്ചയ്ക്ക് ശേഷം 3.50നായിരിക്കും ട്രെയിൻ ബെംഗളൂരുവിൽനിന്ന് പുറപ്പെടുക. തിരികെയുള്ള ട്രെയിൻ 18ന് കൊല്ലത്തുനിന്നു രാവിലെ 10.45ന് പുറപ്പെടും. സ്ലീപ്പർ കോച്ചിൽ 375 സീറ്റുകൾ ലഭ്യമാണ്. ട്രെയിൻ 19ന് പുലർച്ചെ 2ന് ബെംഗളുരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ എത്തും.
ഹൈദരാബാദ് ∙ കളിച്ചുകൊണ്ടിരിക്കേ കാറിൽകുടുങ്ങിയ രണ്ടു പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു. തെലങ്കാനയിലെ രംഗറെഡ്ഡിയിലാണ് സംഭവം. സഹോദരിമാരുടെ മക്കളായ തനുശ്രീ(4), അഭിനയശ്രീ (5) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ വിവാഹച്ചടങ്ങിനായി മുത്തശ്ശിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇവർ.
കണ്ണൂർ∙ കണ്ണൂർ സിപിഎമ്മിൽ തലമുറമാറ്റം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, സിപിഎം സംസ്ഥാന സമിതി അംഗം, മുൻ രാജ്യസഭ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ പൂഞ്ചിന് സമീപം സുരൻകോട്ടിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുരൻകോട്ടിയലെ ലസാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റു. ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് ‘ഓപ്പറേഷൻ ലസാന’ മേഖലയിൽ നടത്തിയത്. ഇതിനിടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
കൊച്ചി ∙ കഴിഞ്ഞ ഭാഗത്തിൽ കംബോഡിയയുടെ ലാസ് വേഗസായ സിഹനൂക്വില്ലിനെ കുറിച്ചും അവിടെ ചൈനീസ് പണത്തിന്റെ കൊഴുപ്പിൽ വളർന്നുവരുന്ന മാഫിയയെ കുറിച്ചും വായിച്ചല്ലോ. ഈ ഭാഗത്തിൽ സിഹനൂക്വില്ലിലെ നടുക്കുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് കൊച്ചി പറവൂർ സ്വദേശിയായ യുവാവ്. നാട്ടിലെ ഏജന്റിന്റെ ചതിയിൽപ്പെട്ട് കംബോഡിയയിൽ ജോലിക്കെത്തിയ യുവാവ് ഇന്നു ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ്. സിഹനൂക്വില്ലിലെ ചൂതാട്ട കേന്ദ്രങ്ങളെക്കുറിച്ചും അതിനു പിന്നിൽ നടക്കുന്ന നിയമവിരുദ്ധ പ്രവൃത്തികളെക്കുറിച്ചും മനോരമ ഓൺലൈനോട് സംസാരിക്കുകയാണു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ യുവാവ്.
തൃശൂർ∙ അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കലി. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടു പേർ കാട്ടാനയാക്രമണത്തിൽ മരിച്ചു. വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഇവർ.
കൊച്ചി ∙ വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനു പിന്നാലെ മുനമ്പം ഭൂമിപ്രശ്നം സജീവ ചർച്ചയാക്കി നിർത്താന് ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത് എത്തും. വരാപ്പുഴ മേജര് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി വൈകിട്ട് നാലു മണിക്ക് കേന്ദ്രമന്ത്രി ബിഷപ്പ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5 മണിക്ക് സമര സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കൂട്ടായ്മയെ അഭിസംബോധന ചെയ്യും.
മുംബൈ∙ ബെൽജിയത്തിൽ അറസ്റ്റിലായ വിവാദ വ്യവസായി മെഹുൽ ചോക്സിയുടെ നാടുകടത്തൽ വൈകിയേക്കും. അർബുദ ബാധിതനാണെന്നു ചൂണ്ടിക്കാട്ടി മുംബൈയിലെ കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് ചോക്സിയുടെ നീക്കം. ചികിത്സാ ആവശ്യങ്ങൾക്കായി സ്വിറ്റ്സർലാൻഡിലേക്കു പോകാനിരിക്കെയാണ് ബെൽജിയം പൊലീസ് മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്.
വാഷിങ്ടൻ∙ നാസയുടെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) മേധാവിയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രനെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ എക്സിക്യൂട്ടിവ് ഉത്തരവിനെ തുടർന്ന് നീല രാജേന്ദ്രയെ പിരിച്ചുവിട്ടതായി നാസ അറിയിച്ചു. ഡിഇഐ യുഎസ് പൗരൻമാരെ വംശം, നിറം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചെന്നും നികുതിദായകരുടെ പണം പാഴാക്കിയെന്നും ആരോപിച്ചാണ് പിരിച്ചുവിടൽ.
കാസർകോട് ∙ ബേഡകത്ത് കടയിലിട്ട് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നൽകിയതിനെ തുടർന്ന് തൊട്ടടുത്ത കടക്കാരനായ തമിഴ്നാട് സ്വദേശി രാമാമൃത (57) ആണ് രമിതയെ തീകൊളുത്തിയത്.
വാഷിങ്ടൻ ∙ യുഎസിൽ പട്ടാള നിയമ മാതൃകയിലുള്ള പുതിയ ഉത്തരവിൽ ഒപ്പിടാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിവിൽ നിയമനിർവഹണത്തിൽ യുഎസ് സൈന്യത്തിന് അധികാരം കൊടുക്കുന്ന നിയമമാണ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് നടപ്പാക്കുകയെന്നാണ് സൂചന. ഏപ്രിൽ 20ന് നിർണായക തീരുമാനം എടുക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാഷിങ്ടൻ ∙ യുഎസ് - മെക്സിക്കോ അതിർത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈനിക കേന്ദ്രമാക്കാൻ യുഎസ് നീക്കം. പ്രദേശത്തിന്റെ നിയന്ത്രണം യുഎസ് പ്രതിരോധ വകുപ്പിനായിരിക്കും. മെക്സിക്കോ അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുകയാണ് ലക്ഷ്യമെന്ന് യുഎസ് അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഹോങ്കോങ് ∙ ഹോങ്കോങ്ങിലെ അവസാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയും അരങ്ങൊഴിയുന്നു. 1994 ൽ നിലവിൽ വന്ന ഡെമോക്രാറ്റിക് പാർട്ടി (ഡിപി) ആണ് ഞായറാഴ്ച പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. പിരിച്ചുവിടലിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്താൻ 110 പ്രവർത്തകരിൽ 90 ശതമാനം പേരും വോട്ട് ചെയ്തെന്ന് പാർട്ടി അധ്യക്ഷൻ ലോ കിൻ ഹേ അറിയിച്ചു.
കൊൽക്കത്ത∙ ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം. 24 പർഗാനാസിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ പൊലീസ് വാഹനവും ഇരുചക്ര വാഹനങ്ങളും കത്തിച്ചതായി
Results 1-25 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.
Please turn off your ad blocker
Already a Premium Member? SIGN IN