ആഘോഷം തടസ്സപ്പെടില്ല: തെളിഞ്ഞ കാലാവസ്ഥ

Mail This Article
×
ദുബായ് ∙ ഈദ് ആഘോഷങ്ങളുടെ രണ്ടാം ദിനമായ രാജ്യത്ത് ഇന്ന് ഭാഗികമായി മേഘങ്ങൾ രൂപപ്പെടുമെങ്കിലും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അബുദാബിയിലും ദുബായിലും ഇന്നു പകൽച്ചൂട് 35 ഡിഗ്രിവരെ ഉയരും. കുറഞ്ഞ താപനില 19 ഡിഗ്രി ആയിരിക്കും.
തെക്കുകിഴക്ക്, വടക്ക് കിഴക്ക് കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കാറ്റ് 30 കിലോമീറ്റർ വരെ വേഗം പ്രാപിക്കും. അറേബ്യൻ കടലും ഒമാൻ കടലും ശാന്തമായിരിക്കും.
English Summary:
UAE Weather: UAE's National Meteorological Center forecasts clear weather with a slight drop in temperature
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.