ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ പോകാൻ പാക്ക് യാത്രികൻ; കഠിന പരിശീലനവും പിന്തുണയുമായി ചൈന

Mail This Article
ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് പാക്കിസ്ഥാൻ യാത്രികനെ അയക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്, ഇതിനായി ഒരു 'സെലക്ഷൻ പ്രക്രിയ' പാക്കിസ്ഥാൻ ആരംഭിച്ചു കഴിഞ്ഞു.
ഇരു രാജ്യങ്ങളിലെയും ബഹിരാകാശ ഗവേഷണ ഏജൻസികൾ ഒപ്പിട്ട കരാർ പ്രകാരം ഒരു പാക്കിസ്ഥാൻ ബഹിരാകാശയാത്രികൻ ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് (CSS) പോകുന്ന ആദ്യ വിദേശ സന്ദർശകനാകും.

2026 അവസാനത്തോടെ ചൈന മാൻഡ് സ്പെയ്സ് എൻജിനിയറിങ് (CMSEO) പരിശീലനം പൂർത്തിയാക്കിയ ശേഷം പാക്കിസ്ഥാനിലെ ബഹിരാകാശയാത്രികൻ ബഹിരാകാശ യാത്ര ആരംഭിക്കും. പാക്കിസ്ഥാന്റെ ബഹിരാകാശ പദ്ധതി പ്രധാനമായും ദേശീയ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും ഇന്ത്യ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുമായുള്ള മത്സരത്തിനല്ലെന്നുമാണ് പാക്കിസ്ഥാൻ ബഹിരാകാശ ഏജൻസി ഉദ്യോഗസ്ഥൻ ആമിർ അഹ്സാൻ ഗിലാനി പറയുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ, പാക്കിസ്ഥാൻ തങ്ങളുടെ ആദ്യത്തെ ചാന്ദ്ര ഉപഗ്രഹമായ ICUBE-Q, ചൈനയുടെ ചാങ് ദൗത്യത്തിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചിരുന്നു. ചാന്ദ്രദൗത്യങ്ങളിലുള്‍പ്പെടെ 2023 മുതൽ ചൈനയുമായി കരാറിലുൾപ്പെട്ടിരുന്നു.