Activate your premium subscription today
Sunday, Mar 30, 2025
വേനൽ മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലഭ്യമായെങ്കിലും റബർ മേഖലയിലെ വരണ്ട കാലാവസ്ഥയിൽ കാര്യമായ മാറ്റമില്ല. കാർഷിക മേഖലയിലെ വൻകിട സ്റ്റോക്കിസ്റ്റുകൾ പിന്നിട്ട സീസണിലെ ചരക്ക് പൂർണമായി വിറ്റഴിച്ചിട്ടില്ല. ഉൽപാദകകേന്ദ്രങ്ങളിലെ ചെറുകിട വിപണികളിൽ ഷീറ്റും ലാറ്റക്സും കുറഞ്ഞ അളവിലാണ് വിൽപന നടക്കുന്നത്.
വേനൽ മഴയുടെ വരവ് അടുത്ത സീസണിൽ കാപ്പി ഉൽപാദനം ഉയർത്താനുള്ള സാധ്യതകൾക്ക് ശക്തിപകർന്നു. വരണ്ടുണങ്ങിയ കാപ്പി ഉൽപാദക മേഖലകളിൽ ഏതാനും ദിവസങ്ങളിൽ ലഭ്യമായ മഴ കാപ്പിച്ചെടികൾ മികച്ചരീതിയിൽ പുഷ്പിക്കാൻ അവസരം ഒരുക്കും. കാലവർഷത്തിനു മുന്നോയുള്ള ഈ മഴ വിളവ് ഉയർത്തുമെന്ന നിഗമനത്തിലാണ് തോട്ടം മേഖല.
സംസ്ഥാനത്തെ കൊപ്രയാട്ട് മില്ലുകളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ. നാളികേര വിളവെടുപ്പു വേളയിലും ആവശ്യാനുസരണം കൊപ്രയും പച്ചത്തേങ്ങയും കണ്ടെത്താൻ മില്ലുകാർ ക്ലേശിക്കുന്നു. കഴിഞ്ഞ സീസണിൽ താങ്ങുവിലയ്ക്ക് കർഷകരിൽ നിന്നും സംഭരിച്ച പച്ചത്തേങ്ങയും കൊപ്രയും കേന്ദ്ര ഏജൻസി റിലീസ് ചെയ്താൽ വ്യവസായികൾ
ആഗോള തലത്തിൽ നാളികേര ക്ഷാമം രൂക്ഷമായതിനിടയിൽ വിപണിയിലെ പുതിയ ശക്തിയായി വളരുന്ന വിയറ്റ്നാമിൽനിന്നും ഞെട്ടിക്കുന്ന വിവരം. അവിടെ നാളികേര ഉൽപാദനം 50 ശതമാനം കുറയുമെന്നാണ് ഉൽപാദകരുടെ വിലയിരുത്തൽ. മറ്റ് ഉൽപാദക രാജ്യങ്ങളിലെന്ന പോലെ കാലാവസ്ഥ വ്യതിയാനം തന്നെയാണ് വിയറ്റ്നാമിലും വിളവ് ചുരുങ്ങാൻ
മഴമേഘങ്ങൾ ഏലക്ക ഉൽപാദകമേഖലയ്ക്കു മുകളിൽ വട്ടമിട്ട് കർഷകരെ മോഹിപ്പിച്ചെങ്കിലും കനിഞ്ഞില്ല. പിന്നിട്ട മൂന്നു ദിവസമായി തോട്ടം മേഖലയിലെ വരൾച്ചയ്ക്ക് മഴ ആശ്വാസം പകരുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ മഴ പെയ്യും മുന്നേ കാറ്റിന്റെ താളത്തിന് അവ അകന്ന് പോവുകയാണ്. വേനൽ കടുത്തതോടെ ഏലക്ക ഉൽപാദകർ
ശർക്കരയുടെ രൂപവും രുചിയും മാറ്റി മൂല്യവർധിത ഉൽപന്നമാക്കി വിപണിയിലിറക്കാൻ തയാറെടുത്ത് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐസിഎആർ - ഐഐഎസ്ആർ). സ്പൈസ് ഇൻഫ്യൂസ്ഡ് ജാഗ്ഗറി ക്യൂബ്സ് (സുഗന്ധവ്യഞ്ജന രുചിച്ചേർത്ത ശർക്കര) എന്ന പുതിയ ഉൽപന്നം ഗവേഷണ സ്ഥാപനത്തിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി വിഭാഗമാണ്
സാമ്പത്തിക വർഷാന്ത്യം അടുത്തതോടെ അന്തർസംസ്ഥാന വാങ്ങലുകാർ സുഗന്ധവ്യഞ്ജന വിപണിയിൽനിന്ന് അൽപം പിൻതിരിയാനുള്ള സാധ്യതകൾ അടുത്ത വാരം ഉൽപന്ന വിലകളിൽ ചാഞ്ചാട്ടമുളവാക്കാം. ഏറ്റവും മികച്ച നിലവാരത്തിൽ നീങ്ങുന്ന കുരുമുളകിനു കടുത്ത ക്ഷാമം നേരിടുന്ന അവസരമെങ്കിലും വാങ്ങൽ താൽപര്യം കുറച്ച് ഇടപാടുകാർ വിപണിയുടെ അടിയോഴുക്ക് അളക്കാൻ ശ്രമം നടത്താം.
നാളികേരോൽപന്നങ്ങളുടെ റെക്കോർഡ് കുതിപ്പു കണ്ട് ചെറുകിട കർഷകർ വിഷു വരെ കാത്തുനിൽക്കാതെ വിളവെടുപ്പിനു നീക്കം തുടങ്ങി. പല ഭാഗങ്ങളിലും പച്ചത്തേങ്ങ വില ഉയർന്നതാണ് നാളികേരം മൂത്ത് വിളയുന്നതു വരെ കാത്തുനിൽക്കാതെ ഉൽപാദകരെ വിളവെടുപ്പിന് പ്രേരിപ്പിക്കുന്നത്. വെളിച്ചെണ്ണ ഒരാഴ്ചയ്ക്കിടെ ക്വിന്റലിന് 900
രാജ്യാന്തര റബർ വിപണിക്ക് അൽപം കാലിടറി, ഇന്നലെ മികവ് കാണിച്ച ഏഷ്യൻ റബർ മാർക്കറ്റുകൾ പലതും ഇന്ന് ഇടപാടുകളുടെ തുടക്കത്തിൽ തന്നെ അൽപം പരുങ്ങലിലായിരുന്നു. അവധി വ്യാപാര രംഗത്ത് പുതിയ വാങ്ങലുകാരുടെ അഭാവം പ്രമുഖ എക്സ്ചേഞ്ചുകളിൽ റബറിൽ സമ്മർദ്ദമുളവാക്കി.
വാഴക്കുളം പൈനാപ്പിൾ വിപണിയുടെ പുതിയ വേരുകൾ തേടുന്നതിനെ ആകാംക്ഷയോടെയാണു കർഷകർ കാണുന്നത്. ഇന്ത്യയിൽ ഒതുങ്ങി നിന്ന പൈനാപ്പിൾ കച്ചവടം ഗൾഫിലേക്കു ചുവടുവയ്ക്കുകയാണ്. 2 ആഴ്ചയ്ക്കുള്ളിൽ 2 ലോഡ് പൈനാപ്പിളാണു കപ്പൽ മാർഗം ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റി അയച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഒമാനിലേക്കു കപ്പൽ മാർഗം
ആഗോള നാളികേര ഉൽപാദനം നടപ്പു വർഷം കുറയുമെന്ന വിലയിരുത്തലുകൾ രാജ്യാന്തര തലത്തിൽ ഉൽപ്പന്നത്തിന് ആകർഷകമായ വില ഉറപ്പു വരുത്തി. മുഖ്യ ഉൽപാദകരാജ്യങ്ങളായ ഇന്ത്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ വർഷത്തിന്റെ ആദ്യ പകുതിയിൽ നാളികേര ലഭ്യത ചുരുങ്ങുമെന്നു വ്യക്തമായതോടെ നിരക്ക് ഉയരുകയാണ്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ചൈനയിലും ഭക്ഷ്യ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് വർധിച്ചത് വിപണിക്ക് അനുകൂലമാണ്.
ചുഴലിക്കാറ്റുകളെയും ഉയർന്ന തിരമാലകളെയും ചെറുത്ത് അന്റാർട്ടിക്കയിലെ കൂന്തൽ ജൈവവൈവിധ്യത്തെ പഠിക്കാനുള്ള ഗവേഷണ സർവേയുമായി സിഎംഎഫ്ആർഐ (കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം) സംഘം.
ജാപ്പനീസ് നാണയത്തിന്റെ വിനിമയ മൂല്യം അഞ്ചു മാസത്തെ ഏറ്റവും ഉയർന്ന തലത്തിലെത്തിയിട്ടും ആഗോള ടയർ മേഖലയിൽനിന്നും റബറിന് ആവശ്യക്കാരില്ല. അവധി ദിനങ്ങൾക്കു ശേഷം ഇടപാടുകൾ പുനരാരംഭിച്ച ഒസാക്ക എക്സ്ചേഞ്ചിൽ നിക്ഷപ താൽപര്യം ചുരുങ്ങിയതു മൂലം മുൻനിര അവധിവിലകൾ കുറഞ്ഞു. ജപ്പാനിൽ റബർ അവധി വിലകൾ 200
കുരുമുളക് കൂടുതൽ ശക്തിയാർജിക്കുന്നതു കണ്ട് വാങ്ങലുകാർ തിരക്കിട്ട് ചരക്കു സംഭരിക്കുന്നു. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക മേഖലകളിലും വിളവെടുപ്പ് പൂർത്തിയായിട്ടും വിപണികളിൽ വരവ് ചുരുങ്ങിയത് അന്തർസംസ്ഥാന വാങ്ങലുകാരെ പ്രതിസന്ധിലാക്കി. സീസണിൽ താഴ്ന്ന വിലയ്ക്ക് മുളകു സംഭരിക്കാമെന്ന കണക്കുകൂട്ടലിൽ രംഗത്തുനിന്ന് മാറി നിന്നിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല വൻകിട സ്റ്റോക്കിസ്റ്റുകളും നിലവിൽ ചരക്കിനായി രംഗത്തുണ്ട്.
ആഗോള തലത്തിൽ കുരുമുളകിന് നേരിടുന്ന ദൗർല്യം രൂക്ഷമായതോടെ ഉൽപ്പന്ന വില ടണ്ണിന് 10,000 ഡോളറിലേക്ക് അടുക്കുന്നു. ലോക വിപണിയിൽ കുരുമുളകിന് ആവശ്യം വർധിച്ചതിനൊപ്പം ചരക്ക് കയറ്റുമതി നടത്താൻ മുൻനിര രാജ്യങ്ങൾ ക്ലേശിക്കുകയാണ്.
ഭക്ഷ്യയെണ്ണ ഇറക്കുമതി കുറഞ്ഞത് വെളിച്ചെണ്ണയുടെ റെക്കോർഡ് കുതിപ്പിന് വേഗത സമ്മാനിച്ചു. പിന്നിട്ട മാസം പാം ഓയിൽ ഇറക്കുമതിയിൽ 25 ശതമാനം കുറഞ്ഞത് ഫലത്തിൽ നേട്ടമായത് നാളികേരോൽപ്പന്നങ്ങൾക്കാണ്. ഫെബ്രുവരിയിലെ പാം ഓയിൽ ഇറക്കുമതി 3.73 ലക്ഷം ടണ്ണിൽ ഒതുങ്ങി, കഴിഞ്ഞ വർഷം ഇതേ മാസം വരവ് 4.97 ലക്ഷം ടണ്ണായിരുന്നു.
രാജ്യാന്തര റബർ വില വീണ്ടും ഇടിഞ്ഞു. ജപ്പാൻ എക്സ്ചേഞ്ചിൽ റബർ അവധി ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ ഇടപാടുകൾ നടന്നു. ടയർ നിർമ്മാതാക്കളിൽ നിന്നും ഇതര വ്യവസായികളിൽ നിന്നുമുള്ള ആവശ്യം ചുരുങ്ങിയത് നിക്ഷേപകരെ ബാധ്യതകൾ വിറ്റുമാറാൻ പ്രേരിപ്പിച്ചതോടെ ഒസാക്ക എക്സ്ചേഞ്ചിലും സിംഗപ്പുരിലും ചൈനയിലും ഉൽപ്പന്ന വില താഴ്ന്നു.
ഏഷ്യൻ റബർ കയറ്റുമതി രാജ്യങ്ങളെ ഞെട്ടിച്ച് ഉൽപന്നവില താഴ്ന്നു. അമേരിക്കൻ വ്യാപാരയുദ്ധമാണ് ആഗോള വ്യവസായിക മേഖലയെ പ്രതിസന്ധിലാക്കിയത്. ഉയർന്ന തീരുവകൾ കയറ്റുമതിയെ ബാധിക്കുമെന്ന തിരിച്ചറിവിൽ അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നതിൽനിന്നും വ്യവസായികൾ പിൻതിരിഞ്ഞത് റബർവിലയെ കാര്യമായി തന്നെ ബാധിച്ചു.
കർഷക, സംരഭക, കർഷക ശാസ്ത്രജ്ഞ, ദേശീയ-സംസ്ഥാന അവാർഡ് ജേതാവ്. വലിയതോവാള-അഞ്ചുമുക്ക് സ്വദേശി ഉള്ളാട്ട് മഞ്ജു മാത്യുവാണ് ഈ താരം. 2014ലാണ് മഞ്ജു പച്ചക്കറി കൃഷിയിലേക്കിറങ്ങുന്നത്. തുടർന്ന് പച്ചക്കറി തൈകളുടെ ഉൽപാദനവും വിതരണവും ആരംഭിച്ചു. കുടുംബശ്രീ വഴിയും കൃഷിഭവൻ വഴിയും വിതരണം ചെയ്യാൻ അത്യുൽപാദന ശേഷിയുള്ള തൈകൾ നൽകിയതോടെ ആവശ്യക്കാരും കൂടി.
കുമളിയുടെ തണുപ്പിൽ റോസാപ്പൂ വിരിയിച്ചു വരുമാനം നേടുകയാണ് അട്ടപ്പള്ളം മറ്റപ്പള്ളി ജോർലി ജോൺ. 5400 ചതുരശ്ര അടി പോളിഹൗസിലാണ് കൃഷി. ബികോം ബിരുദധാരിയായ ജോർലി സ്വകാര്യ കമ്പനിയിൽ 12 വർഷം ജോലി ചെയ്തു. തുടർന്ന് ഇടവക പള്ളിയിൽ 6 വർഷം ജോലി നോക്കിയതിനു ശേഷമാണ് കൃഷിയിലേക്ക് എത്തുന്നത്. ഭർത്താവ് ഷിബു തോമസ് ബെംഗളൂരുവിൽ പരിശീലനത്തിന് പോയാണ് ജോർലിക്ക് റോസപ്പൂ കൃഷിയുടെ പാഠങ്ങൾ പകർന്നു നൽകിയത്.
കാർഷിക വിളകളിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് വേറിട്ട കാർഷിക സംസ്കാരത്തിലൂടെ നേട്ടം കൊയ്യുകയാണ് ഇടുക്കി പാറത്തോട് സെന്റ് ജോസഫ് കോൺവന്റിലെ സിസ്റ്റർ ചൈതന്യയുടെ നേതൃത്വത്തിലുള്ള സ്പേസിയ ഇടുക്കി ഫാർമേഴ്സ് പ്രൊഡ്യൂസർ കൂട്ടായ്മ. വനിതകളുടെ കൂട്ടായ്മയിലാണ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പ്രവർത്തിക്കുന്നത്. 2022 മേയ് 25ന് പാറത്തോട്ടിൽ പ്രവർത്തനം ആരംഭിച്ച കൂട്ടായ്മയിൽ ഇടുക്കി, എറണാകുളം ജില്ലകളിൽനിന്നുള്ള 692 ഷെയർ ഹോൾഡേഴ്സാണ് ഉള്ളത്.
വിഷമില്ലാത്ത പച്ചക്കറി കഴിക്കാനായി പത്തു വർഷം മുൻപ് വീട്ടാവശ്യത്തിനുള്ള തക്കാളി, പച്ചമുളക്, പയർ എന്നിവ ചട്ടിയിൽ വച്ചുപിടിപ്പിച്ച രമ്യ സനീഷിന് ഇന്ന് വീട്ടുവളപ്പിനോട് ചേർന്നുള്ളത് വിപുലമായ പച്ചക്കറിത്തോട്ടം. നിലവിൽ മുതലക്കോടം കുന്നം പാറയ്ക്കൽ വീട്ടുവളപ്പിലെ 6 സെന്റിൽ കാബേജ്, ബ്രോക്കോളി, ചൈനീസ് കാബേജ്, ഉരുളക്കിഴങ്ങ്, ബജി മുളക്, കാപ്സിക്കം, സവാള, കാരറ്റ്, ബീറ്റ്റൂട്ട്, ബീൻസ്, കോവൽ, പാവൽ, ചീര, ചേന, ചേമ്പ് തുടങ്ങി 30 ഇനം പച്ചക്കറികളുണ്ട്. ഇവയെല്ലാം ഗ്രോ ബാഗുകളിലും പൂച്ചെട്ടികളിലുമാണ് വച്ചുപിടിപ്പിച്ചിട്ടുള്ളത്.
ചേറ്റുകുഴി കളപ്പുരയ്ക്കൽ മെറീന തോമസ് വിദേശജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയപ്പോഴാണ് കൃഷിയിലേക്ക് തിരിഞ്ഞത്. 2021 വരെ ഇറ്റലിയിൽ ജോലി ചെയ്ത ശേഷമാണ് നാട്ടിൽ എത്തിയത്. മറ്റു ജോലികൾ തേടി അലയുന്നതിലും നല്ലത് ഭർത്താവിനൊപ്പം കുടുംബവീടിനോട് ചേർന്നുള്ള കൃഷിയുടെ പരിചരണം എന്നതായിരുന്ന മെറീനയുടെ തീരുമാനം.
സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ ആദ്യം പഴച്ചെടികളും പച്ചക്കറികളും പരിപാലിക്കാൻ പുരയിടത്തിലിറങ്ങുന്ന 2 സഹോദരിമാരുണ്ട് ഇവിടെ മുരിക്കുംതൊട്ടിയിൽ. മുരിക്കുംതൊട്ടി ആലനോലിക്കൽ ജിൻസ്–കാതറിൻ ദമ്പതികളുടെ മക്കളായ ജുവലും ജിയന്നയുമാണ് ആ കുട്ടിക്കർഷകർ.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ ജപ്പാനീസ് യെൻ സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും മികച്ച തലത്തിലേക്കു ചുവടുവച്ചത് റബർ ഉൽപാദകരാജ്യങ്ങളുടെ ആത്മവിശ്വാസം ഉയർത്തി. വിനിമയ വിപണിയിലെ മണികിലുക്കം അവസരമാക്കി ഊഹക്കച്ചവടകാർ വിൽപ്പനകൾ തിരിച്ചു പിടിക്കാൻ നീക്കം നടത്തുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം.
മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് എം.എ.അഖിലമോളും സംഗീത സുനിലും. വെല്ലുവിളികൾ മറികടന്ന്, മത്സ്യമേഖലയിൽ സംരംഭകരായി മികവ് തെളിയിച്ചാണ് അന്താരാഷ്ട്ര വനിതാദിനത്തിൽ ഇരുവരും ശ്രദ്ധ നേടുന്നത്.
സ്ഥിരവരുമാനം കൊതിച്ച 25 തൊഴിലുറപ്പ് തൊഴിലാളികൾ കൃഷി ചെയ്യാനിറങ്ങിയപ്പോൾ ആറേക്കർ തരിശു ഭൂമി പച്ചപ്പണിഞ്ഞു; ഒപ്പം ഓരോരുത്തരുടെയും ജീവിതവും. ഓരോ ദിവസവും വിളവെടുക്കുന്ന പച്ചക്കറികൾ കൃഷിയിടത്തിൽ തന്നെ വിൽപന നടത്തുന്നു. എല്ലാവർക്കും മികച്ച വരുമാനം. ആലപ്പുഴ തണ്ണീർമുക്കം പഞ്ചായത്തിലെ രണ്ടാം വാർഡിലുള്ള ഈ 25
രാജ്യാന്തര കാപ്പി വിപണി കൂടുതൽ കരുത്ത് പ്രദർശിപ്പിച്ചതോടെ വിദേശ രാജ്യങ്ങൾ ദക്ഷിണേന്ത്യൻ കാപ്പി നുകരാൻ മത്സരിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശക്തമായ വാങ്ങൽ താൽപര്യം അറബിക്ക കാപ്പി കയറ്റുമതിയിൽ കുതിച്ചു ചാട്ടത്തിന് അവസരം ഒരുക്കാം. കേരളവും കർണാടകവും അറബിക്ക, റോബസ്റ്റ കാപ്പി ഉൽപാദിപ്പിക്കുന്നുണ്ട്.
ഹോളി ആഘോഷങ്ങൾ മുന്നിൽ കണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വ്യാപാരികളിൽനിന്നും തേയിലയ്ക്ക് പ്രിയമേറുന്നു. ഉത്സവ വേളയിലെ ഡിമാൻഡ് മുൻനിർത്തിഉത്തരേന്ത്യൻ ഇടപാടുകാർ ദക്ഷിണേന്ത്യൻ ലേലത്തിൽ കാണിക്കുന്ന ഉത്സാഹം വിവിധയിനം തേയിലയുടെ കടുപ്പം കൂട്ടി. ഇതിനിടെ വിദേശ രാജ്യങ്ങളും കൊച്ചി ലേലത്തിൽ കൂടുതൽ
കുരുമുളകും ഹോളി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. തുടർച്ചയായ ദിവസങ്ങളിൽ വില ഉയർത്തി ചരക്ക് സംഭരിക്കാൻ ഇടപാടുകാർ ഉത്സാഹിച്ചത് സീസൺ കാലയളവിൽ വിപണിയുടെ അടിത്തറയ്ക്ക് കരുത്ത് പകരുകയാണ്. ആദ്യ റൗണ്ട് വിളവെടുപ്പിൽ ഉൽപാദനത്തിലുണ്ടായ കുറവ് മുൻ നിർത്തി കാർഷിക മേഖല ചരക്ക് വിൽപ്പന കുറച്ചതിനാൽ ഉൽപാദന മേഖലകളിലെ ചെറുകിട വിപണികളിൽ പോലും കുരുമുളക് വരവ് കുറഞ്ഞ അളവിലാണ്.
ആഗോള റബർ വിപണികൾ ആശങ്കയിൽ. അമേരിക്ക ഏർപ്പെടുത്തിയ പുതിയ താരിഫുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത് കയറ്റുമതി മേഖലയ്ക്ക് കനത്ത ആഘാതമാവുമെന്ന ഭീതി ടയർ, ഓട്ടോമൊബൈൽ മേഖലകളിൽ മ്ലാനത പരത്തി. ഉൽപന്ന വിപണികളിലെ പ്രതിസന്ധികൾ മുൻനിർത്തി നിക്ഷേപകരും ധനകാര്യസ്ഥാപനങ്ങളും റബർ അവധി വ്യാപാരത്തിൽ കാര്യമായ
രാജ്യം കുംഭമേള ആഘോഷമാക്കിയതിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭക്ഷ്യ ആവശ്യങ്ങൾക്ക് കുരുമുളകിനു പതിവിലും ഇരട്ടി ഡിമാൻഡ് അനുഭവപ്പെട്ടു. രാജ്യത്തെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ ഗോഡൗണുകൾ പലതും ആഘോഷങ്ങൾ സമാപിച്ചതോടെ ശൂന്യാവസ്ഥയിലേക്കു നീങ്ങിയെന്നാണ് സൂചന. കുംഭമേള ഇത്രമാത്രം തരംഗമായി മാറുമെന്നു വ്യാപാരരംഗം
വിയറ്റ്നാം ഒറ്റ രാത്രി കൊണ്ട് വെള്ളക്കുരുമുളകു വില ടണ്ണിന് 400 ഡോളർ ഉയർത്തി. അവർ വൈറ്റ് പെപ്പർ വില ടണ്ണിന് 10,000 ഡോളറിലേക്ക് ഉയർത്താനുള്ള നീക്കത്തിന്റെ ഭാഗമെന്നോണം 9900 ഡോളറാക്കി ഇന്നു ക്വട്ടേഷൻ ഇറക്കി. വിയറ്റ്നാമിന്റെ നീക്കം അമേരിക്കയിലെയും യൂറോപിലെയും ബഹുരാഷ്ട്ര സുഗന്ധവ്യഞ്ജന
നല്ല കൃഷി, നല്ല ഭൂമി, നല്ല ഭക്ഷണം, നല്ല ആരോഗ്യം എന്ന ലക്ഷ്യത്തോടെ പലേക്കർ കർഷക സമിതിയും കോട്ടയം പബ്ലിക് ലൈബ്രറിയും കോട്ടയം ഗാന്ധിസ്മാരകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രകൃതിക്കൃഷി സെമിനാർ മാർച്ച് ഒന്നിന് കോട്ടയത്ത്. ശാസ്ത്രി റോഡിലെ കോട്ടയം പബ്ലിക് ലൈബ്രറി കെ.പി.എസ്.മേനോൻ ഹാളിൽ രാവിലെ 8.30
വൈറ്റ് പെപ്പർ ഹോട്ട് പെപ്പറായി, ഇറക്കുമതി രാജ്യങ്ങൾ വെളളക്കുരുമുളകിനു വേണ്ടി പരക്കം പായുന്നു. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ വെള്ളക്കുരുമുളക് ഉൽപാദിപ്പിച്ചിരുന്ന ബ്രസീൽ ചരക്കുക്ഷാമം മൂലം രംഗത്തുനിന്ന് അകന്നു. ഈസ്റ്റർ അടുത്തതോടെ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ശക്തമായ വാങ്ങൽ താൽപര്യം
നാളികേര വിളവെടുപ്പ് പുരോഗമിച്ചെങ്കിലും പ്രതീക്ഷിച്ച പോലുള്ള ഉൽപാദനം കർഷകർക്ക് ഉറപ്പുവരുത്താനായില്ല. കഴിഞ്ഞ ഏപ്രിൽ‐മേയ് കാലയളവിലെ ഉയർന്ന ചൂടിൽ വ്യാപകമായി മച്ചിങ്ങ ഒട്ടുമിക്ക ഭാഗങ്ങളിലും കൊഴിഞ്ഞുവീണത് തന്നെയാണ് ഈ വർഷം വിളവ് കുറയാൻ കാരണമായി ഉൽപാദകർ വിലയിരുത്തുന്നത്. തെക്കൻ കേരളത്തിൽനിന്നും
മൂല്യവർധിതമാക്കാൻ ഇറക്കുമതി നടത്തുന്ന കുരുമുളക് ആറു മാസത്തിനകം റീ ഷിപ്പ്മെന്റ് നടത്താൻ ആവശ്യമായ മാറ്റങ്ങൾ ഇറക്കുമതിനയത്തിൽ വരുത്തുമെന്ന കേന്ദ്ര വാണിജ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ദക്ഷിണേന്ത്യൻ കുരുമുളക് ഉൽപാദകർക്ക് ആശ്വാസം പകരും. നേരത്തെ ഇറക്കുമതിക്കാർക്ക് ഒരു വർഷം വരെ കാലാവധി ലഭിച്ചിരുന്നതിനാൽ
അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ് വനത്തിൽ അലഞ്ഞ കുട്ടിക്കൊമ്പനെ പിടികൂടി മാറ്റിപാർപ്പിച്ച് ചികിത്സ നൽകാനുള്ള ശ്രമത്തിനിടെ ആന ചരിഞ്ഞ സംഭവത്തിൽ ദൗത്യസംഘത്തെ അവഹേളിക്കാനുള്ള ശ്രമം അപലപനീയമാണന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള. മസ്തകത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കൊമ്പനാനയെ
കാര്ഡമം ഗ്രോവേഴ്സ് ഫോറെവറിൽ നടന്ന ഏലക്ക ലേലത്തിൽ ചരക്കു തൂക്കം അഞ്ചക്കത്തിലും കുറഞ്ഞിട്ടും വാങ്ങൽ താൽപര്യം ശക്തമായില്ല. ഉത്തരേന്ത്യയിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും ഉൽപന്നത്തിന് ആവശ്യക്കാരുള്ളത് ഉയർന്ന വിലയ്ക്ക് അവസരം ഒരുക്കുമെന്ന് വിൽപനക്കാർ കണക്കുകൂട്ടി. എന്നാൽ ശരാശരി ഇനങ്ങൾക്ക് ലഭിച്ച
അമേരിക്കൻ ഡോളറിനു മുന്നിൽ രണ്ടു മാസത്തെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് യെന്നിന്റെ മൂല്യം ഉയർന്നതോടെ ഒരു വിഭാഗം ഫണ്ടുകൾ റബറിൽ നിക്ഷേപത്തിനു താൽപര്യം കാണിച്ചു. സാധാരണ മൂല്യത്തകർച്ച സംഭവിക്കുന്ന അവസരങ്ങളിലാണ് വിദേശ നിക്ഷേപകർ ഉൽപന്ന വിപണിയിൽ പിടിമുറുക്കുക.
ബാങ്കോക്കിൽ റബർവില വീണ്ടും ഉയർന്നെങ്കിലും ഉൽപാദകരാജ്യങ്ങളുടെ കണക്കൂകൂട്ടലിനൊത്ത് ഷീറ്റിന് ഡിമാൻഡ് വർധിക്കുന്നില്ല. ഓഫ് സീസണിലേക്ക് തിരിയുന്നതിനാൽ കയറ്റുമതി രാജ്യങ്ങൾ കൂടിയ വിലയ്ക്കു വേണ്ടി ശ്രമം നടത്തി. എന്നാൽ ഏഷ്യയിലെയും യൂറോപ്പിലെയും ടയർ നിർമാതാക്കളുടെ തണുപ്പൻ മനോഭാവത്തിനു പിന്നിൽ രാജ്യാന്തര അവധി വ്യാപാരത്തിലെ തളർച്ച തന്നെയാണ്.
ഉയർന്ന കൃഷിച്ചെലവുകളും ബാങ്ക് വായ്പാ കാലാവധികൾ അടുക്കുന്നതും മുന്നിൽ കണ്ട് തിരിച്ചടവിനുള്ള തയാറെടുപ്പിലാണ് ചെറുകിട കുരുമുളക് കർഷകർ. സാമ്പത്തികബാധ്യതകൾ ലഘൂകരിക്കാൻ വിവിധ ഭാഗങ്ങളിലെ ഉൽപാദകർ കുരുമുളക് വിൽപനയ്ക്ക് ഇറക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലെ ചെറുകിട വിപണികളിൽ ചരക്കുവരവ്
ആഗോള കുരുമുളക് ഉൽപാദനം ഈ വർഷം കുറയുമെന്ന് വിയറ്റ്നാം പെപ്പർ ആൻഡ് സ്പൈസസ് അസോസിയേഷൻ. പ്രതികൂല കാലാവസ്ഥയാണ് മുൻനിര ഉൽപാദകരാജ്യങ്ങളിൽ വിളവ് ചുരുങ്ങുന്നതിനു കാരണമായി അവർ വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം രണ്ടര ലക്ഷം ടൺ കുരുമുളക് വിയറ്റ്നാം കയറ്റുമതി നടത്തി. ആകർഷകമായ വിലയിൽ ഉൽപാദകർ കരുതൽ
നാളികേരോൽപ്പന്ന വിപണി സാങ്കേതിക തിരുത്തലിനുള്ള ശ്രമത്തിൽ. ജനുവരി അവസാന വാരം മുതൽ ഉൽപ്പന്ന വില സ്റ്റെഡിയായി നീങ്ങിയതോടെ വൻ വിലയ്ക്ക് കൊപ്രയും പച്ചതേങ്ങയും സംഭരിക്കുന്നതിൽ നിന്നും തമിഴ്നാട്ടിലെ മില്ലുകാർ പിന്നോക്കം വലിഞ്ഞു.
ഏഷ്യൻ റബർ മാർക്കറ്റുകൾ മൂന്നു ദിവസങ്ങളിലെ തുടർച്ചയായ തളർച്ചയ്ക്കു ശേഷം തിരിച്ചുവരവ് കാഴ്ചവച്ചത് ഉൽപാദകരാജ്യങ്ങളുടെ ആത്മവിശ്വാസം ഉയർത്തി. ജാപ്പനീസ് യെന്നിന്റെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരെ റബറിലേക്ക് ആകർഷിച്ചു. കഴിഞ്ഞ വാരം 150ലേക്ക് കരുത്ത് കാണിച്ച യെൻ ഇന്ന് 154ലേക്ക് ദുർബലമായത് റബർ
ആഗോള ഭക്ഷ്യയെണ്ണ വിപണികൾ കൂടുതൽ മുന്നേറ്റത്തിനുള്ള ശ്രമത്തിലാണ്. രാജ്യാന്തര മാർക്കറ്റിൽ പാം ഓയിൽ, ക്രൂഡ് പാം ഓയിൽ വിലകളിൽ ശ്രദ്ധേയമായ ഉണർവ്. അവധി വ്യാപാരത്തിൽ നിക്ഷേപകർ ഉത്സാഹം കാണിക്കുന്നത് എണ്ണ വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കും. മലേഷ്യയിൽ തുടർച്ചയായ അഞ്ചാം ദിവസവും നിരക്ക് ഉയർന്നു. അവിടെ പാം
ആഗോള വിപണിയിൽ കുരുമുളക് കാഴ്ച്ചവെയ്ക്കുന്ന മുന്നേറ്റം കണ്ടില്ലെന്ന് നടിച്ച് വിലക്കയറ്റത്തെ തടയാൻ ഉത്തരേന്ത്യൻ ലോബി കിണഞ്ഞു ശ്രമിക്കുന്നു. കേരളത്തിൽ സീസൺ ആരംഭിച്ചതിനാൽ പതിവ് പോലെ താഴ്ന്ന വിലയ്ക്ക് ഉൽപ്പന്നം കൈക്കലാക്കാമെന്ന കണക്ക് കൂട്ടലിലാണ് വാങ്ങലുകാർ വിപണിയിൽ നിലയുറപ്പിച്ചിട്ടുള്ളതെങ്കിലും പുതിയ ചരക്ക് കൈവിടാൻ കാർഷിക മേഖല തയ്യാറാവുന്നില്ല.
കുരുമുളക് ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും പുതിയ ചരക്ക് കുറഞ്ഞ അളവിൽ വിൽപ്പനയ്ക്ക് എത്തി തുടങ്ങി. ഉയർന്ന കാർഷിക ചിലവുകൾ മുൻ നിർത്തി ചെറുകിട കർഷകരാണ് ആദ്യ ചരക്ക് സംസ്കരിച്ച് വിൽപ്പന നടത്തുന്നത്. ഉൽപ്പന്ന വില മികച്ച തലത്തിൽ നീങ്ങുന്നതിനാൽ ചരക്ക് വിറ്റുമാറാൻ കൂടുതൽ ഉൽപാദകർ വരും ദിനങ്ങളിൽ ഉത്സാഹം കാണിക്കാം.
തേക്കടിയിൽ നടന്ന ഏലക്ക ലേലത്തിൽ ആഭ്യന്തര വ്യാപാരികളും കയറ്റുമതി സമൂഹവും മത്സരിച്ച് ചരക്ക് സംഭരിച്ചു. കാലാവസ്ഥ മാറ്റം കണക്കിലെടുത്താൽ പുതിയ ചരക്ക് ലഭ്യത ചുരുങ്ങുമെന്ന് വ്യക്തമായ വാങ്ങലുകാർ പരമാവധി ചരക്ക് ശേഖരിക്കുന്നുണ്ടെങ്കിലും ഉൽപന്ന വിലയെ അമിതമായി ഉയർത്തി സ്റ്റോക് വർധിപ്പിക്കാൻ അവർ
ഏഷ്യൻ സാമ്പത്തിക മേഖലയിലെ പ്രതിസന്ധികൾക്കിടയിൽ ജാപ്പനീസ് യെന്നിനു മുന്നിൽ യുഎസ് ഡോളർ എട്ട് ആഴ്ചകളിലെ ഏറ്റവും താഴ്ന്ന നിലവാരം ദർശിച്ചു. പലിശനിരക്ക് ഉയർത്തി ഡോളറിന്റെ നീക്കങ്ങളെ ചെറുത്തുനിൽക്കുമെന്ന ബാങ്ക് ഓഫ് ജപ്പാൻ വക്താകളിൽ നിന്നുള്ള സൂചന യെന്നിന്റെ മൂലം 151 ലേക്ക് ശക്തിപ്പെടുത്തിയെങ്കിലും
Results 1-50 of 1825
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.