Activate your premium subscription today
ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില 0 ഡിഗ്രി സെൽഷ്യസിന് താഴെയായി. പഞ്ചാബ്, ഹരിയാന, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രധാന ഭാഗങ്ങളിൽ 0-6 ഡിഗ്രി സെൽഷ്യസ് ആണ് താപനില
ലോകത്തിലെ ഏറ്റവും കാലാവസ്ഥാ ദുർബലമായ രാജ്യങ്ങളിലൊന്നാണ് മ്യാൻമർ. വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, കൊടുംചൂട്, മണ്ണിടിച്ചിലുകൾ തുടങ്ങി കാലാവസ്ഥ വ്യതിയാനങ്ങളുടെ ഒരു നീണ്ടനിര തന്നെയാണ് മ്യാൻമർ നേരിടുന്നത്. അതിനൊപ്പമാണ് ആഭ്യന്തര യുദ്ധം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അറബിക്കടലിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു. ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്തത്ര മഴയാണ് തിരുനെൽവേലി, തെങ്കാശി പ്രദേശങ്ങളിൽ പെയ്യുന്നത്
പ്രപഞ്ചം കീഴടക്കി എന്ന തോന്നലിനു മീതെ പ്രഹരമായി, മനുഷ്യന്റെ പ്രതിരോധശേഷിയെ വെല്ലുവിളിച്ച് ഒരു നിമിഷംകൊണ്ട് സർവ്വതും തകർത്തെറിയാനുള്ള പ്രകൃതിയുടെ അപാരമായ ശക്തിയുടെ ഉദാഹരണങ്ങളാണ് ഓരോ പ്രകൃതി ദുരന്തങ്ങളും.
ഭൂമിയുടെ മൊത്തം കരഭാഗത്തിന്റെ 77 ശതമാനത്തിലധികം 2020 വരെയുള്ള മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ വരണ്ടെന്ന് യുഎൻ റിപ്പോർട്ട്. 30 വർഷത്തിനിടെ വരണ്ട പ്രദേശങ്ങൾ 40% കൂടി.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം നിലവിൽ മന്നാർ കടലിടുക്കിന് മുകളിൽ. കന്യാകുമാരി തീരത്തിനും തെക്കൻ തമിഴ്നാടിനും മുകളിലൂടെ ന്യൂനമർദം ശക്തി കുറഞ്ഞ് അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബുധനാഴ്ചയോടെ ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്. തമിഴ്നാട് തീരദേശ മേഖലയിൽ മഴ കൂടാൻ സാധ്യതയുണ്ട്. ഡിസംബർ 13വരെ മയിലാടുംതുരൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, കൂടല്ലൂർ, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങൾ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
കാനഡിൽ സംഭവിച്ചത് ഒരു അത്ഭുതക്കാഴ്ചയായിരുന്നു. ചെറിയ തൂണുകൾപോലെ പ്രകാശം ആകാശത്തുനിന്ന് താഴേക്ക് ഉയർന്നുനിന്നു. പില്ലേഴ്സ് ഓഫ് ലൈറ്റ് എന്ന പ്രതിഭാസമായിരുന്നു ഇതിനു പിന്നിൽ.
ബുധനാഴ്ച രാത്രി റഷ്യയിലെ സൈബീരിയയിലുള്ള യാക്കൂട്ടിയയിൽ ഒരു ഛിന്നഗ്രഹം മാനത്തു കത്തിയമർന്നത് ലോകശ്രദ്ധ നേടി. റഷ്യ എന്നു പറയുമ്പോൾ മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവയൊക്കെയാണ് മനസ്സിൽ വരുന്നതെങ്കിലും റഷ്യ അതിനെല്ലാമപ്പുറമാണ്
ലോകത്തെ ജീവിവർഗങ്ങൾ വൻ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും പരിസ്ഥിതി മേഖലയിലും മറ്റും ഈ സ്ഥിതി തുടർന്നാൽ ലോകത്തെ സ്പീഷീസുകളിൽ മൂന്നിലൊന്നും അപ്രത്യക്ഷരാകുമെന്നും പുതിയ പഠനം
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. അടുത്ത ദിവസങ്ങളിൽ വീണ്ടും ശക്തി പ്രാപിക്കുന്ന ന്യൂനമർദം ഡിസംബർ 11 ഓടെ ശ്രീലങ്ക-തമിഴ്നാട് തീരത്തിനു സമീപം എത്തിച്ചേരാൻ സാധ്യത
ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ശനിയാഴ്ചയോടെ ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം ഭൂമിയിലെ പല ധ്രുവപ്രദേശങ്ങളിലെയും മഞ്ഞ് ഇല്ലാതാവുകയാണ്. 2027ഓടെ ആർട്ടിക്കിലെ മഞ്ഞ് പൂർണമായും ഇല്ലാതാകുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു
ന്യൂനമർദം കേരളത്തിലൂടെ അറബിക്കടലിലേക്ക് പോയതോടെ പലയിടത്തും ചൂടിൽ കുറവ് വന്നു. പകൽചൂടിൽ പുനലൂരിൽ സാധാരണ യിൽ നിന്ന് 6.9 ഡിഗ്രി സെൽഷ്യസ് കുറഞ്ഞിട്ടുണ്ട്. കരിപൂർ (-6.2) കണ്ണൂർ ( -5.9) വെള്ളാനിക്കര ( -5.0) കോഴിക്കോട് ( -4.0) കുറവും രേഖപ്പെടുത്തി
കനത്ത മഴയെ തുടർന്ന് തിരുവണ്ണാമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ ഏഴുപേരാണ്. മൂന്ന് വീടുകൾക്ക് മുകളിൽ കൂറ്റൻ പാറയും മണ്ണും വീഴുകയായിരുന്നു.
വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം വടക്കൻ കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചു കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തികൂടിയ ന്യൂനമർദമായി മാറി. ഇനിയുള്ള ദിവസങ്ങളിൽ പൊതുവെ മഴ കുറയാൻ സാധ്യത. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി പൊലിഞ്ഞത് 9 ജീവൻ. 24 മണിക്കൂറിൽ (ഡിസംബർ 1) 50 സെന്റിമീറ്ററോളം മഴയാണ് ഇവിടെ പെയ്തത്. കഴിഞ്ഞ 30 വർഷത്തിനിടെ ഒറ്റദിവസം കൊണ്ട് ഇത്രയും മഴ ലഭിക്കുന്നത് ഇപ്പോഴാണ്.
വിവിധ അന്തരീക്ഷ മോഡലുകളുടെ നിഗമന പ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് പുതുച്ചേരിക്ക് സമീപം കരയിൽ പ്രവേശിച്ചതിനു ശേഷം തമിഴ്നാട്, കർണാടക വഴി വടക്കൻ കേരളത്തിൽ എത്തിചേർന്ന് അറബിക്കടലിൽ പ്രവേശിക്കാനുള്ള സൂചന നൽകുന്നു
അടുത്ത 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറി കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം പ്രവേശിക്കാൻ സാധ്യത. പരമാവധി മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലായിരിക്കും കരതൊടുക
ബുധനാഴ്ച രാത്രിയോടെ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത. അടുത്ത ദിവസങ്ങളിൽ ഇത് തമിഴ്നാട് തീരത്തേക്ക് അടുക്കുമെന്ന് കാലാവസഥാ കേന്ദ്രം വിലയിരുത്തുന്നു. സൗദി അറേബ്യ നിർദേശിച്ച FENGAL (ഫെയ്ഞ്ചൽ ) എന്ന പേരിലാണ് ഈ ചുഴലിക്കാറ്റ അറിയപ്പെടുക. സീസണിലെ രണ്ടാമത്തെയും ഈ
വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിനു പിന്നാലെ രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മില്ലിമീറ്റർ മഴയാണ് പെയ്തത്. പത്ത് മണിക്കൂറിൽ 411 മില്ലിമീറ്ററും രേഖപ്പെടുത്തിയിട്ടുണ്ട്
ഈയാഴ്ച യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് ബോംബ് സൈക്ലോൺ കാലാവസ്ഥാ പ്രതിഭാസം ഉടലെടുക്കുമെന്ന് ഗവേഷകർ. 8 ലക്ഷം കോടി ഗാലൺ മഴയാകും ഇതുകൊണ്ട് സംഭവിക്കുക. കലിഫോർണിയ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇതു മഴക്കെടുതിക്കു വഴിവച്ചേക്കും.
ഇരപിടിക്കുന്ന തിരക്കിനിടയിൽ മത്സ്യത്തിന് പറ്റിയ അമളി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചെടിയുടെ കൊമ്പിൽ തൂങ്ങിക്കിടന്ന പാമ്പിനെ പിടിക്കാൻ മത്സ്യം വെള്ളത്തിൽ നിന്നും ഉയർന്നുപൊങ്ങുകയായിരുന്നു.
തെക്കൻ ആൻഡമാൻ കടലിൽ വ്യാഴാഴ്ചയോടെ (നവംബർ 21) ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. നവംബർ 23 ഓടെ ന്യൂനമർദമായും തുടർന്നുള്ള ദിവസങ്ങളിൽ തീവ്രന്യൂന മർദമായും ശക്തി പ്രാപിക്കുകയും തുടർന്ന് തമിഴ്നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് പ്രാഥമിക സൂചന.
70 കോടി വർഷം മുൻപ് ഒരു വെളുത്ത പന്തുപോലെ ഐസ് നിറഞ്ഞ ഒരു ഗോളമായി ഭൂമി മാറിയെന്നുള്ള സ്നോബോൾ എർത്ത് സിദ്ധാന്തത്തിനു ശക്തമായ തെളിവ് കണ്ടെത്തി ശാസ്ത്രജ്ഞര്.
ഭൂമിയിൽ ശുദ്ധജലത്തിന്റെ അളവ് കുറയുന്നതായി കണ്ടെത്തൽ. ബ്രസീലിലെ കടുത്ത വരൾച്ചയോടെയാണ് ഈ ഇടിവ് തുടങ്ങിയത്. പിന്നീട് പല ഭൂഖണ്ഡങ്ങളിലും ഇത് വ്യാപിച്ചതായി നാസയുടെ പഠനം വ്യക്തമാക്കുന്നു
1999 ജനുവരി 2. ടൊറന്റോ നഗരത്തിൽ മഞ്ഞ് പെയ്യാൻ തുടങ്ങി... കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയുടെ തലസ്ഥാന നഗരവുമായ ടൊറന്റോ മഞ്ഞുവീഴ്ച കാണുന്നത് ആദ്യമായിരുന്നില്ല. ടൊറന്റോയിൽ മിതമായ ചൂടുള്ള വേനൽക്കാലവും അതീവ തണുപ്പുള്ള ശൈത്യകാലവുമാണ്.
അസർബൈജാനിലെ ബാകുവിൽ നടക്കുന്ന 29–ാമത് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ദരിദ്രരാജ്യങ്ങൾക്ക് കാലാവസ്ഥാ ധനസഹായം നൽകണമെന്ന് ആവശ്യം. ദരിദ്ര രാഷ്ട്രങ്ങളിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, ഊർജസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ നടപ്പാക്കാനായി ഒരു വർഷം 10,000 കോടി ഡോളർ സമാഹരിക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
ലോകത്തിൽ ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ടതിൽ ഏറ്റവും ചൂടുകൂടിയ വർഷം 2024 ആകുമെന്ന് ലോക മിറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ മുന്നറിയിപ്പ്. അസർബൈജാനിലെ ബാക്കുവിൽ തുടങ്ങിയ യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി29) വേദിയിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം
തുലാവർഷം ദുർബലമായതോടെ സംസ്ഥാനത്തു പകലും രാത്രിയിലും താപനില വർധിച്ചു. വടക്കൻ കേരളത്തിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ 3 ദിവസവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിൽ ( 36.7, 36.8°c). കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ കഴിഞ്ഞ 3-4 ദിവസങ്ങളിലായി 35-40°c ഇടയിലാണ് ഉയർന്ന ചൂട് രേഖപെടുത്തുന്നത്
ഹിമാലയൻ മേഖലയിലുള്ള തടാകങ്ങളുടെയും ജലാശയങ്ങളുടെയും വിസ്തൃതി കൂടുന്നതായി കേന്ദ്ര ജല കമ്മിഷൻ. കാലാവസ്ഥാ വ്യതിയാനം കാരണം മഞ്ഞുരുകൽ അതിവേഗത്തിലാകുന്നുവെന്നും ഇത് വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്നും ജല കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു.
ബാക്കുവിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ (29) പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് പങ്കെടുക്കില്ല. അസർബൈജാൻ ഭരണകൂടത്തിന്റെ നടപടികളോടുള്ള എതിർപ്പാണ് കാരണം
നവംബർ 6ന് മൂന്നാം കാറ്റഗറി ചുഴലിക്കാറ്റായ റാഫേൽ പടിഞ്ഞാറൻ ക്യൂബയിൽ ആഞ്ഞടിച്ചതിൽ 100ലധികം വീടുകളാണ് തകർന്നത്. ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ശക്തമായ കാറ്റിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ദ്വീപിന്റെ ഭൂരിഭാഗം മേഖലയും ദിവസങ്ങളോളം ഇരുട്ടിലാവുകയും ചെയ്തിരുന്നു.
ഗൾഫ് രാജ്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ കൊടുംചൂടും പൊടിക്കാറ്റും നിറഞ്ഞ മരുഭൂമികളാവും ആദ്യം മനസ്സിലേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ ഇതെല്ലാം പഴംകഥയാവുകയാണ്. മഞ്ഞുമൂടികിടക്കുന്ന സ്ഥലങ്ങൾ കാണാൻ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാതെ നേരെ സൗദി അറേബ്യയിലേക്ക് ചെന്നാൽ മതിയാകും
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് തമിഴ്നാട്–ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതായി അറിയിച്ചു.
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2024 മാറുന്നു. ഈ വർഷം ജനുവരി – ഒക്ടോബർ മാസങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണു വിലയിരുത്തൽ. 2023ലെ റെക്കോർഡാണു മറികടക്കുന്നത്. കൽക്കരി, പെട്രോളിയം തുടങ്ങിയവയുടെ ഉയർന്ന ഉപയോഗം മൂലം കാർബൺ ഡയോക്സൈഡ് വാതക ബഹിർഗമനം കൂടിയതാണു താപനില വർധിക്കാൻ കാരണം.
മൂന്ന് പതിറ്റാണ്ടിനു ശേഷം യൂറോപ്യൻ രാജ്യമായ സ്പെയിനിനെ വെള്ളത്തിൽ മുക്കിയിരിക്കുകയാണ് പ്രളയം.കിഴക്കൻ മേഖലയായ വലൻസിയയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. ഡാന എന്ന പ്രതിഭാസമാണ് ഈ മഴയ്ക്കും പ്രളയത്തിനും ഇടയാക്കിയത്. തണുത്തതും ചൂടുള്ളതുമായ വായു തമ്മിൽ ഇടകലർന്ന് ശക്തമായ മഴമേഘങ്ങൾക്ക്
ഇന്ത്യയുടെ തെക്ക്–കിഴക്കൻ ഭാഗത്തായി മൂന്ന് ചുഴലിക്കാറ്റുകൾ സ്ഥിതിചെയ്യുന്നു. മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിലായി ഒരു ചക്രവാതച്ചുഴിയും തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
ജപ്പാനിലെ ഏറ്റവും ഉയരമുള്ള പർവതമാണ് മൗണ്ട് ഫുജി. സാധാരണഗതിയിൽ ഒക്ടോബറാകുമ്പോഴേക്കും കൊടുമുടി മഞ്ഞിൽ മൂടേണ്ടതാണ്. എന്നാൽ ഇത്തവണ എല്ലാം തകിടം മറിഞ്ഞു
വിരുദുനഗറിൽ വനത്തിനുള്ളിലെ ക്ഷേത്രത്തിലെത്തിയവർ മിന്നൽ പ്രളയത്തിൽ കുടുങ്ങി. ദീപാവലി അവധിയെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ 150ലധികം പേരാണ് രാക്കാച്ചി അമ്മൻ ക്ഷേത്രത്തിലെത്തിയത്
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മനുഷ്യൻ പരിണാമത്തിന് വിധേയമാകുന്നുണ്ടെന്ന് പഠനം. ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യരെ മുൻനിർത്തി കെയ്സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ എമെരിറ്റ സിന്തിയ ബീലാണ് പഠനം നടത്തിയത്.
ഒഡീഷയെ തകർത്തെറിഞ്ഞ ‘സൂപ്പർ സൈക്ലോണ്’ ചുഴലിക്കാറ്റ് ദുരന്തത്തിന് 25 വയസ്സ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതിൽ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് സൂപ്പർ സൈക്ലോൺ. 1999 ഒക്ടോബർ 25ന് ന്യൂനമർദമായി ആൻഡമാൻ കടലിൽ രൂപപ്പെട്ടു
ഒക്ടോബർ ആദ്യ വാരത്തിലാണ് മിൽട്ടൻ ചുഴലിക്കാറ്റ് യുഎസ് സംസ്ഥാനം ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്തേക്ക് അടിച്ചുകയറിയത്. ഫ്ലോറിഡയെ രണ്ടാഴ്ചയ്ക്കുള്ളിൽ ആക്രമിച്ച രണ്ടാമത്തെ ചുഴലിക്കാറ്റായിരുന്നു മിൽട്ടൻ. എന്നാൽ ചുഴലിക്കാറ്റിനെക്കാൾ വലിയ കുപ്രചാരണങ്ങളുടെ കാറ്റാണ് പിന്നീട് ആഞ്ഞടിച്ചത്
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ദാന ചുഴലിക്കാറ്റ് ഒഡിഷയിൽ കരതൊടാൻ തയാറാകുമ്പോൾ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 25 വർഷം മുൻപ് ദുരന്തംവിതച്ച സൂപ്പർ ചുഴലിക്കാറ്റ് പോലെ ‘ദാന’ മാറരുതെന്ന പ്രാർഥനയിലാണ് ഏവരും
വിഴിഞ്ഞം തീരക്കടലില് ഉണ്ടായ അപൂര്വ ജലസ്തംഭം (Waterspout) നിലനിന്നത് അരമണിക്കൂറോളം. ബുധനാഴ്ച വൈകുന്നേരമാണ് തീരക്കടലിനോട് ചേര്ന്ന് ജലസ്തംഭമുണ്ടായത്. ജാഗ്രതാ നിര്ദേശമുണ്ടായിരുന്നതിനാല് മത്സ്യത്തൊഴിലാളികള് കടലിൽ പോയിരുന്നില്ല.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച് ‘ദാന’ (DANA) ചുഴലിക്കാറ്റായി രൂപപ്പെട്ടു. ഒക്ടോബർ 25 ന് പുലർച്ചെ പുരിക്കും (ഒഡിഷ) സാഗർ ദ്വീപിനും (ബംഗാൾ ) ഇടയിൽ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിര പിൻവലിഞ്ഞതോടെ കോഴിക്കോട് വെസ്റ്റ്ഹിൽ കോന്നാട് കടപ്പുറത്ത് ജീവനോടെ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞിരുന്നു. അന്തരീക്ഷ താപനിലയിലുണ്ടായ വ്യത്യാസമാണ് ഇവയെ കരയ്ക്കടുപ്പിച്ചതെന്ന് ബിലോ സീ ലെവൻ ഫാമിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനുമായ ഡോ. കെ. ജി. പദ്മകുമാർ ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.
ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദം വ്യാഴാഴ്ച രാവിലെ 4.30 ഓടെ ചെന്നൈയ്ക്ക് സമീപം കരയിൽ പ്രവേശിച്ച് ശക്തി കൂടിയ ന്യൂനമർദമായി. വരും മണിക്കൂറുകളിൽ വീണ്ടും ന്യൂനമർദമായി ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചതിനെ തുടർന്ന് ചെന്നൈയിലും ബെംഗളൂരുവിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ നടൻ രജനികാന്തിന്റെ വീട് സ്ഥിതി ചെയ്യുന്ന പോയസ് ഗാർഡൻ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ വെള്ളത്തിലാണ്
രാജ്യത്തിന്റെ പകുതി ഭാഗങ്ങളിൽ നിന്നും കാലവർഷം വിടവാങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത് നിന്ന് പൂർണമായും കാലവർഷം വിടവാങ്ങുമെന്ന് കരുതുന്നു.
Results 1-50 of 187