Activate your premium subscription today
Friday, Apr 18, 2025
വീടിനുള്ളിലെ ഇത്തിരി വട്ടത്തിൽ ചെയ്യാവുന്നതും പോഷകസുരക്ഷയ്ക്കു സഹായകവുമായ മൈക്രോഗ്രീൻസ് കൃഷിയെ കേരളമറിഞ്ഞത് കോവിഡ് കാലത്താണ്. ഇതൊരു സംരംഭമാക്കി നേട്ടമെടുക്കുകയാണ് തിരുവനന്തപുരത്തെ ഉദ്യോഗസ്ഥ ദമ്പതികള്‍. കോവിഡ് കാലത്ത് വീട്ടാവശ്യത്തിനു തുടങ്ങിയ കൃഷി മൈക്രോഗ്രീന്‍സിന് ആവശ്യക്കാരേറിയപ്പോള്‍
ഒന്നാലോചിച്ചു നോക്കൂ. എന്തുകൊണ്ടാണ് ചക്ക കേരളത്തിന്റെ നിത്യഭക്ഷണക്രമത്തിലേക്ക് മടങ്ങിവരാത്തത്? ഈന്തപ്പഴമോ വാഴപ്പഴമോ വാങ്ങിക്കൊടുക്കുന്നതുപോലെ നമ്മള് ചക്കപ്പഴം കുട്ടികൾക്കു കൊടുക്കാത്തത്? കടയിൽനിന്നു വാങ്ങി കൈവശം കൊണ്ടുനടക്കാവുന്ന വിധത്തിൽ ചക്കപ്പഴം കിട്ടാത്തതുകൊണ്ടാണോ? അത് കൈകാര്യം
വിദേശത്തുനിന്നുള്ള പ്രീമിയം ചോക്ലേറ്റുകൾക്കായി ഒട്ടേറെ കുട്ടികൾ കേരളത്തില്‍ കാത്തിരിക്കുന്നുണ്ട്. അതേസമയം കേരളത്തിലെ രണ്ട് ആൺകുട്ടികളുണ്ടാക്കുന്ന ചോക്ലേറ്റിനായി പ്രീമിയം ചോക്ലേറ്റിന്റെ നാടായ ബെൽജിയത്തിലും കാഡ്ബറിയുടെ സ്വന്തം നാടായ ഇംഗ്ലണ്ടിലും ആരാധകര്‍ കാത്തിരിക്കുന്നു. തൊടുപുഴ എഴുമുട്ടം അടപ്പൂർ
കോട്ടയം ജില്ലയിലെ മണ്ണക്കനാടുള്ള ജോസ്മോന്റെ വീട്ടിൽ ഒരു ഡ്രയർ വന്നത് 2016ലാണ്. 10 ഏക്കർ പറമ്പിലെ ജാതിക്കയും നാളികേരവും കൊക്കോയുമൊക്കെ ഉണക്കി സംസ്കരിക്കുകയായിരുന്നു ലക്ഷ്യം. ക്രമേണ ഇടത്തടത്തിൽ വീട്ടിലെ ഡ്രയറിന്റെ ഉപയോഗസാധ്യതകൾ നാട്ടുകാരും തിരിച്ചറിഞ്ഞു. 100 തേങ്ങ കൊപ്രയാക്കാനും വിൽക്കാനാവാതെ
ഇതാ കിലോയ്ക്ക് 1000 രൂപയ്ക്കു തിലാപ്പിയ വിൽക്കുന്ന കർഷകന്, കോട്ടയം ജില്ലയിലെ തീക്കോയി കണ്ടത്തിൻകര അമിത് ജോസ്. നമ്മുടെ നാട്ടിൽ എല്ലാവരും വളർത്തുന്ന ഗിഫ്റ്റ് ഇനം തിലാപ്പിയയ്ക്ക് 1000 രൂപ! ‘ഇതു വെറുതെ തള്ളലല്ലേ...?’ എന്നു പറയാൻ വരട്ടെ. അമിത്തിന് അധികവില കിട്ടാൻ കാരണമുണ്ട്– സ്വന്തം കുളത്തിൽനിന്നു പിടിച്ച മത്സ്യം മുള്ളു നീക്കി മാംസം മാത്രമുള്ള ഫില്ലറ്റ് ആക്കിയാണു വില്പന.
ധ്യാനം പരിശീലിക്കാനെത്തിയ ശിഷ്യനോട് സെൻഗുരു ചോദിച്ചു, ‘‘താങ്കൾക്ക് ആ മലയുടെ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടോ?’’. ശിഷ്യൻ അമ്പരന്നു, മലയുടെ ശബ്ദമോ! മലയ്ക്കു ശബ്ദമുണ്ടാക്കാൻ കഴിയുമോ!. ‘‘കഴിയും’’, ഗുരു പറഞ്ഞു, മലയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞാലേ നിങ്ങളൊരു ശരിയായ സാധകനാകൂ’’.
പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ വീണ്ടും വരൾച്ചയെ അഭിമുഖീകരിക്കുന്നത് കൊക്കോ കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മുഖ്യ കൊക്കോ ഉൽപാദകരാജ്യങ്ങളായ ഐവറി കോസ്റ്റിലെയും ഘാനയിലെയും കർഷകർ മഴയുടെ അഭാവത്തിൽ നട്ടം തിരിയുന്നു.
എൺപതുകളുടെ അവസാനത്തിലാണ് പാലക്കാട്ടെ മീനാക്ഷി സുന്ദരം കൂൺ കൃഷിയിലേക്ക് ഇറങ്ങുന്നത്. ചെറിയ രീതിയിൽ തൂടങ്ങിയ കൂൺ സംരംഭം ഇന്ന് മൂന്നു സംസ്ഥാനങ്ങളിലെ കർഷകർ തേടിയെത്തുന്ന മെഡോ മഷ്റൂം ആയി വളർന്നിരിക്കുന്നു. ആദ്യകാലത്ത് കൂൺ ഉൽപാദനമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നതെങ്കിൽ ഇടക്കാലത്ത് പൂർണമായും
കേരളത്തിൽ ഷവർമ കഴിച്ചു മരിക്കുന്ന സംഭവം ആവർത്തിക്കപ്പെടുന്നു. അത്യന്തം ദുഃഖകരമായ ഇത്തരം ദുരന്തങ്ങൾ കേരളത്തിന് അപമാനമാണ്. ഇപ്പോൾ നടക്കുന്ന പരിശോധന കേവലം ചടങ്ങിലൊതുങ്ങരുത്. നിരന്തരമായ സംവിധാനം വേണം. സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന മലയാളി ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആത്മപരിശോധന നടത്തണം. ഗുണനിലവാരം
‘‘സ്വന്തം പാടത്തിന്റെ വരമ്പത്തു കൂടി കൃഷി ആസ്വദിച്ചു നടക്കണം, മികച്ച കർഷകനാകണം’’ – അതൊരു സ്വപ്നമായി, അതിലേറെ വാശിയായി ജോബിയുടെ മനസ്സിൽ കുടിയേറിയിട്ട് വർഷങ്ങളായി. വിദ്യാർഥിയായിരുന്ന കാലത്ത് പാട്ടക്കൃഷിക്ക് പാടം കിട്ടാതെ വിഷമിക്കുന്ന പിതാവിനെ കണ്ടപ്പോൾ മുതൽ സ്വന്തമായി ഒരു പാടമെന്ന ചിന്ത ജോബിയുടെ
‘‘സങ്കരയിനം പശുക്കളും ഹൈബ്രിഡ് വിത്തുകളും മാത്രം മതിയോ ഈ ലോകത്ത്? ഉൽപാദനം കുറവാണ് എന്നതിനാൽ നിഷ്കരുണം തള്ളിക്കളയേണ്ടവയാണോ നാടൻപശുക്കളും പാരമ്പര്യവിത്തുകളുമൊക്കെ? ’’ തന്നെ കണ്ടമാത്രയിൽ വിശാലമായ പുൽമേടിന്റെ അങ്ങേയറ്റത്തുനിന്നു കുതിച്ചെത്തിയ ഗിർ പശുക്കളെ അരുമയോടെ തഴുകിക്കൊണ്ട് ജീജികുമാർ
ഹൈറേഞ്ചിലെ കൃഷിയിടങ്ങൾ കണ്ടിട്ടുണ്ടോ? അവിടുത്തെ വിളവൈവിധ്യം ശ്രദ്ധിച്ചിട്ടുണ്ടോ? ചക്ക മുതൽ കുരുമുളകുവരെ നാടൻ കാർഷികോൽപന്നങ്ങൾ തനിമയിൽ കിട്ടാൻ മറ്റൊരിടത്തും പോകേണ്ടതില്ല. എന്നാൽ ശരിയായ വിപണനശൃംഖലകളുടെ അഭാവം മൂലം യഥാർഥ ഉപഭോക്താക്കളിലെത്താനും അർഹമായ വില നേടാനും അവയ്ക്കു കഴിഞ്ഞിരുന്നില്ലെന്നു മാത്രം. ഇതിനു പരിഹാരവുമായി വരുന്നു ഇടുക്കി പാറത്തോട്ടിലെ സ്പേസിയ കർഷകോൽപാദനക കമ്പനി.
സ്വർഗത്തിന്റെ ഒരറ്റത്ത് ഉട്ടോപ്യയിലാണ് ആർക്കിടെക്റ്റ് എൽദോ പച്ചിലക്കാടന്റെയും കോളജ് അധ്യാപിക ബിൻസിയുടെയും താമസം. സമുദ്രനിരപ്പിൽനിന്ന് 4000 അടി ഉയരെ മലനിരകൾക്കു മീതേ സ്വർഗം മേട്ടിൽ. നാലു ചുറ്റും പശ്ചിമഘട്ടത്തിന്റെ മനോഹര കാഴ്ചകൾ. അങ്ങകലെ ചൊക്രമുടിയും കൊളുക്കുമലയും മീശപ്പുലിമലയുമൊക്കെ കാണാം.
മനുഷ്യജീവിതവും മലയോരഗ്രാമവും ഒരുപോലെയാണ്. കുത്തനെയുള്ള കയറ്റങ്ങൾ, കുത്തിറക്കങ്ങൾ, ഓർക്കാപ്പുറത്തുള്ള തിരിവുകൾ, ഒന്നുകൂടി നോക്കാൻ ഉൾഭയം തോന്നുന്ന ആഴക്കാഴ്ചകൾ, എത്ര കണ്ടാലും മതിവരാത്ത മലഞ്ചെരിവുകൾ. തിരിഞ്ഞു നോക്കുമ്പോൾ കുത്തനെയുള്ള കയറ്റങ്ങളും കുത്തിറക്കങ്ങളും പലതുണ്ട് ജീവിതത്തിലെന്ന് വെള്ളിയാമറ്റം
‘‘എനിക്ക് ഒരു ഡെയറി ഫാം തുടങ്ങണം. അതുകൊണ്ടു ജീവിച്ചോളാം’’ എന്ന് കോളജ് വിദ്യാർഥിയായ രഞ്ജിത് തന്റെ മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ കുടുംബമാകെ ഞെട്ടി. കേട്ടറിഞ്ഞ സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ ഞെട്ടി. കാലങ്ങള്‍ കടന്നുപോകെ സ്വന്തം ജീവിതവും അധ്വാനവും സംരംഭവുംകൊണ്ട് അവരെയൊക്കെ വീണ്ടും വീണ്ടും
ഭാഗം 1:ഈ രീതിയിൽ പോയാൽ ക്ഷീരമേഖല വളരില്ല; സാധ്യതകൾ കണ്ടെത്തണം, വളരണം; കാർഷിക മേഖലകളിലെ സാധ്യതകൾ ഇവയാണ് ഭാഗം 2 കേരളത്തിൽ പാലിന്റെ വിലവർധനയുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ തുടരുന്നു! 96 ശതമാനത്തോളം സങ്കരയിനം പശുക്കളുള്ള കേരളത്തിൽ ഉൽപാദനച്ചെലവ് കൂടുതലാണ്. തീറ്റയ്ക്കാവശ്യമായ ചേരുവകൾ അയൽ
ഭാഗം– 1 രാജ്യത്ത് സേവന മേഖല കൂടുതൽ വളർച്ച കൈവരിക്കുമ്പോൾ പ്രാഥമിക മേഖലയായ കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് മേഖലകളിൽ കൂടുതൽ വളർച്ച കൈവരിക്കേണ്ടതുണ്ട്. കൃഷി അഗ്രി ബിസിനസ്സിലേക്കു മാറുന്ന പ്രവണത സേവനമേഖലയിലുള്ള വളർച്ചലക്ഷ്യമിട്ടാണ്. രാജ്യത്തു കൃഷി ഒരു ശതമാനം വളർച്ച കൈവരിക്കണമെങ്കിൽ മൃഗസംരക്ഷണ,
ചാണകം വിറ്റ് ഒരു നാഷനൽ അവാർഡ് നേടുക! കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. കോട്ടയം ജില്ലയിലെ മുട്ടുചിറയിലുള്ള പറുദീസ ഇന്റഗ്രേറ്റഡ് ഫാം ഉടമ വിധു രാജീവ് ആണ് തന്റെ ഡെയറി ഫാമിൽ വ്യത്യസ്ത ആശയങ്ങൾ നടപ്പാക്കി വരുമാനം വർധിപ്പിച്ച് ഇന്ത്യൻ ഡെയറി അസോസിയേഷന്റെ (Best Women Dairy Farmer - South Zone) ദേശീയ പുരസ്കാരം നേടിയത്.
ക്ഷീരമേഖലയിലെ മികവിന് സഹകരണകൂട്ടായ്മകള്ക്ക് ദേശീയ തലത്തില്‍ നല്കുന്ന പരമോന്നത പുരസ്കാരമായ ഗോപാൽരത്ന പുരസ്കാരം ആദ്യമായി കേരളത്തില്‍ എത്തിച്ച ക്ഷീരസഹകരണ സംഘമാണ് വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് എടവക ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണസംഘം. 2021ലാണ് ലക്ഷക്കണക്കിനു
കർഷകർക്കുവേണ്ടി വസ്തുതകൾ നിരത്തി സംസാരിക്കാൻ ഒരു സംഘനയുണ്ടെങ്കിൽ അത് കിഫയാണ്. കിഫ എന്നാൽ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സ്വതന്ത്ര കർഷക കൂട്ടായ്മ. ഇവിടെ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല. പ്രധാനലക്ഷ്യം മലയോര കർഷക ജനതയുടെ ക്ഷേമം. ഏതെങ്കിലും ഒരു രാഷ്ട്രീയ
രണ്ടു ദിവസം മുമ്പ് കാട്ടാന ആക്രമണങ്ങളെ പറ്റി എഴുതിയപ്പോൾ അതിൽ പ്രതിപാദിച്ച ആറളം പുനരധിവാസ മേഖലയിലെ ദുരിതങ്ങൾ ഇത്രവേഗം ഒരു ദുരന്തമായി ആവർത്തിക്കപ്പെടുമെന്ന് വിചാരിച്ചില്ല. പക്ഷേ 'ഏതു നിമിഷവും' എന്ന പ്രയോഗം അവിടെ നിലനിൽക്കപ്പെടുന്ന ഒരു യാഥാർഥ്യമാണ്. അതെ, ഒരു സർക്കാർ സ്പോൺസേഡ് 'കൊളോസിയ'മാണ് ആറളം
മസ്തകത്തിൽ മുറിവേറ്റ ആനയാണ് ഏതാനും ദിവസങ്ങളായി കേരളത്തിലെ ചർച്ചാവിഷയം. ചികിത്സ നൽകുന്നതിനിടെ ആന ഇന്ന് ചരിയുകയും ചെയ്തു. ആനയുടെ വിയോഗത്തിൽ വേദനിക്കുന്നവരുടെ എണ്ണം ഏറെയാണ്. എന്നാൽ, ആന ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണങ്ങളിൽ ഈ വർഷംതന്നെ എത്രയോ മനുഷ്യജീവനുകൾ പൊലിഞ്ഞു? ആ ജീവനുകൾക്കുവേണ്ടി
ഭാഗം 1:ഡിജിറ്റൽ ഭൂസർവേ: അറിയേണ്ടതെല്ലാം ഭാഗം 2:ഡിജിറ്റൽ സർവേ നടപടികൾ ഇങ്ങനെ; ഭൂവുടമകൾ അറിയേണ്ടതും ചെയ്യേണ്ടതും ഭാഗം 3 ഡിജിറ്റൽ സർവേയുടെ അന്തിമഫലമാണ് ‘എന്റെ ഭൂമി’ സംയോജിത പോര്‍ട്ടല്‍ (entebhoomi.kerala.gov.in). ഡിജിറ്റല്‍ സര്‍വേ നടന്ന വില്ലേജുകളിൽ, റവന്യു, റജിസ്ട്രേഷന്, സര്‍വേ വകുപ്പുകളിലെ
എല്ലാ ഭൂവുടമകളുടെയും ഓരോ വസ്തു(ലാൻഡ് പാഴ്സൽ)വിലും സർവേ ഉദ്യോഗസ്ഥർ നേരിട്ടെത്തി സർവേ നടത്തുന്ന ബൃഹദ് പദ്ധതിയാണ് കേരളത്തിൽ നടന്നുവരുന്നത്. ഓരോ ഘട്ടത്തിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പരാതികൾ നിശ്ശേഷം ഇല്ലാതാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ഇതിന്റെ സവിശേഷതയാണ്. ഡിജിറ്റൽ സർവേയുടെ ആരംഭം, സർവേ
കേരളത്തിലെ എല്ലാ ഭൂപ്രദേശങ്ങളും ഡിജിറ്റൽ സർവേ നടത്തി കൃത്യവും കാലികവുമായ ഭൂരേഖകൾ ഒരുക്കുന്നതിന് ‘സർവേയും ഭൂരേഖയും’ വകുപ്പ് നടത്തുന്ന ഡിജിറ്റൽ സർവേ, ഭൂസേവനങ്ങൾ ഏകജാലക സംവിധാന ത്തിലൂടെ പൊതുജനങ്ങൾക്ക് നൽകുന്നതിനായി റവന്യു, റജിസ്ട്രേഷൻ, സർവെ വകുപ്പുകൾ സംയുക്തമായി ആരംഭിച്ച ‘എന്റെ ഭൂമി’ സംയോജിത സർക്കാർ
Results 1-25 of 1895
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.