∙ തുര്‍ക്കി ഭരണഘടന പ്രകാരം ഒരു വ്യക്തിക്ക് 2 തവണയില്‍ കൂടുതല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാവില്ല. അങ്ങനെ വന്നാൽ 2028ലെ തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് എർദൊഗാന് മത്സരിക്കാനാവില്ല. എന്തു വിലകൊടുത്തും ഈ വിലക്ക് ഒഴിവാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. പക്ഷേ അതത്ര എളുപ്പമല്ല. ഒരുഗ്രൻ എതിരാളിയാണു മുന്നിൽ; ഇമാമോലുവെന്ന ആ നേതാവിനെ അറസ്റ്റ് ചെയ്തതോടെ തുർക്കിയിലും പ്രതിഷേധത്തീ പടരുകയാണ്. എന്നിട്ടും ലോകമെന്താണ്, പ്രത്യേകിച്ച് യൂറോപ്പ്, ഒന്നും സംഭവിക്കാത്ത മട്ടിലിരിക്കുന്നത്? തുർക്കിയിൽ എന്താണു സംഭവിക്കുന്നത്?
ഇസ്തംബുൾ മേയർ എക്രെം ഇമാമോലുവിന്റെ അറസ്റ്റിനെ തുടർന്ന് അങ്കാറ നഗരത്തിൽ പ്രതിഷേധിക്കുന്നവർക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചപ്പോൾ. (Photo by Adem ALTAN / AFP)
Mail This Article
×
വര്‍ഷം 1997
അന്ന് ഇസ്തംബുള്‍ മേയറായിരുന്നു ഇന്നത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാന്. പ്രതിപക്ഷമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അംഗമായിരുന്ന എർദൊഗാന് ആ വർഷം ഡിസംബര്‍ 6ന് സിര്‍ത് നഗരത്തില്‍ നടത്തിയ പ്രസംഗത്തിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഒരു കവിത ചൊല്ലി. ഓട്ടമന്‍ തുര്‍ക്കിഷ് കവിയും ബുദ്ധിജീവിയുമായ സിയ ഗോകല്‍പിന്റെ കവിതയിലെ ചില വരികള്‍ പക്ഷേ ഭരണകൂടത്തിനു രസിച്ചില്ല. അവർ എർദൊഗാനെ നോട്ടമിട്ടു. മദര്‍ലാന്‍ഡ് പാര്‍ട്ടി നേതൃത്വം നല്കുന്ന സഖ്യസര്‍ക്കാരായിരുന്നു തുര്‍ക്കിയുടെ തലപ്പത്ത്. മെസൂദ് യെല്‍മാസ് പ്രധാനമന്ത്രിയും.
ഭരണകൂടം ബൗദ്ധിക സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നില്ലെന്നും മതവിദ്വേഷം കാണിക്കുന്നു എന്നുമായിരുന്നു എർദൊഗാന്റെ വിമര്‍ശനം. എന്നാല്‍ തുര്‍ക്കിയുടെ മതനിരപേക്ഷതയെ ലംഘിച്ച്, വിദ്വേഷം പടര്‍ത്തിയെന്ന കുറ്റം ചുമത്തി 1999ല്‍ എർദൊഗാന് കോടതി നാലുമാസം തടവു വിധിച്ചു. അൽപകാലം തടവറയിലായെങ്കിലും അതോടെ എർദൊഗാന്റെ തലവര മാറുകയായിരുന്നു. ജനപ്രീതി കുത്തനെ ഉയര്‍ന്നു. 2001ല്‍ വെല്‍ഫയര്‍ പാര്‍ട്ടി വിട്ട എർദൊഗാന് ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്റ് പാര്‍ട്ടി (എകെപി) രൂപീകരിക്കുകയും 2002ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. വിലക്ക് നീങ്ങിയതിനു പിന്നാലെ 2003ല്‍ എർദൊഗാന് പാര്‍ലമെന്റംഗവും പിന്നീട് പ്രധാനമന്ത്രിയുമായി.
English Summary:
Mass Protests Erupt in Turkey Following Imamoglu's Arrest: A Turning Point in Turkish Politics?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.