മറയൂർ–ചിന്നാർ റോഡ് തുറന്നു

Mail This Article
×
മറയൂർ ∙ സംസ്ഥാനപാതയായ മറയൂർ–ചിന്നാർ റോഡ് ജോലികൾ പൂർത്തീകരിച്ച് പൂർണമായും ഗതാഗതത്തിന് തുറന്നു. കഴിഞ്ഞ ഒരു മാസത്തിലധികമായി മറയൂർ മുതൽ ചിന്നാർ വരെ 16 കിലോമീറ്റർ ബിഎംബിസി നിലവാരത്തിൽ ടാറിങ് നടക്കുകയായിരുന്നു. അതിനാൽ റോഡ് ഭാഗികമായി അടച്ചിരുന്നു.പകൽ സമയത്ത് മണിക്കൂറുകളോളം പൂർണമായും ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്. മറയൂർ–ഉദുമൽപേട്ട സംസ്ഥാനപാത വിനോദസഞ്ചാരികളുടെ ഇഷ്ട റൂട്ടാണിപ്പോൾ. വർഷങ്ങളായി പൂർണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്ന റോഡാണ് നവീകരിച്ചിരിക്കുന്നത്.
English Summary:
Marayoor-Chinnar highway reopening improves tourist access. The recently completed road renovations on the 16km stretch between Marayoor and Chinnar have significantly improved travel conditions for tourists visiting this scenic area of Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.