Activate your premium subscription today
Friday, Apr 18, 2025
ചിത്രങ്ങളെ രസകരമായ കാർട്ടൂണാക്കി മാറ്റുന്ന ജിബിലി പോലെയുള്ള ഇമേജ് ജനറേറ്റിങ് ടൂളുകൾ അടുത്തിടെ വൈറലായി മാറി. എന്നാൽ ഈ എഐ ബോട്ടുകളുടെ മാജിക് വികൃതികൾ ഇവിടെയൊന്നും നിൽക്കില്ല. ഇപ്പോഴിതാ വളർത്തുമൃഗങ്ങളെ മനുഷ്യരാക്കി മാറ്റുന്നതാണ് ട്രെൻഡ്. ഈ പുതിയ വിനോദത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് മറ്റാരുമല്ല,
നീണ്ട ഒൻപത് മണിക്കൂര്‍ നേരമാണ് മെറ്റാ മേധാവി മര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം പറയാനായി പ്രതിക്കൂട്ടില്‍ നിന്നതത്രെ. വാട്സാപ്പിന്റെയും, ഇന്‍സ്റ്റഗ്രാമിന്റെയും, ഫെയ്സ്ബുക്കിന്റെയും മാതൃകമ്പനിയായ മെറ്റ, സമൂഹ മാധ്യമ രംഗത്ത് വളര്‍ത്തിയെടുത്ത ഏകാധിപത്യ പ്രവണത അവസാനിപ്പിക്കാന്‍
ക്യാപ്റ്റനായി തിരിച്ചെത്തിയ രണ്ടാം മത്സരത്തിൽ തന്നെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ എം.എസ്. ധോണിയുടെ തകർപ്പൻ പ്രകടനം ശ്രദ്ധേയമായിരുന്നു. ഈ മത്സരത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം വൈറലായിരിക്കുകയാണ് 'ധോണിയോട് മുട്ടിനിൽക്കാനാകാതെ വീണ' റോബോട്ട് നായ. ഐപിഎല്ലിൽ വിഡിയോ ദൃശ്യങ്ങൾ പകർത്താൻ അത്യാധുനിക റോബോട്ടിക്
ആകർഷിക്കുന്ന ചിത്രങ്ങൾ, പേജ് ഫോളോ ചെയ്യുന്നത് ആയിരങ്ങൾ. കൃത്യമായ ഇടവേളകളിൽ ജനറേറ്റീവ് എഐ ഇമേജ് ചിത്രങ്ങൾ പല വിധത്തിലുള്ളത് പോസ്റ്റ് ചെയ്യുന്നതിനാൽ ഫോളോ ചെയ്തവരും യഥാർഥ വ്യക്തികളാണെന്നും വിശ്വസിക്കുന്നവർ ധാരാളം ഇമേജ് ടു വിഡിയോ ആപ് സഹായത്തോടെ ചെറിയ വിഡിയോകളും ക്രിയേറ്റ് ചെയ്തിടുന്നതോടെ വിശ്വസിച്ചവർ
ഇലക്ട്രിക് ലാംപ് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞനെന്ന് തോമസ് ആൽവ എഡിസനെയാണ് പലരും പറയാറുള്ളത്.പലരുടെയും മനസ്സിൽ ഇങ്ങനെയൊരു ധാരണ ഉറച്ചിട്ടുണ്ടെങ്കിലും ഇതു സത്യമല്ല.1802ൽ വിഖ്യാത ശാസ്ത്രജ്ഞനായ സർ ഹംഫ്രി ഡേവിയാണ് ആദ്യമായി വിദ്യുച്ഛക്തി ഉപയോഗിച്ച് ഒരു പ്രകാശ സംവിധാനം രൂപപ്പെടുത്തിയത്.ഇലക്ട്രിക് ആർക്
ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കാനൊരുങ്ങുന്ന ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വിഡിയോ റെക്കോഡിങ് റെസലൂഷന്‍ 8കെ ആയി വർധിപ്പിച്ചേക്കുമെന്ന് സൂചന. ഒരു ചൈനീസ് ലീക്കറാണ് ഈ അവകാശവാദം നടത്തിയിരിക്കുന്നത്. നിലവില്‍ ആപ്പിള്‍ കമ്പനിയുടെ ഏറ്റവും മികച്ച മോഡലായ ഐഫോണ്‍ 16 പ്രോ സീരിസിന്റെ പരമാവധി റെക്കോഡിങ്
7000 രൂപയിൽ താഴെ വിലയിൽ പുതുപുത്തൻ സ്മാർട്ഫോൺ അവതരിപ്പിച്ച് പോകോ! വെറ്റ് ടച്ച് സപ്പോർട്ടും കണ്ണിന് സംരക്ഷണം നൽകാനായി ട്രിപ്പിൾ ടിയുവി സെർട്ടിഫൈഡ് ഫീച്ചറുകളോട് കൂടിയ 6.88 ഇഞ്ച് എച്ച്ഡി + 120 ഹെർട്സ് ഡിസ്പ്ലേ, 32 എംപി ഡ്യുവൽ ക്യാമറയും ഉയർന്ന ശേഷിയുള്ള 5200എംഎഎച്ച് ബാറ്ററിയും എന്നിവ സംയോജിപ്പിച്ച്
ഒരു ഐഫോണിന്റെയും അതിന്റെ ചാർജിങ് കേബിളിന്റെയും പാക്ക് ചെയ്ത ശേഷം ഭാരം ഏകദേശം 350 ഗ്രാം ആണത്രെ. ഇത്തരത്തിലുള്ള 600 ടൺ കാർഗോയുമായി 6 ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയിൽനിന്നും പറന്നുയർന്നതായി റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകളെ മറികടക്കാൻ ഇന്ത്യയിൽ നിന്ന് ഉൽപ്പാദനം വർദ്ധിപ്പിച്ചതിന് ശേഷം,
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഡോക്യുമെന്റ് ആയ ആധാര്‍ കാര്‍ഡ് കൊണ്ടുനടക്കേണ്ടതിന്റെയും, അതിന്റെ ഫോട്ടോകോപ്പി നല്‍കേണ്ടതിന്റെയും ആവശ്യം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫെയ്സ്ഐഡിയും, നിര്‍മ്മിത ബുദ്ധിയും (എഐ) ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍
101.2 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും മുൻ സിഇഒയുമായ ബിൽ ഗേറ്റ്സ്. പക്ഷേ, തന്റെ സ്വത്തിന്റെ 1% പോലും തന്റെ മക്കൾക്ക് നൽകാൻ പദ്ധതിയില്ലെന്ന് രാജ് ഷമാനി പോഡ്കാസ്റ്റിൽ തുറന്നടിച്ച് ഗേറ്റസ്. മൊത്തം സമ്പത്തിന്റെ 1 ശതമാനത്തിൽ താഴെ മാത്രമേ ലഭിക്കൂ, കാരണം ഈ
ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഐപിഎൽ ജ്വരം സൈബർ തട്ടിപ്പ് സീസണാക്കാനൊരുങ്ങി സൈബർ ക്രിമിനൽസ്. ടൂർണമെന്റിന്റെ ജനപ്രീതി ചൂഷണം ചെയ്യുന്ന വ്യാപകമായ തട്ടിപ്പുകളെക്കുറിച്ച് കാസ്പെർസ്കി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. വ്യാജ ടിക്കറ്റ് ലിസ്റ്റിങുകൾ, പണം തട്ടുന്ന
എന്തിനു ദോശമാത്രമാക്കണം? മിച്ചമുള്ള മാവു കുഴച്ചതും, ദോശക്കല്ലും, ചട്ടുകവും എല്ലാം കൂടെ തങ്ങള്‍ വാങ്ങിക്കോളാം എന്നു പറഞ്ഞാണ്, ഓണ്‍ലൈന്‍ വില്‍പ്പനാ ഭീമന് ആമസോണ്‍ വിവാദ ചൈനീസ് ആപ്പായ ടിക്ടോക്കിന്റെ കാര്യത്തില്‍ അവസാന നിമിഷം ചാടിവീണിരിക്കുന്നത്. എന്തു വിലയും നല്‍കാം. അതിപ്പോള്‍ 200 ബില്ല്യന്‍
പ്രാദേശിക ഉൽപാദനം വർദ്ധിപ്പാക്കാനുദ്ദേശിച്ചുള്ള 'ട്രംപ് താരിഫ്' ചൈന, വിയറ്റ്നാം പോലുള്ള രാജ്യങ്ങളിൽ നിർമിച്ച് കയറ്റുമതി ചെയ്യുന്ന ആപ്പിളും സാംസങും പോലുള്ള കമ്പനികളെ ബാധിക്കുമെന്ന് നിരവധി വിശകലന വിദഗ്ദർ അവകാശപ്പെട്ടിരിക്കുന്നു. ഇതോടെ ഐഫോണുകളുടെ വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും
ഡാറ്റ മോഷണത്തിന് ഇരയായതിന് വലിയ ഒരു തുക വയർലെസ് ഓപ്പറേറ്ററുടെ നഷ്ടപരിഹാരം ലഭിച്ചാലോ?. നഷ്ടപ്പെട്ട ഡാറ്റയുടെ മൂല്യം ചിലപ്പോൾ അതിന്റെ പത്തിരട്ടിയായിരിക്കും. എങ്കിലും 76 ദശലക്ഷ ഉപയോക്താക്കളെ ബാധിച്ച ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയാണ് ടിമൊബൈൽസ്. ടി-മൊബൈൽ എന്നത് അമേരിക്കയിലെ ഒരു വലിയ വയർലെസ്
കൊച്ചുകുട്ടികളുടെ ഭിക്ഷാടനം ലൈവ് സ്ട്രീം ചെയ്ത് ടിക്ടോക് പണം സമ്പാദിക്കുന്നതായി ദ് ഗാർഡിയൻ റിപ്പോർട്ട്.പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും നിരവധി അക്കൗണ്ടുകളാണ് ഇത്തരത്തിൽ ഡിജിറ്റൽ ഭിക്ഷാടനം ലൈവ് സ്ട്രീം ചെയ്യുന്നതെന്ന് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിൽ പറയുന്നു. പണമാക്കി മാറ്റാനാവുന്ന
സോഫ്റ്റ്വെയര് ഭീമന് മൈക്രോസോഫ്റ്റിന്റെ 50-ാം പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ കമ്പനി മേധാവികളെ 'നാണംകെടുത്തി' ചില ജീവനക്കാരുടെ പ്രതിഷേധം. 'മുസ്തഫാ, ഷെയിം ഓൺ യു' എന്ന മുദ്രാവാക്യവുമായി ചാടിവീണ ഇബ്തിഹാൽ അബൂസാദ് (Ibtihal Aboussad) ആയിരുന്നു ആദ്യ വെടി പൊട്ടിച്ചത്.
സമുദ്രയാനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കി,വേർപെട്ട് മുകളിലേക്ക് ഉയർത്താനാകുന്ന എൻജിനീയറിങ് വിസ്മയമായിരുന്നു രണ്ട് കിലോമീറ്ററിലേറെ നീളവും നൂറ്റാണ്ടിലേറെ പഴക്കവുമുള്ള പാമ്പൻ പാലം. കാലപ്പഴക്കത്താൽ ഈ പാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിലാണ് കൂടുതൽ മികവുറ്റ ടെക്നോളജിയോടെ പുതിയ പാലം
വിവാദ ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനം ഒരു അമേരിക്കന്‍ കമ്പനിക്ക് നല്‍കുകയോ, രാജ്യത്തെ ഏതെങ്കിലും കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കുയോ ചെയ്യുന്നില്ലെങ്കില്‍ പൂട്ടണമെന്ന തീരുമാനം നടപ്പാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. ഒട്ടനവധി അമേരിക്കന്‍ കമ്പനികള്‍
നിര്‍മിത ബുദ്ധിയുടെ (എഐ) പ്രസക്തി വര്‍ദ്ധിച്ചു വന്ന് മനുഷ്യരെ അത് പൂര്‍ണ്ണമായും നിഷ്പ്രഭമാക്കിയേക്കാമെന്ന മുന്നറിയിപ്പ് വീണ്ടും ആവര്‍ത്തിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്ക്. സമാന രീതിയിലുള്ള ഒരു പരാമര്‍ശം മസ്ക് ആദ്യം നടത്തുന്നത് 2019ല്‍ ആണ്. ഡിജിറ്റല്‍ സൂപ്പര്‍ ഇന്റലിജന്‍സിന് വഴിയൊരുക്കുന്ന ''വെറും
ഐഫോണ്‍ വില 2,300 ഡോളര്‍(ഏകദേശം 2 ലക്ഷം രൂപ) വരെ ഉയര്‍ന്നേക്കാമെന്ന് റിപ്പോർട്ടുകൾ, ആപ്പിളിന് തിരിച്ചടിയായേക്കുമെന്ന് റിപ്പോർട്ടുകൾ. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ നികുതികള്‍ ഏല്‍പ്പിച്ചേക്കാവുന്ന ആഘാതങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുകയാണിപ്പോള്‍. ട്രംപ് താരിഫ് എന്നു
വേനലിന്റെ കനത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ എയർ കണ്ടീഷണർ (AC) വാങ്ങുക എന്നത് അനിവാര്യമായി മാറുകയാണ്. പക്ഷേ നിരവധി തരത്തിലുള്ള മോഡലുകളും സവിശേഷതകളും ഉള്ളപ്പോൾ ആവശ്യത്തിന് ഉതകുന്ന എസി തിരഞ്ഞെടുക്കുകയെന്നത് ഒരു വെല്ലുവിളിയാണ്,. എയർ കണ്ടീഷണർ വാങ്ങുന്നതിന് മുമ്പ് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന്
ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ രൂപീകരിച്ച ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) യുടെ തലവനായി നിയമിക്കപ്പെട്ടത് സ്പേസ്എക്സ്, ടെസ്ല എക്സ് എന്നിവയുടെ സിഇഒ ഇലോൺ മസ്കായിരുന്നു.സർക്കാർ ചെലവുകൾ നിയന്ത്രിക്കുന്നതിനായാണ് ട്രംപ് സർക്കാർ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ്
ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമേകാന്‍ അണ്‍ലിമിറ്റഡ് ജിയോഹോട്സ്റ്റാര്‍ ഓഫര്‍ കാലാവധി നീട്ടി ജിയോ. ഏപ്രില്‍ 15നാണ് കാലാവധി നീട്ടിയിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് വന്‍വിരുന്നൊരുക്കിയ റിലയന്‍സ് ജിയോ അണ്‍ലിമിറ്റഡ് ഓഫര്‍ മാര്‍ച്ച് 17നാണ് കമ്പനി പ്രഖ്യാപിച്ചത്. മാര്‍ച്ച് 31നായിരുന്നു ഓഫര്‍
ചാറ്റ്ജിപിടിയുടെ ജിബിലി ഇമേജ് പരീക്ഷണം കമ്പനിയെത്തന്നെ ഞെട്ടിക്കുന്ന രീതിയിൽ വൈറലായി. എതിരാളികളായ എഐ ചാറ്റ് പ്ലാറ്റ്ഫോമുകളെല്ലാം സമാന പരീക്ഷണം അവതരിപ്പിച്ചെങ്കിലും ഒപ്പമെത്താൻ കഴിഞ്ഞില്ല. ഇപ്പോഴിതാ ChatGPT ഇമേജ് ജനറേറ്ററിന്റെ മെച്ചപ്പെടുത്തിയ പതിപ്പ് പുറത്തിറക്കുന്നതിനെക്കുറിച്ച് ഓപ്പൺഎഐ സിഇഒ സാം
ഫുജൈറ നഗരത്തെയും മുംബൈയെയും അണ്ടർവാട്ടർ ട്രെയിൻ സർവീസ് വഴി ബന്ധിപ്പിക്കാനുള്ള ഒരു പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.യുഎഇയുടെ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡാണ് ഇത്തരമൊരു പദ്ധതി പരിഗണിക്കുന്നതത്രെ. രണ്ട് ലക്ഷ്യസ്ഥാനങ്ങൾക്കിടയിലുള്ള ദൂരം 1,240 മൈലിൽ (2,000 കിലോമീറ്റർ)
Results 1-25 of 5648
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.