Activate your premium subscription today
ഇന്നത്തെ ബിഹാറിലാണ് വൈശാലി സ്ഥിതി ചെയ്യുന്നത്. പ്രാചീനകാലത്ത് ഏറെ പ്രശസ്തമായ ഒരു പട്ടണമായിരുന്നു വൈശാലി. ലിക്ചാവി രാജാക്കൻമാരുൾപ്പെടെ ഭരിച്ച വജ്ജി എന്ന മഹാജനപദത്തിന്റെ തലസ്ഥാനമായിരുന്നു വൈശാലി. പ്രാചീന ഭാരതത്തിലെ 16 രാജ്യങ്ങളെയാണു മഹാജനപദങ്ങൾ എന്നു വിളിച്ചിരുന്നത്. ശ്രേയസ്സുള്ള ഒരു ചരിത്രമാണ്
ആധുനികസാഹിത്യത്തിന്റെ ഏറ്റവും പുരോഗമന രൂപങ്ങളിലൊന്നാണ് നോവൽ. ലോകത്തെ ആദ്യ നോവൽ ഏതെന്നതു സംബന്ധിച്ച് പല തർക്കങ്ങളും അഭിപ്രായങ്ങളുമൊക്കെയുണ്ട്. ചിലപ്പോഴൊക്കെ അതു കാദംബരിയാണെന്നും പറയപ്പെടുന്നു. ഏഴാം നൂറ്റാണ്ടിൽ ബാണഭട്ടനെഴുതി മകൻ ഭൂഷണഭട്ടൻ പൂർത്തീകരിച്ച പ്രണയനോവലാണു കാദംബരി. ഇന്ത്യയുടെ പൗരാണിക
മധ്യ ഇന്ത്യയിൽ ഇന്നത്തെ മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി പരന്നുകിടന്ന ഒരു നാട്ടുരാജ്യമായിരുന്നു മാൾവ. എഡി 1010 മുതൽ 1055 വരെ പ്രതിഭാധനനായ ഒരു രാജാവ് മാൾവയുടെ ഭരണാധികാരിയായി. അദ്ദേഹമായിരുന്നു ഭോജ രാജാവ്.അനേകം നാട്ടുരാജ്യങ്ങളും സാമ്രാജ്യങ്ങളും ഭരണകൂടങ്ങളുമൊക്കെ ഉണ്ടായിട്ടുള്ള
പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ 49 ാം ഓർമ്മപ്പെരുന്നാൾ 7, 8 തീയതികളിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിക്കും. 7 ന് 6 മണിക്ക് സന്ധ്യാ നമസ്കാരം, തുടർന്ന് ഫാ. ഡോ. എം.ഒ. ജോൺ അനുസ്മരണ പ്രഭാഷണം നടത്തും. 8 ന് രാവിലെ 7.30ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ
ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം എന്ന് ഇന്റർനെറ്റിൽ തിരഞ്ഞാൽ രാജസ്ഥാനിലെ ഒരു കോട്ടയാണ് ഉത്തരമായി ലഭിക്കുക. ആൾവാർ മേഖലയിലാണ് ആളുകളെ നൂറ്റാണ്ടുകളായി പേടിപ്പിക്കുന്ന ഭാൻഗർ കോട്ട നിലനിൽക്കുന്നത്.അക്ബറിന്റെ രാജസഭയിലെ നവരത്നങ്ങളിലൊരാളായിരുന്ന മധോ സിങ്, തന്റെ മകൻ മാൻ സിങ്ങിനായാണ് ഈ കോട്ട പണിതത്.
കടപ്പുറത്തു പതിവായി ഓടാൻ പോകുന്ന ഒരാൾ. ബീച്ചിലെ പതിവു സന്ദർശകരൊക്കെ സ്ഥലം വിട്ടു കഴിഞ്ഞ്, രാത്രി വൈകിയാണ് അദ്ദേഹത്തിന്റെ ഓട്ടം. പാതിരാക്കടപ്പുറത്ത് ഒറ്റയ്ക്ക് ഓടുന്നതാണ് ഇഷ്ടം. ഒരു ദിവസം അങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോൾ, കടലോരത്തെ മതിൽക്കെട്ടിൽ ഒരു സ്ത്രീ ഇരിക്കുന്നത് അദ്ദേഹം കണ്ടു. അർധരാത്രി, ഒരു
എളിമയുടെയും അനുപമമായ മനുഷ്യസ്നേഹത്തിന്റെയും പര്യായമായ അമ്മ; വിശുദ്ധ മദർ തെരേസയെ ഓർക്കുമ്പോൾ കോട്ടയം ചങ്ങനാശേരി മാമൂട് നടക്കപ്പാടം ആശാരിപറമ്പിൽ ബാബു ജേക്കബിന്റെ ഓർമയിൽ തെളിയുന്ന ചിത്രമിതാണ്. അമ്മയെ തൊട്ടറിഞ്ഞവരും കേട്ടറിഞ്ഞവരും ഏറെയുള്ള കൊൽക്കത്തയിൽ അൽപനേരമെങ്കിലും പുണ്യവതിയുടെ സാരഥിയാകാൻ
ഓരോ രാജ്യത്തും ആ രാജ്യത്തിന്റേതായ പ്രാചീനകഥകളുണ്ട്. മാന്ത്രികതയും മിത്തുകളും ഉപദേശങ്ങളുമൊക്കെ കൂടിക്കലരുന്ന കഥകൾ. ആ രാജ്യത്തിന്റെ പഴയകാല സംസ്കാരവും ചരിത്രവുമൊക്കെ അടയാളപ്പെടുത്തുന്ന കഥകളാണ് ഇവ. അനേകം സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള നമ്മുടെ രാജ്യത്തും കഥകൾ ധാരാളം. നമ്മുടെയെല്ലാം ഗൃഹാതുരത്വ സ്മരണകളുടെ
പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 61-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓർമപ്പെരുന്നാൾ 2025 ജനുവരി 2, 3 തീയതികളിൽ ദേവലോകം പെരുന്നാളായി ആചരിക്കും.
ബിഹാർ...ശ്രീബുദ്ധനു ബോധോദയം സംഭവിച്ച ഗയയും ഇന്ത്യയിലെ ആദ്യ സാമ്രാജ്യമുയർന്ന മഗധയുമൊക്കെ സ്ഥിതി ചെയ്യുന്ന സ്ഥലം. അനേകം പ്രാചീനകഥകളിൽ പരാമർശിക്കപ്പെട്ട, അനേകം രാജവംശങ്ങളുടെ തലസ്ഥാനമായിരുന്ന പാടലീപുത്രമെന്ന നഗരം സ്ഥിതി ചെയ്ത സംസ്ഥാനം. ഇന്ത്യയുടെ പൗരാണിക ചരിത്രത്തിൽ സ്ഥാനമേറെയാണ് ബിഹാറിന്.
മലയാളം ഉള്‍പ്പെടെ 27 ഭാഷകളില്‍ വിശുദ്ധ ബൈബിൾ വായിക്കുകയും ശ്രവിക്കുകയും ചെയ്യാവുന്ന ‘ബൈബിൾഓൺ’ (BibleOn) ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി. ഇത്രയധികം ഭാഷകളില്‍ കത്തോലിക്ക ബൈബിള്‍ ലഭിക്കുന്ന മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഇന്ത്യൻ ഐതിഹ്യങ്ങളിൽ അമാനുഷികശേഷിയുള്ള പല വംശങ്ങളെപ്പറ്റിയും പരാമർശമുണ്ട്. യക്ഷന്മാർ, ഗന്ധർവൻമാർ, കിന്നരൻമാർ, അപ്സരസ്സുകൾ അങ്ങനെ പലതും. ഇക്കൂട്ടത്തിൽപെട്ട ഒരു അമാനുഷിക വംശമാണ് വിദ്യാധരൻമാർ. മാന്ത്രികശേഷിയുള്ള ഇവർക്ക് വായുവിൽ സഞ്ചരിക്കാനും രൂപംമാറാനുമൊക്കെ ശേഷിയുണ്ടെന്ന് ഐതിഹ്യങ്ങൾ പറയുന്നു.
പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമ്മപ്പെരുന്നാൾ ലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ നടക്കുകയാണല്ലോ. ദീർഘദൂര പദയാത്രകളിലൂടെ പരുമലയിൽ വന്നെത്തുന്ന നാനാജാതി മതസ്ഥരായ മനുഷ്യർ കേവലം 54 വയസ്സുവരെ മാത്രം ജീവിച്ച സന്യാസിശ്രേഷ്ഠനും താപസ്വിയും ദീനാനുകമ്പയുടെ നിറകുടവുമായിരുന്ന പരിശുദ്ധനിലൂടെ തങ്ങളുടെ ജീവിത സംഘർഷങ്ങളുടെ മാറാപ്പുകൾ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് കടന്നു വരുന്ന ദിനങ്ങളാണല്ലോ കടന്നുപോകുന്നത്.
അകപ്പൊരുളിന്റെ പ്രഭയുമായി ഇരുണ്ട കാലത്തെ തങ്ങളാലാവും വിധം പ്രകാശിപ്പിക്കുവാൻ നക്ഷത്ര ശോഭയോടെ ഈ മണ്ണിലവതരിക്കുന്ന ചില മനുഷ്യരുണ്ട്. ഐഹിക ജീവിതത്തിൽ നിന്നും മരണം വഴിയായി അവർ നമ്മെ പിരിഞ്ഞാലും അവരുടെ ജീവിതം പരത്തിയ പരിമളം കൊണ്ട് ചിരസ്ഥായിയായ ഒരോർമ്മയായി അവർ കാലത്തെയും ദേശത്തെയും ചരിത്രത്തെയും
ദൈവവുമായുള്ള ഐക്യത്തിലേക്കുള്ള മാർഗമാണ് വിശുദ്ധി. ഓർത്തഡോക്സ് വിശ്വാസത്തിൽ, വിശുദ്ധി പരിശുദ്ധാത്മാവിലൂടെ ദൈവം മനുഷ്യന് നൽകുന്ന ഒരു ദാനമാണ്. ഇത് ഒരു സിദ്ധാന്തം മാത്രമല്ല, ജീവിതാനുഭവമാണ്. മനുഷ്യമഹത്വത്തിന്റെയും ദൈവകൃപയുടെയും പ്രതീകങ്ങളാണ് വിശുദ്ധർ. ലോകം മാറുമ്പോഴും, വിശുദ്ധർ ക്രിസ്തുവിന്റെ ജീവിക്കുന്ന മുഖമായി തുടരുന്നു. വിശുദ്ധരുടെ ജീവിതം വിശ്വാസികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നു. വിശുദ്ധരുടെ പ്രാർത്ഥനകൾക്ക് ദൈവസന്നിധിയിൽ പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ, വിശ്വാസികൾ വിശുദ്ധരുടെ മധ്യസ്ഥതയ്ക്കായി പ്രാർത്ഥിക്കുന്നു. വിശുദ്ധർക്ക് ആരാധന അർപ്പിക്കുന്നില്ല, മറിച്ച് അവരുടെ മഹത്വവൽക്കരണം ദൈവത്തിന്റെ കൃപയെ അംഗീകരിക്കലാണ്. വിശുദ്ധരുടെ മധ്യസ്ഥത ഓർത്തഡോക്സ് വിശ്വാസത്തിൽ അവിഭാജ്യ ഘടകമാണ്.
കഴിഞ്ഞ ചില മാസങ്ങളിൽ പല സംഭവങ്ങളിലായി കേരളത്തിലെ ജനങ്ങൾ ഒന്നായിച്ചേർന്നു. പരസ്പരം സഹായിച്ചും ചർച്ചകൾ നടത്തിയും കായികമായും സാമ്പത്തികമായും തുണച്ചും ആ ദുരന്തങ്ങളിൽ തുണയായി. നമ്മുടെ സ്നേഹവും കരുതലും സാമൂഹിക പ്രതിബദ്ധതയുമൊക്കെ വെളിവാക്കിയ അനുഭവങ്ങളായിരുന്നു അവ. എന്നാൽ ഇത്തരം നന്മയുടെ തുരുത്തുകളാകാൻ ഒരു ദുരന്തത്തോളം നമ്മൾ കാത്തിരിക്കണമെന്നുണ്ടോ? തീർച്ചയായും അപകടങ്ങളിലും അനർഥങ്ങളിലും നമ്മൾ സഹാനുഭൂതി ഉള്ളവരാണ്. അതുപോലെ ദുരന്തമുഖത്തല്ലാതെ, വ്യത്യസ്തമായ സാഹചര്യങ്ങളിലും സമയങ്ങളിലും നമുക്ക് ഒരുമിച്ചു ചേർന്ന് പ്രവർത്തിച്ചു കൂടേ?.
പരുമല ∙ പൊൻവെള്ളിക്കുരിശുകളും മുത്തുക്കുടകളുമായി നീങ്ങിയ വിശ്വാസികൾ പരുമലയെ ഭക്തിസാന്ദ്രമാക്കി. പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന റാസയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. പള്ളിയുടെ പടിഞ്ഞാറേ വാതിൽ വഴി വിശ്വാസികൾ പ്രധാന കുരിശടിയിലെത്തി. ഇവിടെനിന്നു വടക്കേ വാതിൽ വഴി റാസ തിരികെ പള്ളിയിൽ പ്രവേശിക്കാൻ 2 മണിക്കൂറോളം വേണ്ടിവന്നു.
പരിശുദ്ധനായ പരുമലത്തിരുമേനിയുടെ 122–ാം ഓർമ്മപ്പെരുന്നാളാണ് 2024 നവംബർ 1, 2 തീയതികളിൽ നടക്കുന്നത്. ജാതി– മത–സഭാ–സമുദായ സങ്കൽപങ്ങൾക്കതീതമായ ജനപങ്കാളിത്തം അദ്ദേഹത്തിന്റെ ഓർമ്മപ്പെരുന്നാളിന്റെ സവിശേഷതയായി കാണുന്നു. വിശുദ്ധന്മാരുടെ സങ്കൽപവും സമീപനവും അപ്രകാരം തന്നെയാണ്.
മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനി മൺമറഞ്ഞിട്ട് 122 വർഷങ്ങൾ പിന്നിടുന്നു. സുവിശേഷത്തെ പ്രായോഗികമായി കാട്ടിത്തന്ന ഈ വിശുദ്ധനെ അടുത്ത് പരിചയപ്പെടുമ്പോൾ അത്ഭുതാവഹമായ അനേകം സംഗതികൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ നമുക്ക് കണ്ടെത്താനാവും. 1848 ജൂൺ 15ന് മുളന്തുരുത്തിയിൽ ചാത്തുരുത്തി കുടുംബത്തിലാണ് പരിശുദ്ധ പരുമല തിരുമേനി പിറന്നത്.
പരിശുദ്ധനായ പരുമല തിരുമേനി ബാല്യം മുതലേ അതീവ തീക്ഷണതശാലിയായിട്ടായിരുന്നു വളർന്നുവന്നത് എന്ന് അദ്ദേഹത്തിന്റെ ജീവിത യാഥാർത്ഥ്യങ്ങൾ നമുക്ക് വെളിപ്പെടുത്തിത്തരുന്നു. പഠിക്കാനുള്ള ഉത്സാഹം, അച്ചടക്കം, സേവനതാൽപര്യം, ആദ്ധ്യാത്മീയത, പ്രാർഥന, ജീവിതനിഷ്ഠകൾ എന്നിവകൾ എടുത്തുകാട്ടേണ്ട സവിശേഷതകളാണ്.
Results 1-20 of 113