Activate your premium subscription today
ചെന്നൈ ∙ വളർത്താൻ ചോദിച്ചിട്ട് കൊടുത്തില്ല, ഒടുവിൽ ‘മുതലാളി’ക്ക് വണ്ടലൂർ മൃഗശാലയിൽ ദാരുണാന്ത്യം. വെറ്ററിനറി ഡോക്ടറിൽനിന്ന് വനം വകുപ്പ് പിടിച്ചെടുത്ത് വണ്ടലൂർ മൃഗശാലയിൽ പാർപ്പിച്ച ‘മുതലാളി’ എന്ന കുരങ്ങാണ് ഇന്നലെ ചത്തത്. പത്തുമാസത്തിലേറെക്കാലം ചികിത്സിക്കുകയും പരിപാലിക്കുകയും ചെയ്ത കുരങ്ങിനെ വിട്ടു നൽകണമെന്ന വെറ്ററിനറി ഡോക്ടർ വി.വള്ളിയപ്പന്റെ ആവശ്യം കഴിഞ്ഞയാഴ്ച മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇത്തരം ജീവികൾ സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ളവയാണെന്നും സ്വകാര്യ വ്യക്തികൾക്ക് ഉടമസ്ഥാവകാശം നൽകാൻ കഴിയില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.
ചെന്നൈ ∙ നഗരവാസികളെ ആശങ്കയിലാക്കി വായു നിലവാര സൂചികയിൽ (എക്യുഐ) ഡൽഹിയുടെ വഴിയേ ചെന്നൈ. നഗരത്തിൽ പലയിടങ്ങളിലും മോശം വായു നിലവാരമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വ്യവസായ കേന്ദ്രങ്ങളിൽ നിന്നുള്ള മലിനീകരണത്തിനൊപ്പം തണുപ്പും മഞ്ഞും വർധിച്ചതാണ് നിലവിലെ സ്ഥിതിക്കു കാരണം. ഈ അവസ്ഥ താൽക്കാലികം
ചെന്നൈ ∙ മനസ്സിന്റെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും പിരിമുറുക്കങ്ങളും നമ്മുടെ തലച്ചോറിനെയും അതുവഴി ജീവിതത്തെയും എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ..? ഇല്ല എന്നാണു മറുപടിയെങ്കിൽ ഇനി അക്കാര്യം ചിന്തിക്കാൻ വൈകരുതെന്നാണു പ്രമുഖ യുവ മനഃശാസ്ത്ര ചികിത്സക ഡോ.ലക്ഷ്മി സഞ്ജയ്യുടെ നിർദേശം.
ചെന്നൈ ∙ തമിഴ്നാട്ടിൽ വിവാഹിതരായ 10,000 പുരുഷൻമാർ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നെന്ന റിപ്പോർട്ടുമായി തമിഴ്നാട് പുരുഷ രക്ഷാസംഘം. ലോകപുരുഷദിനത്തോട് അനുബന്ധിച്ചാണു റിപ്പോർട്ട് പുറത്തുവിട്ടത്. വിഷയം ഗൗരവത്തോടെ എടുക്കണമെന്നും റിട്ട. ഹൈക്കോടതി ജഡ്ജിയുടെ കീഴിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പുരുഷൻമാർക്കായി ഹെൽപ്ലൈൻ തുടങ്ങണമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോട് അഭ്യർഥിച്ചിട്ടുണ്ട്. അവിഹിത ബന്ധത്തിലേർപ്പെടുന്ന പുരുഷനും സ്ത്രീക്കും തുല്യ ശിക്ഷനൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
ചെന്നൈ∙ കേരളത്തിൽനിന്നു ലഹരിമരുന്നു വാങ്ങി മറിച്ചുവിറ്റ പൊലീസ് കോൺസ്റ്റബിൾ ഭരണി പിടിയിലായി. ലഹരിമരുന്ന് കടത്തുകേസുമായി ബന്ധപ്പെട്ട് ആരണി സ്വദേശി കണ്ണന്റെ മൊബൈൽ ഫോൺ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് അയനാവരം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഭരണിയുമായി ഇയാൾ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും
ചെന്നൈ ∙ തെക്കൻ പ്രദേശങ്ങളിൽനിന്ന് നഗരത്തിലേക്കുള്ള പ്രധാന പാതയായ ഗ്രാൻഡ് സൗത്ത് ട്രങ്ക് റോഡിലെ (ജിഎസ്ടി റോഡ്) ഗതാഗതക്കുരുക്കഴിക്കാൻ തീവ്ര ശ്രമവുമായി ട്രാഫിക് പൊലീസ്. ഗതാഗതത്തിനു തടസ്സമുണ്ടാക്കുന്ന തരത്തിൽ കടകളുടെ മുന്നിൽ നിർത്തിയിടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതും പിഴയീടാക്കുന്നതും അടക്കമുള്ള
ചെന്നൈ ∙ ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ മദ്യക്കടകളിലും ബിൽ സംവിധാനം എർപ്പെടുത്തുമെന്ന് ടാസ്മാക് അധികൃതർ അറിയിച്ചു. ആദ്യപടിയായി കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലും ചെന്നൈ നഗരത്തിലെ ചില കടകളിലും അടക്കം 220 കടകളിൽ ബിൽ സംവിധാനം ആരംഭിച്ചു. വർഷാവസാനത്തോടെ ഇത് മുഴുവൻ കടകളിലേക്കും വ്യാപിപ്പിക്കും. ഉച്ചയ്ക്ക്
ചെന്നൈ ∙ നഗരത്തിലെ വാഹനക്കുരുക്ക് അഴിക്കാൻ നൂറിലേറെ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കാനൊരുങ്ങി ഗതാഗത വകുപ്പ്. മേൽപാതകൾക്കും സിഗ്നലുകൾക്കും സമീപമുള്ള സ്റ്റോപ്പാണ് മാറ്റുക. 100 മീറ്റർ അകലത്തിൽ സ്റ്റോപ് സ്ഥാപിക്കാനാണ് ആലോചന. ഇതു സംബന്ധിച്ച് കൂടുതൽ പഠനം നടത്തിയ ശേഷം നടപടികളിലേക്കു കടക്കും.
ചെന്നൈ ∙ ശബരിമല തീർഥാടകർക്കായി ദക്ഷിണ റെയിൽവേ ചെന്നൈയിൽ നിന്ന് ഏർപ്പെടുത്തിയ സ്പെഷൽ ട്രെയിൻ സർവീസുകൾ ഇന്നുമുതൽ ഓടിത്തുടങ്ങും. സെൻട്രലിൽ നിന്നു കൊല്ലത്തേക്കും തിരിച്ചുമാണു സ്പെഷൽ സർവീസ്. ഇന്നു വൈകിട്ട് 3.10നു പുറപ്പെടുന്ന ട്രെയിനിൽ (06117) സ്ലീപ്പർ കോച്ചിലെ മുഴുവൻ ടിക്കറ്റുകളും തീർന്നു. അതേസമയം,
ചെന്നൈ ∙ മധുര വിമാനത്താവളം വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികൾ നടത്തിയ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. റവന്യു വകുപ്പും പൊലീസുമായുള്ള ചർച്ചയെ തുടർന്ന് സ്ഥലം ഒഴിയാൻ കൂടുതൽ സമയം അനുവദിച്ചതിനാലാണു പ്രതിഷേധം നിർത്തിവച്ചത്.കെട്ടിടങ്ങൾ പൊളിക്കരുതെന്നും പ്രദേശവാസികൾക്കു ജോലിയും
Results 1-10 of 3320