പരംജിത് കൗർ കൊലപാതകം; പ്രതി പിടിയിൽ

Mail This Article
വെസ്റ്റ് മിഡ്‌ലാൻഡസ് ∙ വെസ്റ്റ് മിഡ്‌ലാൻഡസിൽ പരംജിത് കൗർ (സോണി– 46) കൊല്ലപ്പെട്ട കേസിൽ 50 വയസ്സുകാരനായ ഹർമീന്ദർ മട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. നാളെ പ്രതിയെ വോൾവർഹാംപ്ടൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. തിങ്കളാഴ്ച രാവിലെ ഓൾഡ്ബറിയിലെ സ്വാൻ ക്രസന്റിൽ കൊല്ലപ്പെട്ട നിലയിലാണ് പരംജിത് കൗറിനെ കണ്ടെത്തിയത്.
പരംജിതിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി വെസ്റ്റ് മിഡ്‌ലൻഡ്‌സ് പൊലീസ് വക്താവ് അറിയിച്ചു. വരും ദിവസങ്ങളിൽ സംഭവം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും പൊലീസ് പട്രോളിങ് ശക്തമാക്കും. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചാൽ പൊലീസിനെ അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റിലെ ലൈവ് ചാറ്റ് വഴിയോ അടിയന്തര സേവന നമ്പറിലോ ബന്ധപ്പെടാം.