ഐപിഎലിന്റെ പതിനെട്ടാം സീസണിനു തുടക്കം കുറിച്ചിട്ട് ഒരാഴ്ചയാവുന്നേയുള്ളൂ. അപ്പോഴേക്കും എന്തെല്ലാം കാഴ്ചകളാണ്. ഇന്നേവരെ കേൾക്കാത്ത പേരുകൾ പോലും മൈതാനത്ത് വിസ്മയം തീർക്കുന്നു. അതിൽ മലയാളിയുമുണ്ടെന്ന് നമുക്ക് അഭിമാനിക്കാം. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിനെ അടിമുടി മാറ്റുമോ ഐപിഎൽ?
ഒറ്റയൊരാഴ്ചയ്ക്കിടെ ഐപിഎലിൽ കണ്ട പ്രതിഭയുടെ മിന്നലാട്ടങ്ങളിലൂടെയും അമ്പരപ്പിച്ച മത്സരങ്ങളിലൂടെയും സഞ്ചരിക്കുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും ‘ഐപിഎൽ ത്രിൽ പിൽ–25’ൽ.
ചെന്നൈ– മുംബൈ ഐപിഎൽ മത്സരത്തിൽ മൂന്നു വിക്കറ്റെടുത്ത മുംബൈയുടെ വിഘ്നേഷ് പുത്തൂരിനെ അഭിനന്ദിക്കുന്ന എം.എസ്. ധോണി (Photo by R.Satish BABU / AFP)
Mail This Article
×
വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു ഒരു താരത്തെ വിളിച്ചെഴുന്നേൽപ്പിച്ച് കൂട്ടുകാർ പറയുന്നു– ‘എടാ, നിന്നെ ഐപിഎലിലെടുത്തു’. വിഘ്നേഷ് പുത്തൂർ എന്ന ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു ആ വാർത്ത. എന്നാൽ അവിശ്വസനീയ നിമിഷങ്ങളുടെ പരമ്പരത്തുടക്കം മാത്രമായിരുന്നു അത്. മുംബൈ ഇന്ത്യൻസിനു വേണ്ടി ചെന്നൈയുടെ എണ്ണം പറഞ്ഞ മൂന്നു വിക്കറ്റുകൾ കൂടി വീഴ്ത്തി ഞെട്ടിച്ചു വിഘ്നേഷ്. അതും അരങ്ങേറ്റ മത്സരത്തിൽ.
അതിനു തൊട്ടുപിന്നാലെയാണ് വിപ്രജ് നിഗം എന്ന യുപിക്കാരൻ ഡൽഹിക്കു വേണ്ടി 15 ബോളില്‍ 39 റൺസ് അടിച്ചുകൂട്ടിയത്. വിഘ്നേഷിന് 24 വയസ്സാണു പ്രായം, വിപ്രജിന് ഇരുപതും! ഇന്ത്യൻ ക്രിക്കറ്റിനു വേണ്ടി ഐപിഎൽ എന്താണു ചെയ്യുന്നത് എന്നു മുറവിളി കൂട്ടുന്നവർക്കുള്ള ഉത്തരം കൂടിയാണ് വിഘ്നേഷിന്റെയും വിപ്രജിന്റെയും നേട്ടങ്ങൾ. എന്നാൽ ഇവർ രണ്ടു പേരിൽ തീരുന്നില്ല, ആഭ്യന്തര ക്രിക്കറ്റിന് ഐപിഎൽ നൽകിയ സംഭാവനകൾ സംബന്ധിച്ച് ഇനിയും ഏറെ പറയാനുണ്ട്.
സഞ്ജു സാംസണല്ലാതെ കേരളത്തിൽനിന്ന് കാര്യമായി ഒരു ക്രിക്കറ്ററും ഐപിഎലിൽ ഉണ്ടായിരുന്നില്ല. എന്നാൽ മൂന്നു വിക്കറ്റ് നേട്ടത്തിനു പിന്നാലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സേർച്ച് ചെയ്ത ക്രിക്കറ്ററായി വിഘ്നേഷ് മാറി. ഇതെല്ലാമല്ലേ ഐപിഎലിന്റെ മാജിക്. ഇതോടൊപ്പം പല വമ്പൻ തോല്‍വികളും റൺചേസുകളും വിജയങ്ങളുമെല്ലാം ഐപിഎൽ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കകംതന്നെ ഇന്ത്യ കണ്ടു.
English Summary:
Explore the Highs and Lows of One Electrifying Week of IPL 2025 through Our Podcast 'Thrill PIL-25'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.