Activate your premium subscription today
മൂന്നാർ∙ മൂന്നാർ ഗവ. ആർട്സ് കോളജിൽ ഇത്തവണയും കുട്ടികളുടെ എണ്ണത്തിൽ കുറവ്. 4 ബിരുദ കോഴ്സുകളിൽ 44 കുട്ടികളും മൂന്നു പിജി കോഴ്സുകളിൽ 25 കുട്ടികളും മാത്രമാണ് ഇത്തവണ പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞ അധ്യയന വർഷത്തിൽ 80 കുട്ടികൾ നാലു ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയിരുന്നു. നാലു ബിരുദ കോഴ്സുകളും മൂന്ന്
അടിമാലി ∙ 75 വർഷത്തിന്റെ നിറവിൽ അടിമാലി ഗവ. ഹൈസ്കൂൾ. 1949ൽ കുടി പള്ളിക്കൂടമായി തുടങ്ങിയ സ്കൂളാണ് 1979–80 കാലഘട്ടത്തിൽ സർക്കാർ ഹൈസ്കൂളായി ഉയർത്തിയത്. ഇപ്പോഴത്തെ അടിമാലി പഞ്ചായത്ത് മുൻപ് മന്നാങ്കണ്ടം പഞ്ചായത്തായിരുന്നു. അതിനും മുൻപ് കവളങ്ങാട്–കുട്ടമംഗലം പഞ്ചായത്തിന്റെ ഒരു വാർഡ് ആയിരുന്നു
തൊടുപുഴ ∙ ജില്ലയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിലേറെയും ഓടിപ്പഴകിയതും മല കയറുമ്പോൾ കിതയ്ക്കുന്നവയും. പഴക്കം ചെന്ന ബസുകൾ ഹൈറേഞ്ച് റൂട്ടിൽ സർവീസിന് അയയ്ക്കരുതെന്ന നിയമം മുറുകെപ്പിടിച്ചാൽ ജില്ലയിൽ ഇപ്പോൾ ഓടുന്നതിൽ പകുതിയിലേറെ ബസുകളും പിൻവലിക്കേണ്ടിവരും. കാലഹരണപ്പെട്ട ബസുകൾ കെഎസ്ആർടിസിയിൽ
മറയൂർ∙ 4 മാസമായി കുടിക്കാൻ വെള്ളമില്ല; ശുദ്ധജലത്തിനായി ദിവസേന നടക്കേണ്ടത് ഒന്നരക്കിലോമീറ്റർ. മറയൂർ പഞ്ചായത്തിലെ ആലത്തൂർ മാശിയിലെ 13 കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ. മലനിരകളിലെല്ലാം നീരൊഴുക്കുള്ളപ്പോഴാണ് ഇവർ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുന്നത്. കഴിഞ്ഞ 4 മാസമായി ഇവിടെ ശുദ്ധജലം ലഭിക്കുന്നില്ല. അധികൃതരുടെ
തൊടുപുഴ ∙ മൂവാറ്റുപുഴ റോഡിൽ ഷാപ്പും പടിയിൽനിന്ന് കലൂർ ചർച്ച് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അപകടക്കുഴി. റോഡിലെ ടാറിങ് അടർന്നും ഓടയ്ക്കു മുകളിലെ സ്ലാബ് അകന്നുമാറിയുമാണ് വലിയ കുഴി രൂപപ്പെട്ടിട്ടുള്ളത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഈ വഴിയിലേക്ക് തിരിയുമ്പോൾ ഈ കുഴിയിൽ വീഴാനുള്ള
തൊടുപുഴ ∙ ‘നിലവിൽ ശുദ്ധജലം ഇല്ലാതായിട്ട് ഒന്നര മാസമായി, നിരന്തര പരാതിയെ തുടർന്ന് ഒരുവട്ടം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി പൈപ്പ് ശരിയാക്കിയെങ്കിലും പിറ്റേന്നു തന്നെ പഴയപടിയായി. ഇപ്പോൾ വാട്ടർ അതോറിറ്റി ഓഫിസിലേക്കു വിളിച്ചാൽ പോലും അധികൃതർ ഫോൺ എടുക്കാറില്ല’. കുമാരമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ
ജോലി ഒഴിവ് കുമളി ∙ അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. അടിമാലി ∙ എസ്എൻഡിപി വിഎച്ച്എസ്എസ് വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് അധ്യാപക താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 25ന് 11ന്
തൊടുപുഴ ∙ ആകൃതി തന്നെ ഉള്ളടക്കം വ്യക്തമാക്കിത്തരുന്ന പുസ്തകവുമായി ഇടുക്കിയിൽനിന്ന് ഒരു കവയിത്രി. ഉപ്പുതോട് സ്വദേശിയായ രാഖി ആർ.ആചാരി എഴുതിയ പ്രണയകവിതകളുടെ സമാഹാരമാണ് ഹൃദയാകൃതിയിൽ രൂപം നൽകിയിട്ടുള്ള ‘നീയില്ലായ്മയിലെ ഞാൻ’ എന്ന പുസ്തകം. സാഹിത്യരംഗത്തെ സുഹൃത്തുക്കളുടെയും ഗുരുക്കന്മാരുടെയും നിർദേശം
തൊടുപുഴ ∙ തൊടുപുഴയിൽനിന്ന് കോട്ടയത്തിനു പോയ കെഎസ്ആർടിസി ബസിന്റെ മുന്നിലെ ചില്ല് ഇളകി നിലംപതിക്കുമെന്ന സ്ഥിതി ആയപ്പോൾ ഏറ്റുമാനൂരിൽ ട്രിപ് അവസാനിപ്പിച്ച് യാത്രക്കാരെ ഇറക്കിവിട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് 3ന് തൊടുപുഴയിൽനിന്ന് പോയ ബസാണ് ഇടയ്ക്ക് ട്രിപ് അവസാനിപ്പിച്ച് യാത്രക്കാരെ മറ്റു ബസുകളിൽ
കട്ടപ്പന ∙ സെൻട്രൽ ബാങ്ക് കട്ടപ്പന ശാഖയിലെ മുൻ സ്വർണവായ്പാ അപ്രൈസർ കൊല്ലംപറമ്പിൽ അനിൽ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിച്ചത് 1.70 കോടി രൂപയെന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. 2013–2023 കാലയളവിലാണ് ഇയാൾ 23 ആളുകളുടെ പേരിലായി 101 സ്വർണപ്പണയ വായ്പകൾ എടുത്തതെന്നു കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിച്ചശേഷം അവരുടെ പേരിൽ മുക്കുപണ്ടം പണയപ്പെടുത്തിയാണു തട്ടിപ്പു നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണു തട്ടിപ്പു പുറത്തായത്.
രാജാക്കാട് ∙ ചെന്നൈയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ട യുവാവ് ചികിത്സാ ധനസഹായം തേടുന്നു. പന്നിയാർകുട്ടി മൈലാടൂർ സിബി - വത്സമ്മ ദമ്പതികളുടെ മൂത്ത മകൻ ബിന്റു (35) വാണ് ജീവൻ തിരിച്ചു കിട്ടാൻ സഹായം തേടുന്നത്. വിദേശ ജോലിക്കായുള്ള ഇൻറർവ്യൂവിൽ പങ്കെടുക്കാൻ കഴിഞ്ഞ 11 നാണ് ബിന്റു ചെന്നൈയിലേക്ക്
മൂന്നാർ ∙ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട തർക്കം; കണ്ടക്ടറെ മർദിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ മനോജിനെതിരെയാണ് (45) പൊലീസ് കേസെടുത്തത്. കണ്ടക്ടർ സി.കെ.ആന്റണിക്കാണു മർദനമേറ്റത്. വണ്ടി തകരാറിലായതു ഡ്രൈവറുടെ കുറ്റം കൊണ്ടാണെന്ന പരാമർശമാണു മർദനത്തിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
മൂന്നാർ ∙ മൂന്നാർ പഞ്ചായത്ത് ഓഫിസിൽ നിന്നു നിരീക്ഷണ ക്യാമറകൾ മോഷ്ടിച്ച ശേഷം ഭരണസമിതിയംഗങ്ങൾ സുപ്രധാനമായ രേഖകൾ കടത്തിയതായി പരാതി. സിപിഐയുടെ കീഴിലുള്ള യുവജന സംഘടനയായ എഐവൈഎഫ് പ്രവർത്തകരാണ് ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകിയത്.കഴിഞ്ഞ ഓഗസ്റ്റ് 10ന് വൈകിട്ട് 5നും 5.30നുമിടയിൽ രണ്ടു
ചിന്നക്കനാൽ ∙ രാപകൽ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്ന സംസ്ഥാനത്തെ ഏക വിനോദസഞ്ചാര കേന്ദ്രമായി ചിന്നക്കനാൽ. 12 മണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്നത് സാധാരണക്കാരെ മാത്രമല്ല ഓഫിസുകളെയും റിസോർട്ടുകളെയും ബാധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രികാലത്തു മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങിയത്.
പീരുമേട് ∙ ശല്യക്കാരനായ കാട്ടാന പീരുമേട്ടിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകന്നതായി വനം വകുപ്പ്. തെർമൽ ഡ്രോൺ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ഏതാനും മലനിരകൾ താണ്ടി ആന നീങ്ങിയതായി കണ്ടെത്തിയത്. എന്നാൽ ഈ പിൻമാറ്റം താൽക്കാലികമാണോ എന്ന സംശയവും വനം വകുപ്പിനുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ വനപാലകർ നടത്തിയ
വാഗമൺ ∙ വില്ലേജ് ഓഫിസിനു 300 മീറ്റർ അരികെ പ്രകൃതിമനോഹാരിത നിറഞ്ഞ മൂൺമല ഇടിച്ചു നിരത്തി നിർമാണം. എതിർപ്പുമായി പ്രദേശവാസികൾ. മുൻപ് സർക്കാർ സ്ഥലം എന്നു ചുണ്ടിക്കാട്ടി ബോർഡ് സ്ഥാപിച്ച സ്ഥലത്താണ് കുന്നിൻചെരിവിൽകൂടി റോഡ് നിർമാണം ഉൾപ്പെടെ സജീവമായി നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യന്ത്രസഹായത്തോടെ
തോപ്രാംകുടി ∙ ഇരുവശങ്ങളിലും കാടുകയറിയ പെരുംതൊട്ടി-പ്രകാശ് റോഡിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞയാഴ്ച മാത്രം മൂന്ന് ഇരുചക്ര വാഹനങ്ങളാണ് ഈ നിരത്തിൽ അപകടത്തിൽപെട്ടത്. പരുക്കേറ്റ യാത്രക്കാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. രാജമുടി റോഡിൽ നിന്നും ഈ റോഡിന്റെ വളവുള്ള ഭാഗത്തേക്ക്
ട്രെയ്നികളാകാം അടിമാലി ∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിൽ ഫീൽഡ് തലത്തിൽ ഇന്റേൺസ് ട്രെയ്നികളായി വിഎച്ച്എസ്സി അഗ്രികൾചർ വിജയിച്ചവർക്ക് അവസരം. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി വിഎഫ്പിസികെ അടിമാലി ഓഫിസിൽ(മിനിപ്പടി) 21ന് 10ന് എത്തിച്ചേരണം. ഫോൺ: 94479 88155, 99614
ചെറുതോണി ∙ ഏഴു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഗ്രാമീണ റോഡിനു 15 കോടി രൂപ അനുവദിച്ചിട്ടും നിർമാണം എങ്ങും എത്തിയില്ല. എസ്റ്റിമേറ്റിൽ തിരുത്തലുകൾ വരുത്തി പണം വകമാറ്റി ചെലവഴിച്ച് റോഡിന്റെ നിർമാണം അട്ടിമറിക്കാൻ കരാറുകാരനു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതായി നാട്ടുകാരുടെ ആരോപണം. വാത്തിക്കുടി
മറയൂർ ∙ മറയൂർ – മൂന്നാർ റോഡിൽ പടയപ്പ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നു വിനോദസഞ്ചാരികൾ തേയിലത്തോട്ടത്തിൽ ചാടി രക്ഷപ്പെട്ടു. തലയാർ കടുകുമുടി ജംക്ഷനിൽ തിങ്കളാഴ്ച രാത്രി 7.40ന് ആണു സംഭവം. നാലംഗ യാത്രാസംഘം മൂന്നാർ ഭാഗത്തേക്കു പോകുന്നതിനിടെ എതിരെ പടയപ്പ വരുന്നതുകണ്ട് കാർ നിർത്തി ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കയറിനിന്നു.
മൂന്നാർ∙ മൂന്നാർ ടൗണിൽ കാട്ടുപോത്തിറങ്ങി. തിങ്കൾ വൈകിട്ട് 5.45നാണ് ജനറൽ ആശുപത്രി (ജിഎച്ച്) റോഡിൽ കൂറ്റൻ കാട്ടുപോത്ത് വന്നത്. ജിഎച്ച് റോഡ് വഴിയെത്തിയ കാട്ടുപോത്ത് ഇവിടെ പ്രവർത്തിക്കുന്ന ബിസ്മി എന്ന സ്ഥാപനത്തിന്റെ മുൻപിൽ വന്നുനിന്നു. കാട്ടുപോത്ത് എത്തിയതോടെ കാൽനടയാത്രക്കാർ അടക്കമുള്ളവർ ഓടി രക്ഷപ്പെട്ടു. ഈ ഭാഗത്തുള്ള വ്യാപാരികളും ജീവനക്കാരും ബഹളം വച്ചതിനെ തുടർന്ന് കാട്ടുപോത്ത് വന്ന വഴി മടങ്ങിപ്പോയി. ഏറെ വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് മൂന്നാർ ടൗണിൽ കാട്ടുപോത്ത് എത്തുന്നത്. പടയപ്പ എന്ന കാട്ടാന മുൻപ് പലതവണ ജിഎച്ച് റോഡിലെ പലചരക്ക് കടയിലെത്തി പച്ചക്കറികളും പഴങ്ങളും തിന്നിരുന്നു.
മേരികുളം∙ മൂന്നു മാസമായി എസ്റ്റേറ്റ് പ്രവർത്തിക്കാത്തതിനാൽ തൊഴിലാളികൾ പട്ടിണിയിലായ സാഹചര്യത്തിൽ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അയ്യരുപാറ നെടുംപറമ്പിൽ എസ്റ്റേറ്റ് പിടിച്ചെടുത്ത് തൊഴിലാളികൾക്കു വീതിച്ചു നൽകുന്നു. ആദ്യഘട്ടമെന്ന നിലയിൽ ഒരേക്കർ വീതം 5 പ്ലോട്ടുകൾ തിരിച്ച് കുടിൽകെട്ടി. 315 തൊഴിലാളികളാണ് ഈ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നത്.
തൊടുപുഴ ∙ വെങ്ങല്ലൂർ – മങ്ങാട്ടുകവല നാലുവരിപ്പാതയിൽ വടക്കുംമുറി റോഡിലേക്കു തിരിയുന്ന ഭാഗത്തെ കുഴി യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. കുഴിയുള്ള ഭാഗത്ത് ചെറിയ വളവ് ഉള്ളതിനാൽ അടുത്തെത്തുമ്പോഴാണ് അപകടം അറിയാൻ സാധിക്കുക. കുഴിയുള്ള ഭാഗം മുതൽ ഏകദേശം 2 മീറ്ററോളം റോഡ് വിണ്ടുകീറി കിടക്കുന്നതിനാൽ വൈകാതെ സമാന കുഴികൾ
രാജകുമാരി∙ ഹൈറേഞ്ചിൽ മുദ്രപ്പത്ര ക്ഷാമം രൂക്ഷം. 500 രൂപയിൽ താഴെ മൂല്യമുള്ള മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം സൃഷ്ടിച്ച് സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് ആരോപണം. 50, 100 രൂപ മുദ്രപ്പത്രങ്ങൾ ഉപയോഗിക്കേണ്ട ഇടപാടുകൾക്ക് 500 രൂപ ചെലവാക്കേണ്ടി വരുന്നു. ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, വിവിധങ്ങളായ
പീരുമേട്∙ വന്യമൃഗശല്യം അമർച്ച ചെയ്യുന്നതിൽ വനം വകുപ്പ് അലംഭാവം തുടർന്നാൽ താൻ നിരാഹാര സമരം ആരംഭിക്കുമെന്ന് വാഴൂർ സോമൻ എംഎൽഎ. പീരുമേട് നിയോജകമണ്ഡലത്തിലെ അതിരൂക്ഷമായ വന്യമൃഗ ശല്യം ചർച്ച ചെയ്യാൻ താലൂക്ക് ഓഫിസിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ആണ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസ് പടിക്കൽ സമരം ആരംഭിക്കുമെന്ന
നെടുങ്കണ്ടം ∙ തൂക്കുപാലത്ത് അറവുമാലിന്യം കയറ്റിയ ലോറിയിൽ നിന്നു മാലിന്യം വഴിയിലൊഴുകിയതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. കട്ടപ്പന, നെടുങ്കണ്ടം, രാജാക്കാട് മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു മത്സ്യ-മാംസ അവശിഷ്ടങ്ങൾ ശേഖരിച്ച് ആലുവയിലെത്തിക്കുന്ന സ്വകാര്യ
അടിമാലി ∙ മത്സ്യം വളർത്താൻ കഴിയും വിധം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കുഴി. അധികൃതർ ഗൗനിക്കാതെ മുന്നോട്ടു പോകുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയാണ്. വിവിധ പ്രദേശങ്ങളിൽ നിന്നു ബസ് സ്റ്റാൻഡിൽ എത്തുന്ന വാഹനങ്ങൾ കുഴി കടന്നു വേണം പാർക്ക് ചെയ്യാൻ. കുഴിയിലേക്ക് വാഹനങ്ങൾ ചാടുന്നതോടെ ചെളിവെള്ളം കാൽനടക്കാരുടെ
മറയൂർ ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സാ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തം. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ വൈകിട്ടോടെ ആശുപത്രി അടച്ചുപൂട്ടും. മറയൂർ, കാന്തല്ലൂർ തോട്ടം മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ സാമൂഹികാരോഗ്യ കേന്ദ്രം. ഇവിടെ കിടത്തിച്ചികിത്സ ഇല്ലാത്തതിനാൽ, മലയോര മേഖലയിലെ
അടിമാലി ∙ ഇരുമ്പുപാലത്തിനു സമീപമുള്ള കണ്ടമാലി പാലത്തിന്റെ സംരക്ഷണഭിത്തി തകർച്ചയിൽ. ഇതോടൊപ്പം സമീപനപാതയും തകർന്നിട്ടുണ്ട്. അടുത്ത നാളിൽ ഇതുവഴി വന്ന വാഹനം ഇടിച്ചാണ് സംരക്ഷണ ഭിത്തി തകർന്നത്. ഇരുമ്പുപാലം കണ്ടമാലി പടിയിൽ ദേവിയാർ പുഴയ്ക്കു കുറുകെ നിർമിച്ചിട്ടുള്ള പാലമാണിത്. ഇതുവഴി ദേവിയാർ കോളനി,
തൊടുപുഴ ∙ കാഞ്ഞിരമറ്റം – മങ്ങാട്ടുകവല ബൈപാസ് ജംക്ഷനിൽ വഴിവിളക്ക് തെളിഞ്ഞു. ജംക്ഷനിൽ വെളിച്ചം ഇല്ലാത്തതിനെ തുടർന്ന് ഏറെക്കാലമായി യാത്രക്കാർ ബുദ്ധിമുട്ടുന്നതിനെ കുറിച്ച് ‘മനോരമ’ വാർത്ത നൽകിയിരുന്നു. ദിവസേന ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന ബൈപാസായ ഇവിടെ വെളിച്ചമാല്ലാത്തത് കാൽനടക്കാരെയും
Results 1-30 of 10000