ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഗൗട്ട് മുതൽ വൃക്കയിൽ കല്ല് വരെ ഇതുമൂലമുണ്ടാകാം. യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവർക്ക് വേദനയും വീക്കവും വരാം. ഒപ്പം ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, വൃക്കരോഗങ്ങൾ, ഫാറ്റിലിവർ ഡിസീസ് തുടങ്ങിയവയും ഉണ്ടാകാം. മരുന്ന് കഴിക്കുന്നതിലൂടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. ഒപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും യൂറിസ് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ള ഡ്രൈഫ്രൂട്ട്സ്, യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഏതൊക്കെ ഡ്രൈഫ്രൂട്ട്സ് ആണ് ഇതിന് സഹായിക്കുന്നത് എന്നു നോക്കാം.

∙ പിസ്ത
പിസ്തയിൽ പോളിഫിനോളുകളും ഓക്സീകരണസമ്മർദം കുറയ്ക്കുന്ന ആന്റിഓക്സിഡന്റുകളും ഉണ്ട്. പിസ്തയിലടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തും. രാവിലെ പിസ്ത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. വറുത്തതും ഉപ്പുചേർത്തതുമായ പിസ്ത ഒഴിവാക്കാൻ ശ്രദ്ധിക്കണം. കാരണം ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും. 

∙ കശുവണ്ടി
കശുവണ്ടിയിൽ മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പുകളും ഉണ്ട്. ഇത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഉപ്പ് ചേർക്കാത്ത കശുവണ്ടി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും. 

Photo credit : Pixel-Shot / Shutterstock.com
Photo credit : Pixel-Shot / Shutterstock.com

∙ വാൾനട്ട്
വാൾനട്ടിൽ ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ യൂറിക് ആസിഡ് കൂടുന്നതുമൂലമുണ്ടാകുന്ന വേദനയും വീക്കവും കുറച്ച് ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും. 

∙ ഈന്തപ്പഴം
നാരുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഈന്തപ്പഴത്തിൽ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രാവിലെ ഒന്നോ രണ്ടോ ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

Image Credit: Highwaystarz-Photography/Istock
Image Credit: Highwaystarz-Photography/Istock

∙ ബദാം
മഗ്നീഷ്യത്തിന്റെ ഉറവിടമാണ് ബദാം. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ധാതു കൂടിയാണ് മഗ്നീഷ്യം. 
ഇതു കൂടാതെ ശരീരത്തിൽ ജലാംശം നിലനിർത്താനും ശ്രദ്ധിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിനെ നീക്കം ചെയ്യാൻ സഹായിക്കും. യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കിൽ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ പഴങ്ങളും കഴിക്കാം. ഇവയ്ക്ക് ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ആന്റി ഓക്സിഡന്റുകളും ഇവയിൽ ധാരാളമുണ്ട്.

English Summary:

Lower Uric Acid Naturally, The Surprising Power of Dry Fruits. Beat Gout & Kidney Stones Naturally, The Power of Dry Fruits to Lower Uric Acid.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com