Activate your premium subscription today
Thursday, Apr 17, 2025
കൊല്ലൂർ മൂകാംബികാ ദേവിയെ തൊഴുത് നിത്യാനന്ദ അഡിഗ തന്റെ ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 ബൈക്കിൽ കയറി സെൽഫ് സ്റ്റാർട്ട് ബട്ടണിൽ വിരലമർത്തി. ക്ഷേത്ര ശ്രീകോവിലിനകത്ത് ദേഹത്തണിയാറുള്ള ചുവന്ന പട്ട് ഇപ്പോഴില്ല. പകരം റൈഡിങ് ജാക്കറ്റ്. കൊല്ലൂർ മൂകാംബികാ ദേവി ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയായ നിത്യാനന്ദ ബൈക്ക് റൈഡറുടെ വേഷത്തിലേക്കു മാറിയാൽ ഭക്തർ പോലും തിരിച്ചറിഞ്ഞേക്കില്ല.
രമണമഹർഷിയുടെ കാലുകളിൽ തൈലം പുരട്ടി തിരുമ്മുകയാണ് ഭക്തർ. അങ്ങനെയെങ്കിൽ തനിക്കും പോരട്ടെ പുണ്യമെന്നു പറഞ്ഞ് മഹർഷിയും സ്വന്തം കാൽ തടവുന്നതിൽ ഒപ്പം കൂടി. ഒരിക്കലൊരു ഭക്ത അദ്ദേഹത്തിനു സമർപ്പിക്കാൻ കൊണ്ടുവന്ന നാളികേരം പൊതിക്കാൻ കഷ്ടപ്പെടുന്നതു കണ്ട് മഹർഷിയും സഹായിക്കാനെത്തി.ഇതുപോലെ രമണമഹർഷിയുടെ ലളിതസുന്ദര ഫലിതങ്ങളിൽ ജനങ്ങൾ മനംനിറഞ്ഞു ചിരിക്കുന്നതും ചിന്തിക്കുന്നതും പതിവായിരുന്നു ആശ്രമത്തിൽ. ജ്ഞാനയോഗിയും കാണാനെത്തുന്നവരും തമ്മിലുളള വേർതിരിവ് അലിഞ്ഞില്ലാതെയാകുന്ന വേളകൾ.
ജപ്പാന് ഇപ്പോൾ ചെറി പ്പൂക്കളുടെ നിറമാണ്. മാർച്ചിൽ തുടങ്ങി ഏപ്രിൽ അവസാനം വരെ നീളുന്ന ചെറി ബ്ലോസം (sakura) സീസൺ. പൂത്തുലഞ്ഞു കൊഴിഞ്ഞു വീഴുന്ന നിറങ്ങൾ വിരിച്ച പരവതാനികളാണ് എല്ലായിടത്തും കാഴ്ചകളിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. മഞ്ഞുപെയ്ത്ത് മാറുന്നതനുസരിച്ചാണ് ചെറിമരങ്ങൾ പൂവിട്ടു തുടങ്ങുന്നത്.
ആഗോള ഫാഷൻ രംഗത്ത് വെള്ളിവെളിച്ചത്തിലാണ് ഖാദി. സ്വാതന്ത്ര്യസമരത്തിന്റെ അടരുകളുള്ള ഇന്ത്യയുടെ ഈ ‘ഫ്രീഡം ഫാബ്രിക്’ ഫാഷൻ ലോകത്ത് യഥാർഥ ലക്ഷുറിയുടെ അടയാളപ്പെടുത്തലാണ്. കൈകൊണ്ട് നൂൽനൂറ്റ്, തറിയിൽ ഒരുക്കുന്ന പൈതൃകതുണിത്തരം സുസ്ഥിര ഫാഷന്റെ അടിസ്ഥാനമാണെന്നത് ഫാഷൻ ലോകത്ത് ഖാദിയുടെ മൂല്യം കൂട്ടുന്നു.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ നമ്മുടെ കൊച്ചുകേരളത്തിൽ പ്രണയം നിരസിച്ചതിന്റെ പേരിൽ മാത്രം കൊല്ലപ്പെട്ട പെൺകുട്ടികളുടെ എണ്ണം എത്രയെന്നറിയാമോ? 12നും 15നും ഇടയിലാവാമെന്നാണ് ഗൂഗിൾ നൽകിയ ഉത്തരം. കൂടാതെ കൊച്ചിയിലും കുന്നംകുളത്തും മരിക്കാതെ രക്ഷപ്പെട്ട രണ്ടുപേരുമുണ്ട്. നെറ്റ്ഫ്ലിക്സിലെ ‘അഡോളസൻസ്’ എന്ന ബ്രിട്ടിഷ് സീരീസ് നൽകിയ ചിന്തകളാണ് ഈയൊരു അന്വേഷണത്തിലേക്ക് എത്തിച്ചത്.
ആലങ്ങോട്ട് മനയുടെ മുറ്റത്തുനിന്നു പ്രേം മനസ്വി എല്ലാത്തിനോടും യാത്ര പറഞ്ഞു പടിയിറങ്ങി. 3 പതിറ്റാണ്ടുകൾ കൂടെയിരുന്നു പാടിയ കിളികളോട്.. തണൽ വിരിച്ച മരങ്ങളോട്..കുശലം ചൊല്ലിയ അണ്ണാറക്കണ്ണനോട്...കഥകൾ പറഞ്ഞ ചുവരുകളോട്.
വൈക്കം ക്ഷേത്രത്തിലെ പ്രദക്ഷിണ വീഥികൾ നിശ്ചലമായി. ജനം ആ കാഴ്ച കണ്ട് അന്തംവിട്ടു നിന്നു. വെള്ളിക്കൊലുസിന്റെ കുസൃതിച്ചിരിയുമായി ഒരു കൊച്ചുപെൺകുട്ടി ഓടി നടക്കുന്നു. അവൾക്കൊപ്പം വൈക്കം, വൈക്കം എന്നുറക്കെ വിളിച്ചു കൊണ്ടൊരാൾ. മനോനില തെറ്റിയ ആരോ എന്നാണ് അതു കണ്ടുനിന്ന മലയാളികളെല്ലാം ആദ്യം കരുതിയത്.
ഡൈനമൈറ്റിന് തിരി കൊളുത്തും മുൻപു സ്മിത്ത് മൂൺ തനിക്കു ചുറ്റുമുള്ള മണ്ണിലേക്ക് ഒന്നു കൂടി നോക്കി. പച്ചപ്പിന്റെ ഒരു തരി പോലും അവശേഷിപ്പിക്കാതെ വെട്ടിവെളുപ്പിച്ച നോക്കെത്താ ദൂരമുള്ള മണ്ണിൽ എല്ലായിടത്തും കുഴികൾ മാത്രം. ഒന്നു കൈപിടിച്ചു കയറ്റാൻ ആരുമില്ലാതെ താനും അതിലൊരു കുഴിയിലാണെന്ന് അയാൾക്ക് തോന്നി. മുന്നിൽ മരണം മാത്രം...
‘ മുൻപിൽ മൂത്തമകനെയും പിറകിൽ ഭാര്യയെയും കൊച്ചുമക്കളെയും വഹിച്ച് ഭർത്താവ് സ്കൂട്ടറോടിച്ചു പോകുന്നത് പലരും കണ്ടിരിക്കും. ഭാര്യയെ പിറകിലിരുത്തി മൂളിപ്പാട്ടും പാടി സ്കൂട്ടർ പറപ്പിച്ചോടിച്ചു പോകുന്ന കാഴ്ചയും സർവസാധാരണമാണ്. എന്നാൽ ഒരു സ്ത്രീ തനിയെ സ്കൂട്ടർ ഓടിച്ചു പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അപൂർവമായിരിക്കും. എറണാകുളം നിവാസികളെ സംബന്ധിച്ച് സ്ഥിതി അതല്ല. സുന്ദരിയായ ഒരു യുവതി തനിയെ സ്കൂട്ടർ പറപ്പിച്ചു പോകുന്നത് നിത്യകാഴ്ചയാണ്. സ്കൂട്ടറമ്മ എന്ന ഓമനപ്പേരിലാണ് അവർ അറിയപ്പെടുന്നത്’
ഏറെ പ്രിയപ്പെട്ടൊരു സ്ഥലത്തേക്കു കടലാമകൾ വരാതായതിന്റെ അനുഭവമാണ് കോഴിക്കോട് വടകരയ്ക്കു സമീപമുള്ള ഇരിങ്ങൽ കോട്ടയ്ക്കൽ കൊളാവിപ്പാലത്തുള്ളവർക്ക് പറയാനുള്ളത്. മുൻകാലങ്ങളിൽ ആറായിരത്തോളം മുട്ടകൾ ശേഖരിച്ചു വിരിയിച്ചിരുന്ന തീരത്തേക്കു കഴിഞ്ഞ ഒരു പതിറ്റാണ്ടായി കടലാമകളുടെ വരവിൽ ഗണ്യമായ കുറവുണ്ടായി. അശാസ്ത്രീയമായ പുലിമുട്ട് നിർമാണവും മറ്റും തീരത്തിന്റെ ഘടന മാറ്റിയതാണ് പ്രധാന കാരണം. ഒരു സീസണിൽ തീരത്തുനിന്ന് കടൽ എടുത്തുകൊണ്ടുപോയി അഴിമുഖത്ത് നിക്ഷേപിക്കുന്ന മണൽ അടുത്ത സീസണിൽ തീരത്ത് തിരിച്ചുവരാറുണ്ട്. എന്നാൽ ഇപ്പോൾ അഴിമുഖത്ത് അടിയുന്ന മണൽ ഖനനം ചെയ്ത് വിൽക്കുകയാണ് ചെയ്യുന്നത്. ഇതോടെ തീരം ഇല്ലാതായിത്തുടങ്ങി.
ചിത്രകല പഠിക്കാൻ കൊതിച്ച ഒരു പെൺകുട്ടിക്കു വിധി കാത്തു വച്ചിരുന്നതു പ്രായപൂർത്തിയാകും മുൻപേയുള്ളൊരു വിവാഹവും പ്രസവവും ഒക്കെയാണ്. ജീവിതം കഠിനപരീക്ഷകളിലൂടെ കടന്നുപോകുമ്പോഴും മനസ്സിൽ നിന്നിറങ്ങിപ്പോകാതെ നിന്ന ചായങ്ങളും ചിത്രങ്ങളും ചിത്രകല പഠിച്ചേ അടങ്ങൂ എന്നവളെക്കൊണ്ടു തീരുമാനമെടുപ്പിച്ചു.
വായനശാലകളിലെ ചില്ലലമാരകളിൽക്കിടന്നു ശ്വാസംമുട്ടിയിരുന്ന പുസ്തകങ്ങൾ വീട്ടുമുറ്റങ്ങളിലേക്കു നടന്നെത്തുന്നു...അവിടെ കാത്തിരിക്കുന്ന നൂറിലേറെ അക്ഷരസ്നേഹികൾ അവരെ സ്വീകരിച്ചു പന്തലിലേക്ക് ആനയിക്കുന്നു. ഉള്ളിലെ വാക്കുകളെ വായനക്കാർ ഹൃദയം കൊണ്ടു ചർച്ച ചെയ്യുന്നതുകണ്ട് പുസ്തകങ്ങൾ നിർവൃതി കൊള്ളുന്നു. ഇത്രയും വലിയ ആശയങ്ങൾ പേറിയാണോ താൻ പൊടിപിടിച്ച് ഇരുന്നതെന്നോർത്ത് അമ്പരക്കുന്നു. ആ സന്തോഷത്തോടെ അവർ അടുത്ത ചർച്ചാവേദികളിലേക്കു യാത്ര തുടരുന്നു. അവിടെയും പുഞ്ചിരിയോടെ സ്വീകരിക്കാൻ നൂറുകണക്കിന് അക്ഷരസ്നേഹികൾ. എല്ലായിടത്തും വായനയുടെ വസന്തം... വാക്കുകളുടെ സുഗന്ധം..
ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെടുന്ന കടലാമകളുടെ ‘ആമത്തൊട്ടിൽ’ ആണു കേരള തീരം. ആയിരക്കണക്കിന് കിലോമീറ്റർ അകലെനിന്ന് വംശവർധനയ്ക്കായി വർഷംതോറും മുടങ്ങാതെ കേരളതീരം തേടിയെത്തുന്നവരാണ് വംശനാശഭീഷണി നേരിടുന്ന ഒലീവ് റിഡ്ലി കടലാമകൾ.
പ്രശ്നം വലുതായാലും ചെറുതായാലും പരിഹാരം കാണാൻ ഉടൻ ഒരു ശ്രമം. തന്റെ മുന്നിലെത്തുന്ന പ്രശ്നങ്ങളെ ഡോ.സജി വർഗീസ് എന്ന അധ്യാപകൻ കുറെക്കാലമായി സമീപിക്കുന്നത് ഇങ്ങനെയാണ്. ക്ലാസ്മുറികളിൽനിന്നും കളിക്കളങ്ങളിൽനിന്നും യാത്രകളിൽനിന്നുമെല്ലാം ഇങ്ങനെ ഒപ്പം കൂടിയ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമം എത്തിനിന്നതു ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഡെയ്സ് (Design and Innovation for Social Entrepreneurship) എന്ന സംരംഭത്തിലാണ്.
കണ്ണൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറും ആദികടലായി സ്വദേശിയുമായ ഷംസുദ്ദീൻ തൈക്കണ്ടി ആഴ്ചയിൽ ആറു ദിവസവും യാത്രക്കാർക്കായി ഓട്ടോ ഓടിക്കും. എന്നാൽ, ഞായറാഴ്ച മാത്രം സ്വന്തം ആവശ്യത്തിനാണ് കഴിഞ്ഞ രണ്ടു വർഷം ഓടിയത്. തലശ്ശേരി ബ്രണ്ണൻ കോളജിലേക്കായിരുന്നു ഈ ഞായറാഴ്ച യാത്ര. ഈ ഓട്ടത്തിനിടെ ഓട്ടോയിൽ കയറുന്നവരിൽനിന്ന് ചാർജ് വാങ്ങാറില്ല. കാരണം അവർ ഷംസുദ്ദീന്റെ സഹപാഠികളാണ്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യ കോഴ്സായ എംഎ മലയാളം പഠിതാവായിരുന്നു ഷംസുദ്ദീൻ.
സ്കൂൾ സങ്കൽപത്തെ അടിമുടി മാറ്റിയെഴുതുന്ന ഒരു അത്യാധുനിക, അത്യാഡംബര സ്കൂളിന് ആദ്യ ബെൽ മുഴങ്ങാനൊരുങ്ങുകയാണ് ദുബായിൽ. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സംരംഭകരായ ജെംസ് ഇന്റർനാഷനലാണ് പുതിയ സ്കൂൾ എന്ന ആശയം യാഥാർഥ്യമാക്കുന്നത്.
‘‘ഇവനുയാര്? നീ എല്ലിന്ത ബറവത്?’’ മലയാളത്തിലല്ല കെ.പി.നാരായണനും സഹോദരന്റെ മകൾ രാജപുത്രിയും സംസാരിക്കുന്നത്. തെലുങ്കോ കന്നഡയോ അല്ല. മലയാളവും തെലുങ്കും കന്നഡയും തുളുവും ചേർന്ന മാദിക ഭാഷയിലാണ് കണ്ണൂർ കരിവെള്ളൂരിലെ ഓലാട്ട് കോളനിയിലെ വീട്ടുമുറ്റത്തുനിന്ന് ഇവർ ചോദിക്കുന്നത്. ‘‘ നിങ്ങളാരാണ്? എന്തിനാണു വന്നത്?’’. ഒരുപക്ഷേ, അധികനാൾ ഇങ്ങനെയൊരു ഭാഷ ഭൂമുഖത്തുണ്ടാകില്ല. കാരണം നാരായണനും (85) രാജപുത്രിയും (55) അടക്കം കുറച്ചുപേർ മാത്രമേ മാദിക സംസാരിക്കുന്നുള്ളൂ. ലിപിയില്ലാത്ത ഈ ഭാഷയ്ക്കു പറയാനുള്ളത് ഒരു സമുദായത്തിന്റെ ചരിത്രം കൂടിയാണ്. പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ കഥകൾ..
പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കണം എന്ന ഭിന്നശേഷി അവകാശ നിയമം 2016ൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന വിവരം ജെറിൻ ജോൺസൺ ശ്രദ്ധിച്ചിരുന്നില്ല. തന്നെ ബാധിക്കാത്ത വിഷയത്തെ കുറിച്ച് എന്തിന് അന്വേഷിക്കണം എന്ന ചിന്തയായിരുന്നു അന്ന്. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം ഇന്നോളം, എറണാകുളം വടക്കൻ പറവൂർ വടക്കേക്കര മടപ്ലാതുരുത്ത് അറക്കത്തറ വീട്ടിൽ ജെറിൻ ഏറ്റവും കൂടുതൽ പഠിച്ചതും ചിന്തിച്ചതും പോരാടിയതും ഇതേ ഭിന്നശേഷി അവകാശ നിയമം നടപ്പാക്കി കിട്ടുന്നതിനായിരുന്നു. ജെറിന്റെ ജീവിതവും ഇപ്പോൾ വീൽചെയറിലാണ് എന്നതാണ് ഇതിനു കാരണം.
യുദ്ധം പ്രതിദിനം അതിർത്തികൾ മാറ്റി വരയ്ക്കുമ്പോൾ യുക്രെയ്ൻ എന്ന രാജ്യവും ഒരു ജനസമൂഹവും പതിയെ ഭൂപടത്തിൽ നിന്നു മായുകയാണ്. നാലുകോടിയോളം വരുന്ന ജനങ്ങളുടെ മുന്നിൽ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടം മാത്രമാണ് ബാക്കിയുള്ളത്. ഒരു കോടിയോളം ജനങ്ങൾ നാടുവിട്ട് മറ്റു രാജ്യങ്ങളിൽ അഭയം തേടി. ഒന്നേമുക്കാൽ കോടിയോളം ജനങ്ങൾ രാജ്യത്തിനകത്തു തന്നെ അഭയാർഥികളായും മാറി. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 2024 ഡിസംബർ 31 വരെ 12,456 സാധാരണക്കാർ കൊല്ലപ്പെട്ടു. ജീവിതരേഖ മാറ്റിവരയ്ക്കപ്പെട്ട കോടിക്കണക്കിനു മനുഷ്യരുടെ മുഖമായി ഇവിടെ ജീവിതം പറയുന്നത് മൂന്നു പേരാണ്. സമൂഹമാധ്യമങ്ങൾ അകലങ്ങൾ ഇല്ലാതാക്കുന്ന കാലത്ത് പല രാജ്യങ്ങളുടെ സുരക്ഷിതത്വത്തിൽനിന്നാണ് അവർ നഷ്ടപ്പെട്ട സ്വന്തം നാടിനെ കുറിച്ചു പറഞ്ഞത്.
കൊൽക്കത്ത പൂർബാലോക് സ്ട്രീറ്റിൽ പി.സി.സർക്കാർ ജൂനിയറിന്റെ വീടിനു മുന്നിൽ വാളേന്തിയ ഭടൻമാരുടെ പല രൂപങ്ങൾ. ഏറെക്കാലമായി വേദികളിലൊന്നും കാണാത്ത മഹേന്ദ്രജാലകനുമായി സംസാരിക്കാനുള്ള ആവേശത്തോടെ പടികയറിച്ചെല്ലുമ്പോൾ, ഇനിയും അങ്കത്തിനു തയാർ എന്ന ആത്മവിശ്വാസത്തോടെ എഴുപത്തെട്ടുകാരൻ. മനസ്സിൽ മായാതെ കിടക്കുന്ന മലയാളസ്നേഹത്തോടെ സർക്കാർ സ്വീകരിച്ചു.
1875 ലെ ശിവരാത്രി അമാവാസി നാൾ. തിരുവല്ല താലൂക്കിലെ കുറിയന്നൂർ മയിലാടുംപാറയിൽ തപസ്വി ഓമൽ അന്നാണ് ശിവപ്രതിഷ്ഠ നടത്തിയത്. അക്കാലത്തെ സാമൂഹിക സങ്കൽപങ്ങളെ ഭേദിച്ച മഹാസംഭവം. ആ പ്രതിഷ്ഠയ്ക്ക് ഈ ശിവരാത്രി നാളിൽ 150 വർഷം. ഓമൽ എന്ന ചെറുപ്പക്കാരനെ ശൈവഭക്തനാക്കിയതും കുറിയന്നൂരിലെ വിപ്ലവമായ പ്രതിഷ്ഠയിലേക്കു നയിച്ചതും സ്വജീവിതം നൽകിയ അനുഭവങ്ങളായിരുന്നു.
സാഗരസംഗമ തീരത്ത് സഞ്ചാരികൾക്ക് വിസ്മയമായി കടൽപ്പാലം. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച രാജ്യത്തെ ആദ്യത്തെ കണ്ണാടിപ്പാലം കാണാനാണ് സന്ദർശകരുടെ തിരക്കേറുന്നത്. പാറകൾക്കിടയിൽ കടലിനു മുകളിൽ തൂക്കുപാലം മാതൃകയിൽ നിർമിച്ച നടപ്പാലം നിർമാണ വൈദഗ്ധ്യത്തിന്റെ പ്രതീകം കൂടിയാണ്.
റോഡിനിരുവശത്തും മുകളിലും നീലാകാശത്തിന്റെ ‘പൗഡർ ബ്ലൂ’ നിറം മാത്രം. ചുറ്റും ഉപ്പിന്റെ കരകാണാപ്പരപ്പ്. മുകളിലാകാശം, താഴെ വെളുത്ത മരുഭൂമി. നീല കലർന്ന വെളുപ്പ് നിറം കാഴ്ചയിൽ കവിയാതെ നിറയുന്നു. പച്ചപ്പോ മൺചുവപ്പോ പൂക്കളുടെ ജാലങ്ങളോ ചക്രവാളത്തിനടുത്തു പോലും കാണാത്തവിധം വെൺമേഘത്തിരയ്ക്കു നടുവിലൂടെ ടാറിട്ട സിംഗിൾ ലൈൻ റോഡിലൂടെ ഡ്രൈവ് ചെയ്തു പോകുമ്പോൾ ഒരു സ്വപ്നാന്ത്യത്തിന്റെ കയ്യിൽത്തൂങ്ങി സ്വർഗത്തിലേക്കാണോ സഞ്ചാരം എന്ന് ന്യായമായും സംശയിക്കും. ആകാശവും ഭൂമിയും സീമാതീതമായി സന്ധിക്കുന്ന ഇടമായി തോന്നുന്ന ഇവിടം ലോകത്തിലെ രണ്ടാമത്തെ വലിയ ഉപ്പ് മരുഭൂമി ആയ റാൻ ഓഫ് കച്ചിന്റെ ഏറ്റവും സുന്ദരമായ, ഏറ്റവും അകളങ്കിതമായ വാലറ്റമാണ്.
കൊടുംകാട്ടിൽ നളൻ ഉപേക്ഷിച്ച ദമയന്തിയായി കലാമണ്ഡലം പ്രഷീജ ഗോപിനാഥ് എന്ന മോഹിനിയാട്ടം നർത്തകി അരങ്ങിൽ വിലപിക്കുമ്പോൾ ഉള്ളൊന്നു പിടയും. കഥയുടെ ഒടുവിൽ ദമയന്തിയും നളനും ഒരുമിക്കും; എന്നാൽ പ്രഷീജയ്ക്കൊപ്പം പ്രിയതമനില്ല. ഭർത്താവെഴുതിയ വരികളിലെ കഥാപാത്രങ്ങളായി ജീവിക്കുമ്പോൾ മനസ്സിൽ മാത്രമാണ് അദ്ദേഹം ഉള്ളത്. ഇരിങ്ങാലക്കുട സ്വദേശിനി പ്രഷീജയ്ക്ക് നൃത്തവും നൃത്യവും നാട്യവുമാണു പ്രാണൻ. 30 വർഷമായി നൃത്തത്തിലലിഞ്ഞ ജീവിതം. എട്ടാംവയസ്സിൽ ഭരതനാട്യത്തിലൂടെ ചുവടുകൾവച്ച് എട്ടാം ക്ലാസ് മുതൽ കലാമണ്ഡലത്തിൽ നിന്ന് നൃത്തപഠനം. 15–ാം വയസ്സിൽ അരങ്ങേറ്റം. ഭരതനാട്യവും കുച്ചിപ്പുഡിയും പരിശീലിച്ച പ്രഷീജയുടെ ചുവടുകൾക്ക് മോഹിനിയാട്ടത്തിന്റെ ലാസ്യതാളം കൈവന്നത് 1998 മുതലായിരുന്നു. കഥകളി കലാകാരൻ കലാനിലയം ഗോപിനാഥനുമായി ആ വർഷമായിരുന്നു വിവാഹം.
വർഷങ്ങൾക്ക് മുൻപു താൻ വെടിമരുന്ന് ഇറക്കിവച്ച കണ്ണൂർ തീരത്ത് വൈസ്രോയി ഗാമ വീണ്ടുമിറങ്ങി. കടലിന് കപ്പൽ കത്തിക്കരിഞ്ഞ ഗന്ധം. അൽപമകലെയായി ശിരസ്സുയർത്തി സെന്റ് ആഞ്ചലോ കോട്ട. കോട്ടയുടെ ചെങ്കൽക്കെട്ടുകളിൽ തിരയ്ക്കൊപ്പം നീങ്ങുന്ന പാതിവെന്ത പലകകളും പറങ്കിപ്പടയുടെ യൂണിഫോം അവശിഷ്ടങ്ങളും. നരവീണ പുരികങ്ങളുയർത്തി മാപ്പിളബേയുടെ തീരത്തേക്ക് ഗാമ കണ്ണുപായിച്ചു. കൂസാതെ, തരിമ്പും പതറാതെ തന്നെ നോക്കിനിൽക്കുന്ന അറയ്ക്കലിന്റെ പോരാളികൾ. കടലിലേക്കു കുതിക്കാൻ വെമ്പുന്ന ചെറുതോണികൾ. ഒരു നിമിഷം പോലും വൈകാതെ ഗാമ ആ തീരുമാനമെടുത്തു. അറയ്ക്കലിന്റെ പടനായകനെ, ബലിയ ഹസനെ കൊല്ലണം ! തീരുമാനമെടുത്ത് ദിവസങ്ങൾക്കുള്ളിൽ, 1524 ഡിസംബർ 24ന് ഗാമ മരിച്ചു. പിന്നാലെ ബലിയ ഹസനെ കണ്ണൂർക്കോട്ടയിൽ തൂക്കിക്കൊന്നു. 500 വർഷങ്ങൾക്കിപ്പുറവും ബലിയ ഹസനെ കണ്ണൂർ തീരം ഓർത്തിരിക്കുന്നു. ഒപ്പം ഗാമയുടെയും പറങ്കിപ്പടയുടെയും കൊടും ക്രൂരതകളും.
Results 1-25 of 1097
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.