ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായി ഏറ്റുമുട്ടൽ; വെടിവയ്പ്പിൽ ഒരു സൈനികന് പരുക്കേറ്റു

Mail This Article
×
ശ്രീനഗർ∙ ജമ്മു കശ്മീരിലെ പൂഞ്ചിന് സമീപം സുരൻകോട്ടിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുരൻകോട്ടിയലെ ലസാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റു. ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് ‘ഓപ്പറേഷൻ ലസാന’ മേഖലയിൽ നടത്തിയത്. ഇതിനിടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
-
Also Read
ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു
സൈനികരും ഭീകരരും തമ്മിൽ വെടിവയ്പ് നടന്നതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്, ഭീകരവാദികൾക്കായി സുരക്ഷാ സേന മേഖലയിൽ ഊർജിതമായ അന്വേഷണമാണ് നടത്തുന്നത്.
English Summary:
Poonch Encounter: A soldier was injured in an encounter between security forces and terrorists near Surankote in Poonch, Jammu and Kashmir. Operation Lasana, a joint operation by the Army and Jammu and Kashmir Police, is underway.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.