Activate your premium subscription today
Friday, Apr 18, 2025
രാജ്യാന്തര ജ്യോതിശാസ്ത്ര സംഘം പുതിയൊരു ഗ്രഹത്തെ കണ്ടെത്തി. ജിഐ 410 എന്നറിയപ്പെടുന്ന ഒരു നക്ഷത്രത്തിനെയാണ് ഈ ഗ്രഹം വലംവയ്ക്കുന്നത്. ഭൂമിയേക്കാൾ വലുപ്പമേറിയതും എന്നാൽ സൗരയൂഥത്തിലെ മറ്റൊരു ഗ്രഹമായ നെപ്റ്റ്യൂണിനെക്കാൾ വലുപ്പം കുറഞ്ഞതുമാണു ഗ്രഹം. റേഡിയൽ വെലോസിറ്റി മെഥേഡ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ്
വിദൂരത്തൊരു താരാപഥത്തിന്റെ കേന്ദ്രഭാഗത്തുള്ള ആൻസ്കിയെന്ന തമോഗർത്തത്തെക്കുറിച്ച് കൗതുകകരമായ വിവരങ്ങൾ നൽകി നാസയുടെ ടെലിസ്കോപ്പുകൾ. അതീവ പിണ്ഡമുള്ള ഈ തമോഗർത്തം നീണ്ടനാളായി നിദ്രയിലായിരുന്നു. എന്നാൽ പൊടുന്നനെ സജീവമായ ഇത് ശക്തമായ എക്സ്റേ വികിരണങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങിയെന്നാണു നാസ കണ്ടെത്തിയത്.
സംഘാംഗങ്ങൾ എല്ലാവരും വനിതകൾ ആകുന്ന ആദ്യ ദൗത്യം എന്ന പേരിലാകും എൻഎസ് 31 എന്ന ബ്ലൂ ഒറിജിന്റെ ബഹിരാകാശ ദൗത്യം ചരിത്രത്തിൽ ഇടംനേടിയിരിക്കുന്നത്. ജെഫ് ബെസോസിന്റെ പ്രതിശ്രുതവധു ലോറൻ സാഞ്ചസും കാറ്റി പെറിയും മറ്റ് നാല് വനിതകളും ബ്ലൂ ഒറിജിൻ റോക്കറ്റിൽ ബഹിരാകാശത്തേക്ക് പോകുകയും തിങ്കളാഴ്ച വിജയകരമായി ഭൂമിയിൽ
അടുത്ത വർഷം അവസാനത്തോടെ സ്റ്റാർഷിപ് റോക്കറ്റ് ചൊവ്വയിലെത്തുമെന്നു സ്പേസ്എക്സ് മേധാവി ഇലോൺ മസ്ക്. മസ്കിന്റെ തന്നെ മറ്റൊരു കമ്പനിയായ ടെസ്ല വികസിപ്പിച്ച ഒപ്റ്റിമസ് റോബട്ടുകളും സ്റ്റാർഷിപ്പിൽ പോകും. ഹ്യൂമനോയ്ഡ് ഗണത്തിലുള്ള റോബട്ടുകളാണ് ഒപ്റ്റിമസ്. ഇലോൺ മസ്ക് തുടക്കകാലം മുതൽ തന്നെ മറ്റു ഗ്രഹങ്ങളിൽ
1912-ൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന ടൈറ്റാനിക് കപ്പലിന്റെ പൂർണ വലുപ്പത്തിലുള്ള ഡിജിറ്റൽ സ്കാൻ ചിത്രങ്ങൾ പുറത്തുവന്നു . നാഷണൽ ജിയോഗ്രാഫിക്, അറ്റ്ലാന്റിക് പ്രൊഡക്ഷൻസ് എന്നിവ സംയുക്തമായി നിർമ്മിക്കുന്ന "ടൈറ്റാനിക്: ദ് ഡിജിറ്റൽ റെസറക്ഷൻ" എന്ന ഡോക്യുമെന്ററിയുടെ ഭാഗമായാണ് വിശദമായ
ഹിമാലയത്തിലും മറ്റും ഉണ്ടെന്നു പലരും അവകാശപ്പെടുന്ന യതിയുടേതു പോലുള്ള ഒരു ജീവിസങ്കൽപമാണ് യുഎസിലും കാനഡയിലും ബിഗ്ഫൂട്ട്. ഈ ബിഗ്ഫൂട്ടിനെ കണ്ടെത്താനായി കാലങ്ങളായി തിരച്ചിൽ നടത്തുന്നവരുണ്ട്. ഇപ്പോഴിതാ ബിഗ്ഫൂട്ടിനെക്കുറിച്ച് പുതിയൊരു അഭിപ്രായവുമായി വന്നിരിക്കുകയാണ് പ്രശസ്ത യുഎഫ്ഒളജിസ്റ്റായ മാർക്ക്
ഭൂമിയുടെ സാഹചര്യങ്ങൾ പോലെ അനുകൂല സാഹചര്യങ്ങളുള്ള അന്തരീക്ഷം മറ്റൊരു ഗ്രഹത്തിൽ സൃഷ്ടിക്കുന്ന പ്രക്രിയയാണു ടെറാഫോമിങ്. ചൊവ്വയെ ടെറാഫോമിങ് നടത്തി അവിടം വാസയോഗ്യമാക്കി മനുഷ്യക്കോളനികൾ സ്ഥാപിക്കണമെന്നുള്ളത് ശാസ്ത്രലോകത്തിന്റെ ഒരു വിദൂരസ്വപ്നമാണ്. ഇത്തരമൊരു സ്വപ്നം അതീവ ദുഷ്കരമാണെങ്കിലും സാധ്യമാണെന്നു
പതിനായിരത്തിലധികം വർഷങ്ങൾ പിന്നിലേക്ക് ടൈം ട്രാവൽ ചെയ്തെത്തിയതുപോലെ ആ ചെന്നായ കുട്ടികൾ. ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച 'ഡെയർ വുൾഫിനെ' ജനിതക എൻജിനീയറിംഗിലൂടെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ടെക്സസ് ആസ്ഥാനമായുള്ള കൊളോസൽ ബയോസയൻസസ്. എച്ച്ബിഒ ഹിറ്റ് പരമ്പരയായ ഗെയിം ഓഫ് ത്രോൺസിലൂടെയാണ്
സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള നമ്മോട് ഏറ്റവും അകലെയുള്ള ഗ്രഹമായിരുന്നു ഒരു കാലത്ത് പ്ലൂട്ടോ. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് ചോദിച്ചാൽ ഒൻപത് എന്നുത്തരം പറഞ്ഞിരുന്ന ഒരു കാലം. ശുക്രനിൽ തുടങ്ങി പ്ലൂട്ടോയിൽ അവസാനിച്ചു ആ ഗ്രഹപരമ്പര. എന്നാൽ ഇടയ്ക്ക് ശാസ്ത്രജ്ഞർ തീരുമാനിച്ചു, പ്ലൂട്ടോ ഒരു
ഓറഞ്ചും ചുവപ്പും കലർന്ന നിറമുള്ള ഗ്രഹമാണ് ശുക്രൻ അഥവാ വീനസ്. ഭൂമിയുടെ ഈ അയൽക്കാരൻ ചൂടേറിയ ഗ്രഹമാണ്.മലകളും കുന്നുകളും കുഴികളും അഗ്നിപർവതങ്ങളുമൊക്കെ നിറഞ്ഞ സ്ഥലമാണിവിടെ. കുറഞ്ഞത് 85000 അഗ്നിപർവതങ്ങൾ ശുക്രനിലുണ്ടെന്നാണു കരുതപ്പെടുന്നത്. ശുക്രന്റെ ഈ അഗ്നിപർവത സ്വഭാവത്തെപ്പറ്റി പുതിയൊരു ഗവേഷണം
മഴക്കാലമാകുമ്പോഴും മറ്റും പലപ്പോഴും നാം കിണറിലെ ശുദ്ധജലം പാൽനിറമായെന്ന വാർത്ത കാണാം കിണറ്റിലെ വെള്ളം പെട്ടെന്ന് പാൽനിറത്തിൽ കാണുന്നത് പലരെയും ആശങ്കയിലാഴ്ത്തും. ഈ മാറ്റത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം ടാപ്പിൽനിന്ന് പാൽനിറത്തിൽ പതഞ്ഞുവരാം: കിണറ്റിലെ വെള്ളത്തിലും പൈപ്പുകളിലും സമ്മർദ്ദം
മനുഷ്യവിജ്ഞാനത്തിന്റെ സകല തുറകളിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ കടന്നുകയറുന്ന കാഴ്ചയ്ക്കാണ് ഈ കാലം സാക്ഷ്യം വഹിക്കുന്നത്. സകലമേഖലകളിലും ശക്തി പ്രകടിപ്പിക്കുന്ന എഐ ചരിത്ര, പുരാവസ്തു പഠനത്തിലും വളരെ ശ്രദ്ധേയമായ ഒരു മാർഗമാകുമെന്നാണു വിദഗ്ധരുടെ പ്രതീക്ഷ. ചരിത്രാതീത കാലത്തോളം നീണ്ടുകിടക്കുന്ന
വെള്ളിത്തളിക പോലെ ആകാശത്ത് കാണപ്പെടുന്ന ചന്ദ്രനിലെ കളങ്കങ്ങൾ പലതും ഉൽക്ക–ഛിന്നഗ്രഹ പതനത്താലുണ്ടായതാണെന്ന് നമുക്കറിയാം. എന്നാൽ ചന്ദ്രനെ ഗതിതിരിച്ച് വിടാൻ ശേഷിയുള്ള, അതുമല്ലെങ്കിൽ രൂപമാറ്റം വരുത്താൻ കഴിയുന്ന ഒരു ഛിന്നഗ്രഹവുമായി കൂട്ടിയിടി ഉണ്ടാകുമോ? ഒരുകാലത്ത് സിറ്റി കില്ലർ എന്ന് ഭയപ്പെട്ടിരുന്ന
ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനും ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ല, സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഫ്ലോറിഡയിൽ നിന്ന് അടുത്തമാസം ഈ ദൗത്യം
ചൊവ്വാഗ്രഹത്തിൽ അടിച്ച പൊടിച്ചെകുത്താൻ കാറ്റ്, മറ്റൊരു ചെറിയ പൊടിച്ചെകുത്താനെ പിടിച്ചെടുത്ത് ഉൾക്കൊള്ളുന്നതിന്റെ ദൃശ്യങ്ങൾ നാസയിലെ പെഴ്സിവീയറൻസ് റോവർ വെളിയിൽ വിട്ടു. വലിയ പൊടിച്ചെകുത്താൻ കാറ്റിന് 65 മീറ്ററോളം വിസ്തീർണമുണ്ടായിരുന്നു. ചെറിയ കാറ്റിന് 5 മീറ്ററായിരുന്നു വീതി. ഡേർട്ട് ഡെവിൾ, ഡസ്റ്റ്
ദുരൂഹതയുണർത്തുന്ന ദ്വീപാണ് ആൻഡമാനിലെ സെന്റിനൽ. ഇവിടെ ഒരുകൂട്ടം മനുഷ്യർ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നു. ആരെങ്കിലും തങ്ങളെ തേടിയെത്തുന്നത് അവർ ആഗ്രഹിക്കുന്നില്ല. അവിടേക്ക് മറ്റുള്ളവർ പോകുന്നത് സർക്കാർ വിലക്കിയിട്ടുമുണ്ട്. വിലക്കു ലംഘിച്ച വിദേശ പൗരൻ അറസ്റ്റിലായതോടെ ഇതാ വീണ്ടും ആ നിഗൂഢ സ്ഥലം
ഇന്ത്യയിലുടനീളം സംഭവിക്കുന്ന ഇടിമിന്നൽ സംഭവങ്ങൾ പ്രവചിക്കാൻ തങ്ങൾ സംവിധാനം വികസിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. സ്ഥാപനത്തിന്റെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണു സംവിധാനം യാഥാർഥ്യമാക്കിയത്. ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഇതു പ്രവർത്തിക്കുന്നത്. ഇടിമിന്നൽ സംഭവിക്കുന്നതിന് രണ്ടര
ഒൻപതു മാസത്തോളം നീണ്ട ബഹിരാകാശ ജീവിതത്തിനുശേഷം തിരിച്ചെത്തി നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ബഹിരാകാശ ജീവിതത്തിലെ അദ്ഭുതക്കാഴ്ചകൾ വിവരിച്ച് സുനിത വില്യംസ്. 400 കിലോമീറ്ററോളം അകലെനിന്നുള്ള ഇന്ത്യൻ ഭൂപ്രകൃതിയുടെ കാഴ്ച സുനിത വില്യംസിനെ എങ്ങനെ അത്ഭുതപ്പെടുത്തിയെന്ന്
ആദിമമനുഷ്യവംശവും പരിണാമവഴിയിൽ ആധുനിക മനുഷ്യരുടെ ബന്ധുക്കളുമായ ഹോമോ നാലെടി തങ്ങളുടെ മൃതദേഹം മറവ് ചെയ്തിരുന്നെന്ന് പുതിയ ഗവേഷണം. നമ്മുടെ തലച്ചോറിന്റെ മൂന്നിലൊന്ന് മാത്രം വലുപ്പമുള്ള തലച്ചോർ ഉള്ള മനുഷ്യവംശമാണ് ഹോമോ നാലെടി. ആധുനിക മനുഷ്യരായ ഹോമോ സേപ്പിയൻസും മറ്റൊരു ആദിമ മനുഷ്യവംശമായ നിയാണ്ടർത്താലുകളും
ആയിരക്കണക്കിന് ചിലന്തിമുട്ടകൾ കൂട്ടിച്ചേർത്ത് വച്ചതുപോലെയുള്ള അപൂർവ പാറ ചൊവ്വയിൽ കണ്ടെത്തി നാസയുടെ പെഴ്സിവീയറൻസ് റോവർ. ഏകദേശം ഒരു മില്ലിമീറ്റർ വരെ വ്യാസമുള്ളതാണ് ഈ മുട്ടഘടന. ഇതിൽ പലതും പൊട്ടിപ്പോയ നിലയിലാണ്. ചിലതിലെല്ലാം ദ്വാരങ്ങളും വന്നിട്ടുണ്ട്.ചൊവ്വയിൽ ഒരു കാലത്ത് ജലം നിലനിന്നിരുന്നെന്നു
തെക്കുപടിഞ്ഞാറൻ തുർക്കിയിലെ ചൂടുനീരുറവകൾക്ക് പേരുകേട്ട പമുക്കലെയിൽ, നരകത്തിലേക്കുള്ള കവാടമാണെന്ന് വിശ്വസിക്കപ്പെടുന്ന പ്ലൂട്ടോയുടെ ഗേറ്റ് എന്നറിയപ്പെടുന്ന ശിലാ കമാനം 2013 ൽ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഹിയറാപോലിസിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുഴിച്ചെടുത്ത ഈ സ്ഥലം ഭൂമിയിലെ ഏറ്റവും ദുരൂഹമായ
ലോകത്ത് പലയിടത്തും അപൂർവമായ ഒരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. .ഇന്ത്യയുടെ ഒരു ഭാഗത്തുനിന്നും ഇത് ദൃശ്യമായില്ല, പക്ഷേ ഓൺലൈനിൽ ഈ കാഴ്ച കാണാം.ഇന്ത്യന് സമയം ഏകദേശം 2.20ന് ആരംഭിച്ച് 6.13 വരെയായിരുന്നു ഗ്രഹണം. സൂര്യൻ പൂർണമായും മറഞ്ഞിരിക്കുന്ന പൂർണ സൂര്യഗ്രഹണത്തിൽ
ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് പാക്കിസ്ഥാൻ യാത്രികനെ അയക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്, ഇതിനായി ഒരു 'സെലക്ഷൻ പ്രക്രിയ' പാക്കിസ്ഥാൻ ആരംഭിച്ചു കഴിഞ്ഞു. ഇരു രാജ്യങ്ങളിലെയും ബഹിരാകാശ ഗവേഷണ ഏജൻസികൾ ഒപ്പിട്ട കരാർ പ്രകാരം ഒരു പാക്കിസ്ഥാൻ ബഹിരാകാശയാത്രികൻ ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ
നോർത്തേൺ ക്രൗൺ നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയലിസ് (ടി സിആർബി) എന്ന നക്ഷത്രം പൊട്ടിത്തെറിക്കാൻ പോകുന്നു. പാരിസ് ഒബ്സർവേറ്ററിയിലെ ജീൻ ഷ്നൈഡർ മുൻകാല സ്ഫോടന തീയതികളും ബൈനറി സിസ്റ്റത്തിന്റെ ഓർബിറ്റൽ എഫെമെറിസും സംയോജിപ്പിച്ച് സ്ഫോടനത്തിന്റെ സാധ്യമായ തീയതികൾ പ്രവചിച്ചിരുന്നു. മാർച്ച്
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശ്ശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന അറ്റക്കാമയിൽ ഇവ പ്രതിസന്ധി നേരിടാമെന്നു പുതിയ പഠനം. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയാണു പഠനത്തിനു പിന്നിൽ. യുഎസ് കമ്പനിയായ എഇഎസ് എനർജി പദ്ധതിയിടുന്ന ഹരിത ഹൈഡ്രജൻ ഉത്പാദന കേന്ദ്രം അറ്റക്കാമയിൽ സ്ഥാപിതമായാൽ ഇവിടത്തെ
Results 1-25 of 3103
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.