Activate your premium subscription today
ലോകമെമ്പാടുമുള്ള രാജ്യങ്ങളില് ക്രിസ്മസ് എന്നുവച്ചാല് രുചികളുടെ കാലം കൂടിയാണ്. പ്ലം കേക്കും എഗ്ഗ് നോഗും ജിഞ്ചര് ബ്രെഡും പുഡ്ഡിംഗും ടര്ക്കിയുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രിസ്മസ് വിഭവങ്ങളില്പ്പെടുന്നു. ഇറ്റലിയിലെ ക്രിസ്മസ് വിഭവമാണ് പാനിറ്റോണി(Panettone). പ്രത്യേക രീതിയില് ഉണ്ടാക്കുന്ന
കുക്കീസും പഫ്സും ബ്രെഡും റസ്ക്കും ബിസ്ക്കറ്റുമടക്കം മിക്കതും കുട്ടികള്ക്ക് മാത്രമല്ല, മുതിർന്നവർക്കും പ്രിയമാണ്. ബേക്കറിയിൽ എത്തിയാൽ മധുരപ്രിയരായ കുട്ടികളുടെ കണ്ണെത്തുന്നത് ക്രീം ബണ്ണിലേക്കാണ്. മാത്രമല്ല കുക്കീസും സ്വീറ്റ് പഫ്സും കപ്പ്കേക്കുമൊക്കെ വാങ്ങി കൂട്ടും. ബേക്കറിയിലെ കണ്ണാടി ചില്ലുകൂട്ടിൽ
ഭക്ഷണത്തിന് അതിരുകളോ ഭാഷയോ വര്ണമോ ഇല്ല. രുചിയൂറുന്ന ഭക്ഷണം വരുന്നത് ഏതു രാജ്യത്ത് നിന്നായാലും നമ്മള് കഴിച്ചിരിക്കും! ഡച്ച് രുചികള് ആസ്വദിക്കാന് എപ്പോഴെങ്കിലും ആഗ്രഹം തോന്നിയിട്ടുണ്ടോ? അതിന് നെതര്ലന്ഡ്സില് പോകേണ്ട കാര്യമൊന്നുമില്ല. ഇങ്ങ് കൊച്ചിയിലുണ്ട് ഡച്ച് രുചികള് വിളമ്പുന്ന ഒരു അടിപൊളി
തിരക്കിന്റെ ലോകത്ത് നിന്നും മാറി ശാന്തസുന്ദരമായി കുടുംബവുമൊത്ത് പോകാനൊരിടമാണോ നിങ്ങൾ അന്വേഷിക്കുന്നത്? അതിനൊരു മികച്ച ഓപ്ഷൻ കോട്ടയത്തുണ്ട്. കോട്ടയം കുമരകം റൂട്ടിൽ എത്തിയാൽ സഞ്ചാരികളെ മാത്രമല്ല ഭക്ഷണപ്രേമികളെയും വരവേൽക്കും പ്രകൃതിയോടിണങ്ങിയ സുന്ദരമായ ഇടം. സന്തോഷം നിറയ്ക്കുന്ന കാഴ്ചകൾ
പഴയതുമായ രുചിയിടങ്ങൾ നമ്മൾ തേടിച്ചെല്ലും. അത്തരത്തിൽ കാലിഫോർണിയയിലെ ഏറ്റവും പുതിയ രുചിയിടങ്ങൾ വായനക്കാർക്കായി പരിചയപ്പെടുത്തുകയാണിവിടെ. പ്രാദേശിക ചേരുവകൾ ആഗോളതലത്തിലുള്ള രുചിയായി മാറുന്ന ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഇടങ്ങൾ. നൂതനമായ കോക്ടെയിൽ പ്രോഗ്രാമുമായി ഇന്ത്യൻ ബന്ധമുള്ള പിപ്പൽ സാൻ
ഇഷ്ട കായിക വിനോദങ്ങള് തത്സമയം ആസ്വദിക്കുന്ന ത്രില്ലിനൊപ്പം നാവിലെ ടേസ്റ്റുബഡുകളെ ത്രസിപ്പിക്കുന്ന കിടിലന് ഫ്യൂഷന് ഫുഡുകളും കൂടെ ചേര്ന്നാലോ? അങ്ങനെയൊരു കിടിലന് അനുഭവം ഉറപ്പുനല്കുന്ന പ്രീമിയം സ്പോര്ട്സ് ബാര്, അതാണ് തിരുവനന്തപുരം ആക്കുളത്തുള്ള ഓ ബൈ താമരയിലെ ഹൈ ഡൈവ്. 'വൈബ്' ആണ് പ്രധാനം ചില
കേക്കെന്നു വച്ചാല് മധുരപ്രേമികള്ക്ക് ജീവനാണ്. ചായക്കടയില് കിട്ടുന്ന വെട്ടുകേക്ക് മുതല് ലക്ഷങ്ങള് വിലയുള്ള കേക്കുകള് വരെ നീളുന്ന ആ ലോകം ഓരോ ദിവസം കൂടുന്തോറും വലുതായിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങളെത്ര വന്നാലും പതിറ്റാണ്ടുകള്ക്ക് മുന്പേ മലയാളികളുടെ മനംകവര്ന്ന കേക്കുകള് കിട്ടുന്ന ഒരു കടയുണ്ട്
ദുൽഖർ സൽമാൻ പറയുന്നതുപോലെ കട്ടൻചായ, മഴ, പരിപ്പുവട പിന്നെ ജോൺസൺ മാഷിന്റെ പാട്ടും.. ആഹാ അന്തസ്.. മഴയിങ്ങനെ തകർത്തു പെയ്യുമ്പോൾ തണുപ്പത്ത് നല്ല ചൂടു കട്ടൻചായ ഊതിയൂതി കുടിക്കാൻ തോന്നുന്നുണ്ടോ? കട്ടൻ ചായ മാത്രമല്ല പലതരത്തിലുള്ള വെറൈറ്റി ചായകളും കുടിക്കാം. അതിന് പറ്റിയ കിടിലൻ സ്പോട്ടുണ്ട്. എറണാകുളം
20 വർഷം മുൻപു യുകെയിലേക്കു കടൽ കടന്നപ്പോൾ കൊച്ചി കടവന്ത്ര ചിലവന്നൂർ ജോൺ സേവ്യർ ഏറ്റവും മിസ് ചെയ്തതു നാട്ടിലെ കള്ളും വാറ്റും കപ്പയും ചോറുമൊക്കെയാണ്. അങ്ങനെയാണ് ഇംഗ്ലണ്ടിലെ നോർത്താംപ്ടണിൽ ഒരു പരീക്ഷണമെന്നപോലെ ഒരു ‘കള്ളുഷാപ്പും’ നാടൻ കേരളീയ വിഭവങ്ങൾ കിട്ടുന്ന ‘തട്ടുകട’ എന്ന റസ്റ്ററന്റും തുടങ്ങിവച്ചത്.
ഇന്ത്യൻ റെയിൽവേയുടെ പുതിയ ഐഡിയ; ട്രെയിനിൽ ആഡംബര ഹോട്ടൽ | Indian Railways Transforms Old Coaches into Luxury Hotels
ചീനവലയിൽനിന്നു കിട്ടിയ മീൻ നല്ല നാടൻ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുമ്പോൾ രുചി വർത്തമാനത്തിലാണ് മുൻ ഐഎഎസ് ഓഫിസറായ പി.എം.അലി അസ്ഗർ പാഷ. ജനങ്ങൾക്കു വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്ത തലയിൽ ഇപ്പോൾ കറങ്ങിത്തിരിയുന്നത് എറണാകുളം കണ്ടെയ്നർ റോഡരികിൽ പൊന്നാരിമംഗലത്ത് ജനുവരിയിൽ ആരംഭിച്ച ‘മീമി’ എന്ന സ്വന്തം
നല്ല ഭക്ഷണം എവിടെ കിട്ടിയാലും ഭക്ഷണപ്രേമികൾ അവിടെ എത്തും. സുന്ദരകാഴ്ചകൾക്കൊപ്പം നല്ല രുചിയൂറും വിഭവങ്ങളുംകൂടി ഉണ്ടെങ്കില് സംഗതി ജോറാകും. ഭക്ഷണപ്രേമികളായ സഞ്ചാരികൾക്ക് സുവർണാവസരമാണ് കൊച്ചിയിൽ ഒരുക്കിയിരിക്കുന്നത്. നിരാമയ വെൽനെസ്സ് റിട്രീറ്റ് അതിരിപ്പിള്ളിയുടെ ഭംഗിക്കൊപ്പം ചേർന്ന് സംറോഹ
ലോകത്തെ ഏറ്റവും മികച്ച ഇറ്റാലിയൻ ഡ്രിങ്കിങ് വാട്ടര് ബ്രാന്ഡുകളായ സാന് പെല്ലെഗ്രിനോ അക്വാ പന്ന എന്നിവ എല്ലാ വര്ഷവും ഏഷ്യയിലെ ഏറ്റവും മികച്ച റെസ്റ്റോറൻ്റുകളുടെ പട്ടിക പുറത്തിറക്കാറുണ്ട്. ഇക്കഴിഞ്ഞ മാര്ച്ചില് സോളില് വച്ചു നടന്ന ചടങ്ങില് ഈ റാങ്കിഗിന്റെയും 12 -ാം പതിപ്പ് പുറത്തിറക്കി. ലോകത്തെ 19
ഇന്ത്യയില് ഏറ്റവും കൂടുതല് ആരാധകരുള്ള സ്ട്രീറ്റ്ഫുഡ് ആണ് പാനിപൂരി. സോഷ്യല് മീഡിയയില് ഒട്ടേറെ പരീക്ഷണങ്ങളും പാനിപൂരിയില് നടക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല് ട്യൂണ മത്സ്യം നിറച്ച പാനിപൂരിയെക്കുറിച്ച് നിങ്ങള് കേട്ടിട്ടുണ്ടോ? ഇന്ത്യയില് അല്ല ഈ പരീക്ഷണം. അങ്ങ് കാനഡയിലാണ്. ഒന്റാരിയോയിലുള്ള
രണ്ട് വർഷം മുൻപ്, ടോപ് ട്രെന്ഡിങ്ങിലായിരുന്ന പഴംപൊരിയും ബീഫും കഴിക്കാനായി തിരുവനന്തപുരത്ത് കുറേ കടകൾ കയറിയിറങ്ങി. ഒരു കടയിലും ഈ കോംബോ കിട്ടിയില്ല. ഒടുവിൽ രണ്ടു കടകളിൽ നിന്നായി ബീഫും പഴംപൊരിയും വാങ്ങി ആഗ്രഹം നടപ്പാക്കി. അപ്പോഴാണ് പുതിയ സംരംഭ ആശയം പിറന്നത്. എന്തുകൊണ്ട് നമുക്ക് ഈ കോംബോ നൽകുന്ന ഒരു കട
എയര്പോര്ട്ടുകളില് കുത്തിയിരിക്കുന്നത് ആര്ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. എത്ര ഇരുന്നാലും സമയം പോകില്ല എന്ന ഒരു പരാതിയുണ്ട് പലര്ക്കും. എന്നാല് എയര്പോര്ട്ടുകളില് സമയം പോകാനുള്ള ഒരു പ്രധാന വഴിയാണ് രുചികരമായ ഭക്ഷണം. പല എയര്പോര്ട്ടുകളിലും നല്ല കിടിലന് ഭക്ഷണം കിട്ടും. മികച്ച
ബിരിയാണിയും കുഴിമന്തിയുമൊക്കെ താരങ്ങളായി വാഴുന്ന നാടാണ് നമ്മുടേതെങ്കിലും അതിനൊപ്പം തന്നെ പിടിച്ചു നിൽക്കുന്ന രുചിയിടങ്ങളാണ് കഞ്ഞിക്കടകൾ. നല്ല നാടൻ കുത്തരി കഞ്ഞിക്കൊപ്പം പയറും പപ്പടവും അച്ചാറും ചമ്മന്തിയും. ഇവ ഒരുമിച്ചു ചേർത്ത് കഴിക്കുമ്പോൾ കിട്ടുന്ന ആ അനുഭവത്തെക്കുറിച്ചു മലയാളികളോടു വിവരിക്കേണ്ട
കാലദേശഭേദമെന്യേ പരീക്ഷണ വിഭവങ്ങൾ ഏറ്റവും കൂടുതൽ വിളമ്പുന്ന ഇടങ്ങളാണ് തട്ടുകടകൾ. അതിപ്പോൾ ഇന്ത്യയിലെ പ്രശസ്തമായ തെരുവോര കടകൾ ആയാലും വഴിയരികിലെ ഉന്തുവണ്ടികളിലായാലും വ്യത്യാസം ഒട്ടും തന്നെയുമില്ല. അത്തരമൊരു വിഭവമാണ് തട്ട് പിത്സ. പേരിൽ പിത്സ എന്നുണ്ടെങ്കിലും ദോശ തന്നെയാണ് വിഭവത്തിന്റെ അടിത്തറ.
ഇന്ത്യക്കാർക്ക് ബിരിയാണിയോടുള്ള പ്രേമത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. പല രുചികളിലുള്ള ബിരിയാണികൾ വിളമ്പുന്ന നാടാണ് നമ്മുടേത്. കേരളത്തിൽ വരെയുണ്ട് വ്യത്യസ്ത രുചിക്കൂട്ടുകളിൽ തീർക്കുന്ന, പലതരത്തിലുള്ളവ. ആമ്പൂർ ബിരിയാണിയും തലപ്പാക്കട്ടിയും തലശ്ശേരി ബിരിയാണിയും വാഴുന്ന ദക്ഷിണേന്ത്യയിലെ ബിരിയാണികളിലെ
വേനല്ക്കാലമായതു കൊണ്ട് കൊടൈക്കനാല് പോലെ തണുപ്പുള്ള ഇടങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം ഹിറ്റായതോടെ ഇവിടേയ്ക്ക് സന്ദർശകരുടെ ഒഴുക്കും വർദ്ധിച്ചു. പ്രധാന ഷൂട്ടിങ് ലൊക്കേഷനുകളായ കൊടൈക്കനാലും ഗുണാകേവിലുമൊക്കെയാണ് സഞ്ചാരികൾ ഒരുപാട് എത്തിച്ചേരുന്നത്. സുന്ദര
എരിവും പുളിയും മുന്നിട്ടു നിൽക്കുന്ന മൽസ്യവിഭവങ്ങൾ രുചിക്കണമെങ്കിൽ കള്ളുഷാപ്പുകൾ തന്നെയാണ് ശരണം. ദൂരെ നിന്നു തന്നെ ഷാപ്പിലെ അടുക്കളയിലേക്കു വലിച്ചടുപ്പിക്കുന്ന വിവിധങ്ങളായ രുചി കൂട്ടുകളുടെ ഗന്ധം. അതിൽ നാടൻ വരാലും കാരിയും കൂരിയും പോലുള്ള കായൽ മീനുകളുണ്ട്. ജീവനോടെ പിടയ്ക്കുന്ന മീനുകൾ ചൂണ്ടി കാണിച്ചു
രുചിയൂറും ഭക്ഷണം മാത്രമല്ല, ഹോട്ടലുകളിലെ അന്തരീക്ഷവും പ്രധാനമാണ്. ഇന്ന് മിക്ക ഭക്ഷണശാലകളും കാഴ്ചയിൽത്തന്നെ ആരെയും ആകർഷിക്കും. ഉള്ളിലെ ലൈറ്റിങ്ങും ഇരിപ്പിടങ്ങളും വളരെ ശാന്തമായ അന്തരീക്ഷത്തിൽ ലളിതമായ സംഗീതവുമൊക്കെയായി നല്ല വൈബുള്ള ഇടങ്ങൾ. അങ്ങനെ ആഡംബരസമൃദ്ധം തന്നെയാണ് കൊച്ചിയിലെ ഹോട്ടൽ
ഏതു നട്ടപ്പാതിരായ്ക്കും ബിരിയാണി കിട്ടിയാല് തട്ടി വിടുന്നവരാണ് മലയാളികള്. ബിരിയാണിയെ സ്നേഹിക്കുന്നത് പോലെ മറ്റൊരു വിഭവത്തെയും സ്നേഹിക്കാനും പറ്റില്ല. ആ മസാലയുടെയും വെന്ത ഇറച്ചിയുടെയും മണം ഹൃദയത്തോട് ചേര്ത്ത് വയ്ക്കുന്ന ബിരിയാണിപ്രേമികളുടെ പറുദീസയാണ് ബെംഗളൂരുവിലെ ഹോസ്കോട്ട് മണി ബിരിയാണി.
വറുത്ത മീൻ വിഭവങ്ങളുടെ നീണ്ട നിര. അതും കല്ലുമ്മക്കായയും സ്പെഷലുകൾ. ഒപ്പം തോരനും ചമ്മന്തിയും മൂന്നുതരം ഒഴിച്ചുകറികളും കൂട്ടി ഊണ്. ഉച്ചയ്ക്ക് അംബിക മെസിലെ തിരക്കു കണ്ടാലറിയാം ഈ ഊണിന്റെ സ്വാദ്. കോഴിക്കോട്, അരയടത്തു പാലം ഗോകുലം മാളിന്റെ അരികിലൂടെ പോയാൽ പുതിയതറയിലാണ് അംബിക മെസ്. ഊണാണ് ഇവിടുത്തെ
ബീഫിന്റെ രുചി അറിഞ്ഞവർക്ക് ആ സ്വാദിനോളം ഇഷ്ടമുള്ള വേറൊന്നുമുണ്ടാകില്ല. എന്നാൽ പണ്ട്, ദിവസവും ബീഫ് ലഭിക്കുന്നത് കുറച്ചു ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടുതന്നെ അന്ന് പോത്തിറച്ചി കൂടുതൽ ലഭിക്കുമ്പോൾ വാങ്ങി ഉണക്കി സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരുന്നു. ഇന്ന് ആ രുചി പുതുതലമുറയ്ക്ക് അത്രയ്ക്ക്
ഒരു കിടിലോസ്ക്കി ഓറഞ്ച് ജൂസ് കുടിച്ചാലോ? ഈ കൊടുചൂടിൽ ഉള്ളം തണുക്കാൻ സൂപ്പറാണ് സ്പെഷൽ ജൂസ്. സാധാരണയിൽ നിന്ന് വ്യത്യാസമായി ഓറഞ്ച് വട്ടത്തിൽ മുറിച്ചു വച്ചിരിക്കുന്നത് കണ്ട് ഒരു കൗതുകത്തിന് കയറി നോക്കിയതാണ്. അപ്പോഴല്ലേ മനസ്സിലായത്, പഞ്ചസാരയോ വെള്ളമോ ഒന്നും ചേർക്കാതെ നീര് മാത്രമുള്ള നല്ല ഫ്രെഷ് ഓറഞ്ച്
‘‘കാളാഞ്ചി രുചിച്ചതിനു ശേഷം ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ തുക തിരിച്ചു നൽകും’’. അത്രയധികം ആത്മവിശ്വാസത്തോടെ ഒരു റസ്റ്ററന്റ് ഉടമ ഇങ്ങനെ പറയുന്നുണ്ടെങ്കിൽ അതിനർഥം ആ രുചി കേമമാണെന്നാണല്ലോ. മീൻ വിഭവങ്ങളുടെ രുചി കൊണ്ട് മാത്രം വിജയം കൈവരിച്ച ഒരു ഭക്ഷണശാലയാണ് എറണാകുളം നെട്ടൂരിലെ ദർബാർ റസ്റ്ററന്റ്. ഉച്ചയ്ക്ക് 12
കള്ളും കപ്പയും കഴിഞ്ഞേ ഷാപ്പിൽ മറ്റേതൊരു വിഭവവുമുള്ളൂ. കപ്പയ്ക്ക് ഒപ്പമോ പല തരത്തിലുള്ള, എരിവും പുളിയും ഉപ്പുമൊക്കെ മുന്നിട്ടു നിൽക്കുന്ന വിഭവങ്ങളുടെ സമൃദ്ധിയും. എങ്കിലും മുളകിട്ടു വെച്ച നല്ല എരിപൊരിയൻ മീൻകറിയാണ് കപ്പയുടെ എക്കാലത്തെയും ഏറ്റവുമടുത്ത കൂട്ടുകാരൻ. കപ്പയും മീൻകറിയും മാത്രമല്ല വറുത്ത
രുചികരമായ വിഭവങ്ങൾ മാത്രമല്ല, അഴകാർന്ന കാഴ്ചകളും സ്വന്തമായുണ്ട് ഈ കള്ളുഷാപ്പിന്. വിഭവങ്ങളാണോ കാഴ്ചകളാണോ സുന്ദരമെന്നു ചോദിച്ചാൽ അതിഥികൾ ആശയക്കുഴപ്പത്തിലാകും. അത്രയേറെ പറയാനുണ്ട് നാടൻ മീനുകൾ നാവിൽ പകരുന്ന സ്വാദിനെക്കുറിച്ച്. കായൽ കാറ്റേറ്റ്, കാഴ്ചകളും ആസ്വദിച്ച് വിഭവങ്ങൾ രുചിക്കുമ്പോൾ ഓരോന്നിന്റെയും
ചട്ടിച്ചോറ്, പൊതിച്ചോറ് അങ്ങനെ വെറൈറ്റി ചോറുകളാണല്ലോ ഇന്നത്തെ ട്രെൻഡിങ്. ആ നിരയിലേക്ക് പുതിയൊരു താരം, കായൽച്ചോറ്. പേര് പോലെ തന്നെ കായൽ വിഭവങ്ങൾ ചേർന്ന ഒരു സദ്യ എന്ന് വിളിക്കാം. ഈ സ്പെഷൽ സദ്യ കഴിക്കണമെങ്കിൽ കണ്ണൂരുവരെ പോകണമെന്ന് മാത്രം. ചട്ടിച്ചോറു പോലെ സമൂഹമാധ്യമത്തിൽ വൈറലാണ് ആ വിഭവം. കായൽ
എത്ര കഴിച്ചാലും മടുക്കാത്ത രുചികൾ കൊണ്ട് മനസും വയറും നിറയ്ക്കാൻ മൽസ്യവിഭവങ്ങൾ കഴിഞ്ഞേ വേറെന്തുമുള്ളൂ. മീൻ രുചികൾ ഇഷ്ടപ്പെടുന്നവരെങ്കിൽ ഉച്ചയൂണിനു ഒരു മീൻ വറുത്തതെങ്കിലും കൂട്ടിയാലേ പൂർണ തൃപ്തി ലഭിക്കുകയുള്ളൂ. അങ്ങനെയുള്ളവർക്ക് മടിക്കാതെ കടന്നു ചെല്ലാവുന്നൊരിടമാണ് പുലരി ഹോട്ടൽ. കടൽ മൽസ്യങ്ങളുടെ ഒരു
കുടമ്പുളിയുടെ മണവും രുചിയും മുന്നിട്ടു നിൽക്കുന്ന, ചുവന്നു കുറുകിയ, എരിവിനാൽ നാവിൽ വിസ്ഫോടനം നടത്തുന്ന മീൻ കറി. വരാലും കാരിയും കൂരിയും പോലുള്ള നാടൻ മീനുകളാണ് മുളകുചാറിൽ മുങ്ങി വരുന്നത്. ആദ്യ കാഴ്ചയിൽത്തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയും. അതുമാത്രമല്ല, കുരുമുളകിന്റെ സ്വാദ് മുന്നിട്ടു
ശ്രീലങ്കയും ഇന്ത്യയും പോലുള്ള അയൽരാജ്യങ്ങളില്നിന്നുള്ള വിവിധ വിഭവങ്ങളുടെ മിശ്രണമാണ് മാലദ്വീപിലെ ഭക്ഷണം. ചുറ്റും കടലായതിനാൽ മത്സ്യവിഭവങ്ങളാണ് ഇവിടുത്തെ സ്പെഷല്. മിക്ക വിഭവങ്ങളിലും തേങ്ങ ധാരാളം ഉപയോഗിക്കുന്നു എന്നൊരു പ്രത്യേകതയുമുണ്ട്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായതിനാൽ, എല്ലാ തരം
ചെറുചൂടിൽ മണിക്കൂറുകളോളം അടുപ്പിൽവച്ചു വരട്ടിയെടുക്കുന്ന ബീഫ്. കേൾക്കുമ്പോൾത്തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയും. മറ്റു പല വിഭവങ്ങളുമുണ്ടെങ്കിലും ആ ചെറുഹോട്ടലിനെ പ്രശസ്തമാക്കുന്നതും ആളുകൾ തേടിയെത്തുന്നതും ആ ഒരൊറ്റ വിഭവമാണ്. നല്ല പുളിവിറകിന്റെ കനലിൽ, വിറകടുപ്പിലാണ് അവിടെ ബീഫ്
ലോകത്ത് ഏറ്റവും മികച്ച ഡെസേര്ട്ടുകള് കിട്ടുന്ന നൂറു സ്ഥലങ്ങളുടെ ലിസ്റ്റില് ഇന്ത്യയിലെ പത്തു സ്പോട്ടുകള്. ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ 2023-24 ലെ ലിസ്റ്റിലാണ് ഈ സ്ഥാപനങ്ങള് ഉള്പ്പെട്ടിരിക്കുന്നത്. ലിസ്ബൺ, ഇസ്തംബൂൾ, വിയന്ന എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് ഈ
രുചികരമായ ഭക്ഷണങ്ങൾ എവിടെ കിട്ടുമെന്ന് കേട്ടാലും അതിന്റെ സ്വാദറിയാൻ കൊതിക്കാത്തവരുണ്ടോ? പ്രത്യേകിച്ച് കായൽ മൽസ്യങ്ങൾ കറിവച്ചും വറുത്തുമൊക്കെ കിട്ടിയാൽ... ജീവനുള്ള വരാലും കാരിയുമൊക്കെ നല്ല ഫ്രഷ് ആയി കറിവച്ചും വറുത്തു കിട്ടുമെന്ന് കേട്ടാൽ മീൻ രുചികൾ ഇഷ്ടപ്പെടുന്നവരെല്ലാം തന്നെ അങ്ങോട്ട്
ബിരിയാണി രുചി നമ്മുടെ നാവിൽ കയറിപറ്റിയിട്ടു കാലമേറെയായി. വ്യത്യസ്ത രുചികളിൽ ഈ വിഭവം ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ്. കേരളത്തിൽ തന്നെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്രചെയ്താൽ പല ഗന്ധത്തിലും രുചിയിലുമുള്ള ബിരിയാണികൾ ആസ്വദിക്കാവുന്നതാണ്. തലശ്ശേരി ബിരിയാണിയിൽ നിന്നും തുടങ്ങുകയാണെങ്കിൽ പിന്നീട്
രുചിപ്പെരുമ കൊണ്ടും വ്യത്യസ്തമായ വിഭവങ്ങൾ കൊണ്ടും പേരുകേട്ട ഒരു ബേക്കറിയുണ്ട് കോട്ടയം ജില്ലയിലെ പാലായിൽ. 37 വർഷം മുൻപ് കോട്ടയംകാരി അന്നമ്മ ജോസഫ് ആരംഭിച്ച ബേക്കറി ഇന്നു പാലാക്കാരുടെ മാത്രമല്ല, കേരളത്തിന് അകത്തും പുറത്തുമുള്ള മലയാളികൾക്കാകെ പ്രിയപ്പെട്ട വിഭവങ്ങൾ വിളമ്പുന്ന ആൻസ് ബേക്കറിയാണ്. 1984–ൽ
ഭക്ഷണമുണ്ടാകുന്നത് ഒരു കലയെന്ന പോലെ കാണുന്ന നഗരം. അവിടെ നിന്നും അവ ആസ്വദിക്കുന്നത് പോലും മനോഹരമായ ഒരു അനുഭവമാണ്. പറഞ്ഞു വരുന്നത് മറ്റൊന്നിനെക്കുറിച്ചുമല്ല. ന്യൂ ഓർലീൻസിനെ കുറിച്ചാണ്, ലൂസിയാന നഗരത്തിന്റെ മറ്റൊരു മുഖം. അവസാനമില്ലാത്ത ഭക്ഷണാനുഭവങ്ങളിലേക്കുള്ള ഒരു യാത്രയ്ക്ക് ആഹാരപ്രേമികളെ ഇത്തവണയും
ബിരിയാണി അത് മട്ടൻ തന്നെയായാൽ അതീവ സന്തോഷം എന്ന് കരുതുന്നവരാണ് മാംസാഹാര പ്രിയരിൽ ഏറെയും. ചിക്കനും ബീഫുമൊക്കെ കഴിക്കാൻ ഇഷ്ടമാണെങ്കിലും നല്ലതുപോലെ വെന്ത മട്ടൻ ചേർത്ത ബിരിയാണി അതിന്റെ രുചിയൊന്നു വേറെതന്നെയാണ്. എന്നാൽ ബിരിയാണി മാത്രമല്ല, മട്ടന്റെ പലതരം വിഭവങ്ങൾ ഇവിടെ നിന്നും ലഭിക്കും. കുറച്ചു കൂടി
രുചികരമായി ഭക്ഷണം പാകം ചെയ്യുക മാത്രമല്ല, അതിഗംഭീരമായി തീൻമേശയിൽ എത്തിക്കുകയെന്നതും മികവു തന്നെയാണ്. ഭക്ഷണം ഉണ്ടാക്കാനുള്ള തയാറെടുപ്പിനൊപ്പം, അത് ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്നതും സങ്കീർണമായ പ്രവൃത്തിയാണ്. പേരുകേട്ട റസ്റ്ററന്റുകളിൽനിന്നു രുചികരമായി വിഭവങ്ങൾ കഴിക്കുമ്പോൾ അതിനെ ഇത്രയും സ്വാദോടെ
കോവിഡ് പലരെയും പലരീതിയിലാണ് ബാധിച്ചത്. ആരോഗ്യപരമായി മാത്രമല്ല, സാമ്പത്തികമായും തളർത്തിയ സമയം കൂടിയായിരുന്നുവത്. ജോലി നഷ്ടപ്പെട്ടവർക്ക് ഭക്ഷണത്തിനുള്ള പണം കണ്ടെത്തുന്നത് പോലും ബുദ്ധിമുട്ടായിരുന്ന ആ കാലത്ത് ആഹാരം മാത്രമല്ല, സ്നേഹവും കരുണയും വിളമ്പിയ ഒരു ഹോട്ടലുണ്ട് കൊച്ചിയിൽ. ലോക്ഡൗണിനു ശേഷമുള്ള ആ
ഏറെ വ്യത്യസ്തമായ രുചികൾ പരിചയപ്പെടുത്തുന്നതിൽ കേരളത്തിലെ തട്ടുകടകളും ഒട്ടും പുറകിലല്ല. പല തരത്തിലുള്ള ഫ്യൂഷൻ വിഭവങ്ങൾ ഇവിടെയും പലരും പരീക്ഷിക്കുന്നുണ്ട്. ചിലതു വൻവിജയമാകുമ്പോൾ ചില കോമ്പിനേഷനുകൾ ആർക്കും തന്നെയും ഒട്ടും ദഹിക്കാറില്ല. ഇത്തരത്തിൽ വർഷങ്ങൾക്കു മുമ്പുതന്നെ പരീക്ഷിച്ചു വിജയിച്ച ഒരു പുത്തൻ
കഴിക്കാൻ ആഗ്രഹിക്കുന്ന ഏതു വിഭവവും ഞൊടിയിടയിൽ മുൻപിലേക്ക് എത്തിച്ചു തരുന്ന റസ്റ്ററന്റുകൾ നമ്മുടെ നാട്ടിൽ ചുരുക്കമാണ്. നാടനും കോണ്ടിനെന്റലും അറബിക്കും ചൈനീസുമായിരിക്കും കൂടുതൽ ഭക്ഷ്യശാലയിലെയും പ്രധാന വിഭവങ്ങൾ. എന്നാൽ ഈ രുചി ശാല വ്യത്യസ്തമാകുന്നത് അവിടെ വിളമ്പുന്ന വിഭവങ്ങളുടെ വൈവിധ്യം കൊണ്ടാണ്. നാടൻ
വൈവിധ്യമാർന്ന വിഭവങ്ങൾ വിളമ്പുന്നതിൽ നമ്മുടെ നാട്ടിലെ റസ്റ്ററന്റുകൾ എന്നും മുമ്പിലാണ്. ചൈനീസും കോണ്ടിനെന്റലും അറേബ്യനും തുടങ്ങി എന്തും നമ്മുടെ നാട്ടിൽ നിന്നും രുചിക്കാവുന്നതാണ്. എന്നാൽ ഇതിലൊന്നും ഉൾപ്പെടാതെ മാറി നിൽക്കുന്ന, രുചിയിൽ ഏറെ മുമ്പിലുള്ള നാടൻ ഭക്ഷണങ്ങൾ വിളമ്പുന്ന ഭക്ഷണശാലകളോട് ആൾക്കാർക്ക്
ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ രുചി വിഭവങ്ങളിൽ പ്രധാനിയാണ് ബിരിയാണി. എത്രയോ വർഷങ്ങളായി ആ രുചി റസ്റ്ററന്റുകളിലും നമ്മുടെ അടുക്കളകളിലും വരെ സ്പെഷലായി നിലനിൽക്കുന്നു. മെനു കാർഡിലെ പുതിയ വിഭവങ്ങളിലൂടെ കണ്ണോടിച്ചാലും ഒടുക്കം എത്തി നിൽക്കുക ബിരിയാണിയിൽ ആകുമ്പോൾ തന്നെ ഊഹിക്കാമല്ലോ, എത്രത്തോളമുണ്ട് ചിക്കനും
തൂശനിലയിൽ നല്ല കുത്തരി ചോറും സാമ്പാറും പുളിശ്ശേരിയും ഒാലനും പപ്പടവും തോരനും അച്ചാറുമൊക്കെ കൂട്ടി അടിപൊളി സദ്യ കഴിക്കാം, ഒപ്പം നല്ല പാൽപായസത്തിൽ അലിയിച്ച് ബോളിയും ഹാ ഒാർക്കുമ്പോൾ തന്നെ കൊതിതോന്നുന്നുണ്ടല്ലേ. 365 ദിവസവും മിനി സദ്യ കിട്ടുന്ന അടിപൊളി വെജിറ്റേറിയൻ രുചിയിടം കോട്ടയത്തുണ്ട്.
നാടൻ രുചികളുടെ ഈറ്റില്ലമാണ് കള്ളുഷാപ്പുകൾ. രുചിയുടെ മേളപ്പെരുക്കങ്ങളും താളക്കൊഴുപ്പുകളും കണ്ടും രുചിച്ചുമറിയണമെങ്കിൽ ഷാപ്പുകൾ മാത്രമാണ് ഇന്ന് ശരണം. നല്ല എരിവുള്ള മീൻകറിയും മീൻ വറുത്തതും പൊള്ളിച്ചതും തുടങ്ങി പലതരം മൽസ്യ വിഭവങ്ങൾ. മാംസാഹാര പ്രിയർക്കു ബീഫും പോർക്കും താറാവും കോഴിയും തുടങ്ങി അവിടെയും
ലോകം മുഴുവനും ഒന്നിച്ചു ചേര്ക്കുന്ന മധുരമൂറും വികാരമാണ് ചായ. ഒരു കപ്പ് ആവി പറക്കുന്ന ചായയില് അലിഞ്ഞു പോകാത്ത ടെന്ഷനുണ്ടോ! ഇന്ത്യയെപ്പോലെ തന്നെ എല്ലാ രാജ്യങ്ങള്ക്കുമുണ്ട് ഒരു ചായകുടി സംസ്കാരം. ചായ കുടിക്കുന്നത് ജാപ്പനീസ് സംസ്കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആയിരം വര്ഷത്തിലേറെ
എവിടെ തിരിഞ്ഞു നോക്കിയാലും റസ്റ്ററന്റുകൾ കാണാൻ കഴിയുന്ന ഒരിടമാണ് കേരളം. വിഭവ സമൃദ്ധമായ സദ്യ മുതൽ ഇരുപതു രൂപയ്ക്ക് വയറു നിറയ്ക്കുന്ന ജനകീയ ഹോട്ടൽ വരെ നമ്മുടെ നാട്ടിലുണ്ട്. റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ പ്രധാനമായും ശ്രദ്ധിക്കുക വിഭവങ്ങളുടെ രുചിയും അതുപോലെ തന്നെ അകത്തളങ്ങളിലെ വൃത്തിയുമാണ്.
Results 1-50 of 81