Activate your premium subscription today
തണുപ്പുകാലം ചിലർക്ക് സന്തോഷകാലമായിരിക്കും. എന്നാൽ മിക്കവർക്കും ഇത് വിഷാദകാലമാണ്. സൂര്യപ്രകാശം കുറയുന്നതും മെർക്കുറിയുടെ അളവ് കുറയുന്നതും മൂലമാകാം ഈ സമയത്ത് മാനസികാരോഗ്യവും മനോനിലയും അത്ര നല്ലതല്ലായിരിക്കുന്നത്. വിന്റർ ബ്ലൂസ് എന്നാൽ വെറും അലസതയോ ദുഃഖമോ അല്ല, മറിച്ച് ഇത് ഒരു വിഷാദകാലമാണ്. സീസണൽ
ചെമ്പരത്തിപ്പൂവിനോട് സാമ്യമുള്ള ഒരു പൂച്ചെടിയാണ് ഹിബിസ്കസ് സബ്ദാരിഫ (Hibiscus sabdariffa). ഈ ചെടിയുടെ വിത്ത്, ഇതളുകൾ, ഇലകൾ, തണ്ട് ഇവയെല്ലാം പാരമ്പര്യ വൈദ്യത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. ഭക്ഷണമായും ഈ സസ്യം ഉപയോഗിക്കുന്നുണ്ട്. മധുരവും പുളിയും ചേർന്ന രുചിയാണ്. ഇതിന്റെ പൂവിന് മത്തിപ്പുളി, പുളി വെണ്ട
ഉരുളക്കിഴങ്ങ് വാങ്ങിച്ചു കുറച്ചു ദിവസം കഴിയുമ്പോൾ തന്നെ അത് പച്ചനിറമാകുകയും മുളകൾ വരാൻ തുടങ്ങുകയും ചെയ്യും. മുളച്ച ഉരുളക്കിഴങ്ങ് സുരക്ഷിതമല്ലെന്നു കേട്ടാലും മുളച്ച ഭാഗം ചെത്തിക്കളഞ്ഞ് ബാക്കി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇതുപയോഗിക്കരുതെന്ന് വിദഗ്ധർ പറയുന്നു. മുളച്ച ഉരുളക്കിഴങ്ങിൽ വിഷാംശം ഉണ്ട്.
മുളങ്കൂമ്പിന് ഔഷധഗുണങ്ങൾ ഏറെയാണ്; ഒപ്പം തന്നെ ആരോഗ്യഗുണങ്ങളും. ഫ്രഷ് ആയും ഫെർമെന്റഡ് ആയും കാനുകളിലും മുളങ്കൂമ്പ് ലഭ്യമാണ്. തീർച്ചയായും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ്. ∙ഹൃദയത്തിന് മുളങ്കൂമ്പിൽ ഫൈറ്റോസ്റ്റെറോളുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ധാരാളമുണ്ട്. ഇവ ധമനികളിലെ തടസ്സം നീക്കുകയും ചീത്ത
കാരറ്റും ആരോഗ്യമുള്ള കണ്ണുകളും തമ്മിൽ വലിയ ബന്ധമുണ്ട്. ഒരു കാരറ്റിനെ കുറുകെ രണ്ടായി മുറിക്കുക. അപ്പോൾ അത് ഒരു കണ്ണിനോടു സാമ്യമുണ്ടെന്നു തോന്നും. കണ്ണിന്റെ കൃഷ്ണമണിയേയും മിഴിപടലത്തേയും (ഐറിസ്) അനുകരിക്കുന്ന വരകൾ കാണാം. പോഷകങ്ങൾ വൈറ്റമിനുകളും കൊണ്ടു സമ്പുഷ്ടമാണ് കാരറ്റ്. ജീവകങ്ങളായ എ, ബി, സി, കെ,
ഉദരരോഗങ്ങൾ അകറ്റാനും ദഹനത്തിനു സഹായിക്കാനുമായി ദശലക്ഷക്കണക്കിന് ബാക്ടീരിയകളും സൂക്ഷ്മാണുക്കളും നമ്മുടെ ഉദരത്തിലുണ്ട്. പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനവ്യവസ്ഥയിലെ ഈ സൂക്ഷ്മാണുക്കളെ ആരോഗ്യമുള്ളതാക്കും. ബാക്ടീരിയകളും യീസ്റ്റും പഞ്ചസാര ആയി വിഘടിക്കുന്ന പ്രക്രിയയാണ് പുളിപ്പിക്കൽ (Fermentation)
സെലറിയുടെ നീളമുള്ള തണ്ടുകൾക്ക് അസ്ഥികളുമായി നല്ല സാമ്യമുണ്ട്. കാഴ്ചയിലെ സാമ്യം മാത്രമല്ല, എല്ലുകളുടെ ആരോഗ്യവും സംരക്ഷിക്കുന്നു. കാൽസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളാൽ സമ്പന്നമായ സെലറി എല്ലുകളുടെ നിർമാണത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ വൈറ്റമിൻ കെ ഉണ്ട്. ഒരു
കൊറിയൻ ഭക്ഷണമായ കിംചി ഇത് ആരോഗ്യഭക്ഷണം എന്ന നിലയിൽ ആഗോള ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു. ശരീരഭാരം നിയന്ത്രിക്കാനും പൊണ്ണത്തടി അകറ്റനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും കിംചി സഹായിക്കും എന്ന് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിംചിയിലെ സങ്ങ് വൂക്ക് ഹോങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു.
ഹൃദയാരോഗ്യത്തിനായി വെണ്ടയ്ക്ക ശീലമാക്കാം എല്ലാക്കാലത്തും ലഭ്യമായ ഒരു പച്ചക്കറി ആണ് വെണ്ടയ്ക്ക. പോഷകങ്ങൾ അടങ്ങിയ വെണ്ടയ്ക്കയ്ക്ക് ആരോഗ്യ ഗുണങ്ങളും ഏറെയാണ്. അന്നജം, പ്രോട്ടീൻ, ഫാറ്റി ആസിഡുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫാറ്റി ആസിഡുകൾ, വൈറ്റമിനുകൾ ധാതുക്കൾ, നാരുകൾ ഇവ ധാരാളമായി
നിറയെ പോഷണഗുണങ്ങളുള്ള മധുരക്കിഴങ്ങ് അഥവാ സ്വീറ്റ് പൊട്ടറ്റോ നമ്മുടെ നിത്യഭക്ഷണക്രമത്തിന്റെ ഭാഗമാക്കാന് പറ്റിയ നല്ലൊരു വിഭവമാണ്. ഡയറ്ററി ഫൈബര്, ബീറ്റ കരോട്ടീന് അഥവാ വൈറ്റമിന് എ, പൊട്ടാസിയം, ആന്റി ഓക്സിഡന്റുകള് എന്നിവയെല്ലാം അടങ്ങിയ മധുരക്കിഴങ്ങ് കഴിച്ചാല് ഇനി പറയുന്ന ഗുണഫലങ്ങള്
ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ് തുളസി. ആന്റിഓക്സിഡന്റുകൾ, എസൻഷ്യൽ ഓയിൽ,വൈറ്റമിൻ എ, വൈറ്റമിൻ സി തുടങ്ങിയവ ധാരളമായടങ്ങിയ തുളസിക്ക് ആന്റെിഇൻഫ്ലമേറ്ററി,ആന്റെി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ആയുർവേദത്തിലെ പ്രധാന ഔഷധം കുടിയായ തുളസി,ദിവസവും രാവിലെ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. തുളസിയില രാവിലെ
ദീർഘ ചതുരാകൃതിയിലുള്ള മധുരക്കിഴങ്ങിനു പാൻക്രിയാസുമായി നല്ല സാമ്യമുണ്ട്. മധുരക്കിഴങ്ങിൽ വൈറ്റമിൻ എ, ബി6, വൈറ്റമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, സെലിനിയം, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ബീറ്റാകരോട്ടിൻ, സിയാക്സാന്തിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ പാൻക്രിയാസിനെ ഓക്സിഡേറ്റീവ്
അമിതവണ്ണം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലെ നാരുകളുടെ അളവ് കൂട്ടേണ്ടതുണ്ട്. പതിവായുള്ള ഭക്ഷണത്തിൽ ആവശ്യത്തിനു നാരുകൾ ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ. വേണം പാത്രത്തിന്റെ പകുതിയോളം ∙പാത്രത്തിന്റെ പകുതിഭാഗം നാരുകളടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താം. ദിവസവും മൂന്നു
ആമാശയത്തോടു നല്ല സാമ്യമുള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഗ്യാസ്, വയറുവേദന, വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രം, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള ആമാശയ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാർഗം കൂടിയാണിത്. ഇഞ്ചിയിലുള്ള ജിഞ്ചറോൾ എന്ന ഘടകം ഓക്കാനം, ഛർദി എന്നിവ തടയാൻ കഴിവുള്ള ഫൈറ്റോ
ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കരൾ. കഠിനമായി ജോലി ചെയ്യുന്ന ഒരവയവം. വിഷാംശങ്ങളെ നീക്കുക, കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനം, ദഹനത്തിനു സഹായിക്കൽ ഇങ്ങനെ ഒരുപാട് ജോലികൾ ചെയ്യുന്ന കരളിന്റെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. നമ്മൾ സാധാരണയായി കഴിക്കുന്ന പല പാനീയങ്ങളും ആരോഗ്യകരമാണെന്നാണ് നാം
രുചികരവും പോഷകസമ്പുഷ്ടവുമായ പ്രകൃതിദത്ത മധുരമായ തേനിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. 100 ഗ്രാം തേനിൽ 304 കലോറി ഉണ്ട്. ഇത് അന്നജത്തിൽ നിന്നും ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ നാച്വറൽ ഷുഗറിൽ നിന്നും ആണ് ലഭിക്കുന്നത്. ഊർജത്തിന്റെ മികച്ച ഉറവിടമാണ് തേൻ. വളരെ ചെറിയ അളവിൽ മാത്രം പ്രോട്ടീൻ അടങ്ങിയ തേനിൽ
ഹൃദയധമനികളിൽ തടസം നേരിടുന്ന അവസ്ഥയാണ് അതിറോക്ലീറോസിസ്. ലോകത്ത് ദശലക്ഷക്കണക്കിനു പേരെയാണ് ഇത് ബാധിക്കുന്നത്. ധമനിഭിത്തികളിൽ കൊളസ്ട്രോൾ പോലുള്ള കൊഴുപ്പുള്ള വസ്തുക്കൾ അടിഞ്ഞു കുടുന്നതു മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ശ്രദ്ധിക്കാതിരുന്നാൽ ഇത് ഗുരുതരമാകുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുകയും
കുടവയർ കുറയ്ക്കുക എന്നത് പ്രയാസമേറിയ കാര്യമാണ് പലർക്കും. രാത്രിയിലെ ചില ശീലങ്ങൾ ഇതിനു സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ രാത്രിയിൽ കുടിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കണമെന്ന തോന്നലിനെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പിനെ
രാവിലെ പാലൊഴിച്ച ഒരു ഗ്ലാസ് ചായ പലരുടെയും ശീലമാണ്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നന്നല്ല എന്നറിയുന്നവർ കുറയും. ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാൽ ചായ ആരോഗ്യകരമാണ്. പക്ഷേ വെറുംവയറ്റിൽ പാൽച്ചായ കുടിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കും. അവ എന്തൊക്കെ എന്നറിയാം. ∙ഭക്ഷണം കഴിക്കുന്നതിനു മുൻപ് പാൽച്ചായ
ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കേണ്ട സമയമാണ് ഗർഭകാലം. പോഷകഗുണങ്ങൾ ഏകുന്ന മറ്റ് ഭക്ഷണങ്ങളോടൊപ്പം തീർച്ചയായും മിതമായ അളവിൽ നട്സും ഡ്രൈഫ്രൂട്സും ഗർഭിണികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഗർഭിണിയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിനായി കഴിക്കേണ്ട ഡ്രൈഫ്രൂട്സ് ഏതൊക്കെ എന്നറിയാം. ∙ബദാം ഗർഭസ്ഥശിശുവിന്റെ
തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. തൈറോയ്ഡിന്റെ അസന്തുലിതാവസ്ഥ ഉപാപചയ പ്രവർത്തനത്തെ സാവധാനത്തിലക്കും. ഊർജ്ജം കുറയാനും ശരീരഭാരം വ്യത്യാസപ്പെടാനും ഇത് കാരണമാകും. ഈ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ചില ഭക്ഷണങ്ങൾക്കാകും. ബ്രസീൽ നട്സ് തലേന്ന് രാത്രി വെള്ളത്തിൽ കുതിർത്തു വച്ച ബ്രസീൽ
നട്സുകളെല്ലാം തന്നെ ആരോഗ്യകരമാണ്. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ ഇവയെല്ലാം അടങ്ങിയിട്ടുണ്ട്. പൂരിതകൊഴുപ്പുകളും അപൂരിത കൊഴുപ്പുകളും അടങ്ങിയ ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. ലഘുഭക്ഷണമായും മറ്റ്
ഒരു ആയുർവേദ ഔഷധച്ചെടിയായ ശംഖുപുഷ്പത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ശംഖുപുഷ്പം കൊണ്ട് ഉണ്ടാക്കുന്ന ചായ ഇത്തരത്തിൽ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. സമ്മർദം അകറ്റാനും ബൗദ്ധികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ആരോഗ്യമേകാനും ശംഖുപുഷ്പം സഹായിക്കും. ഓർമശക്തി തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
കാര്യമൊക്കെ ശരിയാണ്. ആല്മണ്ട്, വാല്നട്ട്, ഹേസല്നട്ട്, ബ്രസീല്നട്സ്, കശുവണ്ടി എന്നിങ്ങനെ നീളുന്ന നട്സും ഡ്രൈ ഫ്രൂട്സുമൊക്കെ പോഷക സമ്പുഷ്ടവും ആരോഗ്യത്തിന് നല്ലതുമാണ്. എന്ന് വച്ച് വാരി വാരി ഇവ തിന്നാന് കഴിയുമോ? എല്ലാവര്ക്കും ഇത് ഒരേ പോലെ പ്രയോജനകരമായി എന്ന് വരുമോ? അമിതമായി
പ്രമേഹം വന്നു എന്നു കരുതി ഇനി ഭക്ഷണമൊന്നും പഴയതുപോലെ പറ്റില്ലല്ലോ എന്നു ചിന്തിച്ചു വിഷമിച്ചിരിക്കുകയാണോ? ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണരീതികൾ തന്നെ ക്രമീകരിച്ചാൽ മതിയാകും. ഒട്ടേറെ മുതിർന്ന പൗരന്മാരെ വലയ്ക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന വിധത്തിലുള്ള ഭക്ഷണക്രമം നോക്കാം.
കോശങ്ങളും ഹോർമോണുകളും നിർമിക്കാൻ ശരീരം ഉപയോഗിക്കുന്ന മെഴുകുപോലുള്ള വസ്തുവാണ് കൊളസ്ട്രോൾ. ആരോഗ്യത്തിന് ഇത് ആവശ്യമാണെങ്കിലും അമിതമായാൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇത് കാരണമാകും. കൊളസ്ട്രോൾ കൂടുന്നത് ധമനികളിൽ പ്ലേക്ക് രൂപം കൊള്ളാനിടയാക്കും. ഇത് ധമനികളെ ഇടുങ്ങിയതാക്കുകയും രക്തപ്രവാഹത്തെ
മുഴുധാന്യങ്ങളിൽപ്പെടുന്ന ചോളം പോഷകഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും മെച്ചപ്പെട്ട ദഹനത്തിനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ചോളം സഹായിക്കും. എന്നാൽ ചോളം കാൻസറിനു കാരണമാകും എന്ന് പലരും ആശങ്കപ്പെടുന്നു. സുന്ദർലാൻഡ് സർവകലാശാലയിലെ
രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ വൈറ്റമിൻ സി യ്ക്ക് പ്രധാന പങ്കുണ്ട്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കോശങ്ങളുടെ സംരക്ഷണത്തിനും ആരോഗ്യമുള്ള ചർമവും തലമുടിയും ലഭിക്കാനും വൈറ്റമിൻ സി സഹായിക്കും. വൈറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്കയും ഓറഞ്ചും ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഫലങ്ങളാണ്. വൈറ്റമിൻ
പോഷകങ്ങൾ ധാരാളം അടങ്ങിയ തവിടു കളയാത്ത അരി, വെളുത്ത അരിയേക്കാൾ ആരോഗ്യകരമാണ്. ഇതിൽ നാരുകൾ, വൈറ്റമിൻ ബി ഉൾപ്പെടെയുള്ള വൈറ്റമിനുകൾ, മഗ്നീഷ്യം, സെലെനിയം പോലുളള ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ ഇവയുണ്ട്. തവിടുകളയാത്ത അരി നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം. ∙ദഹനത്തിന് സഹായകം തവിടു കളയാത്ത അരിയിൽ ഭക്ഷ്യനാരുകൾ
നിരവധി ഗുണങ്ങളുള്ള ഒന്നായിട്ടാണ് ആയുര്വേദത്തില് തേനിനെ കണക്കാക്കുന്നത്. ഒരു ടേബില് സ്പൂണ് തേനില് 64 കാലറിയും 17 ഗ്രാം കാര്ബോഹൈഡ്രേറ്റും 17 ഗ്രാം പഞ്ചസാരയും 0.1 ഗ്രാം പ്രോട്ടീനും അടങ്ങിയിരുക്കുന്നു. ഇതിന് പുറമേ നിറയെ ഫ്ളാവനോയ്ഡുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല് തേനിന്റെ
പേരയ്ക്ക കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകൾ, ഫൈബർ ഇവയെല്ലാം അടങ്ങിയ പേരയ്ക്ക പ്രമേഹരോഗികൾക്കും ഉയർന്ന രക്തസമ്മര്ദം ഉള്ളവർക്കും ഗുണകരമാണ്. പോഷകഗുണങ്ങൾ ഏറെയുള്ള പേരയ്ക്ക, വെറുംവയറ്റിൽ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ബവൽ മൂവ്മെന്റ് കൃത്യമാകാനും സഹായിക്കും. എന്നാൽ
ആരോഗ്യത്തിൽ സുപ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ദഹനവ്യവസ്ഥ. വായുകോപം, വയറുവേദന, വയറു കമ്പിക്കൽ, വയറിളക്കം, മലബന്ധം തുടങ്ങി പല ദഹനപ്രശ്നങ്ങളും മിക്കവർക്കും നേരിടേണ്ടി വരാറുണ്ട്. അമിതമായി ഭക്ഷണം കഴിക്കുന്നതു മൂലമോ, വെറും വയറ്റിൽ കാപ്പി കുടിക്കുന്നതു മൂലമോ ഒക്കെ അസ്വസ്ഥത ഉണ്ടാകാം. ഈ പ്രശ്നങ്ങളെയെല്ലാം
കാപ്പി ഇഷ്ടമുള്ളവരുണ്ട്. മുട്ട ഓംലൈറ്റായും ബുള്സൈയായും പുഴുങ്ങിയുമൊക്കെ രസിച്ച് കഴിക്കുന്നവരുമുണ്ട്. എന്നാല് ഇവ രണ്ടും ചേരുന്ന സ്വാദിഷ്ടവും ആരോഗ്യകരവുമായ പാനീയമാണ് സ്വീഡിഷ് എഗ് കോഫി. ഏതോ യൂടൂബറുടെ പുതിയ പരീക്ഷണമെന്ന് പറഞ്ഞ് തള്ളിക്കളയാന് വരട്ടെ. സ്വീഡനിലുള്ളവര് നൂറ്റാണ്ടുകളായി
ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ബി 6 കൂടിയേ തീരൂ. പെരിഡോക്സിൻ എന്നും അറിയപ്പെടുന്നു. ഈ വൈറ്റമിൻ നൂറോളം എൻസൈം റിയാക്ഷനുകളിൽ ഉൾപ്പെട്ടിരിക്കുന്നു. പ്രോട്ടീൻ, കൊഴുപ്പ്, അന്നജം ഇവയുടെ ഉപാപചയപ്രവർത്തനങ്ങൾക്കും ബി വൈറ്റമിൻ ആവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിനും തലച്ചോറിന്റെ
പ്രത്യുൽപാദനക്ഷമത നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഹോർമോൺ അസന്തുലനം, പോഷകങ്ങളുടെ അഭാവം, സ്ട്രെസ്സ്, ജീവിതശൈലി ഇവയെല്ലാം പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന ഘടകങ്ങളാണ്. ക്രമരഹിതമായ ആർത്തവം, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങിയ ഹോർമോൺ അസന്തുലനങ്ങൾ അണ്ഡവിസർജനത്തെയും ബീജത്തിന്റെ ഉൽപദനത്തെയും ബാധിക്കും.
പാസിഫ്ലോറ എഡുലിസ് എന്നറിയപ്പെടുന്ന പാഷൻ ഫ്രൂട്ട് ഒരു ഉഷ്ണമേഖലാ ഫലമാണ്. തെക്കേ അമേരിക്കയാണ് ഇതിന്റെ സ്വദേശമെങ്കിലും കേരളത്തിൽ ഏറെ സുലഭമായ ഒരു പഴമാണിത്. പല നിറങ്ങളിലും രൂപത്തിലും ഇതു കാണാറുണ്ട്. പർപ്പിൾ, മഞ്ഞ എന്നിവയാണ് ഏറ്റവും അറിയപ്പെടുന്ന ഇനങ്ങൾ. ഈ പഴത്തിന്റെ 76% ജലാംശം ആണ്. ഇതിൽ അവശ്യ
ഇന്ന് സസ്യാഹാരത്തിന് പ്രാധാന്യം ഏറിവരുകയാണ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള സസ്യഭക്ഷണരീതി പിന്തുടരുന്നത് ഹൃദ്രോഗം, പ്രമേഹം, ചിലയിനം കാൻസറുകൾ തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. വെജിറ്റേറിയൻ ആയി ഇരിക്കുന്നത് പലപ്പോഴും ബുദ്ധമുട്ടാണ്. ശരീരത്തിന് ആവശ്യമായ പോഷണങ്ങൾ സസ്യങ്ങളിൽ നിന്നു മാത്രം
ഭക്ഷണപ്രിയത്തിനൊപ്പം ഹൃദയത്തിനും വേണം ഒരു കരുതൽ. സമീകൃതാഹാരമാണു ഹൃദയത്തിന് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നിങ്ങൾ കഴിക്കുന്ന ആഹാരം എത്രത്തോളം സമീകൃതമാണ്. അതൊന്നു പരിശോധിച്ചാലോ? ആ പരിശോധനയ്ക്കൊപ്പം സമ്മാനവും ലഭിക്കും. മലയാള മനോരമ, കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മിഷൻ ആശുപത്രിയിലെ ഹെൽത്ത് ചെക്കപ്
ഹൃദയാരോഗ്യത്തിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. രക്തസമ്മർദം, ട്രൈഗ്ലിസറൈഡുകൾ, കൊളസ്ട്രോൾ നില, ഇൻഫ്ലമേഷൻ ഇവയെല്ലാം ഹൃദ്രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. നാം കഴിക്കുന്ന ഭക്ഷണം പലപ്പോഴും രോഗസാധ്യത കൂട്ടുന്നവയാകാം. അതുകൊണ്ടു തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്ന വിശേഷണം ഇന്ത്യയ്ക്കുണ്ട് എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനം പറയുന്നു. ജൂൺ 2023 ൽ 101 ദശലക്ഷം പേരാണ് പ്രമേഹബാധിതർ. 136 ദശലക്ഷം പേർ പ്രീഡയബറ്റിക് അവസ്ഥയിലാണുളളത്. പ്രമേഹം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ കണക്കുകള് സൂചന നൽകുന്നു.
എല്ലാ വീട്ടിലും ഉണ്ടാകുന്ന പച്ചക്കറികളാണ് ഉള്ളിയും വെളുത്തുള്ളിയും. കറികൾക്ക് രുചി കൂട്ടാൻ ഇവ നമുക്ക് അത്യാവശ്യമാണ്. രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. പ്രത്യേകിച്ച് ഉള്ളിയും വെളുത്തുള്ളിയും വേവിക്കാതെ പച്ചയ്ക്ക് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. ∙രോഗപ്രതിരോധ ശക്തി പച്ച ഉള്ളിക്കും
പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിച്ച് ഒരു ദിവസം തുടങ്ങുന്നതാണ് ആരോഗ്യകരം. പാലു ചേർത്ത ഓട്സ് ഊർജമേകുന്ന ഒരു പ്രഭാത ഭക്ഷണമാണ്. ദിവസവും രാവിലെ ഓട്സും പാലും കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളും അറിയാം. ∙ഹൃദയാരോഗ്യം ഓട്സിൽ സോല്യുബിൾ ഫൈബർ ധാരാളമുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഹൃദ്രോഗസാധ്യത
വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടി വയർ ചാടുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഭക്ഷണം, വ്യായാമം, ജീവിതശൈലീമാറ്റങ്ങൾ എന്നിവ വഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കും. അവശ്യപോഷകങ്ങൾ അടങ്ങിയ പച്ചക്കറി ജ്യൂസ്, ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് എളുപ്പത്തിൽ
ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ആഹാരം കഴിക്കേണ്ടത് പ്രധാനമാണ്. ആവശ്യമായ പോഷകങ്ങൾ ശരീരത്തിനു ലഭിച്ചില്ലെങ്കിൽ അത് ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനുമായി സെപ്റ്റംബറിലെ ആദ്യ ആഴ്ച എല്ലാവർഷവും ദേശീയ പോഷകാഹാര വാരമായി
നാക്കിലയിൽ തുമ്പപ്പൂച്ചോറും കറികളുടെ സ്വാദിനു മേമ്പൊടിയായി പായസ മധുരവും. ഓണത്തിന്റെ പ്രധാന ഹൈലൈറ്റ് ഓണസദ്യയാണ്. ആരോഗ്യകരമായ ഓണസദ്യയാകാം ഇക്കുറി ഓണത്തിന് പ്രഭാതത്തിലും മിതത്വം ഉച്ചയ്ക്ക് സദ്യ ആയതിനാൽ പ്രഭാത ഭക്ഷണത്തിൽ മിതത്വം പാലിക്കാം. ∙ ഇഡ്ഡലി നല്ല ഭക്ഷണമാണ്. രണ്ടോ മൂന്നോ ഇഡ്ഡലിയും സാമ്പാറും
ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിൽ എന്തുമാത്രം കാലറി ഉണ്ടാകും? ശരീരഭാരം, പൊക്കം, വ്യായാമം എന്നിവ കണക്കിലെടുത്താണ് ഒരു വ്യക്തി എത്ര കാലറി കഴിക്കാമെന്ന് തീരുമാനിക്കുന്നത്. കാലറി കുറഞ്ഞ ഭക്ഷണങ്ങള് കഴിക്കുന്നത് ശരീരഭാരം കുറയാൻ വളരെയധികം സഹായിക്കും. ബിരിയാണിയും, പാസ്തയും, കേക്കും ഐസ്ക്രീമുമൊക്കെ
ശരീരത്തിന് സമഗ്രമായ പ്രതിരോധ ശേഷിയും ആരോഗ്യവും ലഭ്യമാക്കുന്നതിൽ ശ്വാസകോശാരോഗ്യം നിർണായകമാണ്. ആയുർവേദം ശ്വാസകോശങ്ങളെയും ശ്വസന പ്രക്രിയയേയും ആരോഗ്യകരമായി പരിപാലിക്കുന്നതിനുള്ള സമഗ്രമായ ആരോഗ്യപദ്ധതികൾ മുന്നോട്ടു വയ്ക്കുന്നു. ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും ശരീരത്തിലെ ദോഷങ്ങളെ (വാതം, പിത്തം,
മഹാബലി തമ്പുരാന്റെ എഴുനള്ളതുമായി ആഘോഷിക്കുന്ന ഓണം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. സമൃദ്ധിയുടെ പ്രതീകമായ ഓണസദ്യ ഉത്സവ ആഘോഷങ്ങളുടെ കേന്ദ്ര ഭാഗമാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമൊഴി . കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ ആഘോഷമാണ് ഓണസദ്യ. പരമ്പരാഗത വിരുന്ന്
ശരീരഭാരവും കൊളസ്ട്രോളും കുറയ്ക്കാൻ സ്വീറ്റ് കോൺ ചോളം, ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. വിറ്റമിനുകളും ധാതുക്കളും നിറഞ്ഞ ചോളം അഥവാ സ്വീറ്റ് കോൺ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. വിറ്റമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളമായി ഇതിലുണ്ട്. ഫോളേറ്റിന്റെ ഉറവിടമാണ് ചോളം. ഇത് ഗര്ഭിണികൾക്ക് ഏറെ നല്ലതാണ്. ഗർഭസ്ഥ
Results 1-50 of 791